Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മികവ് പ്രവർത്തനങ്ങൾ 2023-24

  • പഠനോത്സവം(അവധിക്കാല ക്യാമ്പ്)
      2023 ഏപ്രിൽ 27,28,29 തീയത്കളിലായി പഠനോത്സവം നടത്തപ്പെട്ടു.  പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജീവൽകുമാർ (ആര്യൻങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ശ്രീ ജോണി വാർഡ് മെമ്പർ  ഹെഡ്മിസ്ട്രസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സർഗാത്മക ശില്പശാലകൾ, ചിത്രരചന പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, കരകൗശല പരിശീലനം, കലാപരിപാടികൾ, വിദഗ്ദ്ധരുടെക്ലാസ്, എന്നിവ സംഘടിപ്പിച്ചു. വളരെ പ്രയോജനപ്രദമായിരുന്ന ഈ ക്ലാസിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികളോടെ പഠനോത്സവഅവധിക്കാല ക്യാമ്പ് സമാപിച്ചു.
 
 
 
 

പഠനോപകരണ വിതരണം

      10/5/23. നവാഗതരായ കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു. തദവസരത്തിൽ രാഷ് ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. 
 
 
 
 

എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം

      എസ്.എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്കൂളിന്റെ അഭിനന്ദനം. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളുടെ വീട്ടിൽ പി.ടി.എ.പ്രസിഡന്റ്, എം.പി.ടി.എ പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, അദ്ധ്യാപകർ എന്നിവർ സന്ദർശിച്ചു മധുരം നൽകി.