ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
അവധിക്കാല ക്യാമ്പ് -വേനൽ മുത്തുകൾ
ഏപ്രിൽ മാസം 10, 11, 12 തീയതികളിലായി എൽ പി വിഭാഗത്തിന്റെ അവധിക്കാല ക്യാമ്പ് ആയ വേനൽ മുത്തുകൾ നടത്തി. മൂന്നാം ദിനം സാംസ്കാരിക തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് പഠനയാത്ര നടത്തി. വിവിധ പരിപാടികളോടെ നടത്തിയ വേനൽ മുത്തുകൾ വൻവിജയമായിരുന്നു.
മൂന്നാം ദിനം - ഒരു ചെറുകുറിപ്പ് |
---|
12-04-2023 രാവിലെ 8:30 ന് ശുഭാരംഭം കുറിച്ച യാത്ര ആദ്യ ലക്ഷ്യമായ തോന്നയ്ക്കലിൽ 9:45 ന് എത്തിച്ചേരുകയുണ്ടായി. ചെമ്പഴന്തി ഗുരു ഭവനത്തിന്റെ തിരുമുറ്റത്തിരുന്ന് ഗുരുവിന്റെ ഇളമുറക്കാരൻ സ്വാമി ഭാഗ്യാനന്ദ അവർകളിൽ നിന്ന് ഗുരുവിനെക്കുറിച്ചറിയുന്നതിനും സന്ദേശങ്ങൾ കേൾക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഗുരു ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം ശേഖരിച്ച് കുട്ടിച്ചിട്ടാണ് കുട്ടികൾ ചെമ്പഴന്തി വിട്ടത്. ഉച്ചയ്ക്ക് കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാദിഷ്ടമായ ചിക്കൻ ബിരിയാണിയുണ്ടായിരുന്നു.
|
പുസ്തക പ്രദർശനവും വിപണനവും
വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയ്ക്ക് 2023 ജുലൈ 7ന് തുടക്കമായി. വായനാ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിച്ചിരിക്കുന്നത്. ഇരുന്നൂറോളം ബാലസാഹിത്യ കൃതികളുടെ ശേഖരവുമായി സംഘടിപ്പിച്ചിരിക്കുന്ന മേള പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖിടീച്ചർ, പിറ്റിഎ പ്രസിഡന്റ് ശ്രീ പ്രവീൺ , സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽ സാർ , പി.റ്റി എ എക്സിക്യൂട്ടീവ് അംഗം ശ്രീ . ഷിബു എന്നിവർ പങ്കെടുത്തു . മറ്റു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മേള സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങാനും അവസരമുണ്ടായിരിക്കും. ബാലമനസുകളിൽ വായനയുടെ വർണ്ണം നിറച്ച് തിങ്കളാഴ്ച വൈകുന്നേരം പുസ്തകമേള സമാപിച്ചു.
പുസ്തക പ്രദർശന സമാപനം
കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു വന്ന ദ്വിദിന ബാലസാഹിത്യ പുസ്തക പ്രദർശനം ജൂലൈ 10ന് സമാപിച്ചു . സമീപത്തെ വിവിധ സ്കൂളുകളിലെ കുട്ടികൾക്കും പുസ്തകങ്ങളെ നേരിൽ പരിചയപ്പെടുന്നതിനും ഇഷ്ട പുസ്തകങ്ങൾ വാങ്ങുന്നതിനും അവസരം ലഭിച്ചു. ബാലസാഹിത്യ പുസ്തക പ്രദർശനമേള സന്ദർശിക്കാനെത്തിയ മുടിപ്പുര ഗവ: എൽ പി സ്കൂളിലെ കുട്ടികളുടെ സ്കൂൾ ലൈബ്രറിയിലേക്ക് വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിന്റെ വക സ്നേഹോപഹാരം നൽകി.(1360 രൂപ വിലവരുന്ന പുസ്തകങ്ങൾ )
വായനദിനം - ജൂൺ 19
വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന്ഉദ്ഘോഷിച്ച പി. എൻ പണിക്കരുടെ ചരമദിനം നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ ആചരിച്ചു.വിവിധ സാഹിത്യകൃതികളുടെ വായനാ കുറിപ്പുകൾ തയാറാക്കി എസ് കെ പൊറ്റക്കാടിന്റെ നൈൽ ഡയറി ബെന്യാമിന്റെ ആടുജീവിതം ബഷീറിന്റെ നീലവെളിച്ചം തേൻമാവ് എന്നിവ അവയിൽ ചിലതാണ് വായനയുടെ വസന്തം എന്ന പേരിൽ ഒരു പോസ്റ്റർ രചന നടത്തി വായനയുടെ മഹത്വം വിളിച്ചോതുന്നതായി. കാട്ടുപൂവ് എന്ന കവിത യുടെ ദൃശ്യാവിഷ്ക്കാരം മുരുകൻ കാട്ടാക്കട യുടെ സൂര്യകാന്തി നോവ് എന്നിവ വായനദിനത്തിന് മാറ്റുകൂട്ടി.
ജൂലൈ 5 ബഷീർ ചരമദിനം
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ ആചരിച്ചു. അദ്ദേഹത്തിന്റെ കൃതികളായ മതിലുകൾ പാത്തുമ്മയുടെ ആട്, പൂവൻ പഴം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി. ബഷീർ കഥാപാത്രങ്ങൾ വരയിലൂടെ എന്ന പരിപാടിയിൽ ബഷീർ കഥാപാത്രങ്ങളായ ആടിനെയും പോക്കറെയും കുട്ടികൾ വരയിലൂടെ പുനഃസൃഷ്ടിച്ചു.
ശില്പ ശാല
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് എന്ത്? എങ്ങനെ? എന്ന വിഷയത്തിൽ ഒരു ശില്പ ശാല സംഘടിപ്പിച്ചു. ഹയർ സെക്കന്ററി വിഭാഗം ഷൈനി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഏറെ വിജ്ഞാനപ്രദമായിരുന്നു
ഫ്രീഡം ഫെസ്റ്റ് ഐടി പ്രദർശനം- ഓഗസ്റ്റ് 14
വെങ്ങാനൂർ ഗവർമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓഗസ്റ്റ് 14-ാം തീയതി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഒരു പ്രദർശനം സ്കൂളിലെ ഐടി ലാബിൽ സംഘടിപ്പിച്ചു.സ്കൂളിലെ വിവിധ ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പലവിധ ഉപകരണങ്ങൾ പരിചയപ്പെടുക അവയുടെ പ്രാധാന്യം മനസ്സിലാക്കുക എന്നതായിരുന്നു പ്രദർശനത്തിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രദർശനം കാഴ്ചവെച്ച ടീമുകൾ സമ്മാനാർഹരായി.വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ടും പ്രവർത്തന മികവ് കൊണ്ട് പ്രദർശനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
സ്വാതന്ത്ര്യ ദിനം
76-ാം മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചർ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു മറ്റ് അധ്യാപകരും , പി.റ്റി എ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് സംഭാഷണങ്ങളും നടത്തി. എസ്.പി.സി, കേഡറ്റുമാരുടെ പ്രത്യേക പരസ് ഉണ്ടായിക്കുന്നു. അതോടൊപ്പം റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വിവിധ ക്ലബുകളുടെ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പാട്ടും , നൃത്തവും, നാടകവുമൊക്കയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കായി പായസം നൽകി. അങ്ങനെ 76-ാം മത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢ ഗാംരഭീര്യത്തോടെ നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് - സെപ്റ്റംബർ 1
വെങ്ങാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 01.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ഉദ്ഘാടനം ചെയ്തു .കൈറ്റ്സിൽ നിന്നുള്ള മാസ്റ്റർ രമാദേവി ടീച്ചർ ക്യാമ്പിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയുടെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. ഓണാശംസകൾ , ജിഫ് , പ്രചാരണ വീഡിയോ എന്നിവ തയ്യാറാക്കാൻ വേണ്ട പരിശീലനം കുട്ടികൾക്ക് നൽകി.
അധ്യാപകദിനം - സെപ്റ്റംബർ 5
അധ്യാപകദിനം അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തരുന്ന ഗുരുക്കൻമാരെ അനുസ്മരിച്ചുകൊണ്ടുള്ള സ്പെഷ്യൽ അസംബ്ലിയിൽ എസ് പി സി കേഡറ്റുകൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. അധ്യാപനത്തിന്റെ മഹത്വം കുട്ടികളും അനുഭവിച്ചറിയുന്നതിനായി 9, 10 ക്ലാസുകളിൽ നിന്നും 36 കുട്ടി അധ്യാപകർ ഒന്നു മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലുംക്ലാസുകൾ എടുത്തു. ആ ദിനത്തോടനുബന്ധിച്ച് എസ് പി .സി കുട്ടികൾ ചേർന്ന് ഗുരുവന്ദനഗാനം സ്നേഹമായി അർപ്പിച്ചു. പൂവിതരണം അധ്യാപകരുടെ ഓർമ്മകൾ പങ്കുവെക്കൽ എന്നിവ അന്നത്തെ അസംബ്ലിയുടെ പ്രത്യേകതകൾ ആയിരുന്നു. നമ്മുടെ സ്കൂളിൽ അധ്യാപകരുടെ കണ്ണിലുള്ള തിളക്കം നമ്മുടെ സ്കൂൾ മുഴുവനും തിളങ്ങി.
സ്കൂൾ ശാസ്ത്രോത്സവം
ചിത്രങ്ങൾ |
---|
|
സ്കൂൾ കലോത്സവം-സെപ്റ്റംബർ 21, 22
തിരുവനന്തപുരം: 2023-2024 അധ്യായന വർഷം ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് വെങ്ങാനൂരിലെ കലോത്സവം സെപ്റ്റംബർ 21 ,22 തീയതികളിൽ ആണ് നടത്തപ്പെട്ടത്. പ്രശസ്ത സിനി ആർട്ടിസ്റ്റ് ജഗദീഷ് പ്രസാദ് ആണ് കലോത്സവം ഉദ്ഘാടനം നിർവഹിച്ചത്. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ , എച്ച് എം സുഖി ടീച്ചർ,പി.ടി.എ പ്രസിഡണ്ട് പ്രവീൺ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. രണ്ടുദിവസം നീണ്ടുനിന്ന കലോത്സവത്തിൽ ഇംഗ്ലീഷ് ,മലയാളം ,ഹിന്ദി, സംസ്കൃതം ,തമിഴ് ,ഉറുദു ഭാഷകളിൽ വിവിധ സാഹിത്യ മത്സരങ്ങളും വിവിധതരം കലാ മത്സരങ്ങളും നടത്തപ്പെടുകയുണ്ടായി. വൈവിധ്യമാർന്ന മത്സരത്തിൽ കുട്ടികൾക്ക് സമ്മാനദാനം എച്ച് .എം സുഖി ടീച്ചർ പ്രിൻസിപ്പൽ ബീന ടീച്ചർ, പി.ടി.എ പ്രസിഡൻറ് പ്രവീൺ കലോത്സവ കൺവീനർ ശാരിക ടീച്ചർ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും നൽകി. കലാസാഹിത്യ രചന മത്സരങ്ങളുടെ വൈവിധ്യവും പുതുമയും മേളയ്ക്ക് പുതുജീവനേകി. സ്കൂളിലെ എൽ.പി അധ്യാപകനായ പ്രിൻസ് ലാൽ സാറിൻറെ കവിത സമാഹാരത്തിന്റെ പ്രകാശനവും മേളയ്ക്ക് മാറ്റുകൂട്ടി.
ചിത്രങ്ങൾ |
---|
|
ഇ- ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം ഓഡിറ്റോറിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചു നടത്തുകയുണ്ടായി. തുടർന്ന് പാർലമെൻറ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
സുരക്ഷ വലയത്തിൽ ഒരു സ്കൂൾ തിരഞ്ഞെടുപ്പ്
ഭക്ഷ്യമേള
നാടൻ ഭക്ഷ്യവിഭവ സമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യ വിഭവമേളയും സെമിനാറും 2023 ഡിസംബർ മാസം ഏഴാം തീയതി സ്കൂളിൽ സംഘടിപ്പിച്ചു. ഡിസംബർ 4 മുതൽ നാടൻ ഭക്ഷ്യവിഭവ സമാഹരണം ആരംഭിച്ചു. കുട്ടികൾ കൊണ്ടുവന്ന പ്രാദേശിക വിഭവങ്ങളായ പഴം, പച്ചക്കറി, കിഴങ്ങുവർഗ്ഗം മുതലായവ ഡിസംബർ 7 ന് ഗംഗ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.