കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്

2023 സ്പോർട്സ് പരിശീലനം

കായികാദ്ധ്യാപകനായ തോമസ് മാഷുടെ നേതൃത്വത്തിൽ വിവിധ കായിക ഇനങ്ങളിൽപരിശീലനം നടത്തി വരുന്നു.ഫുട്ബോൾ,ടെന്നിക്കോയ്റ്റ് ,വോളിബോൾ എന്നിവയിൽ മികച്ച പരിശീലനമാണ് നല്കി വരുന്നത്. സബ് ജില്ലാ മത്സരങ്ങളിൽ അത്‍ലറ്റിക്സിൽ കല്ലടി സ്കൂളിനോടു മത്സരിച്ച് ചില ഇനങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്താൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്.

ഓൺ ലൈൻ ക്വിസ് മൽസരം നടത്തി.

2019-20 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ടെന്നിക്കോയ്‌റ്റ്‌ മത്സരത്തിൽ സ്കൂളിൽ നിന്ന് 3 പേർ പങ്കെടുത്തു. സംസ്ഥാന സ്കൂൾ കായിക മേളയിൽ 2 കുട്ടികൾ പങ്കെടുത്തു. ജില്ലയിൽ അത് ലറ്റിക് മീറ്റിൽ 3 കുട്ടികൾക്ക് സമ്മാനം ലഭിച്ചു.

ടെന്നിക്കോയ്റ്റ് പരിശീലനം

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ടെന്നിക്കോയ്റ്റ് പരിശീലനം നൽകി വരുന്നു.അടുത്ത മാസം ആദ്യം സ്കൂളിൽ വോളിവോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങും.