ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)

ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ നന്ദിയും പറഞ്ഞു.

 

ക്ലാസ്സ് പി ടി എ യോഗങ്ങൾ (2023 നവംമ്പർ 21)

ഒന്ന് മുതൽ പത്ത് പലെയുള്ള ക്ലാസുകളുടെ പി ടി എ യുടെ ഭാഗമായി രക്ഷിക്കളുടെ സംയുക്ത യോഗം ചേർന്നു. സീനിയർ അധ്യാപിക രേണുക ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രി പ്രസന്നൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് മാസ്റ്റർ , SMC ചെയർമാൻ ശ്രീ പത്മനാഭൻ , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം അടുത്ത ഒരു വർഷം സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് പി ടി എ യോഗം സജീവമായി ചർച്ച ചെയ്തു. ശ്രീമതി ഷിബി ഇവാനിയോസ് നന്ദി പ്രകാശിപ്പിച്ചു

മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)

അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ് നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർ‍ഡ് ജോതാവ്) എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി.

 

പ്രമേഹദിനം(2023 നവംമ്പർ 14)

മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം , ജി എച്ച് എസ് എസ് മടിക്കൈ എസ് പി സി യൂണിറ്റുമായി ചേർന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ടി രാജൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി വി ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം ചന്ദ്രൻ, ടി കെ പ്രമോദ്, കെ ബി നിഷ, വിവേക്, ടി പുഷ്പജ എന്നിവർ സംസാരിച്ചു.

ശിശുദിനം(2023 നവംമ്പർ 14)

നവംബർ 14ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ തൊപ്പിയുമണിഞ്ഞ് കുട്ടികൾ അണിനിരന്നു. രാവിലെ നടന്ന ശിശുദിന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് ശിശുദിന സന്ദേശം നല്കി. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

 
 

"സധൈര്യം" കരാട്ടെ പരിശീലന പരിപാടി

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് മടിക്കൈ സ്കൂളിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

2023 ഓക്ടോബർ 13 വെള്ളിയഴ്ച സധൈര്യം കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് നടന്നു. യോഗത്തിൽ ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി രേണുക ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. സധൈര്യം കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം 20/10/2023 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ വച്ച് നടന്നു. യോഗം വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. പരിശീലക എ യു ചഞ്ചൽ സംസാരിച്ചു. ശ്രീമതി ശാരദ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് 3മണി മുതൽ 4.30വരെ കരാട്ടെ പരിശീലനം നടന്നു. 35കുട്ടികൾ അന്ന് നടന്ന കരാട്ടെ പരിശീലനത്തിൽ പങ്ക് ചേർന്നു. കുട്ടികൾക്ക് വിവിധ പരിശീലന മുറകൾ ആവേശമുണർത്തി. രേണുക ടീച്ചർ, ശാരദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി. കുട്ടികൾ ലഘുഭക്ഷണം വിതരണം ചെയ്തു

25/10/2023ന് ആയിരുന്നു രണ്ടാംദിവസ കരാട്ടെ പരിശീലനം. ബിന്ദു ടീച്ചർ, രേണുക ടീച്ചർ എന്നിവർ നേതൃത്വം നല്കുി. 3.30 മുതൽ 4.45വരെ പരിശീലനം തുടർന്നു. പരിശീലനത്തിന് ശേഷം കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നല്കി.

സധൈര്യം കരാട്ടെ പരിശീലനത്തിന്റെ മുന്നാം ദിവസം 26/10/2023ന് ആയിരുന്നു. ക്ലാസ്സിൽ വിവിധ പ്രതിരോധ മുറകൾ കുട്ടികൾ പരിശീലിച്ചു. കുട്ടികൾ ആവേശത്തോടെ പരിശീലനത്തിൽ പങ്കെടുത്തു. സുജിത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് ചായയും ലഘുഭക്ഷണവും നല്കി.

27/10/2023 ന് പരിശീലനത്തിന്റെ നാലാം ദിവസം ശ്രീജ ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 3.30 മുതൽ ഒന്നേ മുക്കാൽ മണിക്കൂർ പരിശീലനം തുടർന്നു. 35 കുട്ടികൾ ഹാജരായിരുന്നു. കുട്ടികൾക്ക് ലഘുഭക്ഷണവും നാരങ്ങാവെള്ളവും നല്കി. 28/10/2023നായിരുന്നു പരിശീലനത്തിന്റെ അഞ്ചാം ദിവസം. അന്ന് 3.30ന് പരിശാലനം ആരംഭിച്ചു. 4.45വരെ പരിശീലനം തുടർന്നു. സീത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് കുട്ടികൾക്ക് ലഘുഭക്ഷണം , ചായ എന്നിവ നല്കി. 30/10/2023ന് ആറാം ദിവസത്തെ പരിശീലനത്തിൽ 35കുട്ടികൾ പങ്കെടുത്തു. രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. പരിശീലന ക്ലാസ്സിന്റെ ഏഴാം ദിവസം 31/10/2023ന് വൈകുന്നേരം 3.30 മുതൽ5.30വരെ പരിശീലനം തുടർന്നു. 2 മണിക്കൂർ നീണ്ട് നിന്ന പരിശീലനം കുട്ടികളിൽ അവേശമുണർത്തി. തുടർന്ന് ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി.

1/11/2023നായിരുന്നു 8 ആം ദിവസത്തെ പരിശീലനത്തിന് സീത ടീച്ചർ നേതൃത്വം നല്കി. ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി. 2/11/2023 ന് 9 -ആം ദിവസത്തെ കരാട്ടെ പരിശീലനം നടന്നു. ഹാജിറ ടീച്ചര്ർ നേതൃത്വം നല്കി. പരിശാലന പരിപാടി 2 മണിക്കൂർ നീണ്ട് നിന്നു. (3.30മുതൽ 5.30 വരെ). തുടർന്ന് ചായ, ലഘുഭക്ഷണം എന്നിവ നല്കി. 3/11/2023 ന് 10-ാം ദിവസ പരിശീലനം 3.30മുതൽ 5.30വരെ രണ്ട് മണിക്കൂർ നീണ്ട് നിന്നു. ഹാർഷമി ടീച്ചർ, രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ശേഷം ലഘുഭക്ഷണം, നാരങ്ങാവെള്ളം എന്നിവ നല്കി. 3/11/2023 വെള്ളിയാഴ്ചയോടെ പന്ത്രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സധൈര്യം കരാട്ടെ പരിശീലന പരിപാടി അവസാനിച്ചു.

നാടൻ പഴ വിഭവ മേള

മടിക്കൈ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച നാടൻ പഴ വിഭവ മേള ഏറെ ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തയിനം നാടൻ പഴങ്ങളെ പരിചയപ്പെടുന്നതിനും പുതുമയാർന്ന പഴ വിഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി. ക്ലാസ് ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴ വിഭവ മേള മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ് .പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ,വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ , പി.സത്യ , സീനിയർ അസിസ്റ്റന്റ് കെ.രേണുക, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാജൻ നന്ദിയും പറഞ്ഞു. വിവിധയിനം നാടൻ പഴങ്ങളുടെ നൂറിൽപരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. ചക്ക, മാങ്ങ, പപ്പായ, നേന്ത്രപ്പഴം, കൈതചക്ക, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, നെല്ലിക്ക, പീനട്ട്, നോനിപ്പഴം, ചാമ്പക്ക , റംബൂട്ടാൻ തുടങ്ങിയവ കൊണ്ട് ചക്ക ഉണ്ണിയപ്പം,,പഴം പൊരി, ചക്ക വട്ടയപ്പം, പഴം കുംസ്, ജ്യൂസുകൾ, പച്ചടികൾ, വിവിധരം ചിപ്സ്, ചക്ക പുഴുക്ക്, കസ്റ്റാർഡ്, പഴം പൊരികൾ, വിവിധ പഴ അച്ചാറുകൾ, ചക്ക ഇഡ്‌ഡലി, ചക്ക ഹലുവ, ചക്ക ലഡു, മാംഗോ പുഡ്‌ഡിംങ് ജാമുകൾ കിഴങ്ങ് പൊരി, ചക്കവരട്ടി, പഴം നിറച്ചത് , പഴം കേക്ക്, പഴം ബോണ്ട, പഴം മൂട, ചക്കക്കറി, പഴ ലഡു, ചക്ക ഇഡ്ഢലി, ചക്കക്കുരു സ്ക്വാഷ് ബനാനാ കേക്ക്, ഇങ്ങനെ വ്യത്യസ്തതയാർന്ന ഇനങ്ങളാണ് മേളയിൽ ഒരുക്കിയത്. തുടർന്ന് വിഭവങ്ങളുടെ പ്രദർശനവും നടന്നു.

 
 

ലോക ഭക്ഷ്യദിനം(16/10/2023)

ലോകഭക്ഷ്യദിനമായ ഒക്ടോബർ16ന് എസ് പി സി യുമായി ചേർന്ന് നടത്തിയ നാടൻ ഭക്ഷ്യ വിഭവ മേള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എം അബ്ദുൾ റഹിമാൻ ഉത്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാ‍ജൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ സ്വാഗതവും വാ‍ർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ഹാജിറ ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ പ്രദർശിപ്പിച്ചു. മഞ്ഞളട, പ്ലവിലയട, വിവിധയിനം അവലോസുണ്ടകൾ, ചേന ചിപ്സ്, ഇളനീർ രസായനം, തേൻ നെല്ലിക്ക, വിവിധയിനം ഇലക്കറികൾ, ചാമയരികഞ്ഞി, വ്യത്യസ്ത തരം പുഴുക്കുകൾ, തുടങ്ങി നൂറിലധികം വിഭവങ്ങൾ ഉൾപെടുത്തി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണം പരിപാടിയുടെ വിജയത്തിന് സഹായകമായി.