ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
സ്കൂൾ പ്രവർത്തനങ്ങൾ (2018-2023)[തിരുത്തുക | മൂലരൂപം തിരുത്തുക]
1.അക്കാദമിക മാസ്റ്റർ പ്ലാൻ
2.ഭിന്നശേഷിക്കാർക്ക് ആകാശയായാത്ര
ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം അടയാളപ്പെടുത്തിക്കൊണ്ട് പ്രത്യേക വികസന പദ്ധതികൾ തയ്യാറാക്കി വിദ്യാലയത്തിൽ ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്ക് വിമാന യാത്ര ഒരുക്കി.
2019-20അധ്യയന വർഷത്തിലെ വികസന പദ്ധതികളിൽ ഒന്നായിരുന്നു സ്വപ്ന പദ്ധതിയായ വിമാനയാത്ര. മുൻ വർഷത്തെ ഒരു പരിഹാര ബോധന ക്ലാസിൽ ഗതാഗത മാർഗ്ഗങ്ങളെക്കുറിച്ചുള്ള പഠന വേളയിൽ കുട്ടികളുടെ പങ്കുവെക്കലുകളാണ് യാത്രക്ക് അടിസ്ഥാനം.കടൽ കാണാത്തവർ, തീവണ്ടിയിൽ യാത്ര ചെയ്യാത്തവർ, വിമാനത്തിൽ പിന്നെ നമ്മൾ കയറുകയുമില്ലല്ലോ എന്ന നെടുവീർപ്പോടെയുള്ള കുട്ടികളുടെ സംസാര ശകലങ്ങൾ എന്നിവയാണ് ഇങ്ങനൊരു യാത്രയെക്കുറിച്ച് ചിന്തിക്കാനിടയായത്. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതോടൊപ്പം കര ജല വ്യോമ ഗതാഗത ഉപാധികൾ ഒരേ സമയം അനുഭവവേദ്യമാകുന്ന നേരനുഭവം ഈ യാത്രയുടെ പ്രത്യേക തയായിരുന്നു. ജീവ പ്രവാസി കൂട്ടായ്മയുടെയും പി ടി എ, അധ്യാപകർ, നാട്ടിലെ നല്ല വ്യക്തിത്വങ്ങൾ അടക്കമുള്ള നിരവധി സുമനസ്സുകളുടെ സാമ്പത്തിക പിന്തുണ യോടെ 28 കുട്ടികളും രക്ഷിതാക്കളുടെ പ്രതിനിധികളും അധ്യാപകരും യാത്ര യുടെ ഭാഗമായി. കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്ക് പ്രധാനാധ്യാപകൻ എൻ അബ്ദുന്നാസർ,പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി. അഹമ്മദ് സുബൈർ, അധ്യാപകരായ ഒ. മുഹമ്മദ് അൻവർ, എസ്. ഉണ്ണികൃഷ്ണൻ, എം.കെ. ഇഖ്ബാൽ, പി. ദിലീപ്, സി.ജി. വിപിൻ, പി. ദിവ്യ,ടി കെ സുനിത കെ ടി സക്കീന തുടങ്ങിയവർ നേതൃത്വം നൽകി.
2.ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ നിർമാണം
കൊറോണ വ്യാപനത്തെ തടയുന്നതിന് വേണ്ടി എൻ എസ് എസ് വോളണ്ടിയർമാർ സ്കൂളിൽ വച്ച് 1200 ബോട്ടിൽ ഹാൻഡ് വാഷ് നിർമിച്ചു,പൊതു സ്ഥാപനങ്ങളിലേക്ക് ആവശ്യമായ എണ്ണം സൗജന്യമായി നൽകി.വീടുകളിൽ ഉപയോഗിക്കുന്നതിനായി ഡിഷ് വാഷും ഫ്ലോർ ക്ളീനറും നിർമ്മിച്ചു.ഇവ വിപണനം ചെയ്തതിലൂടെ 55000 രൂപ ലാഭമായി ലഭിച്ചു.
ഈ തുകയിൽ നിന്നും 10000 രൂപ എൻ എസ് എസ് ന്റെ ജില്ലാ ഭവന നിർമ്മാണത്തിലേക്ക് നൽകി.
- 13000 രൂപ ഉപയോഗിച്ച് നിർധനയായ ഒരു വിദ്യാർത്ഥിയുടെ അടച്ചുറപ്പില്ലാത്ത വീടിന് ആവശ്യമായ വാതുലുകളും ജനൽ പാളികളും വച്ച് നൽകി.
- പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 15000 രൂപ സംഭാവന നൽകി.
3.സ്നേഹഭവനം
എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി സ്കൂളിലെ തന്നെ യു പി വിഭാഗത്തിൽ പഠിക്കുന്ന ഒരു നിർധന വിദ്യാർത്ഥിക്കാണ് വീട് വെച്ച് നൽകാൻ തീരുമാനിച്ചത്
അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സ്കൂളിലെ തന്നെ എൻഎസ്എസ് എസ് പി സി എന്നീ വിവിധ യൂണിറ്റുകളിൽ നിന്നും ജനങ്ങളിൽ നിന്നുമെല്ലാം ഇതിനുള്ള സാമ്പത്തികസഹാസഹായം ലഭിച്ചു ധനശേഖരണാർത്ഥം സമ്മാനക്കൂപ്പൺ ചാലഞ്ച് ബിരിയാണി ചലഞ്ച് എന്നിവയും യൂണിറ്റിനു കീഴിൽ സംഘടിപ്പിക്കുകയുണ്ടായി
4.കാടിന്റെ മക്കൾക്കൊരു പുസ്തകത്തണൽ
കൊറോണ വ്യാപനം മൂലം സ്കൂൾ അടച്ചിട്ടിരിക്കുന്ന കാലത്ത് പൊൻപാറ കാട്ടുനായ്ക്കർ ആദിവാസി കോളനി സന്ദർശിച്ച് അവിടെ ലൈബ്രറി തയ്യാറാക്കുന്നതിലേക്കായി 5000 രൂപയുടെ പുസ്തകങ്ങൾ കൈമാറി.
5.ഫുഡ് ചലഞ്ചിലൂടൊരു കാരുണ്യഹസ്തം
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവുന്നതിനും എൻ എസ് എസ് യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനുമായി വോളണ്ടിയർമാർ ചിക്കൻ മന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 1900 പാക്കുകൾ 100 രൂപ തോതിൽ വിറ്റഴിച്ചു .ഇതിലൂടെ 83000 രൂപ ലാഭമായി കിട്ടി.ഇതിൽ 50000 രൂപ പാലിയേറ്റീവ് കെയറിന് കൈമാറി.33000 രൂപ എൻ എസ് എസ് പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചു.
6.ക്ലീൻ ദി ബ്യൂട്ടി സ്പോട് ഓഫ് എടത്തനാട്ടുകര
കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്വാലി ബഫർസോണിലുള്ള ഇടമല വട്ടമല ആനപ്പാറ കപ്പി വെള്ളച്ചാട്ടപ്പാറ എന്നീ സ്ഥലങ്ങളിലെ പ്ലാസ്റ്റിക ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പല ദിവസങ്ങളിയായി നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു.പദ്ധതിയുടെഉദ്ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.
7.കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി
എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റി യിലെ രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ കേസ് ഫയലുകൾ കഴിഞ്ഞ അഞ്ചു വർഷമായി നിർമ്മിച്ചുനൽകുന്നത് സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാരാണ്.
8.കൊയ്ത്തുൽസവം
അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു
9.കേസ് ഫയൽ നിർമാണം പാലിയേറ്റീവ് കെയർ സൊസൈറ്റി
10.പാലിയേറ്റീവ് ഡേ കെയർ
ജിഎച്ച്എസ്എസ് എടത്തനാട്ടുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചെന്ന് രോഗികളെ പരിചരിച്ചു ഇതുവഴി വിദ്യാർഥികളിൽ ഒരു സഹായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സാധിച്ചു.
11.ഉപജീവനത്തിനായൊരു സ്നേഹസമ്മാനം
2019വർഷത്തിൽ ഒരു കുടുംബത്തിന് ആടിനെയും 2021, 2022വർഷങ്ങളിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് തയ്യൽ മെഷീനുകളും ഉപജീവനത്തിനായി വിതരണം ചെയ്തു.
12.ഡാറ്റാ ചലഞ്ചു
കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 15 കുട്ടികൾക്ക് ഡാറ്റ റീചാർജ് ചെയ്യുന്നതിനുള്ള തുക DATA CHALLENGE ലൂടെ എൻ എസ് എസ് വോളണ്ടിയർമാർ സമാഹരിച്ച് നൽകി.
13.പൾസ് ഓക്സിമീറ്റർ ,പി പി ഇ കിറ്റ് വിതരണം
കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അലനല്ലൂർ ഗ്രാമപഞ്ചായത്തിന് എൻ എസ് എസ് യൂണിറ്റ് 6 പൾസ ഓക്സിമീറ്ററുകളും 10 പി പി ഇ കിറ്റുകളും നൽകി. സ്കൂളിന്റെ സമീപപ്രദേശത്തുള്ള കോവിഡ് രോഗികൾക്ക് ഓക്സിജൻ ലെവൽ പരിശോധിക്കുന്നതിനായി യൂണിറ്റിൽ പൾസ് ഓക്സിമീറ്റർ ലഭ്യമാക്കി. വോളന്റിയർമാർ നിർധനരായ വീട്ടുകാർക്ക് സാനിറ്റൈസർ കൈമാറി.
14.പുട്ടും കട്ടനും - ഫുഡ് ഫെസ്റ്റ്
സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് എൻ എസ് എസ് യുണിറ്റ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിച്ച ലാഭമായ 15000 രൂപയിൽ നിന്നും 10000 (പതിനായിരം) രൂപ എടത്തനാട്ടുകരക്കുവേണ്ടി വാങ്ങുന്ന ആംബുലൻസ് ന് വേണ്ടി സംഭാവന ചെ
15.സീഡ് ബാൾ നിർമ്മാണം
എൻ എസ് എസ് വോളണ്ടിയർമാർ 1500 വിത്ത്പന്തുകൾ നിർമ്മിക്കുകയും പരിസ്ഥിതിദിനത്തിൽ അവ വിതരണം ചെയ്യുകയും ചെയ്തു.
16.ജനകീയ തടയണ നിർമ്മാണം
ജലസംരക്ഷണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് മുണ്ടക്കുന്ന് വെള്ളിയാർ പുഴയിൽ തടയണ നിർമ്മിച്ചു ജനുവരി 31ന് രാവിലെ 7 30ന് സ്കൂളിൽ നിന്നും സ്കൗട്ട് ആൻഡ് ഗൈഡ് സംഘം തീരത്തേക്ക് പുറപ്പെട്ടു. എട്ടുമണിയോടുകൂടി തടയണ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടുകൂടി ആരംഭിച്ചു ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു
17.ജീവാമൃതം
എല്ലാ വർഷവും വേനൽക്കാലത്ത് പറവകൾക്ക് കുടിക്കുന്നതിനും കുളിക്കുന്നതിനുമായി വോളണ്ടിയർമാർ വീടുകളിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു വക്കുന്നു.
18.പെൺകരുത്ത് വനിതാ സംഗമം
വിദ്യാർത്ഥികളിൽ സാമൂഹിക സമത്വവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കുക വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര പെൺകരുത്ത് വനിതാ സംഗമം സംഘടിപ്പിച്ചു
19.പുഴയോരം ജല സംരക്ഷണ സദസ്സ്
ലസ്രോതസ്സുകൾ സംരക്ഷിക്കുക പുഴയുടെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കുക എന്നീ ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് യൂണിറ്റ് സംഘടിപ്പിച്ച പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി.
20.രക്തദാന ക്യാമ്പ്
സ്കൂളിലെ എൻ എസ് എസ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
21.സഹപാഠിക്കൊരെഴുത്തു് പുസ്തകം.
എൻ എസ് എസ് വോളണ്ടിയർമാരുടെ ഇടപെടൽ മൂലം 2020-21,2021-22 വർഷങ്ങളിൽ സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി മൊത്തം 1350നോട്ട് ബുക്കുകൾ 100ഇൻസ്ട്രുമെന്റ് ബോക്സുകൾ 500 പേനകൾ എന്നിവ വ്യക്തകളെക്കൊണ്ടും സംഘടനകളെക്കൊണ്ടും
22.ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്
NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.
23.ഗൃഹനിർമ്മാണ സഹായം
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ വീട്പണി സമയത്ത് 50 എൻ എസ് എസ് വോളണ്ടിയർമാരുടെ ഒരു ദിവസത്തെ സേവനം ലഭ്യമാക്കി
24.സ്നേഹപ്പുടവ
ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്നേഹ സമ്മാനവുമായി സ്കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ സ്നേഹപ്പുടവ പദ്ധതി നടപ്പിലാക്കി.
സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്നേഹപ്പുടവ പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രം നൽകിയത്. നല്ലപാഠം, സ്കൗട്ട് ആന്റ് ഗൈഡ് അംഗങ്ങൾ, അധ്യാപകർ, സ്കൂളിലെ മറ്റു ജീവനക്കാർ, രക്ഷിതാക്കൾ എിവരാണ് ഈ പദ്ധതിക്കായി പണം സ്പോസർ ചെയ്തത്.
മാതാവോ പിതാവോ അകാലത്തിൽ മരണമടഞ്ഞവരുടെ കുട്ടികൾ, അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ രക്ഷിതാക്കളുടെ മക്കൾ എിവർക്കാണ് പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തത്.
നല്ലപാഠം അധാപക കോ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
25.സ്നേഹസ്പർശം
എൻ എസ് എസ് വോളണ്ടിയർമാർ അണയംകോട് അംഗൻവാടി കുട്ടികൾക്കായി കളിപ്പാട്ടങ്ങളും ഡിജിറ്റൽ ലൈബ്രറിയുടെ സഹായത്തോടെ തയ്യാറാക്കിയ ഓഡിയോ ബുക്കും കൈമാ
26.കൈത്താങ്ങ് ആട് വിതരണം.
അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ വിതരണം ചെയ്ത് എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും നല്ല പാഠം അംഗങ്ങളും സംയുക്തമായാണ് ഈ പരിപാടി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു
27. മാസ്ക് നിർമ്മാണം
കോവിഡ് കാലം മാസ്കുകളുടേത് കൂടിയാണ്. സ്കൂളിൽ എത്തു വിദ്യാർത്ഥികളും രക്ഷിതാക്കളും മാസ്കില്ലാതെ പ്രയാസപ്പെടരുത് എന്ന ലക്ഷ്യത്തോടെ സ്കൂളിലെ റെഡ് ക്രോസ് യൂണിറ്റിനു കീഴിൽ തുണി മാസ്കുകൾ നിർമ്മിച്ച് സ്കൂൾ അധികാരികൾക്ക് കൈമാറി. സ്കൂൾ പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ മാസ്ക്കുകൾ സ്വീകരിച്ചു. സ്റ്റാഫ് സെക്ര'റി ടി.കെ. മുഹമ്മദ് ഹനീഫ, അധ്യാപകരായ കെ. യൂനസ് സലീം, സി. സക്കീന, പി. അബ്ദുസ്സലാം എിവർ സംബന്ധിച്ചു.
28. ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും
ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ട മണ്ണപുറം വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലുമായി ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു
29.സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ
മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിനായി പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു ഫെബ്രുവരി അഞ്ചിന് ആരംഭിച്ച കേക്ക് fest25 ന് അവസാനിച്ചു. കേക്ക് ഫെസ്റ്റിലൂടെ സമാഹരിച്ച് 50,000 രൂപ പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി.
30.ജനകീയ രക്തദാനം
കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയിനിങ് കമ്മീഷണർ കെ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
31.എന്റെ വീട്ടിലും കൃഷി തോട്ടം
വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുക വിഷരഹിത സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യങ്ങളോടെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എടത്തനാട്ടുകര ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഭാഗമായി വിത്തുകൾ വിതരണം ചെയ്തു പച്ചക്കറി വിത്തു വിതരണം പഞ്ചായത്ത് അംഗം അക്ബറലി പാറക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രതിഭ സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.
32.ലഹരിക്കെതിരെ നാട് പ്രതികരിക്കുന്നു
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ പ്രചാരണം നടത്തി. വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണം രേഖപ്പെടുത്തി.ലഹരി വിരുദ്ധ പ്രതികരണ ക്യാമ്പയിൻ പാലക്കാട് പാർലമെന്റ് അംഗം ശ്രീ പി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.
33.പഠനോപകരണ വിതരണം
കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങേകിയ സ്കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി.
സ്കൂളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ മരണമടഞ്ഞ കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന് കടക്കെണിയിലായ കുടുംബങ്ങളിലെ ചില വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ നൽകി.
കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്.
34.ഭക്ഷ്യകിറ്റ് വിതരണം
കോവിഡ് മഹാമാരി കാരണം സാമ്പത്തികമായി ഏറെ പ്രയാസപ്പെട്ടിരുന്ന നിരാലംബരായ 15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സംവിധാനമൊരുക്കി അശരണരുടെ കണ്ണീരൊപ്പിയ സ്കൂളിലെ നല്ലപാഠം പദ്ധതി മികവുറ്റതായി.കുടുംബനാഥൻ അകാലത്തിൽ മരണമടഞ്ഞ 9 കുടുംബങ്ങൾക്കും അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ ആറ് കുടുംബങ്ങൾക്കുമടക്കം 15 കുടുംബങ്ങൾക്കാണ് സ്കൂളിൽ ജീവ കാരുണ്യ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ കിറ്റ് നൽകിയത്.ലവ് ആന്റ് സെർവ്വ് വളണ്ടിയർ മുഹമ്മദാലി പോത്തുകാടനിൽ നിന്നും പ്രധാനാധ്യാപകൻ എൻ. അബ്ദുാസർ ഫണ്ട് ഏറ്റു വാങ്ങി.15 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സഹായം എത്തിച്ചു കൊടുത്ത ഈ ഈ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രമുഖ വ്യവസായിയും പട്ടിക്കാട് കുർബാൻ അസ്സോസിയേറ്റ്സ് മാനേജിങ് ഡയറക്റ്ററുമായ കുർബാൻ മുഹമ്മദാലി, ലവ് ആന്റ് സെർവ് കൊ- ഓർഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടി, നല്ലപാഠം കൊ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എിവർ നേത്യത്വം നൽകി.
35.മൂന്ന് കുടുംബത്തെ ദത്തെടുത്ത് നല്ലപാഠം യൂണിറ്റ്
കോവിഡ് കാലത്ത് നിർദ്ധനരായ മൂന്ന്കുടുംബത്തെ ദത്തെടുത്ത് സ്കൂൾ നല്ലപാഠം യൂണിറ്റ്. മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തേയും ജോലിക്കിടെ നട്ടെല്ലിന് പരുക്കുപറ്റി വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തേയും പിതാവ് അപകടത്തിൽ പെട്ട് മരണപ്പെട്ട ഒരു കുടുംബത്തേയുമാണ് നല്ലപാഠം യൂണിറ്റ് ദത്തെടുത്തത്.
ഈ മൂന്ന് കുടുംബങ്ങൾക്കും എല്ലാ മാസവും ആയിരം രൂപയുടെ ഭക്ഷണ സാധനങ്ങൾ വാങ്ങുതിന് നല്ലപാഠം യൂണിറ്റിനു കീഴിൽ സംവിധാനം ഒരുക്കി. കുടുംബങ്ങൾക്ക് പണം നേരിട്ട് ൽകുതിനു പകരം ഭക്ഷ്യ സാധനങ്ങൾ
കോട്ടപ്പള്ളയിലെ ഒരു കടയിൽ നിന്നും വാങ്ങുതിനുള്ള സജ്ജീകരണങ്ങൾ ചെയ്തു. എല്ലാ മാസവും പണം നല്ലപാഠം കൊ ഓർഡിനേറ്റർമാർ കടയിൽ നൽകുന്നു.
സ്കൂൾ വർഷം ആരംഭത്തിൽ ഈ കുടുംബത്തിലെ മൂന്ന് വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എിവ വാങ്ങുതിനും നമ്മുടെ സ്കൂളിലെ പത്താം ക്ലാസ്സിൽ പഠിക്കു കുട്ടിക്ക് ട്യൂഷന് പോകുതിനുള്ള സാമ്പത്തിക സഹായവും നൽകുന്നു. ആഘോഷ വേളകളിൽ സ്പെഷ്യൽ ഭക്ഷ്യ കിറ്റുകളും കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പുതു വസ്ത്രങ്ങൾ വാങ്ങുതിനുള്ള ഫണ്ടും നൽകുന്നു.
36.മാസ്ക് നിർമ്മാണവും കോവിഡ് 19 പ്രതിരോധ പ്രചരണവും.
കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് നിർമ്മിച്ച് വിതരണത്തിനായി ചലഞ്ചേഴ്സ് ക്ലബ്ബിന് കൈമാറി. കോവിഡ് 19-പ്രതിരോധത്തിനായി കൈകോർക്കാം അഥിതി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ കൊറോണ പ്രതിരോധ സന്ദേശ പ്രയാണം എടത്തനാട്ടുകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൗട്ട് and ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രയാണം സംഘടിപ്പിച്ചു.
തനത് പ്രവർത്തനങ്ങൾ
37.സ്നേഹപൂർവ്വം പദ്ധതി.
സ്കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ് "സ്നേഹപൂർവ്വം" പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്.
ഉപഭോക്താക്കൾ
- മാറാ രോഗങ്ങൾ കൊണ്ട് കഷ്ട്ടപ്പെടുന്ന രക്ഷിതാക്കളുള്ള കുട്ടികൾ.
- രക്ഷിതാക്കൾക്ക് പെട്ടന്ന് വന്ന അനാരോഗ്യം കാരണം സ്ഥിര വരുമാനം നിലച്ച വീടുകളിൽനിന്നും വരുന്ന കുട്ടികൾ.
- സ്വന്തമായി സ്ഥലം വീട് എന്നിവ ഇല്ലാത്ത കുടുംബത്തിൽനിന്നും വരുന്ന കുട്ടികൾ.
- രക്ഷിതാക്കൾ മരിച്ച/ഉപേക്ഷിച്ച ,ദാരിദ്രാവസ്ഥയിൽ ഉള്ള കുട്ടികൾ.
- കിഡ്നി സംബന്ധമായ,കാൻസർ ...തുടങ്ങിയ മാരക രോഗങ്ങൾ ഉള്ള കുട്ടികൾ/രക്ഷിതാക്കൾ.
നൽകുന്ന സഹായങ്ങൾ
- തിരഞ്ഞെടുത്ത കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ.
- യൂണിഫോം തുണി ,തയ്ക്കാനുള്ള തയ്യൽ കൂലി.
- കുട്ടിക്കോ രക്ഷിതാവിനോ ഉള്ള വിവിധ ചികിത്സാ സഹായം.
- സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് തുടങ്ങിയവ.
- വീടില്ലാത്തവർക്ക് വീടുപണിക്കുള്ള സഹായം.
- രക്ഷിതാക്കൾ ആകസ്മികമായി മരണപ്പെട്ടാൽ ആ കുടുമ്പത്തിനുള്ള ധനസഹായം.
- വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിലേക്ക് പ്രതിമാസ 500/ 1000 രൂപയുടെ ധനസഹായം.
ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി.
ഓരോ വർഷവും ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ ക്ളാസ്സുകളിൽ നിന്നും ക്ളാസ് ടീച്ചർമാർ വഴി അർഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളുടെ ലിസ്റ്റ് ശേഖരിച്ചശേഷം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകർ കുട്ടികളുമായി വിശദമായ അഭിമുഖം നടത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു.അതിനു ശേഷം അവരുടെ പഠനസംബന്ധമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു മികച്ച നിലവാരം പുലർത്തുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ മനസിന് വിഷമം ഉണ്ടാക്കാതെ അവരെ ഒരു പ്രദര്ശനവസ്തു ആക്കാത്ത രീതിയിലാണ് പഠനോപകരണവിതരണം നടത്തുന്നത്.
അഭിമുഖത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നു.
പ്രവർത്തന രീതി
സ്കൂളിലെ മേലധികാരികൾ,PTA പ്രസിഡണ്ട് തിരഞ്ഞെടുത്ത അധ്യാപകർ എന്നിവർ അടങ്ങിയ ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ രണ്ട് അധ്യാപകർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി ആവശ്യമായ സമയത്ത് കമ്മിറ്റി കൂടുന്നു.വർഷാവസാനം കോ ഓർഡിനേറ്റർമാർ കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നു.ഇത് ഓഡിറ്റ് ചെയ്യുന്നതിനായി സ്കൂളിലെ അധ്യാപകനെ ചുമതലപ്പെടുത്തുന്നു.
വിതരണം ചെയ്യുവാനുള്ള നോട്ട് ബുക്ക്,ടെക്സ്റ്റ് ബുക്ക് ,പേന,പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സ്...തുടങ്ങിയ പഠനോപകരണങ്ങൾ സ്കൂളിലുള്ള കോ ഓപ്പറേറ്റീവ് സ്റ്റോറിൽനിന്നുമാണ് ലഭ്യമാക്കുന്നത് .
കുട വാങ്ങുന്നത് അപകടം മൂലം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു യുവാവിൽനിന്നുമാണ്.കുട നിർമ്മാണം ജീവിക്കാനുള്ള അദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണ്.ഗുണനിലവാരം കൂടിയ സ്കൂൾ ബാഗുകൾ പുറത്തുനിന്നും വാങ്ങുന്നു.
പ്രതിമാസം 500 / 1000 രൂപയുടെധനസഹായം വർഷം മുഴുവൻ നൽകുന്നതിനു വേണ്ടി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുമ്പങ്ങളിൽ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തുന്നു.അഭിമുഖം വഴി രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് കേരളാ സാമൂഹ്യ സുരക്ഷമിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം നൽകുന്നു.
രക്ഷിതാക്കൾ ആരെങ്കിലും പെട്ടന്ന് മരണപ്പെട്ടാൽ ആവശ്യമെങ്കിൽ ആ കുടുംബത്തിന് ധനസഹായം നൽകുന്നു.
വലിയ ചിലവ് വരുന്ന ചികിത്സകൾക്ക് രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള ധനസഹായം നൽകുന്നു.
വരുമാനമാർഗ്ഗം
പദ്ധതിനടത്തിപ്പിനായുള്ള ധനസമാഹരണം പ്രധാനമായും സ്കൂളിൽ നിന്നുതന്നെയാണ് .അതിൽ മുഴുവൻ അധ്യാപക അനധ്യാപകരും കുട്ടികളും പങ്കാളികളാകുന്നു.
എല്ലാ മാസവും ഒരു ദിവസം ക്ളാസ്സുകളിൽ വയ്ക്കുന്ന "സ്നേഹക്കൂടുക്കയിൽ"കുട്ടികൾ അവർ മിഠായി വാങ്ങാനോ മറ്റോ മാറ്റിവെക്കുന്ന തുക നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ ഓരോമാസവും 4000 മുതൽ 5000 രൂപ വരെ ലഭിക്കുന്നു.അതുകൂടാതെ എല്ലാ മാസവും സ്കൂൾസ്റ്റാഫ് അംഗങ്ങൾ ഒരു നിശ്ചിത തുക ഇതിലേക്കായി മാറ്റിവെക്കുന്നു.ഈ ഇനത്തിൽ 7000 രൂപയോളം ലഭിക്കുന്നു.ഇത് പദ്ധതി ആരംഭിച്ചതുമുതൽ എല്ലാമാസവും തുടർന്നുവരുന്നു.
ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളുടെ അടുത്തുനിന്നും കുട്ടികളും കൂടുതൽ തുക ഇതിലേക്ക് സംഭാവനയായിനൽകാറുണ്ട്.ഒരു കുട്ടിയുടെ രക്താർബുദ ചികിത്സാക്കായി 175000 രൂപ വരെ ഈ പദ്ധതിവഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്.
അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്കൂളിന് പുറമെനിന്നുള്ള ചില വ്യക്തികളും പദ്ധതിക്ക് വേണ്ടി സംഭാവന നൽകാറുണ്ട്.
പദ്ധതി ഇതുവരെ.
- പദ്ധതി തുടങ്ങിയ കാലം മുതൽ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾക്ക് വിവിധതരത്തിലുള്ള പഠനോപകരണങ്ങൾ നൽകുവാൻ കഴിഞ്ഞു.
- ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു.
- മുപ്പതോളം കുട്ടികൾക്ക് 500 രൂപാ മുതൽ 1000 രൂപ വരെയുള്ള പ്രതിമാസ ധനസഹായം നൽകാൻ കഴിഞ്ഞു.
- അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു.
- കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു.
ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.
38.ഡിജിറ്റൽ ലൈബ്രറി
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് കൈതാങ്ങാവാൻ അധ്യാപകർ സംഭാവനയായി നൽകിയ 200000 (രണ്ടുലക്ഷം )രൂപയും നാട്ടിലെ സ്ഥാപനങ്ങളും വ്യക്തികളും ചേർന്ന് 74455 (എഴുപതിനാലായിരത്തി നാന്നൂറ്റി അൻപത്തിയഞ്ചു )രൂപയും ചേർത്ത് 33 ടാബ്ലറ്റ് കൾ വാങ്ങി ഒരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ ആരംഭിച്ചു.ഇതിൽനിന്നും അർഹരായ കുട്ടികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ഉപകരണങ്ങൾ നൽകുകയും കുട്ടികൾ അവ പ്രയോജനപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴും NMMS,STEPS,USSതുടങ്ങിയ കോച്ചിങ്ങുകൾക്ക് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾ ഈ ഡിജിറ്റൽ ലൈബ്രറി പ്രയോജനപ്പെടുത്തുന്നുണ്ട്.കൂടാതെ സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് പോലെയുള്ള യൂണിറ്റുകളുടെ പല പരിപാടികളും ഷൂട്ട് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഈ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.
39.ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -1
സ്കൂൾ ബിൽഡിംഗ് പെയിന്റിങ്ങിനു ശേഷം ലഭിച്ച 50 ലിറ്ററിന്റെ 17 പ്ലാസ്റ്റിക് കാനുകൾ പെയിന്റ് ചെയ്ത് ലേബൽ ചെയ്ത് UP,HS,HSS ക്ലാസുകൾപ്രവർത്തിക്കുന്ന വിവിധ ബ്ലോക്കുകളിൽ സ്ഥാപിച്ചു.സ്കൂളിൽ നിന്നും ശേഖരിക്കുന്ന എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും NSS യൂണിറ്റിന്റെ അഭ്യർത്ഥന പ്രകാരം അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള മിനി എം സി എഫ് ൽ സൂക്ഷിക്കുകയും ചെയ്തുവരുന്നു.
40.ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -2
Collecting Used Plastic Pen
2016 മുതൽ സ്കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചുവരുന്നു.പിന്നീട് ഇത് കേരളത്തിലെ മറ്റ് പല സ്കൂളുകളും ഏറ്റെടുത്തു.പേന ശേഖരണത്തിനെക്കുറിച്ചുള്ള വാർത്ത ദ ഹിന്ദു ഉൾപ്പെടെയുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി.അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് ഈ വിഷയത്തിൽ സ്കൂളിനെക്കുറിച്ച് പരാമർശിക്കുകയുണ്ടായി.
41.ലവ് ആൻഡ് കെയർ പ്ലാസ്റ്റിക് -3
PLASTIC PEN CRAFT
2016 മുതൽ സ്കൂളിൽ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ സഹ്യാദ്രി പരിസ്ഥിതി ക്ലബ് നാഷണൽ സർവീസ് സ്കീം എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിന്നും ശേഖരിച്ചുവരുന്നുണ്ട്.ഒന്നരലക്ഷത്തിൽ കൂടുതൽ പേനകൾ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം എൻ എസ് എസ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മനസ്സ് - സർഗോത്സവം പരിപാടിയിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ഇനമായ നവീന ആശയങ്ങളുടെ അവതരണത്തിൽ പ്ലാസ്റ്റിക് പേനകളുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ കൊണ്ട് പെൻ സ്റ്റാൻഡ് , ലൈറ്റ് ഷേഡ് ,ഫോട്ടോ ഫ്രെയിം വാൾ ഡെക്കറേഷൻ ...തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു.
42.അക്ഷരദീപം ക്ലാസ്റൂം ലൈബ്രറി
വിദ്യാർത്ഥികളിൽ വായനാശീലം ഉണ്ടാക്കുന്നതിനും കൂടുതൽ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി സ്പോൺസർമാരുടെ സഹായത്തോടെ ഓരോ HSS ക്ലാസ് മുറികളിലും അക്ഷരദീപം എന്ന പേരിൽ ബോക്സുകൾ സ്ഥാപിച്ചിരുന്നു.ഒരു ബോക്സിങ് 3000 രൂപ തോതിൽ പത്ത് ബോക്സുകൾക്കായി മൊത്തം 30000 (മുപ്പതിനായിരം രൂപ) സ്പോൺസർമാരിൽനിന്നും കണ്ടെത്താനായി.ബുക്ക് ചലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ് റൂം ലൈബ്രറി വിപുലമാക്കി.പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനും അത് റെക്കോർഡ് ചെയ്യുന്നതിനും മറ്റും അതാത് ക്ലാസ്സുകളിലെ വോളണ്ടിയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്കൂളിലെ 56 UP,HS ക്ലാസ് മുറികളിലും ഈ രീതിയിൽ ലൈബ്രറി ബോക്സുകൾ ക്രമീകരിച്ചിട്ടുണ്ട്.വിവിധ സ്പോൺസർഷിപ്പിലൂടെ 188225 രൂപയുടെ ലൈബ്രറി ബോക്സുകളാണ് സ്കൂളിൽ എല്ലാ ക്ലാസ് മുറികളിലിമായി ക്രമീകരിച്ചത്.സ്കൂളിൽ നല്ലൊരു ലൈബ്രറി കെട്ടിടം ഇല്ല എന്ന പരിമിതി ഈ രീതിയിലാണ് മറികടന്നത്,കുട്ടികളിലേക്ക് പുസ്തകങ്ങൾ എളുപ്പത്തിൽ എത്തിക്കാനും ഇത് സഹായിക്കുന്നു.
43.പുസ്തകത്തണൽ ഓപ്പൺ ലൈബ്രറി
ലോഡിങ് തൊഴിലാളികൾക്കും ഓട്ടോ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഒഴിവുസമയം പുസ്തകങ്ങളുമായി ഇടപഴകുന്നതിനായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടപ്പള്ള അങ്ങാടിയിൽ പുസ്തകത്തണൽ എന്ന പേരിൽ ഒരു ലൈബ്രറി സ്ഥാപിച്ചു.ബുക്ക് ചാലഞ്ചിലൂടെ വോളണ്ടിയർമാർ ശേഖരിച്ച നൂറോളം പുസ്തകങ്ങൾ വായനക്കായി ലൈബ്രറിയിൽ വച്ചിട്ടുണ്ട്.
44.സമദർശൻ - നാടക ശില്പശാല
വിദ്യാർത്ഥികൾക്കിടയിൽ ലിംഗസമത്വത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി നാടകശില്പശാല സംഘടിപ്പിച്ചു.അഗളി സർക്കാർ സ്കൂൾ അദ്ധ്യാപിക സിന്ധു ടീച്ചറും മകളും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ മിത്രയുമാണ് നാടകശില്പശാലക്ക് നേതൃത്വം നൽകിയത്.
45കൂൺ കൃഷി
കോവിഡ് കാരണം അടച്ചിട്ട ക്ലാസ് മുറികളിൽ കൂൺ കൃഷി ആരംഭിച്ചു.കർഷകനായ വെളുത്തേടത്ത് ശിഹാബുദീൻ പരിശീലനം നൽകി.മുണ്ടൂർ IRTCയിൽ നിന്നും കൊണ്ടുവന്ന വിത്തുപയോഗിച്ച് ശാസ്ത്രീയമായ രീതിയിലാണ് കൃഷി തുടങ്ങിയത്.വാർഡ് മെമ്പർ ശ്രീ.അക്ബറലി പാറോക്കോട് വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
46.ഹരിതം - ജൈവ കൃഷി.
എടത്തനാട്ടുകര കോട്ടപ്പള്ള ദാറുസ്സലാം മസ്ജിദ് സ്കൂളിന് കൃഷിചെയ്യാനായി വിട്ടുനൽകിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് മുളക് കപ്പ ചേമ്പ് ചേന മഞ്ഞൾ കൂവ കൂർക്ക കാച്ചിൽ എന്നിവ കൃഷിചെയ്തുവരുന്നു.വിളവെടുപ്പിൽ ലഭിക്കുന്ന മഞ്ഞൾ കൂവ എന്നിവ വോളണ്ടിയർമാർ തന്നെ സംസ്കരിച്ച് വിപണനം നടത്തുന്നു.ഇതിലൂടെ എൻ എസ് എസ് പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നു.മറ്റുള്ള വിളവുകൾ സ്കൂൾ ഉച്ചഭക്ഷണത്തിലേക്കോ ആവശ്യക്കാർക്കോ നൽകുന്നു. കാർഷികവൃത്തിയെക്കുറിച്ച് അറിവ് നല്കാൻ ഈ പ്രവർത്തനങ്ങൾക്ക് കഴിയുന്നു.
47.പാടത്തൊരു പാഠം
48.പൊതു സ്ഥാപനങ്ങൾ സന്ദർശനം
49.കോവിഡ് കാലവും പാട്ടും
50പുസ്തക വണ്ടി
51ഓൺലൈൻ സർഗോൽസവങ്ങൾ
52നല്ലപാഠം തുണി സഞ്ചി
53.റീ ടേക്ക് ലഹരി വിരുദ്ധ സദസ്സ്
54.അക്ഷരത്തിളക്കം
55.സ്വീറ്റ് ഇംഗ്ലീഷ് പദ്ധതി
56.സ്പെഷ്യൽ കെയർ സെന്റർ
57.ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം
58.സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് അടിത്തറ പാകാൻ സ്റ്റെപ്സ്
59.മാത്സ് ക്ലിനിക്
60.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം
61.ഒരു വയറൂട്ടാം
62.സമൂഹ പങ്കാളിത്തത്തോടെ ജൈവകൃഷി
63.ഫ്രണ്ട്സ് അറ്റ് ഹോം
64.ചേർത്തു പിടിക്കാം
65.അവധിക്കാല ക്യാമ്പുകൾ
66.നാച്ചുർ ക്യാമ്പുകൾ
67.എസ് പി സി എഗൈൻസ്റ്റ് അഡിക്ഷൻ
68.റോഡ് വാക്ക് ആൻഡ് റൺ
69.കരാട്ടെ പരിശീലനം
70.നാടക ശില്പശാല
71.പഠന-വിനോദ യാത്ര സംഘടിപ്പിച്ചു.
72.മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
73.ജൂൺ 1 -പ്രവേശനോത്സവം
74.ജൂൺ 5-പരിസ്ഥിതി ദിനം
75.ജൂൺ 21 - യോഗാ ദിനം
76.ജൂൺ26 ലഹരി വിരുദ്ധ ദിനം
77.വിദ്യാ കിരണം ലാപ്ടോപ് വിതരണ
78.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ്
79.വിദ്യാകിരണം പരിശീലനം
80.ഭിന്നശേഷിക്കാർക്കുള്ള പരിശീലനം
81.അമ്മ അറിയാൻ
82.ലഹരിവിരുദ്ധ മൂകാഭിനയം