ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ അന്തർലീനമായി കിടക്കുന്ന കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം ഓൺലൈൻ ആയും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല..

സ്കൂൾ കലോത്സവം

കേരളപിറവി തിരുവാതിര 2017

ഈ വർഷത്തെ സ്കൂൾ കലോത്സവങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിച്ചു. സ്റ്റേജ് ഇന ങ്ങളും ഓഫ് സ്റ്റേജ്  ഇനംങ്ങളുംനടത്തുകയുണ്ടായി. കുട്ടികൾ സ്വന്തമായി  വീടുകളിൽനിന്നും അവതരിപ്പിച്ച  കലാരൂപങ്ങളുടെ ഫോട്ടോ വീഡിയോ കോപ്പികൾ സ്കൂളിലേക്ക് അയച്ചു നൽകുകയും അവയെ വിലയിരുത്തിയും വിജയികളെ നിർണയിക്കുകയും ചെയ്തു.

ഗ്രുപ്പ് ഡാൻസ്
ചിത്രരചന മത്സരം-2021
'ചിത‍്രരചന
കാർട്ടൂൺ
കാർട്ടൂൺ
desha sneha nritham
art --27