അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആമുഖം

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ് മഹാമാരി നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമിക്രോൺ ഭീഷണിയുമെല്ലാം,സ്കൂളുകളിലെ പഠന പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിച്ചത് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത് .സ്കൂളിൽ പാഠ്യപാഠ്യേതര മേഖലകളിൽ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.
മുഴുവൻ വിഷയങ്ങൾക്കും full A+ ലഭിച്ച വിദ്യാർഥികളെ ആദരിച്ചു .(നവംബർ 2002 )
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം .293 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 ശതമാനം നേട്ടം
കൈവരിച്ചു .പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 108 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി .നിരവധി വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് നേടുകയുണ്ടായി .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രത്യേകമായി സ്കൂളിലേക്ക് ക്ഷണിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ ജയിച്ചതിനാൽ എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് ക്ഷണിച്ച് ഭക്ഷണവും നൽകി .
എൻ.സി.സി.
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. എൻസിസി 1984 ൽ നമ്മുടെ സ്കൂളിൽ ഗേൾസ് ബറ്റാലിയൻ പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യ സ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. സ്കൂൾ തുറന്നതിനു ശേഷം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എൻ.സി.സി.യുടെ പ്രവർത്തനങ്ങൾ നന്നായി മുന്നേറുന്നു .റിജേഷ് സർ ഇതിൻറെ പ്രധാനചുമതല വഹിക്കുന്നു
സ്കൗട്ട് ഗൈഡ്
സ്കൗട്ട് & ഗൈഡ്സ് 2005 നവംബർ മാസത്തിൽ സ്കൗട്ട & ഗൈഡ്സിൻറെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി, ശ്രീമതി ആനിയമ്മ കെ. ജെ എന്നിവർ
നേതൃത്വം നൽകുന്നു. 2016-17 വർഷത്തിൽ 25 വിദ്യാർത്ഥികൾ രാജ്യപുരസ്കാര നേട്ടം കൈവരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി കുട്ടികളുടെ അധ്യായനത്തെയും പാഠ്യേതര
പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു .മറ്റു കുട്ടികളോടൊപ്പം കളിച്ചു നടക്കേണ്ട നല്ല കുട്ടിക്കാലം ലോക്കഡൗണിൽ പെട്ട മുരടിപ്പ് അനുഭവപ്പെട്ടു .നവംബർ മാസം സ്കൂൾ തുറന്നെങ്കിലും പഠനവും സൗഹൃദവും സുഖകരമായിരുന്നില്ല .സാനിറ്റൈസറും സാമൂഹിക അകലവും കുട്ടികളെ ഒരുമിച്ച് കളിക്കുന്നതിൽ നിന്നും അകറ്റി നിർത്തി .കൊവിഡ് പശ്ചാത്തലത്തിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചു. ഒപ്പം ഓഫ്‌ലൈനായും പരിപാടികൾ സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ തലത്തിലും നടത്തപ്പെടുന്ന ടെസ്റ്റുകളിൽ പങ്കെടുക്കുന്നു, തൃതിയ സോപാൻ രാജ്യപുരസ്കാർ ടെസ്റ്റുകളിൽ കുട്ടികൾ പങ്കെടുക്കുന്നു ഈവർഷം സ്കൗട്ട് യൂണിറ്റ് 26 കുട്ടികളും 13 ഗൈഡ് കുട്ടികളും പങ്കെടുത്തു.

ലാബിൽ പരീക്ഷണങ്ങൾ .
ശാസ്ത്രകുതുകികളായ വിദ്യാർഥികൾക്ക് മികച്ച രീതിയിലുള്ള പഠന,പരീക്ഷണ പ്രവർത്തനങ്ങൾക്ക് എ.ടി.എൽ,സയൻസ് ലാബുകൾ അവസരമൊരുക്കുന്നു. ആവശ്യമായ രീതിയിലുള്ള രാസവസ്തുക്കളും മറ്റു ആധുനിക ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിട്ടുള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നു .സംശയനിവാരണത്തിനായി അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു.പ്രത്യേക അവസരങ്ങളിൽ എക്സ്പെർട്ട് ക്ലാസുകൾ സംഘടിപ്പിക്കുന്നു
ജെ ആർ.സി
2004 ൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീമതി ബിൽസി ടീച്ചറുടെ നേതൃത്വത്തിൽ മാതൃകപരമായി യുണിറ്റ് മുന്നോട്ടു പോകുന്നു.

നേച്ചർ ക്ലബ്ബ്.

ആഗോളതാപനം കാലാവസ്ഥാവ്യദ്യാനവും മനുഷ്യൻെറ നിലനിൽപ്പിന് ഭീഷണി ആയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേച്ചർ ക്ലബ്ബ് ജൂൺ മാസം അഞ്ചാം തീയതി തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ശ്രീ ഷാജൻ മാസ്റ്റർ ഓൺലൈനിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
വായന ദിനാചരണം.
വായന ദിനാചരണം ജൂലൈ 19ന് ആരംഭിച്ച വായനാദിനാചരണം കുട്ടികളുടെ വിവിധങ്ങളായിട്ടുള്ള കഴിവുകൾ പരിശോധിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരമൊരുക്കി. കവിത, കഥ മുതലായവ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ലഭിച്ചു. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി.
ഓൺലൈൻ സ്കൂൾ കലോത്സവത്തിന് രചന ,വാട്ടർ കളർ എന്നിവ വീട്ടിൽ നിന്നും വരച്ച ഫോട്ടോ എടുത്ത അയക്കുന്നതിന് നിർദ്ദേശം നൽകി .ചില സ്റ്റേജ്
ഇനങ്ങളും നടത്തി . ശ്രീമതി ഗീതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രവൃത്തിപരിചയ ക്ലബ്.
തൊഴിൽ നൈപുണി വികസനം ലക്ഷ്യമാക്കി പരിശീലനം നൽകുന്ന വർക്ക് എക്സ്പീരിയൻസ് ക്ലബ് ഈ വർഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്
ചില മത്സരങ്ങൾ നടത്തി .ശ്രീമതി നിമ്മി നേതൃത്വം നൽകി ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം.
സോഷ്യൽ സയൻസ്.
ക്ലബ്ബ് ദേശീയബോധം പൗരബോധം ചരിത്രബോധം എന്നിവ വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കുന്നതിന് പരിശ്രമിക്കുന്നു പ്രധാന
ദിനാചരണങ്ങളോടനുബന്ധിച്ച് വ്യത്യാസ്ഥമായ മത്സരങ്ങൾ നടത്തുകയുണ്ടായി.
സത്യമേവ ജയതേ.

ഓൺലൈൻ മാധ്യമംങ്ങളിലൂടെ വരുന്ന വാർത്തകളിലെ അബദ്ധ പ്രചാരണങ്ങൾക്ക് എതിരെ ബോധവൽക്കരണ നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സത്യമേവ ജയതേ എന്ന സ്ലൈഡ് പ്രദർശനം നടത്തുകയുണ്ടായി. ഈ പ്രദർശനത്തിലൂടെ സോഷ്യൽ മീഡിയയിലൂടെ വരുന്ന എല്ലാ വാർത്തകളും സത്യമല്ല എന്ന ധാരണ കുട്ടികൾക്ക് ലഭിച്ചു. വരുന്ന വാർത്തകളുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുക ,ഔദ്യോഗിക ഉറവിടം ആണോ അനൗദ്യോഗിക ഉറവിടം ആണോ എന്ന് മനസ്സിലാക്കുക അതിനു ശേഷം മാത്രം വാർത്തയോടു പ്രതികരിക്കുക. ഉറവിടത്തിൽ വെച്ചുതന്നെ തടയുക. അതിനെതിരെ പ്രതികരിക്കുക.
സന്മാർഗ പാഠങ്ങൾ
പഠനത്തോടൊപ്പം ഒരു വിദ്യാർത്ഥിയുടെ ആത്മീയവും ധാർമികവുമായ വളർച്ചകൂടി സ്കൂൾ ലക്ഷ്യം വയ്ക്കുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സന്മാർഗപാഠ പുസ്തകങ്ങൾ 8, 9 ,10. ക്ലാസ്സുകൾക്കായി സജ്ജീകരിക്കുന്നു .ആഴ്ചയിലൊരു ദിവസം ഒരു പീരിയഡ് മോറൽ ക്ലാസുകൾ നടത്തുന്നതിനായി നീക്കിവയ്ക്കുന്നു. അതിനായി അധികസമയം കണ്ടെത്തുന്നു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരെ പ്രയോജനപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് മോറൽ സയൻസ് പുസ്തകങ്ങൾ. ഇത് ഈ പുസ്തകങ്ങളിൽ വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്കുതകുന്ന വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിന്, മികച്ച കഥകളും സാരോപദേശങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാ വിദ്യാർത്ഥികൾക്കുമായാണ് പുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നത്..
മോട്ടിവേഷൻ ക്ലാസുകൾ
എസ്.എസ്.എൽ.സി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഡയറ്റ് ഫാക്കൽറ്റി ഡോ.മനോജ്

സാറിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധ വൽക്കരണ ക്ലാസുകൾ നടത്തി.
കൗൺസിലിംഗ്
സ്കൂളിൽ വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയോ മറ്റെന്തെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുന്നു. സ്കൂളിലേക്ക് നിയോഗിക്കപ്പെട്ട കൗൺസിലർ സിസ്റ്റർ ആഷ്‌ലി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിയ്ക്കുന്നു. കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവിദ്യാർഥികൾക്ക് അത് നൽകുന്നു..
വിദ്യാർഥികൾക്ക് വാക്സിനേഷൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ വൈറസ് ബാധയിൽനിന്ന് സുരക്ഷിതരാകുക എന്ന ലക്ഷ്യത്തോടുകൂടി വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക്
പ്രോത്സാഹനം നൽകി. ക്ലാസ് തലത്തിൽ അധ്യാപകർ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു.

ആസ്പിരേഷൻ ഡിസ്ട്രിക്റ്റ് (3-3-2022)
ആസ്പിരേഷൻ ഡിസ്ട്രിക്ട് ,പ്രത്യേക വിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. ഇംഗ്ലീഷ് ,കണക്ക് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസ്പിരേഷൻ ഡിസ്ട്രിക്ട്പദ്ധതി. പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺ സാർ നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.റിജേഷ് .പി.ആർ സ്വാഗതവും കണക്ക് അധ്യാപികയായ ശ്രീമതി.ജിജി ജേക്കബ് നന്ദിയും പറഞ്ഞു..
സാനിറ്റൈസറും മാസ്ക് വിതരണം ചെയ്തു(4-3-2022)

കോവിഡ് മഹാമാരി ഭീഷണി നിലനിൽക്കേ വിദ്യാർത്ഥികൾക്ക് സഹായവുമായി ഡബ്ലിയു.എസ് .എസ് വയനാട് (വയനാട് സോഷ്യൽ സർവീസ് സൊ
സൈറ്റി). കഴിഞ്ഞ ദിവസം സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഡബ്ലിയു.എസ് .എസ് വയനാട് ഡയറക്ടർ ഫാ. വിൻസെന്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ
ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്നു. ഡബ്ല്യു.എസ്.എസിൽ നിന്നും കൊണ്ടുവന്ന ഇരുന്നൂറോളം മാസ്‍ക്കുകളും സാനിറ്റൈസറും വിദ്യാർഥികൾക്ക് വിതരണം
ചെയ്തു.
എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു..(7-3-2022 )
എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് അവർക്ക് ലഭിച്ച ഗ്രേഡ്കളേക്കാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം
നൽകാൻ സാധിക്കുന്നു.അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി
കൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു.രാവിലെ 8.45 മണിക്ക് ക്യാമ്പ് ആരംഭിക്കുന്നു.അസംബ്ലിയോടെയാണ് ക്യാമ്പിന് തുടക്കം. ഹെഡ്‍മാസ്റ്റർ
ഒരോ ദിവസത്തേക്കുമായി വിദ്യാർഥികളെ പ്രത്യേകമായി മോട്ടിവേറ്റ് ചെയ്യുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.ഉച്ചയ്ക്ക് ശേഷം ഇടസമയത്ത് കുട്ടിക

ൾക്ക് സ്‍നാൿസ് നൽകുന്നു.
"വിദ്യാകിരണം" വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും (8-3-2022)
വിദ്യാകിരണം വിദ്യാർഥികൾക്ക് മുനിസിപ്പാലിറ്റിയുടെ വക മേശയും കസേരയും നൽകി. ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച കമ്പ്യൂട്ടറുകൾ സൗകര്യപ്രദമായി ഉപയോ ഗിക്കുന്നതിനും പഠനസാമഗ്രികൾ സജ്ജമാക്കുന്നതിനും സഹായകരമാകുന്നു.ബത്തേരി മുനിസിപ്പാലിറ്റിയുടെ പ്രത്യേകമായ പദ്ധതി പ്രകാരമാണ് ഈ സാമഗ്രികൾ ലഭ്യമാക്കുന്നത്.