സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ

11:50, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27026 (സംവാദം | സംഭാവനകൾ)
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ
വിലാസം
കീരംപാറ

എറണാകുളം ജില്ല
സ്ഥാപിതം20 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201627026



ആമുഖം

20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച്‌ 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ്‌ മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു. രണ്ടാഴ്‌ചകള്‍ക്കുശേഷം റവ. ഫാ. സി.എം. തോമസ്‌ ഹെഡ്‌മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. രണ്ട്‌ വര്‍ഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കന്‍ ജി.ജോസഫ്‌ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ്‌ ട്രെയിനിംഗിനുപോയ ഒഴിവില്‍ ശ്രീ. വര്‍ഗീസ്‌ മാത്യു 02.06.1943-ല്‍ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയില്‍ തുടരുകയും ചെയ്‌തു. 05.07.43 ല്‍ ഈ സ്‌കൂളില്‍ ആദ്യമായി ഒരു സ്‌ക്കൗട്ട്‌ വിഭാഗം ആരംഭിക്കപ്പെട്ടു. സ്‌കൂള്‍ മാനേജുമെന്റിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. 16.04.1945 ല്‍ മഞ്ഞുമ്മേല്‍കുടിയില്‍ ശ്രീ. ചെറിയ കുഞ്ഞവിര മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം 1947-ല്‍ തോമ്പ്രയില്‍ ശ്രീ. ഔസേപ്പ്‌ ഉതുപ്പ്‌ കറസ്‌പോണ്ടന്റായി ചാര്‍ജെടുക്കുകയും ചെയ്‌തു. അടുത്ത വര്‍ഷം (1948) ജൂണ്‍ 19-ാം തീയതി റവ.ഫാ. സി.എം. തോമസ്‌ വടകര ഹൈസ്‌കൂളിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി പോവുകയും ശ്രീ. ജോസഫ്‌ ജി. ചേലാട്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. അതേ വര്‍ഷം ഒക്‌ടോബര്‍ 20-ാം തീയതി ശ്രീ. എം.ഐ. കുര്യാക്കോസ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്‌തു. 14.06.1949 ല്‍ മുന്‍ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. 1950-ല്‍ മിഡില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള അംഗീകാരം ഗവണ്‍മെന്റ പിന്‍വലിച്ചതോടെ സ്‌കൂള്‍ പ്രവര്‍ത്തനം സ്‌തംഭിച്ചുപോയെങ്കിലും ജോസഫ്‌ ജി. ചേലാടിന്റെ അവസരോചിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഗവണ്‍മെന്റ ഓര്‍ഡര്‍ റദ്ദു ചെയ്യുകയും ഒരു ഹൈസ്‌കൂളായി ഇതിനെ മാറ്റുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു. ഇതൊരു ഹൈസ്‌കൂളയി ഉയര്‍ത്തപ്പെട്ടശേഷം 24.07.50 ല്‍ ശ്രീ. വി.ഐ. പൗലോസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 04.06.1951-ല്‍ ശ്രീ. എം.ഐ. കുര്യാക്കോസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. എം.ഐ. കുര്യാക്കോസ്‌ ട്രെയിനിംഗിനുപോയ അവസരത്തില്‍ ശ്രീ. ഒ.ജെ. തോമസിന്‌ ഹെഡ്‌മാസ്റ്റര്‍ ചാര്‍ജ്ജ്‌ കൊടുക്കുകയും, ട്രെയിനിംഗിനുശേഷം ശ്രീ. എം.ഐ. കുര്യാക്കോസ്‌ 25.04.52-ല്‍ ഹെഡ്‌മാസ്റ്ററായി സ്ഥാനം ഏല്‍ക്കുകയും ചെയ്‌തു. ഈ വര്‍ഷമാണ്‌ ഇതൊരു പൂര്‍ണ്ണ ഹൈസ്‌കൂളായി തീര്‍ന്നത്‌. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണങ്ങളില്‍ മാനേജര്‍മാരെ കൂടാതെ പള്ളി തന്നാണ്ടുകാരനായിരുന്ന മഞ്ഞയില്‍ ശ്രീ. കുരുവിള വര്‍ഗീസ്‌, കൂമുള്ളുംകുന്നേല്‍ ഉതുപ്പ്‌ വര്‍ക്കി, കല്ലുങ്കല്‍ ശ്രീ. മത്തായി ഉതുപ്പ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. കോര പൈലി, മഞ്ഞുമ്മേക്കുടിയില്‍ ബഹു: പത്രോസ്‌ കത്തനാര്‍ മകന്‍ ഔസേഫ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. വര്‍ഗീസ്‌ മത്തായി, വേങ്ങശ്ശേരയില്‍ ശ്രീ. പൈലി മത്തായി എന്നിവരും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുള്ളത്‌ നന്ദിയോടെ സ്‌മരിക്കുന്നു. സ്‌കൂള്‍ മാനേജര്‍മാരായി 05.06.1957-ല്‍ ശ്രീ. എബ്രഹാം കെ. തോമസും 16.01.1958-ല്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. പൈലിയും തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. പൈലി 17.031960 വരെ തുടരുകയും ചെയ്‌തു. ഈ കാലയളവിലാണ്‌ സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്‌. 17.03.1960-ല്‍ കല്ലുങ്കല്‍ ശ്രീ. പൈലി വര്‍ഗീസ്‌ ഈ സ്‌കൂള്‍ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന്റെ അഭിവൃദ്ധിയില്‍ ഗണ്യമായ പുരോഗതിയുണ്ടായി. ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.ഐ. കുര്യാക്കോസും 1968 വരെ മാനേജരായിരുന്ന ശ്രീ. പൈലി വര്‍ഗീസും ഈ സ്‌കൂളിന്റെ പ്രശസ്‌തി വര്‍ദ്ധിപ്പിക്കുന്നതിന്‌ അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ളവരാണ്‌. 1969 മുതല്‍ സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം വഹിച്ചത്‌ തോമ്പ്രയില്‍ ഷെവ. കമാഡര്‍ ശ്രീ. റ്റി.യു. കുരുവിളയാണ്‌. പ്രഗത്ഭനായ ഒരു മാനേജരായിരുന്നു അദ്ദേഹം. ഈ സ്‌കൂളിന്റെ സമീപത്ത്‌ മറ്റ്‌ ഹൈസ്‌കൂളുകള്‍ ഇല്ലാതിരുന്ന ഇവിടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സേവന മന:സ്ഥിതിയുള്ള അദ്ധ്യാപകര്‍ കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. 1976-ല്‍ 2500 ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. ശ്രീ. റ്റി.യു. കുരുവിളയുടെ സ്വാധീനത്തിന്റെയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി ഈ സ്‌കൂള്‍ ബൈഫേര്‍കേറ്റ്‌ ചെയ്‌ത്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍, ഗേള്‍സ്‌ ഹൈസ്‌കൂള്‍ ഇങ്ങനെ രണ്ടാക്കി. ഈ സ്‌കൂളിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു അത്‌. ഗേള്‍സ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി ശ്രീ. എം.ഐ. കുര്യാക്കോസ്‌ 15.07.76-ല്‍ നിയമിതനായി. 31.03.1984-ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യുന്നതുവരെ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്‌തിരുന്നു. ദീര്‍ഘകാലത്തെ അദ്ദേഹത്തിന്റെ വിശിഷ്‌ട സേവനം സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹനാക്കി. അദ്ദേഹം 02.06.199-ല്‍ ചരമമടഞ്ഞു എന്ന കാര്യം ഞങ്ങള്‍ ദു:ഖത്തോടെ സ്‌മരിക്കുന്നു. ബോയ്‌ഡ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി 1976-ല്‍ കല്ലുങ്കല്‍ ശ്രീ. കെ.എ. പൗലോസിനെ നിയമിച്ചു. നല്ല ഒരു വാഗ്‌മിയും അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം 30.04.1985-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അദ്ദേഹം 08.02.1993-ല്‍ ചരമമടഞ്ഞു എന്ന കാര്യവും വ്യസന സമേതം അറിയിക്കട്ടെ. ശ്രീ. റ്റി.യു. കുരുവിളയ്‌ക്കുശേഷം മുന്‍പ്‌ മാനേജരായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ 1981-ല്‍ വീണ്ടും സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 01.05.1985-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. നിയമന കാര്യത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങള്‍ മൂലം ശ്രീ. സി.കെ. ഏലിയാസിനു പകരം 24.08.88-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നതില്‍ വളരെ പ്രഗത്ഭനായിരുന്നു അദ്ദേഹം. 1988-ല്‍ കക്കുഴിയില്‍ ശ്രീ. കെ.വി. ബേബി സ്‌കൂളിന്റെ മാനേജരായി. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വളരെ തല്‌പരനായിരുന്നു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 1990-ല്‍ ഏപ്രില്‍ മാസത്തില്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷികവും സുവര്‍ണ്ണ ജൂബിലിയും സമുചിതം ആഘോഷിച്ചു. സ്‌കൂളില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെ 1984-ല്‍ റ്റി.വി. ജോസഫ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളും വെളിയേല്‍ച്ചാലില്‍ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളും തുടങ്ങിയതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ ഗണ്യമായി കുറയുകയും പല അദ്ധ്യപകരും പ്രൊട്ടക്‌ഷനില്‍ ജില്ലയില്‍ മറ്റ്‌ ഗവ: ഹൈസ്‌കൂളുകളിലേക്ക്‌ പോവുകയും ചെയ്‌തു. ആ കാലഘട്ടം സ്‌കൂളിന്റെ ശനിദശയായിരുന്നു. 31.03.91-ല്‍ ശ്രീ. സി.റ്റി.ഏലിയസ്‌ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. 01.04.1991 ല്‍ കവുങ്ങംപിള്ളില്‍ ശ്രീ. കെ.കെ. തോമസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പരമാവധി ശ്രമിച്ചു. എങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 31.12.92-ല്‍ അദ്ദേഹം ഗേള്‍സ്‌ ഹൈസ്‌കൂളിലേക്ക്‌ ഹെഡ്‌മാസ്റ്ററായി പോയപ്പോള്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ.ഏലിയാസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 1992-ല്‍ മഞ്ഞയില്‍ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറുള്ള സന്മനസുള്ള നിസ്വാര്‍ത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണവും റിസള്‍ട്ടും വര്‍ദ്ധിപ്പിക്കുവാന്‍ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ല്‍ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയര്‍ ചെയ്‌തു. 01.04.1995-ല്‍ കളരിയില്‍ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാര്‍ജെടുത്തു. 31.03.96-ല്‍ അവര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതല്‍ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയില്‍ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളായി ഉയര്‍ന്നത്‌ അദ്ദേഹത്തിന്റേയും മുന്‍ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികള്‍, ലബോറട്ടികള്‍, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു. 01.04.96-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ല്‍ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിന്‍സിപ്പലായി. ബയോളജി സയന്‍സിന്റെ 2 ബാച്ചും (100 കുട്ടികള്‍) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികള്‍) ആയി ഹയര്‍ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബര്‍ മാസത്തില്‍ ആരംഭിച്ചു. വളരെ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചില്‍ തന്നെ നല്ലൊരു റിസള്‍ട്ട്‌ ഉണ്ടാക്കുവാന്‍ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണര്‍വുണ്ടാക്കി. 1999-ല്‍ ബയോളജി സയന്‍സിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1940 - ' 42 റവ. ഫാ. സി.എം. തോമസ്‌
1942 - ' 43 റവ. ഡീക്കന്‍ ജി.ജോസഫ്‌
1943 - ' 44 ശ്രീ. വര്‍ഗീസ്‌ മാത്യു
1944 - ' 48 റവ. ഫാ. സി.എം. തോമസ്‌
1948 ശ്രീ. ജോസഫ്‌ ജി. ചേലാട്‌
1948 - ' 50 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1950 - ' 51 വി.ഐ. പൗലോസ്‌
1951 - ' 76 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1976 - ' 85 കല്ലുങ്കല്‍ ശ്രീ. കെ.എ. പൗലോസ്‌
1985 - ' 88 ശ്രീ. സി.കെ. ഏലിയാസ്‌
1988 - ' 91 ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസ്‌
1991 - ' 92 കവുങ്ങംപിള്ളില്‍ ശ്രീ. കെ.കെ. തോമസ്‌
1992 - ' 95 ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസ്‌
1995 - ' 96 ശ്രീമതി. കെ.എ. ഏലിയാമ്മ
1996 - ' 98 ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌
1998 - 2001 റ്റി. വി. ജോര്‍ജ്‌
2001 - 2002 കെ.ജെ. മത്തായി
2002 - 2004 പി. എ. ലിസി
2004 - 2005 പി. ലക്ഷ്മികുട്ടിയമ്മ
2005 - 2007 ഉഷ മാണി
2007 - 2010 റീനി സ്കറിയ
2010 -2011 മാര്‍ട്ടിന്‍ സൈമണ്‍
2011 - തുടരുന്നു ജീമോന്‍ പീലിപ്പോസ്

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം,

നേട്ടങ്ങള്‍

സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍