ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷിക്കാം


പ്രകൃതി നമ്മുടെ അമ്മയാണ്. ഒരോ മനുഷ്യന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നത് പ്രകൃതിയോടാണ്. നമ്മുടെ അമ്മയാകുന്ന പ്രകൃതിയെ ചൂഷണം ചെയ്യുന്നു ഭൂമി നമ്മുടെ വീടയാണ് വീടിനെ മനോഹരമായും വൃത്തിയായും പരിപാലിക്കേണ്ട ഉത്തരവാദിത്വം നമ്മുക്ക് ഉണ്ട്. അല്ലങ്കിൽ അത് വാസ്യയോഗ്യമല്ലാതായിത്തീരും. ഭൂമിയെ സ്വന്തം വീടുപോലെ പരിപാലിക്കാനുള്ള ചുമതല നമുക്കുണ്ട്. പരിസ്ഥിതിക്കു ഭീഷണിയാകുന്ന ഘടകങ്ങൾ നിരവധിയാണ്. വായു മലിനീകരണം, ജലമലിനീകരണം, ശബ്ദമലിനീകരണം, ഊർജസ്രോതസുകളുടെ അമിതമായ ചൂഷണം, വനനശീകരണവും എന്നിങ്ങനെ പരിസ്ഥിയെ തകർക്കുന്ന പ്രവർത്തനങ്ങൾ നാം നിരന്തരം ചെയ്തു കൊണ്ടിരിക്കുകയാണ്. മണ്ണ്ടിച്ചിൽ ,വെള്ളപ്പൊക്കം, ഭൂമികുലുക്കം എന്നിങ്ങെനെ തുടങ്ങിയ അപകടകരമായ പ്രതിഭാസങ്ങളൊക്കെ മനുഷ്യകുലം പ്രകൃതിയോടു ചെയ്ത കടുംകൈളുടെ തിരിച്ചടികളാണ്. നമ്മൾ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. മലനിരകൾ ഇടിച്ച് നിരത്തി അവിടെ മാർബിൾ പോലെയുള്ള കെട്ടിടങ്ങൾ പണിയുകയാണ്. വായു മലിനീകരണം തടയാൻ ഇനി നമുക്ക് മുമ്പിൽ ഒറ്റ വഴിയെള്ളൂ മരങ്ങൾ നട്ട് പിടിപ്പിക്കുക. മരങ്ങൾ വെട്ടിനശിപ്പിച്ച ട്ടയാണ് മാർബിൾ പോലെയുള്ള കെട്ടിടങ്ങൾ പണിയുന്നത്. മരങ്ങൾ വെട്ടിനശിപ്പിച്ച കാരണമാണ് നമുക്ക് വായുമലിനീകരണം വരുന്നത്. ശുദ്ധവായു ശ്വാസിക്കാത്തുകെണ്ട് യാണ് നമ്മുടെ നാട്ടിൽ രോഗങ്ങൾ വരുന്നത് അതുകൊണ്ട് മരങ്ങൾ നട്ട് പിടിപ്പിക്കുക. ഭൂമി നമ്മുടെ വീട് ആണ് അതിനെ സംരക്ഷിക്കണ്ട കടമ നമുക്ക് ഒരോത്തർക്കും ഉണ്ട്. പരിസ്ഥിയെയും നമുക്ക് സംരക്ഷിക്കാം.


അഖില
8F ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം