കുഞ്ഞു കംപ്യൂട്ടർ വിദഗ്ദ്ധരെ കണ്ടെത്താൻ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്'

 
ജൂനിയർ ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ


പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന 'ലിറ്റിൽ കൈറ്റ്സ് ' ന്റെ ചുവട് പിടിച്ച് യു.പി തലത്തിൽ 'ജൂനിയർ ലിറ്റിൽ കൈറ്റ്സ്' രൂപീകരിച്ച് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സംസ്ഥാനത്തിന് മാതൃകയാകുന്നു. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കംപ്യൂട്ടർ പ്രതിഭകളെ കണ്ടെത്താൻ സംസ്ഥാന തലത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു യൂണിറ്റിന് രൂപം നല്കിയിരിക്കുന്നത്. . ഭാഷാ കംപ്യൂട്ടിങ് , ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ മാഗസീൻ നിർമാണം, ഡിജിറ്റൽ പത്രം, കംപ്യൂട്ടർ പ്രസന്റേഷൻ, ന്യൂസ് മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കും. തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിരണ്ട് കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നല്കുന്നത്. ഇവർ അടുത്ത ഘട്ട പരിശീലനത്തിൽ മറ്റു കുട്ടികൾക്ക് പരിശീലനം നല്കും. സ്കൂളിലെ പത്ത് ലാപ്ടോപ്പുകളും ഐടി ലാബും ഇതിനായി ഉപയോഗിക്കും. ജൂനിയർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടന വാർഡംഗം ബി.സുജിത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അധ്യക്ഷനായി. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, ആറ്റിങ്ങൽ എം.ടി. എൻ.പ്രിയ, സീനിയർ അസിസ്റ്റന്റ് എസ്.ഷാജികുമാർ , സ്റ്റാഫ് സെക്രട്ടറി എം.ബാബു, എസ്.ഐ റ്റി.സി. സി.എസ് വിനോദ്, പി. മനോജ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റ്റി.അനിൽ സ്വാഗതവും ഹെഡ്മാസ്റ്റർ എ.ഷാജി നന്ദിയും രേഖപ്പെടുത്തി.