ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം
കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിച്ച്കൊണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു.
ടൈപിംഗ് പരിശീലനം
ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു.
പോസ്റ്റർ ഡിസൈനിംഗ്
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു.
ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ്
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പാഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രധമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു.