ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജനാധിപത്യബോധവും ദേശീയബോധവും വളർത്തുന്നതിനും സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളിലും പഠനപ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള വേദിയാണ് സാമൂഹ്യശാസ്ത്രക്ലബ്ബ്.സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,പ്രദർശനങ്ങൾ,മത്സരങ്ങൾ, എന്നിവ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു

2021-22

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന സഡാക്കോ കൊക്ക് നിർമാണം പ്രസംഗം എന്നിവയും ഓഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ചു ക്വിസ് ,പ്രസംഗം  എന്നിവയും  ഓൺലൈൻ ആയി നടത്തി.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദേശഭക്തി ഗാന മത്സരം നടത്തി.സ്വാതന്ത്ര്ത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സാവം പരിപാടിയിൽ ദേശഭദേശഭക്തി ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

2022-23

  • സാമൂഹ്യശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി
  • ജൂലൈ 22 ന് ദേശീയ പതാക   ഭരണഘടന നിയമനിർമ്മാണ സഭ അംഗീകരിച്ച ദിവസത്തിന്റെ പ്രാധാന്യവും പാതകയുടെ ചരിത്രവും ഉൾകൊള്ളിച്ചുകൊണ്ട് പോസ്റ്റർ തയ്യാറാക്കി.
  • ആദ്യത്തെ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ബഹു.രാഷ്ട്രപതിയായ ശ്രീമതി ദ്രൗപദി മുർമു വിനെ ആശംസിച്ചു കൊണ്ട് പോസ്റ്റർ തയ്യാറാക്കി
  • എല്ലാ ദിവസവും ഉച്ച സമയത്തു കുട്ടികളുടെ വാർത്ത വായന നടത്തി വരുന്നു.
  • ഒന്ന് മുതൽ ഏഴ്  വരെ ക്ലാസ്സുകളിൽ തികച്ചും ജനാധിപത്യ രീതിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 5.8.2022 നു നടത്തി
  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും sadakko കൊക്ക് നിർമാണവും പ്രദർശനവും നടന്നു..(10-8-22)
  • സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ചു ഫ്രീഡം ക്വിസ്, ഗാന്ധിസൂക്ത മത്സരം ,ഫ്രീഡംറാലി, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.(12-8-22 to 15-8-22)
ഈ വർഷത്തെ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓഗസ്റ്റ് 9ന് അവധി ആയതിനാൽ തിങ്കളാഴ്ച നടത്തി . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന  സൊഡാക്കോ കൊക്ക്  പ്രദർശനം നടത്തി.
സ്വദേശി മെഗാ ക്വിസ് വിജയികൾ
  • ഒരാഴ്ചയിലെ ആനുകാലിക വാർത്തയും പൊതുവിജ്ഞാനവും ഉൾപ്പെടുത്തി ആഴ്ചയിൽരണ്ടു തവണ ' ഒരു ചോദ്യം ഒരു ഉത്തരം ഒരു വിജയി ' എന്ന ക്വിസ് program നടത്തി വിജയികളെ നറക്കെടുപ്പിലൂടെ കണ്ടെത്തി സമ്മാനം നൽകുന്നു,
  • കാസർഗോഡ്  ഉപജില്ലാസാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച നേട്ടം തെക്കിൽ പറമ്പ ഗവ.യൂ പി സ്കൂളിന്.

2023-24

  • ജി യു പി സ്കൂൾ തെക്കിൽപ്പറമ്പയുടെ 2023 -24 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണയോഗം ജൂൺ 27 തീയതി ചൊവ്വാഴ്ച 1 30 ന് ചേർന്നു .ക്ലബ്ബ് കൺവീനർമാരായി സൂര്യദത്ത് ,ആര്യനന്ദ എന്നിവരെ യുപിതലത്തിലും ശ്രീഹരി, ദേവിക എന്നിവരെ എൽ പി തലത്തിലും തിരഞ്ഞെടുത്തു .
  • ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു