മാതാ എച്ച് എസ് മണ്ണംപേട്ട/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജൂൺ 26 ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓരോ വിദ്യാർത്ഥിയുടെയും സാമൂഹ്യ,സാംസ്കാരിക, വ്യക്തിത്വ വികസനത്തിന് സാമൂഹ്യശാസ്ത്ര ക്ലബ് സഹായിക്കും എന്ന ആശയ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന്റെ ഉദ്ഘാടനം വഴി സാധിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ അവറുകൾ ആയിരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹൈസ്കൂളിൽ വി ഭാഗത്തു നിന്ന് ശ്രീമതി ജിനി ജേക്കബ് സി യും, യു പി വിഭാഗത്തിൽ നിന്ന് ശ്രീമതി നിഷ സി എൽ എന്നിവരാണ്. വിദ്യാർത്ഥി പ്രതിനിധികളായി കുമാരി സഹാന എം എസ്, കുമാരി അനീറ്റ കെ എ യും തെരഞ്ഞെടുത്തു. തദവസരത്തിൽ ഷീബ കെ എൽ ടീച്ചർ, സിജി ജോസ് ടീച്ചർ, ബിജി ടീച്ചർ എന്നിവരുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്നേദിവസം പത്രവായന മത്സരം നടത്തി. സമകാലീന പ്രശ്നങ്ങൾ അറിയുന്നതിന് പത്രവായന വളരെയധികം സഹായിക്കും. വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ, പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ അറിയുവാൻ സാധിക്കുന്ന ഏറ്റവും നല്ല മാധ്യമമാണ് പത്രo. ഈ ആശയം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വേർതിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഒന്നും രണ്ടും സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനം നൽകി അനുമോദിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ വരുന്ന ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ചർച്ച ചെയ്തു. തദവസരത്തിൽ ജിനി ടീച്ചർ നന്ദി പറഞ്ഞു മഹാത്മ പാദമുദ്ര പ്രദർശനം
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നാം തീയതി മഹാത്മ പാദമുദ്ര എന്ന പ്രദർശനം സംഘടിപ്പിച്ചു. ഗാന്ധിജി നേതൃത്വം നൽകിയ സമരങ്ങളുടെ ചിത്രങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, പോസ്റ്ററുകൾ, കാർട്ടൂണുകൾ, കൊളാഷ്, പുസ്തകങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സാമൂഹ്യശാസ്ത്ര അധ്യാപകരും, ക്ലബ് അംഗങ്ങളും ഈ പ്രദർശനം വഴി ഗാന്ധി ചിന്തകൾ കുട്ടികളിൽ വളർത്താൻ ശ്രമിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. തദവസരത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ദർശനങ്ങൾ വരും തലമുറയിൽ വളർത്താൻ ഈ പ്രദർശനം സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്കൂളിലെ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികൾ ഈ പ്രദർശനത്തിൽ പങ്കാളികളായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരം നൽകി. മികച്ച ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി ആദരിച്ചു.
ബാലവേല വിരുദ്ധ ദിനം
ജൂൺ 12 തിങ്കളാഴ്ച ബാലവേലവിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. എച്ച് എം തോമസ് മാസ്റ്റർ ,ശ്രീദേവി ടീച്ചർ എന്നിവർ ബാലവേല വിരുദ്ധസന്ദേശം അസംബ്ലിയിൽ നൽകി. 10 ഡി ൽ പഠിക്കുന്ന കുമാരി ദേവനന്ദ എൻ വി ബാലവേല വിരുദ്ധദിനവുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി. ബാലവേല വിരുദ്ധ ദിന പോസ്റ്ററും സന്ദേശവും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ബാലവേല വിരുദ്ധ ദിന പോസ്റ്ററും സന്ദേശവും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ബാലവേലയുടെ ദോഷവശങ്ങളെപ്പറ്റിയും ബാലവേല മൂലം കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലും വിദ്യാലയത്തിലും വീടുകളിലും കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാഹചര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തിന് നന്മ ചെയ്യണമെന്ന ആശയവും കുട്ടികൾക്ക് പകർന്നു കൊടുത്തു.
ഗാലറി
-
ഹിരോഷിമ ദിനം
-
ചാന്ദ്രദിനം
-
സഡാക്കോ കൊക്ക് നിർമ്മാണം
-
സഡാക്കോ കൊക്ക് നിർമ്മാണം
-
സഡാക്കോ നിർമ്മാണ വിജയികൾ