എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

ഒരു കുട്ടിയുടെ സമഗ്രവികസനത്തിന് ഉതകുന്ന ഒന്നാണ് വായന .വായിച്ചാൽ വളരും വായിച്ചില്ലേലും വളരും ; വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്നും ഇന്നും പ്രസക്തമാണ് .വായന കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വർദ്ധിപ്പിക്കുന്നു .വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ലൈബ്രറിയിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും കൂടാതെ പഠന പഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പുസ്തകങ്ങൾ ഉണ്ട് .വായനയുടെ ആവശ്യകത സ്കൂൾ അസ്സംബ്ലിയിലൂടെ കുട്ടികളെ ബോദ്ധ്യപെടുത്തുന്നു .കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു .2018 മുതൽ കുട്ടികൾ അവരുടെ ജന്മദിനാഘോഷങ്ങളിൽ സ്കൂളിലേക്ക് പുസ്തകങ്ങൾ നൽകിവരുന്നു .മലയാളക്കരയിൽ വായനയുടെ വസന്തം വിരിയിച്ച പി എൻ പണിക്കർ എന്ന മഹാപ്രതിഭയുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു .വായന വരവുമായി ബന്ധപ്പെട്ട് ക്വിസ് ,പുസ്തക നിരൂപണം ,പുസ്തകാസ്വാദനം ..........തുടങ്ങിയവ നടത്തിവരുന്നു .

ക്ലാസ് ലൈബ്രറി

വായന കൂടുതൽ ഫലപ്രദമാക്കാനായി ക്ലാസ് ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു .ഒരു ക്ലാസ്സിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചു തീർത്ത് അടുത്തയാളിന് കൈമാറണം .അയാൾ അടുത്തയാളിന് .അങ്ങനെ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചു തീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസ്സിലേക്ക് മറ്റും .അവിടുത്തേത് ഇവിടേക്കും .അത് കഴിഞ്ഞാൽ അടുത്ത ക്ലാസ്സിലേക്ക് .അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും .മികച്ച ക്ലാസ് ലൈബ്രറികൾക്ക് പുരസ്‌കാരങ്ങൾ നൽകാറുണ്ട് .