ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 21 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറിവും അനുഭവങ്ങളും സ്വന്തമാക്കുന്ന വിദ്യാലയജീവിത കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുവാനും വ്യക്തിത്വത്തെ ജ്വലിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി വായാട്ടുപറമ്പ് ഹൈസ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വായനാ ദിനാചരണത്തോടനുബന്ധിച്ച് പി.എന്‍ പണിക്കര്‍ അനുസ്മരണവും വിവിധ കലാപരിപാടികളും നടത്തി. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുവാനും മികവ് വര്‍ദ്ധിപ്പിക്കുവാനും വേണ്ടി വായനാ മത്സരം, പ്രസംഗമത്സരം, പതിപ്പ് തയ്യാറാക്കല്‍, പുസ്തക പ്രദര്‍ശന മത്സരം എന്നിവ നടത്തുകയും മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എഴുത്തുകാരുടെയും കലാസാഹിത്യ പ്രതിഭകളുടെയും ദിനാചരണങ്ങള്‍, അനുസ്മരണങ്ങള്‍, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് ഉചിതമായ വിധം നടത്തി വരുന്നു. കോ- ഓര്‍ഡിനേറ്റര്‍ - സി. പ്രിന്‍സി ജോര്‍ജ്ജ്