ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നീരാവിൽ എസ് എൻ ഡി പി വൈ എച്ച് എസ് എസ്സിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ക്ലാസ് നയിച്ചത് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവൻറീവ് ഓഫീസർ ശ്രീകുമാർ സർ നിർവ്വഹിച്ചു.എച്ച് എം. സന്തോഷ് എസ് അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനോജ് സർ സ്വാഗതം പറഞ്ഞു.ശാസ്തരംഗം കൺവീനർ ബീന ടീച്ചർ നന്ദി പറഞ്ഞു.അദ്ധ്യാപികമാരായ സജിടീച്ചർ, പ്രീജടീച്ചർ, സുനിലടീച്ചർ, SRG കൺവീനർ ദീപ്തി ടീച്ചർ എന്നിവർ പങ്കെടുത്തു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധദിന ഉദ്ഘാടനം


28/10/22 ൽ വേണ്ട പ്രോജക്ടിൻ്റെ ഭാഗമായി ആൻ്റി ഡ്രഗ് കാമ്പയിൻ 9,10ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തി.വേണ്ട പ്രോജെക്ടിൻ്റെ വോളൻ്റിയേഴ്സ് ആയ. Stenny,Noyal എന്നിവർ ലഹരി ഉപയോഗിക്കുന്നതിൻ്റെ ദോഷങ്ങളും അതിനെ തുടർന്നുള്ള ശാരീരീകവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികളെ ബോധവൽക്കരിച്ചു.



കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് എക്സൈസ് ഡിപ്പാർട്ട്മെൻറ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ഗവൺമെൻറ് ഓർഗനൈസേഷൻ ഇവ ഒന്നിച്ച് ചേർന്ന് കൊല്ലത്ത് വച്ച് നടന്ന ലഹരിവിരുദ്ധ കൂട്ടയോട്ടം പ്രോഗ്രാമിൽ നിരാവിൽ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പങ്കെടുത്തു.