എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24
| Home | 2025-26 |
പ്രവേശനോത്സവം
2023-2024 അധ്യയന വർഷത്തെ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾ സ് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രവേശനോത്സവത്തിന് ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ചെണ്ടമേളത്തിന്റെയും പ്രവേശന ഗാനത്തിന്റെയും അകമ്പടിയോടെ തുടക്കം കുറിച്ചു. ഈ അവസരത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ക്രിസ്റ്റീനാ സി എം സി സ്വാഗതം ആശംസിച്ചു.സി. എം. സി കാർമേൽഗിരി പ്രൊവിൻസിന്റെ എഡ്യൂക്കേഷണൽ കൗൺസിലറും സ്കൂൾ പ്രിൻസിപ്പളും ആയ സിസ്റ്റർ പ്രീതി സി. എം. സി അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വീശിഷ്ടാതിദികളായിരുന്ന കൂമ്പൻപാറ ഫാത്തിമ മാതാ ഫോറോന പള്ളി വികാരി ഫാദർ ജോസഫ് വെളിഞ്ഞാലിൽ , വാർഡ് മെമ്പർ ശ്രീ രാജൂ സാർ, സ്കൂൾ പി ടി എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് എന്നിവർ തിരി തെളിയിച്ച ശേഷം ആശംസകൾ അർപ്പിച്ചു. ഫാദർ ജോസഫ് വെളിഞ്ഞാലി കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. കുരുന്നു പ്രതിഭകളുടെ കലാവിരുന്നു കൂടിയായപ്പോൾ ഈ സമ്മേളനം വർണ്ണാഭമായി. ഒപ്പം ഇക്കഴിഞ്S S L C പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച പ്രതിഭകളെ മെഡലുകൾ നൽകി ആദരിക്കാൻ ഈ വിശേഷവസരം പ്രയോജനപ്പെടുത്തുകയുണ്ടായി. സ്റ്റാഫ് റപ്രസന്റെറ്റീവ് സിസ്റ്റർ റീമ കൃതജ്ഞത അർപ്പിച്ചു.11.20 ന് ദേശീയ ഗാനത്തോട് കൂടി ഈ ചടങ്ങ് സമാപിച്ചു. പേജുകളിൽ തലക്കെട്ട് സൃഷ്ടിക്കാൻ:
പഠനപ്രവർത്തനങ്ങൾ
ലോക പരിസ്ഥിതി ദിനം
കൂമ്പൻപാറ ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 05/06/2023 തിങ്കൾ വിപുലമായി നടത്തി. പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക എന്ന 2023 പ്രമേയത്തെ മുൻനിർത്തി കുട്ടികൾ പ്രബന്ധം അവതരണം നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നടുകയും അതോടൊപ്പം കുട്ടികൾ വീടുകളിലും വൃക്ഷത്തൈ നടുകയും ചെയ്തു കുട്ടികൾ ക്ലാസിൽ വിത്തുകൾ കൊണ്ടുവന്ന് കൈമാറ്റം നടത്തി. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,ക്വിസ്, ചുമർപത്രിക നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഗൈഡിംഗ് കുട്ടികളുടെ നേതൃത്വത്തിൽ പരിസര ശുചീകരണം , പരിസ്ഥിതി ദിന റാലി എന്നിവ നടത്തുകയും ചെയ്തു.
നമ്മുടെ ഹരിതഭൂമി ഹരിതമായി തന്നെ നിൽക്കട്ടെ പ്രാണവായു നഷ്ടമാകാതിരിക്കട്ടെ..........
വായന ദിനാചരണം ഉദ്ഘാടനം.
ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരൻ ആയിരുന്ന പി എൻ പണിക്കരുടെ സ്മരണാർത്ഥമാണ് വായനാദിനം ആചരിക്കുന്നത്.വായന ഒരു അനുഭവമാണ് അനുഭൂതിയാണ്.കണ്ണും കാതും തുറന്നു വച്ചാൽ ഈ പ്രപഞ്ചത്തിൽ നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം.പ്രകൃതി തന്നെ ഒരു തുറന്ന പാഠപുസ്തകമാണ്.വായിക്കാനുള്ള ക്ഷമയും ക്ഷമതയും ആണ് ഓരോ വിദ്യാർത്ഥിക്കും വേണ്ടത്.ഗുരുക്കന്മാരെ പോലെ തന്നെ അറിവ് പകർന്നു നൽകുന്ന നിധിശേഖരങ്ങളാണ് ഗ്രന്ഥങ്ങൾ .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ഉദ്ഘാടനംശ്രീ സത്യൻ കോനാട്ട് നിർവഹിച്ചു.കോനാട്ട് പബ്ലിക്കേഷന്റെ സ്ഥാപകനും ഭാരത് സേവക് സമാജ് നൽകിയ അവാർഡ് ജേതാവും.അക്ഷരങ്ങളുടെ വഴിയെ അച്ചായൻ നാടകകൃത്ത് നടൻ കലാസാഹിത്യ സാംസ്കാരിക രംഗത്ത് തിളങ്ങുന്ന പ്രതിഭ പ്രസാദകൻ എന്ന നിലയിൽ ചെറുതും വലുതുമായ നിരവധി പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.ഒത്തിരിയേറെ പുരസ്കാരങ്ങളും ബഹുമതികളും സ്വന്തമാക്കിയിട്ടുള്ളശ്രീ സത്യം കോനാട്ട് ,കുട്ടികൾക്ക് വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നൽകിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.അതിൽ നോവലും കഥയും കവിതയും നിരൂപണവും എല്ലാം അടങ്ങുന്നതായിരുന്നു പുസ്തകങ്ങൾ.വായനാദിനമായ ഇന്നേദിവസം വായനയുടെ മാഹാത്മ്യത്തെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന പ്രസംഗിച്ചു.കുട്ടികളുടെ പ്രതിനിധി ആയി നവോമി പ്രവീൺ കവിതാലാപനം നടത്തി.തുടർന്ന് ഇന്നേദിവസം കുട്ടികൾക്ക് എല്ലാവർക്കും ചെയ്യുന്നതിനായി രണ്ടു പ്രവർത്തനങ്ങൾ കൊടുത്തു വിടുകയുണ്ടായി.കുട്ടികൾ വായിച്ച പുസ്തകത്തിൻറെ കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും.കുട്ടികളുടെ രക്ഷിതാക്കൾ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കൊണ്ടുവരുവാനും ഇന്നതിനും ആവശ്യപ്പെട്ടു.ഏറ്റവും നന്നായി കുറുപ്പ് തയ്യാറാക്കിയ കുട്ടിക്ക് സമ്മാനം കൊടുത്തു.
ജൂലൈ 21 - ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി.