ഡി.വി.വി.എച്ച്.എസ്സ്.എസ്സ്. തലവൂർ/എന്റെ ഗ്രാമം
തലവൂ൪
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.
ചരിത്രം
മുൻകാലങ്ങളിൽ, തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഒരു ശാഖ ഭരിച്ചിരുന്ന ഇളയടത്ത് സ്വരൂപത്തിന്റെ ഭാഗമായിരുന്നു ഈ ഭൂമി . ഇളയടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .