സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഡിജിറ്റൽ മാഗസിൻ 2019

11053-C. H. S. S. Chattanchal-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053-C. H. S. S. Chattanchal
റവന്യൂ ജില്ലKASARAGODE
വിദ്യാഭ്യാസ ജില്ല KASARAGODE
ഉപജില്ല KASARAGODE
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1PRAMOD KUMAR. K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHEEBA B.S
അവസാനം തിരുത്തിയത്
08-12-2023Wikichss
സ്‌കൂൾ തല ക്യാമ്പിൽ നിന്ന്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് 2021 -23

 
സ്‌കൂൾ തല ക്യാമ്പ്  ക്ലാസ്സ്     ശ്രീമതി. ഷീബ ബി എസ്
 
സ്‌കൂൾ തല ക്യാമ്പ്  ഉൽഘാടനം   ശ്രീമതി. യമുന ദേവി  എം.എസ്
 
 
 

ചട്ടഞ്ചാൽ : 20-01-2022 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. യമുനാ ദേവി ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. മനോജ് കുമാർ ,ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി ദീപക് , ലിറ്റിൽ കൈറ്റ്സ് കാസർഗോഡ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സിദ്ധാർഥ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി. ഷീബ ബി.എസ് ലീന എ.വി , സജിത .കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ടുപി ടുഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ നിർമിക്കുകയും , വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.ഉച്ചയ്ക്ക് ശേഷം സ്‌ക്രാച്ച് പ്രോഗ്രാമിങ് ക്ലാസുകൾ നടന്നു . കുട്ടികൾ മികച്ച രീതിയിൽ പ്രോഗ്രാമുകൾ തയ്യാറാക്കി അവതരിപ്പിച്ചു .