എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
22076-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22076
യൂണിറ്റ് നമ്പർLK/2018/22076
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ലീഡർഅനുശ്രീ കെ എസ്
ഡെപ്യൂട്ടി ലീഡർഅവന്തിക എ മേനോൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നളിനി ഭായ് എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രശ്‌മി സി ‍ജി
അവസാനം തിരുത്തിയത്
13-08-202322076

ലിറ്റിൽകൈറ്റ്സ് കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. . നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും, മൊബൈൽ ആപ്പ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു..
തുടർന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 36 കുട്ടികൾ ക്ലബ്ബംഗങ്ങളായി. കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി രശ്മി സി ജി, ശ്രീമതി നളിനിഭായ് എം ആർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും 3.30 മുതൽ 4.30 വരെ പരിശീലനം നടക്കുന്നു.
2019-21 വർഷത്തേക്ക് 26 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. കോവിഡ് മഹാമാരി മൂലം അസൈൻമെന്റ് പ്രവർത്തനങ്ങൾ വീടുകളിലിരുന്ന് പൂർത്തിയാക്കേണ്ടി വന്നു.

2019-22 ൽ 35 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. എട്ടാം ക്ലാസ്സിലെ നാല് പരിശീലന ക്ലാസ്സുകൾക്ക് ശേഷം വിക്ടേഴ്സ്  ചാനൽ വഴിയായിരുന്നു പരിശീലനം. 2019-22 ബാച്ചിലെ അംഗങ്ങൾക്ക് ഡിസംബർ മാസം മുതൽ ഓഫ്‍ലൈൻ പരിശീലനം ആരംഭിച്ചു.

2020-23 ൽ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലുടെയായിരുന്നു പ്രവേശനം. 32 കുട്ടികളിൽ നിന്ന് 29 പേരാണ് പ്രവേശനം നേടിയത്. ജനുവരി മുതലാണ്  പരിശീലനം ആരംഭിച്ചത്.

2021-24 ൽ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലുടെയായിരുന്നു പ്രവേശനം. 60 കുട്ടികളിൽ നിന്ന് 40 പേരാണ് അർഹത നേടിയത്. ജൂൺ മുതൽ പരിശീലനം ആരംഭിച്ചു.

2022-25 ൽ ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്.

കലോത്സവം സ്കൂൾവിക്കിയിൽ റസിയയും അഹല്യയും ശബരീഷ് സാറിനും വിശ്വപ്രഭ സാറിനുമൊപ്പം
കുട്ടിക്കൂട്ടം വിദ്യാർത്ഥികൾ

സ്കൂൾതല നിർവ്വഹണ സമിതി

ചെയർമാൻ - ഷാജു എം ജി (പി ടിഎ പ്രസിഡന്റ്)
കൺവീനർ - സുമ എൻ കെ (ഹെഡ്‍മിസ്ട്രസ്)
വൈസ് ചെയർമാന്മാർ - ബിജി ജെയിംസ്(എം പി ടി എ പ്രസിഡന്റ്), വാസുദേവൻ(പി ടിഎ വൈസ് പ്രസിഡന്റ്)
ജോയിന്റ് കൺവീനർമാർ - രശ്മി സി ജി(കൈറ്റ് മിസ്ട്രസ്), നളിനിഭായ്എം ആർ(കൈറ്റ് മിസ്ട്രസ്)
കുട്ടികളുടെ പ്രതിനിധികൾ - അനുശ്രീ കെ എസ്(ലിറ്റിൽകൈറ്റ് ലീഡർ) അവന്തിക എ മേനോൻ(ലിറ്റിൽകൈറ്റ് ലീഡർ)
ആവണി രാജൻ(സ്കൂൾ ലീഡർ), ഹൃദ്യ മുരളി(സ്കൂൾ ലീഡർ)

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്

2019-20 അധ്യയന വർഷത്തിൽ ഓപ്പറേറ്റിങ് സിസ്റ്റം നവീകരിച്ചതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 2018-2020 ബാച്ചിലെ അംഗങ്ങൾക്ക് മധ്യവേനലവധിക്കാലത്ത് സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷനെ കുറിച്ച് ക്ലാസ്സ് നൽകുകയുണ്ടായി. അവരുടെ സഹായത്തോടെ അവധിക്കാല അധ്യാപക പരിശീലനത്തിനു മുന്നോടിയായീ ഏപ്രിൽ 25-ന് സ്കൂളിലെ എല്ലാ ലാപ്‌ടോപ്പുകളിലും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ അവധിക്കാല പരിശീലനത്തിനായി ലാബ് ക്രമീകരണവും നടത്തി.

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു.


ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ2018
ലിറ്റിൽകൈറ്റ് അഭിരുചി പരീക്ഷ 2019
കളത്തിലെ എഴുത്ത്