വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. കട്ടികളുടെ ഉന്നമനത്തിനായി നടത്തിയ പരിപാടികൾ അക്കാദമികം ,വ്യക്തിത്വവികസനം എന്നിങ്ങനെ ക്രോഡീകരിച്ച് ചുവടെ നൽകിയിരിക്കുന്നു.
July 5: ബഷീർ ദിനം
അക്കാദമികം
മാതൃഭാഷ
* അക്ഷരത്തിളക്കം മലയാളത്തിളക്കം
* ശ്രദ്ധ വായനക്കൂട്ടായ്മ
* മലയാളം ലൈബ്രറി സ്കൂൾ അസംബ്ലി
* പത്രവായന മത്സരം പുസ്തക അവലോകനമത്സരം
July 5: ബഷീർ ദിനം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായിരുന്ന വൈക്കം മുഹമ്മദ് ബഷീറി ചരമദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തുകയുണ്ടായി. മലബാർ ബി.എഡ്.കോളേജിലെ അധ്യാപികയായ ശ്രീമതി അനുശ്രീ പി.എം ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുകയും, കുട്ടികൾക്ക് online ആയി നൽകുകയും ചെയ്തു.
കുട്ടികൾക്കായി.
*ബഷീർ കഥാപാത്ര അനുകരണം
*ബഷീർ കാരിക്കേച്ചർ
BRION 2021
*സമ്മാനാർഹരായവരെ കണ്ടെത്തി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അറിയിച്ചു.
English
Hello English English school assembly
English news reading Library review English skit
Speech practice Excel English
English puzzle English Debate
Brio enlightened English Fest
സാമൂഹ്യ ശാസ്ത്രം
ക്വിസ്
ദിനാചരണങ്ങൾ
ശിൽപ്പശാല - മോഡൽ മേക്കിങ്
സെമിനാർ - ദേശീയ നേതാക്കളെ പരിചയപ്പെടൽ
ശാസ്ത്രം
BUTTERFLY WORKSHOP
കോവിഡ് പ്രതിസന്ധിയുടെ ദിനങ്ങളെ ശലഭങ്ങളുടെ ജീവിത പരിണാമ ദശകളിലെ കൊക്കൂൺ കാലമായി സങ്കൽപ്പിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം നേടാൻ സഹായകരമായ പരിശീലനം ഘട്ടം ഘട്ടമായി നൽകുന്നതാണ് പദ്ധതി. ഇതിൻറെ ആദ്യഘട്ടം ഏഴാം ക്ലാസിലെ 121 വിദ്യാർത്ഥികൾക്ക് നാല് വാട്സാപ്പ് ഗ്രൂപ്പ് മുഖേന 6 ദിവസങ്ങളിലായി നടത്തി. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ജെസിക്കുട്ടിജോസഫ് ചീഫ് ഫെസിലിറ്റേറ്ററും ഏഴാം ക്ലാസ് ഡിവിഷനുകളിലെ അധ്യാപകർ ക്ലാസ്സ് കോഓർഡിനേറ്റർ മാരുമായിരുന്നു. എട്ട് വിദ്യാർത്ഥികൾക്ക് ഓരോ അധ്യാപകർ വീതം മാർഗദർശികളായുമുണ്ടായിരുന്നു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പൂങ്കണ്ണി, പാപ്പാത്തി, തകരമുത്തി, മയിൽകണ്ണി എന്നീയിനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ പേരുകളിൽ നാല് വ്യത്യസ്ത സംഘങ്ങളായി മാർഗദർശികളായ അധ്യാപകരുടെ നേതൃത്വത്തിലാണ് ശിൽപ്പശാല ക്രമീകരിച്ചത്. ശലഭങ്ങളുടെ പരിണാമ ദശകളിലെ ആദ്യത്തെ അവസ്ഥയായ പുഴു തീറ്റഭ്രമത്തിൻറെയും സ്വാർത്ഥതയുടേയും പ്രതീകമാണെങ്കിൽ ശലഭം പുതുലോകപ്പിറവിയുടേയും സ്നേഹപരാഗത്തിൻറെയും പ്രതിബിംബമാണെന്നും പുഴുവിൻറെ പ്രവണതയുപേക്ഷിച്ച് മനുഷ്യനും ശലഭമായി ഉയരാൻ കഴിയണമെന്ന ചിന്ത ഇന്നത്തെ ലോകത്തിന് അനിവാര്യമായിരിക്കയാണെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ശിൽപ്പശാല. ഉദേശ - ലക്ഷ്യ പ്രാപ്തിയിൽ ശിൽപ്പശാല വൻ വിജയമായിരുന്നുവെന്ന് അധ്യാപകരും ഏറെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചതെന്ന് വിദ്യാർത്ഥികളുംകോവിഡ് കാലത്ത് തങ്ങളുടെ മക്കളെ മാറ്റിമറിച്ച ഒന്നായി ഇത് മാറി എന്ന് രക്ഷിതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു . ഒക്ടോബ൪ 26 മുതൽ നവംബ൪ 5 വരെ 4,5,6, എന്നീ ക്ലാസു
കളിൽ നടന്ന ശലഭ ശില്പശാലയിൽ മികവ് കാട്ടിയ അറുപതോളം കുട്ടികളുടെ കുടുംബ സമ്മേളനം ഡിസംബ൪ 24നു നടന്നു. അവരിൽ വന്ന ക്രിയാത്മക മാറ്റം പങ്കു വയ്ക്കപ്പെട്ടു .
ശാസ്ത്ര ക്വിസ്
പരീക്ഷണങ്ങൾ - സ്കൂൾ അസ്സംബ്ലിയിൽ 50 പരീക്ഷണങ്ങൾ
ശാസ്ത്രമേള - ക്ലാസ് തലത്തിൽ
ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
ചാന്ദ്രദിനം
എൻഡോവ്മെന്റുകൾ
ശാസ്ത്രരംഗം സ്കൂൾ തലംവിവിധ തലങ്ങളിൽ മികവ് പ്രകടമാക്കിയ 35 വിദ്യാർഥികൾക്ക്സ്വാതന്ത്ര്യദിനത്തിൽഎൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
മികവുകൾക്കു മികച്ച സമ്മാനം
യൂണിറ്റ് ടെസ്റ്റ്, ടെർമിനൽ എക്‌സാമിനേഷനുകളിൽ ഉന്നത വിജയം നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകിവരുന്നു
ക്വിസ് മത്സരങ്ങൾ - മാസം തോറും
പ്രവർത്തന വൈശിഷ്ട്യം
കലാ-കായിക-പ്രവൃത്തി പരിചയ മേള
പ്രവൃത്തി പരിചയ മേള - സിമ്പോസിയം
കായിക മത്സരങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രത്യേക കോച്ചിങ്
നിരന്തര വിലയിരുത്തൽ
സൈക്കോതെറാപ്പി - കൗൺസിലിങ് പ്രോഗ്രാം –(കുട്ടികൾക്കും രക്ഷിതാക്കൾക്കും )
ശിക്ഷണ ഡയറി പ്രോഗ്രാം
യൂണിറ്റ് ടെസ്റ്റ് (ഓരോ മാസവും)
മറ്റ് പ്രവർത്തനങ്ങൾ
LSS, USS പരിശീലനങ്ങൾ
കാരുണ്യ നിധി
കമ്പ്യൂട്ടർ പരിശീലനം
IV, VI കാസ്സുകളിൽ മികവ് പുലർത്തുന്ന ഒരു കുട്ടിക്ക് എൻഡോമെൻറ് ഏർപ്പെടുത്തി
കൗൺസിലിങ് - സൈക്കോതെറാപ്പി പ്രോഗ്രാം (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
ക്ലാസ്സ്‌തല പി. ടി. എ
മാതാപിതാക്കൾക്ക് പ്രത്യേകം ക്ലാസുകൾ
വ്യക്തിത്വവികസനം
പഠനയാത്ര IV & VII ക്ലാസ്സുകൾക്ക് നടത്തി.
വ്യക്തിത്വ വികസന ക്ലാസുകൾ
ഫീൽഡ് ട്രിപ്പ് എല്ലാ ക്ലാസ്സുകളും
ശിക്ഷണ ഡയറി പ്രോഗ്രാം
കുട്ടികളെ തൊട്ടറിയാൻ - കുട്ടികളുമായി പേർസണൽ മീറ്റിങ്
കുട്ടികളുടെ ഭവനസന്ദർശനം - അധ്യാപകർ
നന്മക്കൊരു സമ്മാനം
അസ്സംബ്ലി ലീഡർഷിപ്പ്
അദ്ധ്യാപക - വിദ്യാർഥി സൗഹൃദ കൂട്ടായ്മ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിങ്
ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആൺകുട്ടികൾക്ക് യോഗ പരിശീലനവും പെൺകുട്ടികൾക്ക് കരോട്ടെ പരിശീലനവും