സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/വിദ്യാരംഗം
വായനാദിനം
വായിക്കൂ വിവേകം നേടൂ എന്ന ആഹ്വാനവുമായി പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് സെൻറ് സെബാസ്റ്റ്യൻസിൽ വായനയ്ക്ക് കളമൊരുങ്ങി.വായനാവാരത്തിൽ വ്യത്യസ്ത ഭാഷകളിൽ എച്ച്.എസ് ,യു.പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണം,കവിത ചൊല്ലൽ,കഥാവതരണം,പ്രസംഗം,വായിച്ച കൃതികളുടെ ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.വീടുകളിൽ സ്വന്തമായി വായനാമൂല നിർമ്മിച്ച് പുസ്തക പരിചയം നടത്തി.എല്ലാ പരിപാടികളും കോർത്തിണക്കി ഓൺലൈൻ ദൃശ്യാവിഷ്കാരം സംങ്കടിപ്പിച്ചു.