വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ/2023-24

15:15, 21 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} ==പ്രവേശനോത്സവം== <div align="justify"> 2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023 ജൂൺ 1 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.പുതുമയുടെ നിറവിൽ പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ എസ്.പി.സി ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി ,എൻ.സി.സി. എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.സ്കൂൾ പ്രവേശനോത്സവം ബഹു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി രജനി ഉത്ഘാടനം ചെയ്തുചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡൻറ് Adv. കെ.അനിൽകുമാർ , സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം ജില്ലാ പഞ്ചായത്ത്‌ അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനാഘോഷവും, ഹരിത കർമ്മ സേനാ ആദരവും,വൃക്ഷതൈ നടീലും നടന്നു.സ്കൂൾ മാനേജർ രാജേശ്വരി , പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ ,പി.റ്റി എ.അംഗങ്ങൾ, സ്കൂൾ പ്രിൻസിപ്പൽ ,പ്രഥമ അധ്യാപകൻ,ഡെപ്യൂട്ടി എച്ച് എം, എന്നിവർ സംസാരിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും ,ഫ്ലാഷ് മോബും ,ബോധവൽക്കരണ ക്ലാസ്സും നടത്തി .എച്ച് എസ് എസ് വിഭാഗത്തിൽ എൻ സി സി, എൻ എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കാൽനടയായി ചാരുംമൂട് വഴിയും എച്ച് എസ്, യൂ പി വിദ്യാർത്ഥികൾ സൈക്കിൾ റാലിയായി കരിമുളയ്ക്കൽ ജംഗ്ഷനിലേക്കും ചാരുംമൂട് ജംഗ്ഷനിൽ ഫ്ലാഷ് മൊബ് നടത്തി. ഹയർ സെക്കന്ററി റാലി പി.റ്റി.എ പ്രസിഡന്റ് എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന റാലിയും ഫ്ലാഷ് മോബും എക്സൈസ് ഇൻസ്‌പെക്ടർ എ .അഖിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ രതീഷ്കുമാർ, എച്ച്.എം എ .എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,ഡെപ്യൂട്ടി എച്ച് .എം സഫീന ബീവി,സ്റ്റാഫ്‌ സെക്രട്ടറിമാരായ പി.എസ്. ഗിരീഷ് കുമാർ, സി എസ് ഹരികൃഷ്ണൻ,പി ടി എ എക്സിക്യൂട്ടീവ് അംഗം അനീസ് മാലിക്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രഘുകുമാർ സ്കൗട്ട് മാസ്റ്റർ കെ ജയകൃഷ്ണൻ , ഗൈഡ്സ് ക്യാപ്റ്റൻ വിനീത.എസ്.വിജയൻ എസ് പി സി കോ ഓർഡിനേറ്റർ അനിൽ കുമാർ, അദ്ധ്യാപകരായ ആർ ഹരിലാൽ, എസ് ഉണ്ണികൃഷ്ണൻ,ആർ ശ്രീലാൽ,ഡി ധനേഷ് ,ടി ഉണ്ണികൃഷ്ണൻ ആകർഷ്, സോതിഷ്, ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനം

ജൂലൈ 1 ദേശീയ ഡോക്ടഴ്സ് ദിനത്തിന്റെ ഭാഗമായി ചുനക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സിവിൽ സർജൻ ആയ ഡോക്ടർ അനിൽകുമാർ ,ഡോക്ടർമാരായ വൃദ്ധയ,വിദ്യ,എന്നിവരെ സ്കൂൾ പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് പൊന്നാടയിട്ട് ആദരിച്ചു.പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.റ്റി എ പ്രതിനിധികൾ ,അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.