2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  പതിനാലാം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസിൽ പ്രവേശനംയ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു.

ജ‍ൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്ക‍ൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് നിർവഹിച്ചു.

ജൂൺ 19 വായനാ ദിനം

2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്ക‍ൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിച്ചു. വായനാ മൽസരം, വായന കുറിപ്പ് തയ്യാറാക്കൽ,ചിത്രരചന മത്സരം, ചിത്രവായന, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂളിൽ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി.

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

 

സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയ‍ടെ ഔപചാരിക ഉദ്ഘാടനം ജ‍ൂലൈ 4 ന് നടത്തി. വാരാമ്പറ്റ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും മികച്ച പ്രാസംഗികനും കുട്ടികൾക്ക് സുപരിചിതനുമായ ശ്രീ ടോണി തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്

ബഷീർ ദിനം

   ബഷീർ ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സ്ക‍ൂളിൽ നടത്തി. പ്രശ്നോത്തരി,ബഷീർ കഥാപാത്രങ്ങൾ വരക്കൽ, ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർകൃതികൾ പരിചയപ്പെടൽ തുടങ്ങിയവ ശ്രദ്ധേയമായി.

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

   തെരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ നടത്തിയ ഈ പ്രവർത്തനം വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, പ്രചരണപ്രവർത്തനങ്ങൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ ,തുടങ്ങിയ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചുാണ് തെരഞ്ഞെടുപ്പ് ന‍ടത്തിയത്.

ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികളെ കാട്, പുഴ, മഴ, വയൽ എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് പ്രകൃതി സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്‌റ്ററുകൾ തയ്യാറാക്കി.പ്രധാനാധ്യാപകൻ ബിനോജ് ജോൺ മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് അധ്യാപകരായ പ്രിൻസി ജോസ് , ഷാഫ്രിൻ സാജു മുഹമ്മദ് അലി ഇ ,എന്നിവർ നേതൃത്വം നൽകി.

ചാന്ദ്രദിനം ആഘോഷിച്ചു

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു.റോക്കറ്റ് നിർമ്മാണ മത്സരം ചാന്ദ്രദിന പോസ്റ്റർ നിർമ്മാണ മത്സരം ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.കുട്ടികൾ ചാന്ദ്ര മനുഷ്യന്മാരായി വേഷം ധരിച്ച് ചാന്ദ്രദിന സന്ദേശം കൂട്ടുകാർക്ക് നൽകി. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ചിത്ര രചന, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് നിർമ്മാണം, മത്സരയിനമായി ചാന്ദ്രദിന ക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

ദേശീയ ഡോക്ടേഴ്സ് ദിനം

 

ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ കുട്ടിഡോക്ടർമാർ പരിശോധനയ്ക്ക് എത്തി .ജീവന്റെ കാവൽക്കാരായ ഡോക്ടർമാരെ ആദരവോടെ കാണുന്നതിനാണ് ഈ ദിനത്തിൽ കുട്ടികൾ ഡോക്ടർമാരായത്.

ഹിരോഷിമ,നാഗസാക്കി ദിനം

   യുദ്ധം മാനവരാശിയുടെ നാശത്തിനു കാരണമാകും എന്നതിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും യുദ്ധത്തിന്റെ ഭീകരത തിരിച്ചറിയാനും ലക്ഷ്യമാക്കിയുള്ള ധാരാളം പ്രവർത്തനങ്ങൾ ഈ ദിനത്തിൽ നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം ,വീഡിയോ പ്രദർശനം ,സഡാക്കോ കൊക്ക് നിർമ്മാണം, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

2023/24 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക്  ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ  എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.

‍‍ചാന്ദ്രയാൻ

സ്ക‍ൂൾ തല കായിക മേള

കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി സ്കൂൾതല കായികമേള നടത്തി.പന്തിപ്പൊയിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ചാണ് കായികമേള നടത്തിയത്. കായിക മേളയിൽ പങ്കെട‍ുത്ത് വിജയിച്ചവർക്ക് സമ്മാന വിതരണം നടത്തി. സ്ക‍ൂൾ തല വി‍ജയികളിൽ നിന്ന‍ും സബ്‍ജില്ലാ മത്സരത്തിലേക്ക‍ുള്ള വിദ്യാർത്ഥികളെ കണ്ടത്തി.

സ്ക‍ൂൾ ശാസ്ത്രോത്സവം

സ്ക‍ൂൾ ശാസ്ത്രോത്സവം

 

ആസ്പിരേഷൻ വയനാട്

ആസ്പിരേഷൻ വയനാട് -ഭാഗമായി സ്വച്ഛതാ ഏക് സങ്കൽപ് -മാലിന്യ സംസ്കരണം ഇന്ന് എന്ന വിഷയത്തെക്കുറിച്ച് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തിയ പെയിന്റിംഗ് മത്സരത്തിൽ നിന്ന്

ഒക്ടോബർ 6 ലോക പുഞ്ചിരി ദിനം

ലോക പുഞ്ചിരി ദിനത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് പുഞ്ചിരി മത്സരം നടത്തി.പുഞ്ചിരിയോടുകൂടിഒരു ദിനം ആരംഭിക്കുമ്പോഴും മറ്റുള്ളവരെ പുഞ്ചിരിയോടുകൂടി സമീപിക്കുമ്പോഴും മനസ്സിന് ലഭിക്കുന്ന സന്തോഷത്തെക്കുറിച്ച് ഷാഫ്രിൻ ടീച്ചർ കുട്ടികളോട് സംസാരിച്ചു.

മത്സര വിജയികൾ എൽകെജി അഞ്ജന എം എസ് ,യുകെജി സഞ്ജയ് സാജൻ ,ഒന്നാം ക്ലാസ് ശ്രീജിത്ത്, രണ്ടാം ക്ലാസ് മുഹമ്മദ് തമീം ,മൂന്നാം ക്ലാസ് ബിനീഷ്മ ബിനു ,നാലാം ക്ലാസ് ഷിജിൽ വിജയൻ .

ഒക്ടോബർ 9 ലോക തപാൽ ദിനം

ഒക്ടോബർ 9 ലോക തപാൽ ദിനത്തോടനുബന്ധിച്ച് വാരാമ്പറ്റ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

പോസ്റ്റ് ഓഫീസ് ജീവനക്കാരെ പരിചയപ്പെട്ടു .പോസ്റ്റ് മിസ്ട്രസ് നയൻതാരയെ  പൂച്ചെണ്ടു നൽകിആദരിച്ചു. പോസ്റ്റ് ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ച് പോസ്റ്റ് മിസ്ട്രസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.