എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mkhmmo (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സേവന പ്രവർത്തനങ്ങ‍ൾ
സേവന പ്രവർത്തനങ്ങ‍ൾ

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 മോനുദ്ദീൻ പ്രിൻസിപ്പൽ എം എ, ബി എഡ് പ്രിൻസിപ്പൽ
2 നൗഫൽ HSST കൊമേഴ്സ് എം കോം, ബി എഡ് സ്റ്റാഫ് സെക്രട്ടറി
3 സോണിയ HSST സയൻസ് എം എസ് സി ,ബി എഡ് സയൻസ് കൺവീനർ
4 ലിസി മാത്യൂ HSTഫിസിക്കൽ എജുക്കേഷൻ എസ് എസ് എൽ സി, ഡി എൽ ഇ ഡി സ്കൂൾ അച്ചടക്കം
5 ലബീബ HSST സയൻസ് എം എസ് സി ,ബി എഡ്
6 ഷെറിൻ HSST സയൻസ് എം എസ് സി ,ബി എഡ് എൻ.എസ്. എസ് കൺവീനർ
7 ലിജി HSST ഇംഗ്ലീഷ് എം എ, ബി എഡ് ഇംഗ്ലീഷ് കൺവീനർ
8 നസ്റിൻ HSST സയൻസ് എം എസ് സി ,ബി എഡ്
9 ബിനി സി കെ HSST മലയാളം എം എ, ബി എഡ് എൻ.എസ്. എസ് കൺവീനർ

മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എന്ന വൈറസ് സമൂഹത്തെ കാർന്നു തിന്ന സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുന്നതിനായും ഓൺലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എന്നിവ കുട്ടികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കുട്ടികളുടെ ഉള്ളിൽ ഉറങ്ങികിടന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു.

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുന്നതും മൊബൈൽ ഫോണിന് അടിമകളായിരു കുട്ടികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെന്ന് ഓർമ്മപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എന്ന മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണം പ്ലസ് വൺ സയൻസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ'' എന്ന പരിപാടിയും പ്ലസ് വൺ കൊമേഴ്‌സിലെ വിദ്യാർത്ഥികൾ നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗ മത്സരം, ക്വിസ് മത്സരം എിന്നിവ നടത്തി.

ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കളം, മലയാളി മങ്ക, ഓണസദ്യ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടുത്തുകയും ചെയ്തു.