ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട് | |
|---|---|
| വിലാസം | |
ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0471 2477926 |
| ഇമെയിൽ | govt.sanskritlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43307 (സമേതം) |
| യുഡൈസ് കോഡ് | 32141000209 |
| വിക്കിഡാറ്റ | Q64037369 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
| വാർഡ് | 80 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മിനി ജി ബി |
| പി.ടി.എ. പ്രസിഡണ്ട് | ശക്തി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല |
| അവസാനം തിരുത്തിയത് | |
| 27-02-2022 | Sreejaashok |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
.1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത വിദ്യാഭ്യാസത്തിന് സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .
ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അട്ടകുളങ്ങര കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻപിള്ള ശാസ്ത്രികൾ (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.
സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
7- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ പ്രഥമാധ്യാപകൻ / അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന് ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്. സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1250 പുസ്തകങ്ങളുണ്ട് . പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ
2015 - 2019 ----- ശ്രീമതി പത്മകുമാരി .കെ .വി
2019 - 2021 ------ ശ്രീ സന്തോഷ് പി .ജി
2021 - 2021 ------- ശ്രീ നിസാർ .എ
2022 - __ ------ ശ്രീമതി മിനി ജി.ബി
പ്രശംസ
വഴികാട്ടി
കിഴക്കേകോട്ടയിൽ നിന്നും തിരുവനന്തപുരം താലൂക്കാഫീസിലേക് പോകുന്ന വഴിക്ക് ഇടതു ഭാഗത്തായി കാണുന്ന ഗവ. സംസ്‌കൃതം എച്. എസ്. നോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.സംസ്‌കൃതം എച്. എസ്. എൽ. പി. എസ് ഫോർട്ട് സ്കൂൾ.
{{#multimaps: 8.4800527,76.9437843 | zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43307
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ