ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 21 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) (''''''ലഹരി വിമുക്ത കേരളം''''' ഒരു സാമൂഹ്യ വിപത്തെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിമുക്ത കേരളം

ഒരു സാമൂഹ്യ വിപത്തെന്നരീതിയിൽ സമൂഹത്തിലെ എല്ലാവരേയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന പ്രശ്നമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാറിക്കൊണ്ടിരിക്കുന്നു.വർത്തമാനകാല സാഹചര്യങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത് സമൂഹം ഒരുമിച്ചുനിന്ന് ഈ സാമൂഹ്യ ദുരന്തത്തിനെതിരായ മനോഭാവവും പ്രതിരോധവും അതിജീവനവും സാധ്യമാക്കേണ്ടതുണ്ട്.ഇതിനായി ആരോഗ്യ ,തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ വകുപ്പുകളേയും ഇതര വകുപ്പുകളേയും ഒരു കുടക്കീഴിലാക്കി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സുദീർഘമായ കർമ്മ പദ്ധതിയാണ് ലഹരി വിമുക്ത കേരളം.ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും ലഹരിക്കെതിരായ പ്രവർത്തനത്തിൽ ഏകോപിപ്പിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഇതോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന കർമ്മ പദ്ധതികൾ.