ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ആമുഖം

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ  തെല്ലൊന്നുമല്ല ബാധിച്ചത് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് . സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....

ജ‍ൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു . എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പിടിഎയും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .കാലാവസ്ഥ അനുകൂലമായതിനാൽ സ്വീകരണ പരിപാടികൾ മനോഹരമായി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും നൽകി സ്വീകരിച്ചു.9 ലേയും 10 ലേയും വിദ്യാർത്ഥികൾ  രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .വിദ്യാർത്ഥികൾ രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത ഹെഡ്മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു .തുടർന്ന് അസംബ്ലിയിൽ വെച്ച് വിദ്യാർഥികളെ ഡിവിഷൻ അനുസരിച്ച് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2021 )

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം

കൈവരിച്ചു .പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 108 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി .നിരവധി വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടുകയുണ്ടായി .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രത്യേകമായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ ജയിച്ചതിനാൽ എല്ലാ കുട്ടികളേയ‍ും സ്കൂളിലേക്ക് ക്ഷണിച്ച് ഭക്ഷണവും നൽകി .

എൻ.സി.സി.

പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ നന്നായി മുന്നേറുന്നു .റിജേഷ് സർ ഇതിൻറെ പ്രധാനചുമതല വഹിക്കുന്നു

സ്കൗട്ട് ഗൈഡ്

സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ

നേതൃത്വം നൽകുന്നു. 2021-2022 വർഷത്തിൽ 39 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതരപ്രവർത്തന

ങ്ങളെയും സാരമായി ബാധിച്ചു .മറ്റു ക‍ുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും

സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു, തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ ക‍ുട്ടികൾ പങ്കെടുക്കുന്നു .

എ.ടി എൽ

ലാബിൽ പരീക്ഷണങ്ങൾ .

ശാസ്ത്രക‍ുത‍ുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് എ.ടി.എൽ,സയൻസ് ലാബ‍ുകൾ അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ആധുനിക ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു.പ്രത്യേക അവസരങ്ങളിൽ എക്സ്പെർട്ട് ക്ലാസുകൾ സംഘടിപ്പിക്കുന്നു

ജെ ആർ.സി

2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേതൃത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.

എൻ.സി.സി

നേച്ചർ ക്ലബ്ബ്.

മരം നടീൽ

ആഗോളതാപനം കാലാവസ്ഥാവ്യദിയാനവും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേച്ചർ ക്ലബ്ബ് ജൂൺ മാസം അഞ്ചാം തീയതി തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീ ഷാജൻ മാസ്റ്റർ ഓൺലൈനിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.

 വായന ദിനാചരണം.

വായന ദിനാചരണം ജ‍ൂലൈ 19ന് ആരംഭിച്ച വായനാദിനാചരണം കുട്ടികളുടെ വിവിധങ്ങളായിട്ടുള്ള കഴിവുകൾ പരിശോധിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കി. കവിത, കഥ മുതലായവ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭിച്ചു.  മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി.

ഓൺലൈൻ സ്കൂൾ കലോത്സവത്തിന് രചന ,വാട്ടർ കളർ എന്നിവ വീട്ടിൽ നിന്നും വരച്ച ഫോട്ടോ എടുത്ത അയക്കുന്നതിന് നിർദ്ദേശം നൽകി .ചില സ്റ്റേജ്

ഇനങ്ങളും നടത്തി. ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രവർത്തിപരിചയം

പ്രവൃത്തിപരിചയ ക്ലബ്.

തൊഴിൽ നൈപുണി വികസനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ വർഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്

ചില മത്സരങ്ങൾ നടത്തി .ശ്രീമതി നിമ്മി നേതൃത്വം നൽകി ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം.

സോഷ്യൽ സയൻസ്.

ക്ലബ്ബ് ദേശീയബോധം പൗരബോധം ചരിത്രബോധം എന്നിവ വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു .പ്രധാന

ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യാസ്ഥമായ മത്സരങ്ങൾ നടത്തുകയുണ്ടായി.

സബ്‍ജൿട് കൗൺസിൽ

വിദ്യാർഥികൾക്ക് പഠനപ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുന്നതിനും പാഠഭാഗങ്ങളുടെ ലെസൻ പ്ലാനുകൾ തയ്യാറാക്കുന്നതി‍ന‍ുമായി ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ ഒരുമിച്ച് കൂടുകയും പ്ലാനുകൾ തയ്യാറാക്കുകയും ചെയ്യുന്നു .ഓരോ സബ്‍ജെൿടിനും ഒരു കൺവീനറെ  തിരഞ്ഞെടുക്കുന്നു .ആവശ്യ സമയങ്ങളിൽ മീറ്റിംഗ് കൂടുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട‍ുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.

എസ് ആർ ജി മീറ്റിംഗ്

വിദ്യാർത്ഥികളുടെ പഠനപുരോഗതിമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ് ആർ ജി മീറ്റിംഗിൽ വച്ച് ചർച്ച ചെയ്യപ്പെടുന്നു .സബ്ജക്ട് കൗൺസിൽ കൺവീനർമാർ വിഷയവുമായി ബന്ധപ്പെട്ട് വിലയിരുത്തൽ എസ് ആർ ജി മീറ്റിംഗിൽ അവതരിപ്പിക്കുന്നു . വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാർത്ഥികളുടെ  പഠന പുരോഗതിക്കാവശ്യമായ കാര്യങ്ങൾ സബ്ജക്ട് കൗൺസിൽ കൺവീനർമാർ എസ് .ആർ.ജി മീറ്റിങ്ങിൽ അവതരിപ്പിക്ക‍ുന്ന‍ു.എസ് ആർ ജി കൺവീനർ യോഗത്തിന്

നേതൃത്വം നൽകുന്നു.

സത്യമേവ ജയതേ.

സത്യമേവ ജയതേ......

ഓൺലൈൻ  മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ  ബോധവൽക്കരണ  നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ പ്രതികരിക്കുക.

സന്മാർഗ പാഠങ്ങൾ

പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ  ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു  പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു.  അതിനായി അധികസമയം കണ്ടെത്തുന്നു.  കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ  പ്രയോജനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് മോറൽ സയൻസ് പുസ്തകങ്ങൾ. ഈ പുസ്തകങ്ങളിൽ വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്കുതകുന്നതു‍ം, വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിന‍ും സഹായിക്ക‍ുന്ന ,മികച്ച കഥകളും സാരോപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിദ്യാർത്ഥികൾക്കുമായാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്..

മോട്ടിവേഷൻ ക്ലാസുകൾ

എസ്.എസ്.എൽ.സി പരീക്ഷ ആത്മവിശ്വാസത്തോടെ  എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി ഡോ.മനോജ്

മോട്ടിവേഷൻ ക്ലാസുകൾ

സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധ വൽക്കരണ ക്ലാസുകൾ നടത്തി.

കൗൺസിലിംഗ്

സ്കൂളിൽ വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയോ മറ്റെന്തെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുന്നു. സ്കൂളിലേക്ക് നിയോഗിക്കപ്പെട്ട കൗൺസിലർ സിസ്റ്റർ ആഷ്‌ലി പ്രവർത്തനങ്ങൾക്ക്  നേതൃത്വം വഹിയ്ക്കുന്നു. കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവിദ്യാർഥികൾക്ക് അത് നൽകുന്നു..

വിദ്യാർഥികൾക്ക് വാക്സിനേഷൻ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക്

പ്രോത്സാഹനം നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു.

ആസ്പിരേഷൻ ഡിസ്ട്രിക്ട്

ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022)

ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സാർ നിർവഹിച്ചു. ചടങ്ങിൽ  ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി  ജേക്കബ് നന്ദിയും പറഞ്ഞു..

സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു(4-3-2022)

സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു

  കോവിഡ് മഹാമാരി ഭീഷണി നിലനിൽക്കേ വിദ്യാർത്ഥികൾക്ക് സഹായവുമായി ഡബ്ലിയു.എസ് .എസ് വയനാട് (വയനാട് സോഷ്യൽ സർവീസ് സൊ

സൈറ്റി). കഴിഞ്ഞ ദിവസം സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഡബ്ലിയു.എസ് .എസ് വയനാട് ഡയറക്ടർ ഫാ. വിൻസെന്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ

ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡബ്ല്യു.എസ്.എസിൽ നിന്നും കൊണ്ടുവന്ന ഇരുന്നൂറോളം മാസ്‍ക്കുകളും സാനിറ്റൈസറും വിദ്യാർഥികൾക്ക് വിതരണം

ചെയ്തു.

എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു..(7-3-2022 )

എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി  പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് അവർക്ക് ലഭിച്ച  ഗ്രേഡ്കളേക്കാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം

നൽകാൻ സാധിക്കുന്നു.അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി

കൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.രാവിലെ 8.45 മണിക്ക് ക്യാമ്പ് ആരംഭിക്കുന്നു.അസംബ്ലിയോടെയാണ് ക്യാമ്പിന് തുടക്കം. ഹെഡ്‍മാസ്റ്റർ

"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും

ഒരോ ദിവസത്തേക്ക‍ുമായി വിദ്യാർഥികളെ പ്രത്യേകമായി മോട്ടിവേറ്റ് ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.ഉച്ചയ്ക്ക് ശേഷം ഇടസമയത്ത് ക‍ുട്ടിക

ൾക്ക് സ്‍നാൿസ് നൽകുന്നു.

"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും (8-3-2022)

വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോ ഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരമാണ്  ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.

"വിദ്യാകിരണം" വിദ്യാർഥികൾക്ക് പരിശീലനം.(8-3-2022)

വിദ്യാകിരണം വിദ്യാർഥികൾക്ക് ലാപ്ടോപ്പ്ടോപ് പരിശീലനം നൽകി. വിദ്യാകിരണം പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്ക് ലഭിച്ച കംപ്യൂട്ടറുകൾ ഉപയോഗിക്കുന്ന

തിനും അതിലെ ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുന്നതിനും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ മുന്നോട്ടുവരികയും സ്കൂളിൽ വെച്ച് അവർക്ക്

പരിശീലനം നൽകുകയും ചെയ്തു.  അസംപ്ഷൻ ഹൈസ്കൂളിലെ ആറ് വിദ്യാർഥികൾക്കാണ് വിദ്യാകിരണം പദ്ധതിപ്രകാരം ലാപ്ടോപ്പുകൾ ലഭിച്ചത്. പരിശീലന

ത്തിലൂടെ സമഗ്രയിലെ വിഭവങ്ങൾ തുറന്നു കാണുന്നതിനും, ലാപ്ടോപ്പ് ഉപയോഗിച്ച് ജി സ്യൂട്ട് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നതിനു വിദ്യാർഥികൾക്ക് പരിശീലനം

നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത് .എസ് ഐ റ്റി സി,ലിറ്റിൽ കൈറ്റ്സ് അധ്യാപകർ എന്നിവർ സന്നി

വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്

ഹിതരായിരുന്നു..

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ്.(9-3-2022)

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൽ ക്ലാസ് സംഘടിപ്പിച്ചു. ഫാദർ ഡൊമിനിക് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ പത്തുമണി

മുതൽ നാലുമണിവരെയായിരുന്നു ക്ലാസ്.കുട്ടികൾക്ക് പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്ന കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.വിദ്യാർത്ഥികളെ

സംബന്ധിച്ച് വളരെ നല്ല ഒരുക്ലാസ് ആയിരുന്നു.വിദ്യാർത്ഥികൾ പരീക്ഷയെ വളരെ മാനസിക സമ്മർദത്തോടെയാണ് കാണുന്നത്. പരീക്ഷാ സമ്മർദ്ദം അകറ്റുന്നതിനും ടെൻഷനില്ലാതെ പരീക്ഷ അഭിമുഖീകരിക്കുന്നതും വേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ആധുനിക കാലഘട്ടത്തിലെ വിദ്യാർഥികൾ ലഹരി വസ്തുക്കൾക്കും അതുപോലെതന്നെ മൊബൈൽഫോൺ ഇൻറർനെറ്റ് മാധ്യമങ്ങൾക്കും അടിമപ്പെട്ടു കഴിയുന്നത് വലിയ വിനയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.വിദ്യാർഥികളുടെ വിവിധങ്ങളായ സംശയങ്ങൾക്ക് ഫാദർ മറുപടി നൽകി.

അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന മറ്റ് പ്രവർത്തനങ്ങൾ.

  • ഭവന സന്ദർശനം നടത്തി പഠന പുരോഗതി വിലയിരുത്തുന്നു.
  • ക്ലാസ് പിടിഎ കൾ  സംഘടിപ്പിച്ച രക്ഷിതാക്കളെ ബോധവൽക്കരണം നടത്തുന്നു.
  • പഠന പുരോഗതി കൈവരിക്കുന്നതിന് ക്ലാസ് തലത്തിൽ പിയർ ഗ്രൂപ്പുകൾ.
  • എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ക്യാമ്പുകൾ നടത്തുന്നു.
  • പ്രത്യേകപരിഗണന അർഹിക്കുന്നവരെ കണ്ടെത്തുന്നു.
  • ആസ്പിരേഷൻ ഡിസ്ട്രിക് പ്രോഗ്രാം

നാല്പതാം വാർഷികവും ,യാത്രയയപ്പ‍ും ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ‍ും നടത്തി (14-3-2022)

ജനപ്രതിനിധികളെ ആദരിക്കൽ..

അസംപ്ഷൻ ഹൈസ്കൂളിന്റെ നാല്പതാം വാർഷികവും,വിരമിക്കുന്ന അധ്യാപികമാർക്കുള്ള യാത്രയയപ്പ‍ും,ബത്തേരി മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളെ

ആദരിക്കൽ സമ്മേളനവും നടത്തി .സമ്മേളന ഉദ്ഘാടനം മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ.ടി കെ.രമേഷ് നിർവഹിച്ചു .ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ

റവ. ഫാദർ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീമതി എൽസി പൗലോസ് മുഖ്യ പ്രഭാഷണം നടത്തി .ചടങ്ങിൽ

സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപികമാർക്ക് ഉപഹാരം സമർപ്പിച്ചു .കേരളത്തിലെ ഏറ്റവും മികച്ച മുൻസിപ്പാലിറ്റിയായ ബത്തേരി മുനിസിപ്പാലിറ്റിയിലെ

ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ച‍ു.

നാല്പതാം വാർഷികവും  യാത്രയയപ്പ‍ും