ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മാനേജ്‌മെന്റ്
സെന്റ് ഫ്രാൻസീസ് അസ്സീസിയുടെ ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം.
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വിദ്യാലയങ്ങളും സാധാരണ സ്ത്രീകൾക്ക് തയ്ക്കുന്നതിനും ചിത്ര തയ്യലിനുമായി വർക്ക് റൂമുകളും സ്ഥാപിച്ചു. ആദ്യവിദ്യാലയം തീരപ്രേദേശമായ കാട്ടിപ്പറമ്പിൽ സ്ഥാപിതമായ സെന്റ് ജോസഫ്‌സ് ഗേൾസ് യു.പി സ്കൂൾ,മാനാശ്ശേരി ആണ്.
ഈ മാനേജ് മെന്റിന്റെ കീഴിൽ വിവിധ സ്ഥലങ്ങിലായി പ്രവർത്തിക്കുന്ന സ്കൂളുകൾ :-
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |