ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം


മുളവുകാട്ദ്വീപിലെ ഏക ഹൈസ്ക്കൂളായ ഇത് 1958-ല്‍ പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം തുടങ്ങി. ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളിലായി 237വിദ്യാര്‍ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു.19 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.സ്ക്കൂളിലെ പ്രധാന അദ്ധാപകൻ മജീദ് .കെ ഐ സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സ്ക്കൂളില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ക്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളിലും കലോത്സവങ്ങളിലും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കികൊÊു ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സര്‍ഗ്ഗവാസനകളെ കസ്സെത്താന്‍ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായകുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.

ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം
വിലാസം
പൊന്നാരിമംഗലം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201626081



ചരിത്രം

പൊന്നാരിമംഗലം, ഹിദായത്തുല്‍ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന ഈ സ്ക്കൂള്‍ 1976 -ല്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന ഈ ദ്വീപില്‍ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത് ഇന്നാട്ടുകാര്‍ക്ക് വലിയ അനുഗ്രഹമാണ്. ഈ സ്ക്കൂളിലെ ആദ്യ എസ്.എസ്.എല്‍. സി ബാച്ച് 1978 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ ഉന്നതവിജയം നേടുകയുണ്ടായി. 2016 മാര്‍ച്ചിലെ എസ്.എസ്.എല്‍. സി പരീക്ഷയില്‍ 98% വിജയം വരിക്കുന്നതിനും സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങളിലായി 2 നിലകളില്‍ ഹൈസ്ക്കൂള്‍ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 3ക്ലാസ്സ് മുറികള്‍,ടൈൽ പതിപ്പിച്ചബാത്ത്റൂമുകള്‍

   ലൈബ്രറി

പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 1000 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വൈകിട്ട് 4 മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

   കംപ്യൂട്ടര്‍ ലാബ്
   സയന്‍സ് ലാബ്
  സോഷ്യൽ സയന്‍സ് ലാബ്
  മാത് സ് ലാബ്
   സ്മാര്‍ട്ട് റൂം
 സ്ക്കൂള്‍ സൊസൈറ്റി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1958-ബേബി ടീച്ചർ
* 1976  കെ എ  ഹംസ 
  • 1985 ഓ .എ ഐഷമ്മ
  • 1990 പി .എം ഇബ്രഹിം
  • 2005 ഐ .ജെ ലില്ലി
  • 2006 എ .എം എലിസബത്ത്
  • 2008 പി എ സ് ശ്രീദേവി
  • 2012 യു കെ ഷീല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • | കെ എ സ് രാധാകൃഷ്ണൻ (മുൻ പി എസ് സി ചെയർമാൻ )
  • ധർമജൻ ബോൾഗാട്ടി (സിനി ആർട്ടിസ്റ് )
  • വേണുഗോപാൽ (ഡി വൈ എസ്പി )

വഴികാട്ടി

{{#multimaps:10.020455, 76.308053|zoom=16}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • റോഡില്‍ സ്ഥിതിചെയ്യുന്നു.
|ഹൈകോർട്ടിൽ നിന്ന് ബോൾഗാട്ടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു കിലോമീറ്റർ|