സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/എന്റെ ഗ്രാമം
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ - പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.
ചരിത്രം
ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ വില്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.