മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിടപറയൽ


വിടപറയാൻ ദിനം മാത്രം ബാക്കി നിൽക്കെ
പെട്ടെന്നൊരു വിളിയായി അസംബ്‌ളി
കുട്ടികളാകെ നോക്കി പരസ്പരം
വരവായി പരീക്ഷകൾ പിന്നേ ഉഷ്ണവും
പഠനം ഉത്സവം ആകാൻ ഒരുങ്ങി നമ്മൾ
ആട്ടവും ചാട്ടവും തകൃതിയായി നടക്കുന്നു
ചുവടുകൾ ഓരോന്നും മനസ്സിൽ മുറുക്കുന്നു
അരിയുണ്ട് പയറുണ്ട് ഒരുപാട് സ്റ്റോറിൽ
തടഞ്ഞിട്ടു എല്ലാം പെട്ടെന്ന് തന്നേ
അകലാനും ഒതുങ്ങാനും ടീച്ചർ പറഞ്ഞു
പെട്ടെന്ന് തന്നെ പുറപ്പെട്ടു നമ്മൾ
ചൈനയിൽ വന്നു തൂങ്ങിയ രോഗം
അവധികൾ നേരെത്തെ തന്നെ തുടങ്ങി
പറയുവാൻ വാക്കുകൾ പലതും ബാക്കി
പതിവായി ഇറങ്ങിയ പോലെ ഇറങ്ങി

 

മുഹമ്മദ് സഹൽ കെ പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത