ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 28 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44035 (സംവാദം | സംഭാവനകൾ) (''''''"പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ അപ്പോൾ നിങ്ങൾക്ക് എല്ലാം നന്നായി മനസ്സിലാകും "''''' '''ഇത് ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്. പ്രകൃതി ഒരു വലിയ പാഠപുസ്തകമാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)

"പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ അപ്പോൾ നിങ്ങൾക്ക് എല്ലാം നന്നായി മനസ്സിലാകും " ഇത് ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്. പ്രകൃതി ഒരു വലിയ പാഠപുസ്തകമാണ്. നമ്മുടെ ചുറ്റിലും ഉള്ള പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നത്, ഭൂമിയെയും സർവ്വചരാചരങ്ങളെയും സംരക്ഷിക്കുന്നതിന് തുല്യമാണ് .ഞങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നത് ഈ ഈ തിരിച്ചറിവുകളിൽ  നിന്നും കുട്ടികൾ ചിന്തിച്ചു തുടങ്ങാനാണ്. കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങൾ. വൃക്ഷത്തൈകൾ നടുന്നതും, അവയെ പരിപാലിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും കേവലം പരിസ്ഥിതി ദിനത്തിൽ മാത്രമല്ല, അത് ജീവിതത്തിൽ ഉടനീളം പ്രാവർത്തികമാക്കാൻ ആണ് പരിസ്ഥിതി ക്ലബ്ബിലൂടെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നത്. കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീട്ടിൽ വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനം ആചരിച്ചു.