എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ എടവനക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് എസ്.ഡി പി വൈ കെ പി എം എച്ഛ് എസ് സ്കൂൾ.
| എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട് | |
|---|---|
| വിലാസം | |
എടവനക്കാട് എടവനക്കാട് പി.ഒ. , 682502 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഫോൺ | 0484 2506235 |
| ഇമെയിൽ | sdpykpmhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26022 (സമേതം) |
| യുഡൈസ് കോഡ് | 32081400303 |
| വിക്കിഡാറ്റ | Q99485939 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടവനക്കാട് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 884 |
| പെൺകുട്ടികൾ | 455 |
| അദ്ധ്യാപകർ | 48 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. രത്നകല |
| പി.ടി.എ. പ്രസിഡണ്ട് | വി. ജേ. ആന്റണി സാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് കെ. എസ്. |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Littlekiteskpmhs |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വൈപ്പിൻ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂൾ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.
ചരിത്രം
ജില്ലയിലെ തന്നെ ആദ്യകാലസ്ക്കൂളുകളിലൊന്നായ ഈ വിദ്യാലയത്തെപ്പറ്റി ഒരല്പം ചരിത്രം പങ്കുവെക്കാം. വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ നാട്ടിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കിൽ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളിൽ എത്തുകയുള്ളു എങ്കിൽ കൂടുതലൊന്നും ആ ദുരിതപർവ്വത്തേക്കുറിച്ച് കൂടുതൽ വിസ്തരിക്കേണ്ടതില്ലല്ലോ. ഇതിന് ഒരറുതി വരുത്താൻ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തിൽ കുമാരപ്പണിക്കരാണ് എൽ.എസ് എടവനക്കാട് എന്ന പേരിൽ സ്ക്കൂൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് 1950 ൽ എച്ച്.എസ്.എടവനക്കാട് എന്ന പേരിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.
വർത്തമാനകാല ചരിത്രം
2021 ൽ വൈപ്പിൻ കരയിലെ ഏറ്റവും കൂടുതൽ കുട്ടികളെ (263)SSLC പരീക്ഷ എഴുതിച്ച് 100% വിജയം കരസ്ഥമാക്കി.70 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. എറണാകുളം സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ (20-11-2021) ഒക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന 16-ാമത് എറണാകുളം ജില്ലാ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂൾ സീനിയർ വിഭാഗം ചാമ്പ്യൻമാരായി. ഇതോടൊപ്പം സബ് ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്‌സ് വിഭാഗങ്ങളിൽ റണ്ണർ അപ്പ്, സീനിയർ ഗേൾസ് വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. കേരളസർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2021 ലെ സഹചാരി അവാർഡ് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ലഭിച്ചു.ഭിന്നശേഷിയുള്ള കട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ സർക്കാർ നൽകുന്ന അവാർഡാണ് ഇത്. 10000 രൂപയും പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌ക്കാരം. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി ഉണർവ് 2021 എന്ന പേരിൽ കാക്കനാട് ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കൈമാറി.
ശാസ്ത്രരംഗം 2021- വൈപ്പിൻ ഉപജില്ല ശാസ്ത്രരംഗം മത്സരങ്ങളിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഹൈസ്‌ക്കൂൾ വിഭാഗം വിദ്യാർത്ഥികളായ സാന്ദ്രഷിബു പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനവും ബ്രിനോ ബെന്നി ശാസ്ത്രപരീക്ഷണത്തിൽ രണ്ടാം സ്ഥാനവും യുപി വിഭാഗം വിദ്യാർത്ഥിനിയായ സേതുലക്ഷ്മി പ്രവൃത്തി പരിചയത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ. ഇപ്പോൾ 5 മുതൽ 10 വരെ ക്ലാസുകളിലായി 1339 വിദ്യാർത്ഥികളും 48 അധ്യാപകരുമുണ്ട്. സി. രത്നകലയാണ് സ്ക്കൂൾ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടർ, സയൻസ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാർത്ഥികൾക്ക് ഒരനുഗ്രഹമാണ്.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അത്രയ്ക്ക് വിശാലമല്ലെങ്കിലും സമാന്യം മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയൻസ് ലാബ് കുട്ടികൾക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേൽ വർഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറി റഫറൻസിനൊരുക്കുന്ന അവസരങ്ങളും കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. പതിനഞ്ച് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേൽനോട്ടത്തിൽ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടർന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി. 2010ൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂർത്തീകരിക്കുകയും ചെയ്തു. ഇതു കൂടാതെ യുപി ക്ലാസുകളിലും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും പാല്, മുട്ട എന്നിവ വിതരണം ചെയ്തു വരുന്നു.
2011 അധ്യയന വർഷം എം.എൽ.എ എസ്.ശർമ്മ നടപ്പിലാക്കിയ വെളിച്ചം തീവ്രവിദ്യാഭ്യാസപരിപാടിയിൽ മികച്ച പ്രധാന അധ്യാപികയായി എ,കെ ശ്രീകലയും മികച്ച അധ്യാപകനായി കെ.ജി ഹരികുമാറും തിരഞ്ഞെടുക്കപ്പെട്ടു. ഇൻകൾകേറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിൽ നിന്നും കെ.ആർ.ചാരുലത വിജയിച്ചു. മാത്സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ അഞ്ചാം സ്റ്റാന്റർഡിലെ അനന്തകൃഷ്ണൻ റാങ്ക് കരസ്ഥമാക്കി.
- പ്രവൃത്തി പരിചയ ക്ലബ്ബ്
- റോഡ് സേഫ്റ്റി ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റുഡെന്റ് പൊലീസ് കാഡെറ്റ്
- നാഷണൽ കേഡറ്റ് കോർപ്‌സ്
- റെഡ് ക്രോസ് സൊസൈറ്റി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്‍മെന്റ്
കുമാരപ്പണിക്കർ, ഭാര്യ ദ്രൗപദി അമ്മ, മകൾ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂൾ മാനേജർമാർ. 2008 ൽ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധർമ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വർഷക്കാലയളവിലേക്ക് സ്ക്കൂൾ മാനേജറെ സഭാംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സി.പി.കിഷോർ നിലവിലെ സ്ക്കൂൾമാനേജർ. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തിപ്പോരുന്ന ശ്രീധർമ്മപരിപാലനയോഗത്തിന് കീഴിൽ സ്ക്കൂൾ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 31.5.1937-18.8.1951 | കുമാരപ്പണിക്കർ |
| 1951-1961 | സി. കേശവമേനോൻ |
| 1961-1971 | കെ.എ കൃഷ്ണൻ |
| 1971-1985 | എം.പി ചന്ദ്രശേഖരൻ |
| 1985-1988 | പി.കെ പ്രകാശം |
| 1988-1991 | എം. എം. ജേക്കബ് |
| 1991-1993 | പി.എ ജോൺ |
| 1993-2000 | കെ.ജി. സതീദേവി |
| 2000-2000 | സി.കെ രാധാകൃഷ്ണൻ |
| 2000-2001 | എൻ.ശ്രീരാജരാജേശ്വരി |
| 2001-2002 | എൻ.പി. ജോയി |
| 2002-2006 | സി.കെ നിർമ്മല |
| 2006-2011 | കെ.എൻ.വിനോദം |
| 2011-2021 | എ.കെ.ശ്രീകല |
| 2021 - | സി.രത്നകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്രകഥകൾ തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. അവരിൽ ചിലരെപ്പറ്റി..
- ജസ്റ്റിസ് അബ്ദുൾഗഫൂർ - മുൻ ഹൈക്കോടതി ജഡ്ജി, കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ
- ജസ്റ്റിസ് കെ.ആർ.ജിനൻ - കേരളാഗവർണറുടെ നിയമോപദേഷ്ടാവ്
- എൻ.എ.കരിം - സാഹിത്യകാരൻ
- വിൻസന്റ് - സിനിമാ താരം
- സിദ്ധിഖ്- സിനിമാ താരം
- സത്താർ- സിനിമാ താരം
- ചേതൻ ജെ.ലാൽ-സിനിമാ താരം
വഴികാട്ടി
- വാഹനമാർഗം സ്കൂളിലെത്താൻ എറണാകുളത്തു നിന്നും 15 കിലോമീറ്റർ വടക്കോട്ടും പറവൂർ നിന്നാണെങ്കിൽ 12 കിലോമീറ്റർ തെക്കോട്ടും സഞ്ചരിക്കണം.
- വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയുടെ മധ്യത്തിൽ
{{#multimaps:10.08535, 76.209465|zoom=18}}