എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

22:18, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24003 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു.)

രാജ്യത്തിൻെറ അംഗീകാരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ രാഷ്ട്രനിർമാണ പ്രക്രിയയിൽ പുതിയ ഊർജവും ആത്മവിശ്വാസവും പ്രവർത്തനമാതൃകയും നൽകിയ കേരള സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദവി ഈ സ്കൂളിൽ ആരംഭിച്ചത് 2021 സെപ്റ്റംബർ17-നാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ ചേലക്കര നിയോജകമണ്ഡലത്തിലെ എംഎൽഎയും പട്ടികജാതി-പട്ടികവർഗ-പിന്നോക്കവിഭാഗ മന്ത്രയുമായ ശ്രീ.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പത്മജയുടെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഇ.ബാലകൃഷ്ണൻ,പി.ടി.എ.പ്രസിഡണ്ട് ഡൊമിനി.പി.ജെ.യും മറ്റു സ്റ്റാഫ് അംഗങ്ങളും സന്നിഹിതരായിരുന്നു.പൗരബോധവും,ലക്ഷ്യബോധവു,കാര്യശേഷിയും,സേവനസന്നദ്ധത, സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ എൽ.എഫ്.ജി.എച്ച്.എസ്.ഉം പങ്കാളികളായിരുന്നു.