കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
ധ്വനി 2021-22
കോവിഡ് മഹാമാരിയുടെ ഭീതിയിൽ ഒന്നര വർഷക്കാലത്തോളം ഓൺലൈൻ പഠന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയ നമ്മുടെ വിദ്യാർത്ഥികൾ വിദ്യാലയാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
അധ്യാപകരുടെ കരുതലും സ്നേഹവും അനുഭവിച്ച കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കു വയ്ക്കാനായി എത്തുന്ന അവരെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോവിഡ് കാല വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ വിരസതയകറ്റാനായി അവരിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയം ഒരുക്കിയ ഓൺലൈൻ വേദിയാണ് ധ്വനി 2021
വിദ്യാർത്ഥികളുടെ കലാവൈഭവം പ്രകടമാക്കുന്ന വിവിധ പരിപാടികൾ നമുക്ക് കണ്ട് ആസ്വദിക്കാം
ധ്വനി ഭാഗം 1വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ധ്വനി ഭാഗം 2വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ധ്വനി ഭാഗം 3വീഡിയോ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
റിസൾട്ട് കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
എസ് .ലത ടീച്ചറുടെയും , ആശ ടീച്ചറുടെയും നേതൃത്വത്തിൽ നടന്ന ധ്വനി എന്ന പരിപാടിയിൽ മെമ്പേഴ്സ് ആയിരുന്ന സുജാത ടീച്ചർ,പ്രസിജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരുടെ ടീം വർക്കിൽ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ ഓൺലൈനിലൂടെ പ്രകടിപ്പിക്കാൻ ഒരു വേദി ഒരുക്കുവാനും സാധിച്ചു.
ചിത്രകലാ ക്ലബ്ബ് വർണ്ണക്കൂട്ട്
വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകൻ അനൂപ്മാഷുടെ നേതൃത്വത്തിൽ നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .
നിറക്കൂട്ട് ചിത്രകലാ ക്ലബ്ബ് വാർത്തകൾ
കർണ്ണയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല ക്ലബ്ബാണ് നിറക്കൂട്ട്.
കർണ്ണകിയമ്മ ൻ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട HM (R. ലത ടീച്ചർ), സ്കൂൾ മാനേജർ കൈലാസ് മണി സർ , മറ്റ് അധ്യാപകർ. എന്നിവരുടെ പിന്തുണയോടു കൂടി വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ അനൂപ് മാഷിന്റെ നേതൃത്വത്തിലാണ് നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്.ചിത്ര കലയോട് താൽപര്യമുള്ള 65 ഓളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് പുറമെ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം ചിത്രരചന മത്സരങ്ങളും, പോസ്റ്റർ രചന മത്സരങ്ങളും സംഘടിപ്പിച്ചു വരുന്നു.സമൂഹത്തിൽ വർദ്ധിച്ചു വരുന്ന തിന്മകൾക്കെതിരെ ചിത്രങ്ങളിലൂടെയും പോസ്റ്റർ രചനകളിലൂടെയും ബോധവൽക്കരണം നടത്തുന്നതിന് ക്ലബ് അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
ഉദാഹരണമായി ലഹരിക്കെതിരെയും, ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായും, സൈബർ സുരക്ഷയോടെ അനുബന്ധിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായും വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ധാരാളം ചിത്രരചനയും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.കൂടാതെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തിന്റെ ഭാഗമായി നടന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബിഗ് ക്യാമ്പസിൽ ചിത്രരചന നടത്തി.
കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല മറ്റു വിദ്യാർത്ഥികൾക്കും ചിത്രകലയിൽ അഭിരുചി ഉണ്ടാക്കുവാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.
കുട്ടികളിൽ ചിത്രകലയോടുള്ള അഭിരുചി വളർത്തുവാനായി ധാരാളം ഇന്ത്യൻ ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ലോക ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളെയും ഡിജിറ്റൽ ക്ലാസ് റൂമിലെ സഹായത്തോടുകൂടി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.
കൂടാതെ ചിത്രകലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ബുധൻ വ്യാഴം ദിവസങ്ങളിൽ ക്ലാസ് സമയത്തിന് ശേഷവും, വെള്ളിയാഴ്ച ലഞ്ച് ബ്രേക്കിന്റെ സമയത്തും, മാസത്തിലെ രണ്ടു ശനിയാഴ്ചകളിൽ മുഴുവൻ സമയവും ചിത്രകല പ്രാക്ടീസ് ക്ലാസുകൾ നൽകിവരുന്നു. പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ്, ക്ലേ മോഡലിംഗ്, എന്നീ വിഷയങ്ങളിൽ പ്രത്യേക പരിഗണന നൽകി പരിശീലന ക്ലാസുകൾ നൽകിവരുന്നു. സബ്ജില്ലാ, ജില്ലാതലങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
സസ്കൂളിലെ എല്ലാ പൊതു പരിപാടികളിലും, പ്രധാന ദിനാചരണങ്ങളുടെ ഭാഗമായുള്ള പരിപാടികളിലും ചിത്രകല ക്ലബ്ബിന്റെ പ്രവർത്തനങ്ങളും, ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കാറുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി ചിത്രകല സ്പേസും, ആർട് ഗാലറിയും നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിരിക്കുന്നു.
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പ്രോത്സഹനർഹമായ പിന്തുണയും ഉണ്ട് എന്ന് തികഞ്ഞ ചാരിതാർത്ഥ്യത്തോടെ അറിയിക്കട്ടെ. ചിത്രകല പഠിക്കുന്നതിലൂടെ മനുഷ്യത്വവും,സ്നേഹവും, നല്ല ശീലങ്ങളും ഉള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതിലൂടെ സമൂഹത്തിലെ തിന്മകൾ അകറ്റുന്നതിനും സമൂഹ നന്മയ്ക്കായ് പ്രവർത്തിക്കാനും
പുതിയൊരു നവലോകം പടുത്തുയർത്തുന്നതിനും അവരെ പ്രാപ്തരാക്കുകാ എന്ന മഹനീയ കർത്തവ്യം കൂടി നിറവേറ്റപ്പെടുന്നു.
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു കൊണ്ട് "ലഹരി മുക്ത ഭിന്നശേഷി സൗഹൃദ സമൂഹം" എന്ന ആശയം ഉൾക്കൊള്ളിച്ചുകൊണ്ട് പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി.
ചിത്രകലാക്ലബ് KHSS MOOTHANTHARA 2021-22
ചിത്രകലാക്ലബ്ബ് വർണ്ണക്കൂട്ട് KHSS MOOTHANTHARA 2022-23
പ്രവൃത്തിപരിചയക്ലബ്ബ്
വിദ്യാലയത്തിലെ ചിത്രകലാ അധ്യാപിക ശ്രീഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ നല്ലരീതിയിൽപ്രവർത്തിച്ചു വരുന്നു .