എ.എൽ.പി.എസ്. വടക്കുമുറി/നാടോടി വിജ്ഞാനകോശം
ചില പ്രാദേശിക ഭാഷാഭേദങ്ങൾ ഉമ്മ - ഇമ്മ ഉപ്പ - ഇപ്പ മരുമകൾ - മരോൾ മരുമകൻ - മരോൻ രണ്ടാനമ്മ - ബാപ്പെട്ട്യളെമാ വീട് - പെര സ്‌കൂൾ - ഇസ്‌കൂൾ ടിൻ - ടിന്ന് പൈസ - കായ് കളിപ്പാട്ടം - കളിസമാനം റിബ്ബൺ - മുടിമ്മകുത്തി പാദസ്വരം - പാൽസാരം മെഴുകുതിരി - മെയ്തിരി മുകളിലേക്ക് - മോള്ക്ക് തായെക്ക് - തായ്‌ത്തക്ക് വീട്ടിൽകൂടൽ - കുറ്റുസ അരിവാൾ - ആര്യക്കത്തി കായവര്ത്തത് - വാർത്തായ്ക്ക മിക്സര് - മിച്ചർ ബലൂൺ - ബീർപ്പെട്ടി കത്രിക - കത്തിരി പെൻസിൽ കട്ടർ - കൂർപ്പിക്കണത് നിനക്ക് - അനക്ക് അവൾക്ക് - ഓൾക്ക് മണവാട്ടി - പുത്യണ് മണവാളൻ - പുത്യാപ്ള സിറ്റ്ഔട്ട് - കോലായി കരയുക - നോലോൽക്യ ചീത്തപറഞ്ഞു - ബാക്കർഞ്ഞു വിശന്നു - പയ്ച്ചു വിഴുങ്ങി - മൂൺങ്ങി താമസിച്ചു - പാർത്തു ചുണ്ണാമ്പ് - നൂറ് പുകയില - പോല ഇല - എല വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി ബേക്കറി - ചീരണി പഴം - പയം / ബായക്കാ ശർക്കര - ചക്കര പഞ്ചസാര - പഞ്ചാര കുട - കൊട തലയണ - തൽക്കാണി ഓട്ടോറിക്ഷ - ഓട്ടോെർഷ കശുവണ്ടി - പറങ്ക്യങ്ങാ ചങ്ങാതി - ചെങ്ങായി കഴുകി - മോറി വരു - വരീ മണ്ണെണ്ണ - കാസറ്റ് കോൽ മിട്ടായി - കോലുട്ടയി എത്താ - എന്താ ജ്ജ് - നീ ഇങ്ങൾ - നിങ്ങൾ ഓൻ - അവൻ ഓൾ - അവൾ ഓൽ - അവർ ഇച്ച് - എനിക്ക് അനക്ക് - നിനക്ക് മൂപ്പര് - അങ്ങേര് ഇമ്മ - ഉമ്മ ഇപ്പ- ഉപ്പ ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ പുത്യേണ്ണ് - പുതുനാരി, നവവധു പുത്യാപ്ല - പുതുമാരൻ, നവവരൻ എങ്ങട്ടാ - എങ്ങോട്ട് എവ്ട്ക്കാ - എവിടേക്ക് ചെത്തുക - പറ്റിക്കുക നമ്പുക - വിശ്വാസത്തിലെടുക്കുക പത്രാസ് -പ്രൗഢി കുടി - വീട് പെര - പുര പെർത്യേരം - വിപരീതം എറേമ്പറം - പിന്നാമ്പുറം വാരുക - പരിഹസിക്കുക കൊയപ്പം - കുഴപ്പം കായി - പണം എമ്മാന്തരം - വലിയ കാര്യമായിപ്പോയി