LK Main Home
LK Portal
LK Help
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച്ച് എം യു പി മുഹമ്മദലി സർ ജൂലൈ 11 നു നിർവഹിച്ചു. 33 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്റർ അൻവർ സാദത്ത് കൈറ്റ് മിസ്ട്രസ് ഹാജറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.
ഡിജിറ്റൽ മാഗസിൻ 2019
| -ലിറ്റിൽകൈറ്റ്സ് |
|---|
|
| 10-11-2023 | Chennamangallurhss |
|---|