എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോൽസവം
2021 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷബ്ന റശീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി മുഹമ്മദ് കോയ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുന്നമംഗലം ഉപജില്ലാ തനതുപ്രവർത്തനമായ എയ്റോബിക്സ് ഡിസ്പ്ലേ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, കാൻവാസ് ചിത്രരചന, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം ജൂൺ ആറാം തിയ്യതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.
പ്രീ പ്രൈമറി പ്രവേശനോൽസവം
വായനാദിനം
2021 ജൂൺ 19 ന് വായനാദിനം
അന്താരാഷ്ട്ര യോഗാദിനം
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം
വിദ്യാരംഗം
വായനവാരം