ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2022 ജൂൺ 1

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി ചിത്രരചന പെൻസിൽ ഡ്രോയിങ് ഫോട്ടോ വീഡിയോ മത്സരങ്ങൾ എന്നിവ ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്കായി പ്രത്യേകം നടത്തി അന്നേദിവസം സ്കൂൾ അസംബ്ലിയിൽ സീഡ് ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച്  എം ജൂലിൻ ടീച്ചർ ക്ലാസ്സ് ലീഡേഴ്സ് വിത്തുകളുടെ പാക്കറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു എല്ലാ വീട്ടിലും ഓരോ കറിവേപ്പില എന്ന സീഡ് ക്ലബ്ബിൻറെ ആശയം കൺവീനർ പ്രശാന്ത് മാസ്റ്റർ കുട്ടികൾക്ക് നൽകി .

മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

ജൂൺ 12 ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു ഉപന്യാസം മത്സരം നടത്തി കുട്ടികൾക്ക് ഒരു വീഡിയോ കൊടുത്ത് അതിനെ ആസ്പദമാക്കി ഒരു ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ടു ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം മത്സരങ്ങൾ നടത്തുകയും കുട്ടികൾ പങ്കെടുക്കുകയും ചെയ്തു വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു

ജൂൺ 21 ലോക യോഗാ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആളൂർ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ആളൂർ രാജർഷി മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികൾ യോഗാ പ്രദർശനം സംഘടിപ്പിച്ചു വിദ്യാലയത്തിലെ സംഗമ മാധവ സംസ്കൃതചാത്രസമിതിയുടെയും സ്പോർട്സ് ക്ലബ്ബിന്റെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രദർശനം ആളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപിക ജൂലിൻ ജോസഫ് പ്രശാന്ത് അരുൺ അരവിന്ദാക്ഷൻ ജാക്സൺ സി വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി വിവിധ ദിവസങ്ങളിലായി നടത്തിയ ചിട്ടയായ പരിശീലനത്തിനു ശേഷമാണ് യോഗ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് വിവിധ വിദ്യാലയങ്ങളിലും സംഗീതത്തിന്റെ അകമ്പടിയോടെ അവതരണം നടത്തി വ്യാപാര വ്യവസായി ഏകോപനസമിതി കൊമ്പടിഞ്ഞാമാക്കൽ യൂണിറ്റ് പ്രസിഡന്റ് കെ ജെ ജോളി ഉദ്ഘാടനം ചെയ്തു

26 ലോക ലഹരി വിരുദ്ധ ദിനം

ആളൂർ രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി ഇതിൻറെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ അധ്യാപകനും മോട്ടിവേഷൻ ട്രൈ നറുമായ സുരേഷ് ബാബു മാസ്റ്റർ നയിച്ചു. ഇതിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണറാലി പ്രധാനാധ്യാപികജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. വരാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചയായി  സൈക്കിൾ റാലി, ക്വിസ് മത്സരങ്ങൾ പ്ലക്കാർഡ് നിർമാണം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു സെമിനാറിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.ആളൂർ രാജർഷി മെമ്മോറിയൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന് തുടക്കമായി ഇതിൻറെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ അധ്യാപകനും മോട്ടിവേഷൻ ട്രൈ നറുമായ സുരേഷ് ബാബു മാസ്റ്റർ നയിച്ചു. ഇതിനു മുന്നോടിയായി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണറാലി പ്രധാനാധ്യാപികജൂലിൻ ജോസഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. വരാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചയായി  സൈക്കിൾ റാലി, ക്വിസ് മത്സരങ്ങൾ പ്ലക്കാർഡ് നിർമാണം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിക്കുന്നു സെമിനാറിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക