എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnapriyas (സംവാദം | സംഭാവനകൾ) (ഗ്രാമത്തിന്റെ ലൊക്കേഷൻ വ്യക്തമാക്കുന്ന വാചകം ചേർത്തു)

പെരുന്ന, ചങ്ങനാശ്ശേരി

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പെരുന്ന.

കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ.