ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹൈടെക് വിദ്യാലയം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

IT@School നമ്മുടെ ഹൈസ്കൂൾ ക്ലാസ് മുറികൾക്ക് പ്രൊജക്ടറുകളും ലാപ്ടോപ്പുകളും അനുവദിച്ചതോടെ കൂടിയാണ് 2016- 17 അധ്യയന വർഷം ക്ലാസ് മുറികൾ ഹൈടെക് ആയത്. 12 ക്ലാസ് മുറികളാണ് ആദ്യഘട്ടത്തിൽ എൽസിഡി പ്രൊജക്ടർ ഫിറ്റ് ചെയ്ത് ഹൈടെക് ആക്കിയത്. അതോടുകൂടി എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പുകളും വിതരണം ചെയ്തു. എന്നാൽ പിന്നീടുള്ള അധ്യായന വർഷങ്ങളിലാണ് ക്ലാസ് മുറികളിൽ ഇൻറർനെറ്റ് വർക്ക് അനുവദിച്ചത്. Railware റെയിൽവേ നെറ്റ്‌വർക്ക് അനുവദിച്ചതോടുകൂടി ക്ലാസ് മുറികളിൽ പൂർണമായും ഇന്റർനെറ്റ് ലഭ്യത ഉറപ്പായി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഇൻറർനെറ്റ് ലഭ്യതയോടുകൂടി ഓഡിയോ വിഷ്വൽ supoirting മെറ്റീരിയലുകളുടെ സഹായത്തോടു കൂടി നടക്കുന്ന ഒരു അവസ്ഥ ഇപ്പോൾ നിലവിലുണ്ട്. അതുപോലെതന്നെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലും Other ലാപ്ടോപ്പുകളിലും wifi സംവിധാനത്തിലൂടെ ഇൻറർനെറ് ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളിൽ വൈഫൈ സംവിധാനം ലഭ്യമായതോടുകൂടി കുട്ടികൾക്കും ഇന്റർനെറ്റ് കൈകാര്യം ചെയ്യുവാൻ അവസരം ഒരുങ്ങി. പഠനബോധന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുവാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും അധ്യാപകർക്കും സാധിക്കുന്നു.