ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021-22പ്രവർത്തനങ്ങൾ‍

2020-21 പ്രവർത്തനങ്ങൾ‍

2019-20പ്രവർത്തനങ്ങൾ‍

2018-19 പ്രവർത്തനങ്ങൾ‍

2022-23 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍

പ്രവേശനോത്സവം 2022-23

പ്രവേശനോത്സവം
പ്രവേശനോത്സവം

2022 ജൂൺ 1 ബുധൻ രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടത്തി. അലിവ് പാലിേറ്റീവ് കെയർ ‍‍ഡയറക്ടർ റവ. സബി മാത്യു ഉദ്ഘാടനം നിർവഹിച്ചു. മുന‍സിപ്പൽ കൗൺസിലർ സുനു സാറാ ജോൺ, ചിങ്ങവനം സി എ ടി ആർ സിജു, പിടിഎ പ്രസിഡന്റ് സിജുകുമാർ, പ്രധാനാദ്ധ്യാപിക മീനു മറിയംചാണ്ടി, സീനിയർ അദ്ധ്യാപിക ജെസ്സിയമ്മ ആൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ആശംസകൾ അറിയിച്ചു. നവാഗതരെ ബുക്കും പേനയും മധുരവും നൽകി സ്വീകരിച്ചു. പ്രവേശനോത്സവം കാണുന്നതിന് ക്ലിക്ക് ചെയ്യുക https://youtu.be/_4XI_jwvtI0

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് ഗിറ്റ്സ് കോളേജിലെ അദ്ധ്യാപകൻ ശ്രീ സുജൂ പി.ചെറിയാൻ പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടിക്ക് വൃക്ഷത്തൈ (നീർമരുത് ) കൈമാറി . സ്ക്കൂളിലെ എല്ലാ കു‍ട്ടികൾക്കും വൃക്ഷത്തൈ വിതരണം ചെയ്തു.

അക്ഷരമുറ്റം പദ്ധതി

ജൂൺ 13 ന് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം ബി.ശശികുമാർ (സി പി എം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു നാട്ടകം സഹകരണ ബാങ്ക് മാനേജർ രാജൻ, കോട്ടയം നഗരസഭാ കൗൺസിലർപി.എം.ജെയിംസ്, റിപ്പോർട്ടർ മനാഫ്, പ്രധാനാദ്ധ്യാപിക മീനുമറിയം ചാണ്ടി എന്നിവർ സന്നിഹിതരായിരുന്നു

ലോക രക്തദാന ദിനം

ജൂൺ 14ലോക രക്തദാന ദിനമായി ആഘോഷിച്ചു. രക്തദാനത്തിന്റെ ആവശ്യകത, രക്തദാനം എന്ത് എങ്ങനെ ആർക്കൊക്കെ ചെയ്യാംഎന്നിവ വ്യക്തമാക്കുന്ന ലഘു നാടകം, വിവിധ രക്തഗ്രൂപ്പുകൾ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾക്ക് പ്രയോജനപ്രദമായിരുന്നു


വായന മാസാചരണം

വായന മാസാചരണം
വായന മാസാചരണം

വായനാദിനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

വായനാവാരം

ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി . വായനാദിന പ്രസംഗം, വായനാദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. വായനാ വാരാഘോഷത്തിൽ അസംപ്ഷൻ കോളജിലെ റിട്ടയേർഡ് അധ്യാപിക ഡോ. സുമ സിറിയക് പ്രഭാഷണം നടത്തി. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

പുസ്തകോത്സവം

പള്ളം, ബി.ഐ.ജി.എച്ച്.എസ്സിൽ വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻ്റെ വില്പന വിഭാഗമായ എൻ.ബി.എസ്സിൻ്റെ പുസ്തകോത്സവവും വില്പനയും നടന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.സിജു കുമാർ സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.സബി മാത്യുവിന് ആദ്യ പ്രതി നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് മീനുമറിയം ചാണ്ടി, ജെസ്സിയമ്മ ആൻഡ്രൂസ്, റാണി പ്രിയ എന്നീ അദ്ധ്യാപക പ്രതിനിധികളും പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളും സന്നിഹിതരായിരുന്നു. ബുക്കാനൻ ക്യാംപസിലെ മറ്റു സ്കൂളുകളിലെ കുട്ടികളും പുസ്തകോത്സവത്തിൽ പങ്കെടുത്തു.

പുസ്തകോത്സവം
പുസ്തകോത്സവം

ലോകസംഗീതദിനം

ജൂൺ 21 ലോകസംഗീതദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. കെ കെ ശ്യാംമോഹൻ മുഖ്യാതിഥിയായിരുന്നു.

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്രചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

അന്താരാഷ്ട്രചാന്ദ്രദിനം
അന്താരാഷ്ട്രചാന്ദ്രദിനം

മെറിറ്റ് ഡേ

പള്ളം, ബി.ഐ.ജി.എച്ച് സ്കൂൾ 2021-22 ,എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയവും 15 ഉന്നത ഗ്രേഡുകളും നേടി മികവിൻ്റെ സുവർണ്ണ കിരീടം കരസ്ഥമാക്കിയിരിക്കുകയാണ്. ഈ വിജയാഘോഷത്തിനായി 27/7/2022 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പി.ടി.എ.യുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ക്രമീകരിച്ചു. ലോക്കൽ മാനേജർ റവ.ഏബ്രഹാം. സി. പ്രകാശ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രൊഫ. ദിലീപ് കുമാർ പി.ജി. (ജിയോളജി വിഭാഗം തലവൻ, ഗവൺമെൻ്റ് കോളേജ്, നാട്ടകം ) മുഖ്യാതിഥിയായിരുന്നു. സുനു സാറാ ജോൺ (വാർഡ് കൗൺസിലർ) , സണ്ണി ഐസക് തോമസ് (പ്രിൻസിപ്പൽ, ബി ഐ.റ്റി.ഐപള്ളം ), മേബിൾജോസഫ് ഫിലിപ്പ് (അസിസ്റ്റൻറ് ,സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി എസ് ഐ ചർച്ച്, പള്ളം.) , സിജു കുമാർ (പി.ടി.എ.പ്രസിഡൻറ്) എന്നിവർ ആശംസ അർപ്പിച്ചു. വിജയികൾക്കുള്ള പുരസ്കാര വിതരണവും സ്ക്കൂൾവിക്കി ജില്ലാതല അവാർഡ് ജേതാക്കളുടെ അനുമോദനവും ഈ യോഗത്തിലെ മുഖ്യ അജണ്ടയായിരുന്നു.

ഓണാഘോഷം

കോവിഡാനന്തര ഓണാഘോഷം ശില്‌പിയും ചിത്രകാരനുമായ ആർട്ടിസ്റ്റ് ഷാജി വാസൻ ഉദ്ഘാടനം ചെയ്തു. പത്താംതരത്തിലെ കുട്ടികളുടെ മെഗാതിരുവാതിര , കുട്ടികളുടെയും അദ്ധ്യാപകരുടെയും ഓണപ്പാട്ട് ഇവസമ്മേളനത്തിന് കൊഴുപ്പ് കൂട്ടി. ഓണസന്ദേശത്തിനും ഓണസദ്യക്കും ശേഷം വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. മലയാളി മങ്ക , അത്തപ്പൂക്കള മത്സരം, മാവേലി മത്സരം, മിഠായി പെറുക്കൽ, സുന്ദരിക്കു പൊട്ടുതൊടൽ, കസേരകളി, വടംവലി എന്നിവയായിരുന്നു മത്സരങ്ങൾ . അധ്യാപകരും പി.ടി.എ. അഗംങ്ങളും ചേർന്ന് സൗഹൃ വടം വലി നടത്തി. പി.ടി.എ.യുടെ നേതൃത്വത്തിലാണ് ഓണ സദ്യ നടത്തിയത്. പൂർവവിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, സ്ക്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഓണസമ്മേളനത്തിൽനിന്നും..

2021-22പ്രവർത്തനങ്ങൾ‍

2020-21 പ്രവർത്തനങ്ങൾ‍

2019-20പ്രവർത്തനങ്ങൾ‍

2018-19 പ്രവർത്തനങ്ങൾ‍

ഗാലറി 2022-23