സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഅഭിനവ് കെ എം
ഡെപ്യൂട്ടി ലീഡർഅൽഫിയ അൻസിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
13-09-2022Shajipalliath
പരിശീലന പരിപാടി
ക്യാമ്പ് ഉദ്ഘാടനം- 2020-23 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
ഷാജി പി ജെകൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്
ലീഡർ അഭിനവ് കെ എം
ഡെപ്യൂട്ടി ലീഡർ അൽഫിയ അൻസിൽ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-25)

ലിറ്റിൽ കൈറ്റ്സ് 2022 25 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 72 കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരിശീലനം നൽകി . 2022 ജൂലൈ 2 ന് നടന്ന അഭിരുചി പരീക്ഷയിൽ 60 പേർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2022 - 25 ബാച്ചിൽ അംഗത്വം ലഭിച്ചു

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2022-24)

പുതിയ ബാച്ചിലേക്ക് 67 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുന്നു. 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 60 കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട 34 സീറ്റിലേക്ക് ആദ്യ 34 റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു.___ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയി വന്ന ധനുഷ് രാജ് (9A) ന്റെ LK അംഗത്വം ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. ഇപ്പോൾ ആകെ 35 അംഗങ്ങൾ .

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2022-24)

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
p
 
 
 
 
 
 
 
 
 
 
 
 
 

ഡിജിറ്റൽ അത്തപ്പൂക്കള മത്സരം

ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ഷാജി സാറിന്റേയും കൈറ്റ് മിസ്ട്രസ് ശ്രീ മതി വിജു പ്രിയ വി എസിന്റേയും നേതൃത്വത്തിലാണ് മത്സരം നടന്നത്. ശ്രീലക്ഷ്മി.എസ് (9B), ആദിത്യൻ സി.വി (9D), അഭിനവ് കെ.എം. (9 A ) എന്നിവർ യഥാക്രമം ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്രങ്ങൾ കാണുവാൻ

ലിറ്റിൽ കൈറ്റ്സ് ടെക് ഫെസ്റ്റിൽ

ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .


സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി 2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ്  മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു. ചിത്രങ്ങൾ കാണുവാൻ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2020-2023)

  • 2020-23 ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനായി 50 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 കുട്ടികൾ അംഗത്വം നേടി.
     
    ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2020-23 ബാച്ച്
  • 2020-23 ബാച്ചിലെ ഏകദിന ക്യാമ്പ് ബഹു.എച്ച് എം ശ്രീമതി ഗീതാദേവി റ്റി ജി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗങ്ങളും സന്നിഹിതരായിരുന്ന ക്യാമ്പിൽ എസ് ഐ റ്റി സി ശ്രീ ഡോമിനിക് സെബാസ്റ്റ്യൻ എ ജെ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ ,കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ പ്രോഗ്രാമിംങ്, ആനിമേഷൻ,മൊബൈൽ ആപ്പ് എന്നീ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്ക് റിഫ്രഷമെന്റും ഉച്ചഭഷണവും ഒരുക്കിയിരുന്നു. 19/01/22 രാവിലെ 10 am ന് ആരംഭിച്ച ക്യാമ്പിന് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും ലീഡർ ആകാശ് എ നന്ദിയും പറഞ്ഞു 4.30pm ന് ക്യാമ്പ് അവസാനിച്ചു.
  •  
    E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
     
    ഏറ്റവും പുതിയ മാഗസീന്റെ കവർപേജ്
    2022 ഏപ്രിൽ മാസത്തിൽ പബ്ലിഷ് ചെയ്യുന്ന E- സ്വരം എന്ന മാഗസീന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
  • ലിറ്റിൽ കൈറ്റ്സ് 2020 - 23 ബാച്ചിലെ ആകാശ് . എ (X A ) ദേവദത്തൻ വി (X B) എന്നിവർ ജില്ലാ ക്യാമ്പിലേക്ക് (ആനിമേഷൻ ) തിരഞ്ഞെടുക്കപ്പെട്ടു.

അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൈറ്റ് സംഘടിപ്പിക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം ചാരമംഗലം ഗവ: ഡി.വി എച്ച്.എസ്.എസ് ലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022 മേയ് 9,10 തീയതികളിൽ നടന്നു. മേയ് 9ന് രാവിലെ 10 മണിയ്ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.അക്ബർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ , എച്ച്.എം. ഇൻ ചാർജ് ശ്രീമതി.ഷീല .ജെ, സ്റ്റാഫ് സെക്രട്ടറി ജയ് ലാൽ എസ് എന്നിവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ 5 ബാച്ചുകളിലായി ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 150 കുട്ടികളുടെ അമ്മമാർക്ക് പരിശീലനം ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 കുട്ടികളാണ് ക്ലാസുകൾ നയിച്ചത്. ആകെ 5 സെഷനുകൾ ഉള്ള ക്ലാസിൽ സെഷൻ 1 - വർഷ എ (IX B), നന്ദന സജി (IX B) സെഷൻ 2 -ആദിത്യ പ്രസാദ് (IX A ), സേതുലക്ഷ്മി എ.പി (IX C) സെഷൻ 3 - നന്ദന കെ.ബി (IX B), അയന പ്രസാദ് (IX A ) സെഷൻ 4- ആകാശ് എ (IX A ), യാദവ് കൃഷ്ണ (IX D ), ഗൗരിശങ്കർ എച്ച് (IX B) എന്നിവരാണ് അവതരിപ്പിച്ചത്. ഓരോ സെഷനും ശേഷമുള്ള ക്രോഡീകരണവും സെഷൻ 5 ന്റെ അവതരണവും കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ് നടത്തി. ഓരോ ബാച്ചിലും പങ്കെടുത്ത അമ്മമാർ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നെന്നും ക്ലാസുകൾ നയിച്ച് കുട്ടി RP മാരുടെ അവതരണം മികച്ച നിലവാരം പുലർത്തുന്നതായിരുന്നെന്നും അഭിപ്രായപ്പെട്ടു

ചിത്രങ്ങൾ കാണുവാൻ

ഡിജിറ്റൽ മാഗസിൻ ' ഇ- സ്വരം' പ്രകാശനം

ലിറ്റിൽ കൈറ്റ്സ് 2021 - 23 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ' ഇ- സ്വരം' ത്തിന്റെ പ്രകാശന കർമ്മം 30/8/2022 ചൊവ്വാഴ്ച രാവിലെ11. 45 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻറ് ശ്രീ പി അക്ബർ അധ്യക്ഷനായ ചടങ്ങിൽ സ്വാഗതം പറഞ്ഞത് 21 - 23 ബാച്ചിലെ സെപ്യൂട്ടി ലീഡർ ആയ വർഷ ആയിരുന്നു. ബഹു.ഹെഡ് മാസ്റ്റർ ശ്രീ.പി. ആനന്ദൻ സാർ ഡിജിറ്റൽ മാഗസിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കഞ്ഞിക്കുഴിയുടെയും സമീപപ്രദേശങ്ങളെയും സംബന്ധിക്കുന്ന ഒരു ചരിത്ര രേഖയാണ് ഇ-സ്വരം എന്ന് അഭിപ്രായപ്പെട്ട ബഹു.ഹെഡ് മാസ്റ്റർ, ഡിജിറ്റൽ മാഗസിന്റെ പ്രിന്റഡ് പതിപ്പ് കൂടി തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് 21 - 23, 21- 24 ബാച്ചിലെ കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആദിത്യ പ്രസാദ് നന്ദി പറഞ്ഞു. ചിത്രങ്ങൾ കാണുവാൻ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2020-23)

അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 5426
 
സൻജിത്ത് എസ്
2 5433
 
ഹരികൃഷ്ണൻ യു ബി
3 5434
 
ജയസൂര്യ വി എസ്
4 5437
 
അഞ്ജലി കെ എസ്
5 5456
 
അനാമിക എസ്
6 5471
 
അമൽരാജ് പി എം
7 5502
 
സൂരജ് പി
8 5505
 
ചന്ദന കെ ആർ
9 5566
 
മഹാദേവൻ ആർ കൃഷ്ണൻ
10 6254
 
ഗൗരിശങ്കർ എച്ച്
11 6269
 
നന്ദന സജി
12 6285
 
അർജുൻ കെ വി
13 6293
 
അക്ഷയ രജിത്കുമാർ
14 6336
 
ദേവയാനി പി ആർ
15 6361
 
വർഷ എ
16 6364
 
ആദിത്യ പ്രസാദ്
17 6365
 
ദേവരാജ് എൻ
18 6367
 
ആദിത്യ സി എസ്
19 6381
 
സുജിത്ത് എസ്
20 6394
 
അനന്യ കൃഷ്ണൻ
21 6397
 
ശബരിനാഥ് എ
22 6405
 
നന്ദന കെ ബി
23 6762
 
അക്ഷയ് പി എസ്
24 6769
 
അഭിഷേക് സാബു പി എസ്
25 6779
 
ഐശ്വര്യ രമേഷ്
26 6821
 
അയന പ്രസാദ്
27 6892
 
ആകാശ് എ
28 6993
 
അർജുൻ കൃഷ്ണ പി
29 6999
 
ഹൃതിക എം ആർ
30 7028
 
അനന്തകൃഷ്ണൻ റ്റി ജെ
31 7029
 
റീജ ആന്റണി
32 7039
 
വിഷ്ണു പി എ
33 7052
 
അനന്തകൃഷ്ണൻ പി ആർ
34 7059
 
യാദവ് കൃഷ്ണൻ
35 7070
 
കേളുറാം വിജയ് പി
36 7088
 
അഭിഷേക് എം എസ്
37 7097
 
സാന്ദ്ര എൻ എസ്
38 7107
 
സരീഷ് സന്തോഷ്
39 7288
 
ദേവദത്തൻ വി
40 7355
 
സേതുലക്ഷമി എ പി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)

  • 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
  • പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
  • കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
  • തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
  • സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
  •  
    'സത്യമേവ ജയതേ' - ബോധവൽക്കരണ ക്ലാസ്
    2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ' എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി.
  • വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
 
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
  •  
    ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുക്കുന്നു
     
    വെബിനാറ്-ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും
    ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ  "ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
  • 23/02/2022 ന് നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് 4 pm മുതൽ 5 pm വരെ ക്ലാസ്സ് എടുക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ഫോട്ടോ
1 5259 സഞ്ജയ് വി
 
2 5286 അൽഫിദ എ
 
3 5287 അനുഷ് വി അജയ്
 
5 5308 ജോയൽ ജോസഫ്
 
6 5309 അരവിന്ദ് ഷിബു
 
7 5326 അജുൻ മനു
 
8 5340 വൈശാഖ് സി ബി
 
9 5396 അമ്പാടി എസ്
 
10 5397 കൃഷ്ണ കിഷോർ
 
11 5646 അർജുൻ പി കെ
 
12 6045 കൃഷ്ണജ കെ യു
 
13 6046 അഭിജിത്ത് കൃഷ്ണ കെ എസ്
 
14 6092 അനന്തകൃഷ്ണൻ ആർ
 
15 6107 അനുശ്രീ അജേഷ്
 
16 6112 അനശ്വര ഷാജി
 
17 6136 അനുശ്രീ ആർ
 
18 6147 അശ്വിൻ എം
 
19 6151 ശിവരാജ് എസ്
 
20 6158 ആദിത്യൻ എസ് കെ
 
21 6177 അതുൽ ദാസ് പി എം
 
22 6255 ശ്രീഹരി പി എസ്
 
23 6304 അർജുൻ കെ എസ്
 
24 6350 ദേവനാരായണൻ എ ആർ
 
25 6431 നീരജ ജയേഷ്
 
26 6610 അഞ്ജലി എ എസ്
 
27 6645 ഗൗതംശങ്കർ കെ എൽ
 
28 6727 ഗോഡ്‍വിൻ പി
 
29 6780 ധനുഷ് പ്രദീപ്
 
30 6786 മാധവ് രാജ്
 
31 6791 അഭിരാം കെ എസ്
 
32 6798 ദേവ് രാജ്
 
33 6806 അർജുൻ പി
 
34 6816 സ്റ്റാലിൻ ഉല്ലാസ്
 
35 6817 അഭിഷേക് എ കെ
 
36 6826 അനുഷ എം ആർ
 
37 6841 അഭയ്ദേവ് പി ബി
 
38 6861 സൂര്യ എസ് എസ്
 
39 6880 അക്ഷയ മോഹൻ
 
40 6919 ആദിത്യൻ കെ എസ്
 

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-21)

  • 2019-21 ൽ 85 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
  • 8 കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, വീഡീയോ, ഇ -തൂലിക എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ എന്നിവ തയ്യാറാക്കി.
  •  
    ലിറ്റിൽ കൈറ്റ്സ്-ഡിജിറ്റൽ അത്തപ്പൂക്കളമത്സരത്തിൽ നിന്ന്
    ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരവും സമ്മാനവിതരണവും നടത്തി.
  • QRകോഡ് സ്കാനിങ്, സമഗ്ര എന്നിവ അമ്മമാർക്ക് പരിചയപ്പെടുത്തിയ പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി
  • പ്രവർത്തനങ്ങളുടെ കാഴ്ച കാണുവാൻ FLIP VIEW
  • സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടികൾ ഡോകുമെന്റുചെയ്യുന്നതിനും വിവിധ സ്കൂൾ ഗ്രൂപ്പുകളിലേക്ക് സ്കൂൾ യു ടൂബ് ചാനൽവഴി ലൈവ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സിന്റെ സേവനം പ്രയോജനപ്പെടുത്തുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 5080 പ്രണവ് പി
2 5092 യദുകൃഷ്ണൻ എ പി
3 5154 വിഷ്ണു റ്റി എ
4 5186 ആഷ്‍ല എസ്
5 5346 അ‍‍‍‍‍‍‍‍‍‍ഞ്ജന എസ്
6 5531 രാജലക്ഷമി ആർ
7 5573 നന്ദകുമാർ ജെ
8 5727 അരുണിമ എസ്
9 5850 വിശാൽ കൃഷ്ണമൂർത്തി എസ്
10 5893 സംഗീത് നാരായൺ
11 5907 ആരോമൽ ബി
12 5925 സജന ചന്ദ്രൻ
13 5930 അക്ഷയ് വി എസ്
14 5939 വൈശാഖ് പി
15 5938 ശ്രീധർ എസ്
16 6148 അക്ഷയ്‍രാജ് പി ആർ
17 6208 രാധേന്ദു എം ആ
18 6244 യദുകൃഷ്ണൻ എം
19 6395 അനന്തകൃഷ്ണൻ
20 6396 അനന്തകൃഷ്ണൻ എം ജി
21 6549 ആതിര എസ്
22 6561 ശ്രീലക്ഷമി എ എസ്
23 6565 റിയ ആന്റണി
24 6567 ഹെലൻ മേരി ആർ
25 6568 ജെഫിൻ ജോമോൻ
26 6570 അമൽരാജ് റ്റി പി
27 6578 ശിവാനി ആർ
28 6585 നന്ദിത രാജേഷ്
29 6595 അലക്സ് ഫിലിപ്പ് സി
30 6598 അതുൽ എം എസ്
31 6599 ആദിലക്ഷമി ഡി
32 6607 ആദിത്യൻ എ
33 6615 അക്ഷര വി എ
34 6616 അനന്തൻ ജെ
35 6617 നേഹ എസ് ലാൽജി
36 6620 കൃഷ്ണ അനിൽ
37 6639 വിഷ്‍ണുപ്രിയ സി എസ്
38 6640 അർച്ചന മുരളി
39 6659 അക്ഷയ് ആർ
40 6680 അലൻ ജേക്കബ് ജോർജ്
41 6940 മിഥു മുരളി കെ എസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ( 2018-20)

  • ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (No: LK/2018/34013)2018-19 അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചു.
  • ആദ്യ ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായിരുന്നു.
  • ഗ്രാഫിക്സ്, അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
  • ക്യാമറ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
  • എട്ട് കുട്ടികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
  • അശ്വിൻ കൃഷ്ണ എ എന്ന കുട്ടി സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു.
  • സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമറയിൽ പകർത്തി ഡോക്യുമെന്റേഷൻ നടത്തി.
  • ഓണത്തോടനുബന്ധിച്ച് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.
  • പ്രതിഭ എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
  • സ്ക്കൂളിന്റെ പഠനോത്സവത്തിൽ ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ സ്ക്കൂളിന്റെ മികവുകൾ പ്രൊജക്റ്ററിന്റെ സഹായത്താൽ അവതരിപ്പിച്ചു.
  • ആദ്യ ബാച്ചിലെ മുഴുവൻ അംഗങ്ങളും ഗ്രേസ് മാർക്കിന് അർഹത നേടി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

അംഗങ്ങളുടെ പേരുകൾ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേരു്
1 4933 അക്ഷര ഷാജി
2 4934 പാർവതി റ്റി എം
3 4935 നീരജ്‍കുമാർ എം ആർ
4 4941 സോനു കെ എസ്
5 4946 ആരോമൽ എ
6 4980 സംഗീത സാബു
7 5017 കൃഷ്ണദേവ് എസ്
8 5041 മാളവിക എം ഡി
9 5177 ഗംഗ മണിക്കുട്ടൻ
10 5239 അഖില ആർ
11 5268 അലൻ അരവിന്ദ് എസ്
12 5294 രുഗ്മ എസ് രാജ്
13 5405 അഭിമന്യു പി ആർ
14 5537 അശ്വതി എം
15 5653 അനുപമ സുരേഷ്
16 5709 പവിത്ര കെ ജി
17 5712 അനൂപ് എ
18 5713 കാവ്യ ചന്ദ്രൻ
19 5718 അക്ഷിത കെ എസ്
20 5726 സംഗീർത്തന സി എസ്
21 5741 സരിഗ രാജ് എസ്
22 5766 നീരജ് കൃഷ്ണ യു
23 5999 കാശിനാഥ് ജെ
24 6055 യാദവ്കൃഷ്ണ ബി
25 6231 ജാനകി അജിത്ത്
26 6214 എബിൻ വ‍ർഗീസ്
27 6241 ഗൗരിശങ്കർ പി
28 6259 ജസ്റ്റിൻ ജോമോൻ
29 6258 അഭിഷേക് ഹരികുമാർ
30 6263 അശ്വിൻ കൃഷ്ണ എ
31 6266 ദേവദത്തൻ ബിജുകുമാർ
32 6274 ഹരികൃഷ്ണൻ വി
33 7276 പ്രണോയ് കെ ഫ്രാൻസിസ്
34 6280 ജയകൃഷ്ണൻ എസ്
35 6298 നിഖിൽ കൃഷ്ണ കെ എ
36 6327 രാഹുൽ രാജേന്ദ്രൻ
37 6329 അനുപമ എസ്
38 6354 അഭിജിത്ത് കെ എൽ
39 6357 അരവിന്ദ് പി ആർ
40 6371 അമ്പാടി വി

ഡിജിറ്റൽ ആൽബം  2020

പ്രമാണം:34013digital album of lk2020-21.pdf

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ കാണുന്നതിന് താഴെ ക്ലിക്കു ചെയ്യു

പ്രമാണം:34013 lk magazine2019-20-.pdf

വീഡിയോ ട്യൂട്ടോറിയൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു