എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-24
2022-23 വരെ | 2023-24 | 2024-25 |
യൂണിഫോം നൽകി
വിദ്യാലയത്തിലെ 2022 - 25, 2023 - 26 ബാച്ചുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ പ്രത്യേക യൂണിഫോം നൽകി. രണ്ടു ബാച്ചുകളിലെ 80 വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത്. ലിറ്റിൽകൈറ്റ്സ് ലോഗോയും വിദ്യാലയത്തിന്റെ ലോഗോയും മുദ്രണം ചെയ്ത യൂണിഫോമാണ് നൽകിയത്. 2023 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.
സീറോ ഈ - വേസ്റ്റ് ക്യാമ്പയിൻ
പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആന്താരാഷ്ട്ര ഈ - വേസ്റ്റ് ദിനമായ ഒക്ടോബർ 14 ന് എസ് എൻ പുരം പഞ്ചായത്തിലെ വീടുകളിൽ ഈ - വേസ്റ്റ് ചുരുക്കുന്നതിനും ശരിയായ സംസ്കരണത്തിനും വേണ്ടി ലഘുലേഖ വിതരണം ചെയ്തു.
നമ്മുടെ ലോകത്ത് ഈ - മാലിന്യം പരിസ്ഥിതിക്ക് മേൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. അത് യഥാവിധി സംസ്കരിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഒരു ശരാശരി കുടുംബത്തിൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഇലക്ട്രിക്ക് ടൂളുകൾ, റിമോട്ടുകൾ എന്നിങ്ങനെ 74 ഉൽപന്നങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പലതും ഉപയോഗിക്കാത്തതും പ്രവർത്തിക്കാത്തതുമാണ്. ഇങ്ങനെയുള്ള ഉപകരണങ്ങൾ അലക്ഷ്യമായി വലിച്ചെറിയരുത്. അത് പഞ്ചായത്ത് വഴി സംസ്കരിക്കാനുള്ള സാധ്യതകൾ ഉണ്ട്. അത് മനസ്സിലാക്കി പ്രവർത്തിച്ചാൽ വരുന്ന തലമുറയെ ആരോഗ്യവാന്മാരായി വളർത്താൻ സാധിക്കും എന്ന ആശയത്തെ പരാമർശിക്കുന്ന ലഘുലേഖകളാണ് വിതരണം നടത്തിയത്.