ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ) (തിരുത്ത്)

ഗണിത ശാസ്ത്ര ക്ലബ്ബ്

കൺവീനർമാർ

HS വിഭാഗം - വിജയകുമാർ സാർ

UP വിഭാഗം - മിനി ടീച്ചർ

വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഗണിത ശാസ്ത്ര ക്ലബ്ബാണ് വർഷങ്ങളായി നമ്മുടെ സ്കൂളിലുള്ളത് . ജൂൺ മാസാരംഭത്തിൽ തന്നെ ഓരോ ക്ലാസിലേയും, ഗണിത ശാസ്ത്രത്തിൽ  താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി LP,  UP ,HS വിഭാഗത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബ് രൂപീകരിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്കുള്ള ഒഴിവ് സമയങ്ങളിലാണ് ക്ലബ്ബിലെ അംഗങ്ങൾ ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുചേരുന്നത്. ഗണിത മാഗസിൻ, ഗണിത ക്വിസ്, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം ശേഖരിക്കൽ, ജ്യോമട്രിക് പാറ്റേൺ തയ്യാറാക്കൽ സംഖ്യകളുടെ കൗതുകം കണ്ടെത്തൽ, പസിലുകൾ തയ്യാറാക്കൽ, കുസൃതി കണക്ക്, മന:കണക്ക് സ്വായത്തമാക്കൽ, എളുപ്പത്തിൽ ഉത്തരം കണ്ടെത്താനുള്ള കുറുക്കുവഴികൾ, ഗണിതാശയവുമായി വരുന്ന പത്ര കട്ടിങ്ങുകൾ, കുറിപ്പുകൾ എന്നിവ ശേഖരിക്കൽ, തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനം, ഗണിത ക്വിസ് എന്നീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു.