കണ്ണാടി എസ് എച്ച് യു പി എസ്/ഹൗസ് ഓഫ് മെമ്മറീസ്

12:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമായ കുട്ടനാടിന്റെ സ്നേഹ ദർപ്പണം, കണ്ണാടി എസ്. എച്ച്.യു.പി.സ്ക്കൂളിൽ..... ഇന്നലെകളെ അറിയാൻ... ചരിത്രത്തിന്റെ ചുവരെഴുത്തുകൾ വായിച്ചറിഞ്ഞ്, പഴമയുടെ പെരുമ കണ്ടെത്തി വരുംതലമുറയ്ക്ക് കൈമാറുവാൻ ... ഒരു ചരിത്ര മ്യൂസിയം - "ഹൗസ് ഓഫ് മെമ്മറീസ്".പണ്ടുകാലത്ത് ഉപയോഗിച്ചിരിക്കുന്ന കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവ അദ്ധ്യാപകരും മാതാപിതാക്കളും ശേഖരിച്ച് സ്ക്കൂളിലെത്തിച്ചു. പഴയതല മുറയുടെ മനസ്സിൽ ഓർമകളുടെ കടലിരമ്പമുയരുമ്പോൾ ഇനിയും പിറക്കാനിരിക്കുന്ന തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാണ് "ഹൗസ് ഓഫ് മെമ്മറീസ്".