ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
---|---|
വിലാസം | |
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ , ഫാറുഖ് കോളേജ് പി.ഒ. , 673632 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0495 2440670 |
ഇമെയിൽ | farookhhss@gmail.com |
വെബ്‍സൈറ്റ് | https://m.wikidata.org/wiki/Q64551070 |
കോഡുകൾ | |
സ്കൂൾ കോഡ് | 17076 (സമേതം) |
എച്ച് എസ് എസ് കോഡ് | 10045 |
യുഡൈസ് കോഡ് | 32040400412 |
വിക്കിഡാറ്റ | Q64551070 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമനാട്ടുകര മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 749 |
പെൺകുട്ടികൾ | 578 |
ആകെ വിദ്യാർത്ഥികൾ | 1327 |
അദ്ധ്യാപകർ | 59 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 636 (433 - Aided + 203 - unaided) |
പെൺകുട്ടികൾ | 662 (525 - Aided + 137 - unaided) |
ആകെ വിദ്യാർത്ഥികൾ | 1298 (958 - Aided + 340 - unaided) |
അദ്ധ്യാപകർ | 51 (34 - Aided + 17 - unaided) |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ. ഹാഷിം |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്ബാൽ കുന്നത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഉസ്മാൻ പാഞ്ചാള |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമ |
അവസാനം തിരുത്തിയത് | |
18-02-2022 | Aysha Rehna |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ് കാമ്പസിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. 1954 -ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ സ്ഥാപിതമായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട് വിദ്യഭ്യാസ ജില്ലയിലെ ഫറോക്ക് ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
ചരിത്രം
.
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഏറെ അനുഭവപ്പെട്ട മലബാർ മേഖലയിൽ വിജ്ഞാന വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് 1942 - ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഫാറൂഖ് കോളേജിന്റെ പിൻമുറയിൽ സ്ഥാപിതമായ സ്കൂൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. അറബി ഭാഷാപഠനത്തിന് പ്രാധാന്യം നൽകി 1954-ൽ സ്ഥാപിതമായ ഫാറൂഖ് ഓറിയന്റൽ സ്കൂൾ ആണ് 1957-ൽ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്പെഷൽ ഓഡർ പ്രകാരം ഫാറൂഖ് ഹൈസ്കൂൾ ആയും, 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത് മൂലം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആയും മാറിയത്. 1954 ജൂൺ 1ാം തിയതിയാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പരിസര പ്രദേശത്തെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ലഭ്യമാക്കാൻ 2005 ൽ ഹയർ സെക്കണ്ടറിയിൽ അൺ എയ്ഡഡ് വിഭാഗം ആരംഭിച്ചു.
വളർച്ചയുടെ പടവുകൾ
1954 : ഓറിയന്റൽ സ്കൂൾ 1957 : ഫാറൂഖ് ഹൈസ്കൂൾ 1998 : ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ 2005 : അൺ എയ്ഡഡ് വിഭാഗം 2012 : ഗോൾഡൻ ജൂബിലി ബിൽഡിംങ്
ദാർശനികനും ചിന്തകനുമായിരുന്ന മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കേമ്പസിലെ മറ്റു സ്ഥാപനങ്ങൾക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത്.
മൗലാനാ അബുസ്സബാഹ് അഹമ്മദലി സാഹിബ്
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
സാധാരണ വിദ്യാലയങ്ങൾക്കില്ലാത്ത പലവിധ സവിശേഷതകളോട് കൂടിയ സ്ഥാപനമാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള പശ്ചാത്തലമാണ് ഒന്നാമത്തെ സവിശേഷത. പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ഉയർച്ചയിലേക്കുള്ള പടവുകൾ കൺമുന്നിൽ കണ്ടുകൊണ്ട് പഠനം നടത്താൻ അത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം സ്കൂളിന്റെ ആരംഭകാലം മുതൽതന്നെ നൽകുന്നുവെന്നതാണ് മറ്റൊരു സവിശേഷത. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു വിദ്യാർത്ഥിജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും രാജാ ഹോസ്റ്റലിൽ ഉണ്ട്.
ഔദ്യോഗികവിവരങ്ങൾ
.
യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്, അൺ എയ്ഡഡ്) വിഭാഗങ്ങളിലായി 3247 വിദ്യാർത്ഥികൾ [(യു.പി & ഹൈസ്കൂൾ ആൺകുട്ടികൾ - 1098, യു.പി & ഹൈസ്കൂൾ പെൺകുട്ടികൾ - 811, ആകെ - 1909) (ഹയർസെക്കണ്ടറി എയ്ഡഡ് ആൺകുട്ടികൾ - 451, ഹയർസെക്കണ്ടറി എയ്ഡഡ് പെൺകുട്ടികൾ - 547, ആകെ - 998) ഹയർസെക്കണ്ടറി അൺ എയ്ഡഡ് ആൺകുട്ടികൾ - 235, ഹയർസെക്കണ്ടറി അൺ എയ്ഡഡ് പെൺകുട്ടികൾ - 105, ആകെ - 340) ഇവിടെ പഠനം നടത്തുന്നുണ്ട്.
ഹയർസെക്കണ്ടറി അൺ എയ്ഡഡ് ഉൾപ്പെടെ നൂറ്റിപ്പതിനൊന്ന് അദ്ധ്യാപകരും (അപ്പർ പ്രൈമറി - 16, ഹൈസ്കൂൾ - 45, ഹയർസെക്കണ്ടറി എയ്ഡഡ് - 34, ഹയർസെക്കണ്ടറി അൺ എയ്ഡഡ് - 13, റിസോഴ്സ് ടീച്ചേർ - 3) പന്ത്രണ്ട് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 6 സയൻസ് ബാച്ചും ( 4 എയ്ഡഡ് ബാച്ച് + 2 അൺ എയ്ഡഡ് ബാച്ച് ) 4 കൊമേഴ്‌സ് ബാച്ചും ( 3 എയ്ഡഡ് ബാച്ച് + 1 അൺ എയ്ഡഡ് ബാച്ച് ) 2 ഹ്യുമാനിറ്റീസ് ബാച്ചും ( 1 എയ്ഡഡ്+ 1 അൺ എയ്ഡഡ് ബാച്ച് ) ഉണ്ട്. കൊമേഴ്‌സിൽ എയ്ഡഡ് ബാച്ചിൽ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമാണുള്ളത്. .
സ്കൂളിന്റെ പ്രത്യേക മേന്മകൾ
.
- ആർട്സ് കോളേജ്, ടീച്ചർ ട്രൈനിംങ്ങ് കോളേജ്, ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തുടങ്ങിയ പതിനൊന്നിൽ അധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമുള്ള കേമ്പസ്.
- ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം.
- കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് (സെപ്റ്റ്) എന്ന ഫുട്ബോൾ നഴ്സറിയുടെ എലൈറ്റ് സെന്റർ.
- കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഫുട്ബോളിൽ പ്രതിഭ തെളീയിച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് സെപ്റ്റ് (സ്പോർട്സ് ആന്റ് എഡ്യുകേഷൻ പ്രമോഷൻ ട്രസ്റ്റ് ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഫുട്ബോൾ കോച്ചിംഗ്.
- അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
- 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയോടുകൂടിയ 6 ഏക്കറിലുള്ള ഗ്രൗണ്ട്. സ്പോർട്സ് താരങ്ങൾക്ക് ഡ്രസ്സ് മാറാനുള്ള റൂം, ബാത്ത് റൂം എന്നിവയടങ്ങുന്ന സുസജ്ജമായ ഈ പുൽമൈതാനം ലോകോത്തര ഫുഡ്ബാൾ താരങ്ങളുടെ പാദപതനത്താൽ അനുഗ്രഹീതമാണ്.
- ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
- നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം.
- തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാക്കുമാറ് പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ടൈലറിങ്ങിൽ പരിശീലനം നൽകാനായി സ്കൂൾ ടൈലറിങ് യൂണിറ്റ്
- 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- ഹൈസ്കൂൾ വിഭാഗത്തിൽ ഇരുപത്തി ഏഴ് സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- ഹൈസ്കൂൾ, യു.പി.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- യു. എസ്. എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം.
- ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ പ്രത്യേകം റിസോഴ്സ് ടീച്ചർ.
- പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമായി ഹെൽപ്പ് ഡെസ്‌ക്, കൗൺസലിംങ്ങ് ടീച്ചർ.
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റേയും ഹോസ്റ്റലിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
.
പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി സൗജന്യമായി വഖഫ് ചെയ്തു നൽകിയ 28 ഏക്കർ ഉൾക്കൊള്ളുന്ന അതിവിശാലമായ കേമ്പസിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താവുന്ന സയൻസ് ലാബ്, വായനയുടെ വാതായനങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്ന ലൈബ്രറി & റീഡിംഗ് റൂം, ലാംഗ്വേജ് റൂം, സ്പോർട്സ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, സ്കൂൾ പരിപാടികൾ നടത്താൻ ഉതകുന്ന അതിവിശാലമായ ഒരു നല്ല സ്റ്റേജ്, വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ റിസോഴ്സ് ടീച്ചർ, കൗൺസിലർ, വളരെ ശക്തമായ പി. ടി. എ, എം. പി. ടി. എ തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
ഫാറൂഖ് എഡ്യൂകെയർ
സ്കൗട്ട് & ഗൈഡ്സ്
പ്രവേശനോത്സവം
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലാസ് മാഗസിൻ
ക്ലബ്ബ് - കൺവീനർമാർ, പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ
.
ക്ലബ് കൺവീനർമാർ
.
2018 – 19
ക്ലബ് | കൺവീനർ | ജോയിൻറ് കൺവീനർ | സ്റ്റുഡൻറ് കൺവീനർ | ക്ലാസ്സ് | സ്റ്റുഡൻറ് കൺവീനർ 2 | ക്ലാസ്സ് |
എസ്സ്.ആർ.ജി | മുഹമ്മദ് സൈദ്. കെ.സി | ബീരാൻ കോയ. ടി | -- | -- | -- | -- |
മലയാളം ക്ലബ് | ഉമ്മുകുൽസു. ഇ | ശാരി. സി | അഭിരാമി | 10 എച്ച് | അവന്തിക | 7 ബി |
അറബി ക്ലബ് | അബ്ദുൽ ലത്തീഫ്. കെ.സി | ഷറീന. ഒ.കെ | മുഹമ്മദ് സമീൽ. പി | 10 എഫ് | മുഹമ്മദ് അദ്നാൻ | 7 സി |
ഇംഗ്ലീഷ് ക്ലബ് | അബ്ദുൽ മുനീർ. എം.എ | ഇർഷാദ് | അജന്യ | 10 ബി | ഹുദ നഈമ | 7 എ |
ഹിന്ദി ക്ലബ് | സുൽഫത്ത്. കെ.വൈ | റിസാന. എൻ.പി | അഭിരാഗ് | 10 എച്ച് | മുഹമ്മദ് ഷഹൽ | 7 ബി |
സയൻസ് ക്ലബ് | ബിന്ദു. എ.പി | റാബിയ. കെ | അനഘ വേണുഗോപാൽ. എ.വി | 8 സി | റിൻഷ രാജ് | 7 ഡി |
സോഷ്യൽ സയൻസ് ക്ലബ് | നസീറ. ടി.എ | മുനീർ വി. പി. | നിഹാല. ടി | 10 എ | ദിയ | 6 ഡി |
മാത്തമാറ്റിക്സ് ക്ലബ് | ജാസ്‌മിൻ. പി.എ | സൈഫുദ്ദീൻ. എം.സി | റിൻഷാദ് | 10 എെ | ഫാത്തിമ റന | 6 ബി |
എെ. ടി ക്ലബ് | ആയിഷ രഹ്‌ന. പി | സിറാജ് കാസിം. പി | ആശിഷ് റോഷൻ | 10സി | നയന ഗോപി | 7 ബി |
ശാസ്ത്രമേള | ജാസ്‌മിൻ. എം | യൂസുഫ്. എം | ആദർഷ് | 9 എ | അശ്വനി | 7 ബി |
സ്പോട്സ് ക്ലബ് | ഷബീറലി മൻസൂർ | അബ്ദുൽ ജലീൽ. വി.പി | മുഹമ്മദ് യാസിർ | 10 ഇ | മുഹമ്മദ് ബിഷൈർ | 7 എ |
കലോൽസവം | മായ. വി. എം. | ഷൈമ. യു. | മേഘ അജിത്ത് | 8 എ | ജിൽഷ | 7 ഇ |
വിദ്യാരംഗം കലാസാഹിത്യ വേദി | ശാരി. സി | യൂസുഫ്. എം | അനുശ്രീ. പി | 10 സി | അഭിജിത്ത് . പി | 7 ഡി |
പരിസ്ഥിതി ക്ലബ് | ബീരാൻകോയ. ടി | ഷറീന. ഒ.കെ | മുഹമ്മദ് സുഹൈൽ | 10 എച്ച് | മുഹമ്മദ് സമ്മാദ് | 7 സി |
ഹെൽത്ത് ക്ലബ് | ഷറീന. കെ.പി | റമീസ് ശിബാലി. കെ | ഇർഫാൻ മുഹമ്മദ് | 8 സി | ഫാത്തിമ ഹന്ന | 7 ബി |
ഊർജ്ജ ക്ലബ് | ജെസ്സി. വി.എം | ജെംഷിക്ക്. എം.ടി | ഫലാഹ്. സി.ഒ.ടി | 8 സി | മുഹമ്മദ് സാമിൽ | 7 എ |
ജി. കെ ക്ലബ് | മുനീർ വി. പി | ജൂലി. വി.എം | മെൻഹ. പി | 8 സി | മിൻഹാജ് | 6 ഡി |
ഗൈഡ്സ് | മായ. വി.എം | ഫസീല. എം.കെ | ഫിലു തസ്‌നി | 9 സി | ജിജി. കെ | 9 ജി |
സ്കൗട്ട് | സൈഫുദ്ദീൻ. എം.സി | -- | അഭിൻ മാധവ് | 8 എഫ് | അഭിലാഷ് | 7 ഇ |
ജെ. ആർ. സി | ശരീഫ ബീഗം. കെ.എം | ഷൈമ. യു | അമൽ അൽ ഹമർ | 10 എ | നന്ദു പ്രിയ | 7 ബി |
ലിറ്റിൽ കൈറ്റ്സ് | സിറാജ് കാസിം. പി | ചിത്ര.എം | അഫ്‌ലഹ് സിദ്ദീഖ്. എം. കെ | 9 എ | ഫിദ എം. വി | 9 എ |
ജാഗ്രത സമിതി | മുനീർ. വി.പി | ജെസ്സി. വി.എം | സാന്ദ്ര | 9 എഫ് | മുഹമ്മദ് ലസിൻ | 7 എ |
ജനാധിപത്യവേദി | ജാഫർ. എ | ഷൈമ. യു | രോഹിത്ത് | 10 എച്ച് | മുഹമ്മദ് അദ്നാൻ | 7 സി |
അച്ചടക്കകമ്മറ്റി | ശിഹാബുദ്ദീൻ. വി.എം | ഷബ്‌ന. സി | റിഷാദ് | 10 എെ | ആരതി | 9 എഫ് |
ഉച്ചഭക്ഷണം | അബ്ദുൽ ഗഫൂർ. പി | സദറുദ്ദീൻ. പി | മുഹമ്മദ് സാബീഹ് | 9 എ | അഫ്‌ന | 7 ഡി |
എസ്സ്.പി.ജി/ട്രാഫിക് ക്ലബ് | അബ്ദുൽ നാസർ. ടി | ഷറഫുദ്ദീൻ. പി.പി | മുഹമ്മദ് റൈഹാൻ | 10 ബി | ജൽവ | 10 ജി |
നവപ്രഭ | അബ്ദുൽ മുനീർ | ആയിഷ | ജിയാദ് | 9 എച്ച് | റയ്യാൻ | 9 ബി |
ശ്രദ്ധ | മുഹമ്മദ് ഇസ്ഹാഖ് | അബ്ദുൽ നാസർ | ശ്രീഷ്മ | 8 ജി | അരുൺ | 8 എച്ച് |
ലഹരിവിരുദ്ധ ക്ലബ് | എം. എ ഗഫൂർ | ഷൈമ. യു | മുഹമ്മദ് മിൻഹാജ് | 9 എഫ് | വിസ്മയ | 7 എ |
ഫാറൂഖ് എഡ്യൂകെയർ | മുഹമ്മദ് അശ്റഫ്. വി.സി | സൈഫുദ്ദീൻ. സി.പി | അഫ്നാസ്. സി | 10 സി | ഫിദ. ടി. പി | 10 ബി |
പരീക്ഷ ബോർഡ് | റഫീഖ്. എം | ജെസ്സി. വി. എം | -- | -- | -- | -- |
സ്കോളർഷിപ്പ് | ജെസ്സി. എ.വി | ഫാത്തിമ | നവ്യ | 10 എെ | ഷഹീർ | 7 ഡി |
യു. എസ്സ്. എസ്സ്. | മുഹ്‌സിന. എം.കെ | ജെംഷിക്ക്. എം.ടി | ഹുദ നഈമ | 7 എ | ഷഹീർ | 7 ഡി |
പി. ആർ. ഒ | അബ്ദുൽ റഷീദ് | സൈഫുദ്ദീൻ. സി. പി | അംന അഹമ്മദ്. പി. വി | 10 എ | ഫാത്തിമ റിയ | 7 ബി |
പഠന യാത്ര | ജാഫർ. എ | അബ്ദുൽ ഗഫൂർ. പി | മുഹമ്മദ് യാസിർ | 10 ഇ | അമിത മനു | 7 ബി |
എെ.ഇ.ഡി.സി | റമീസ് ശിബാൽ. കെ | എസ്റ്റിമോൾ | -- | -- | -- | -- |
ഒാഡിറ്റിങ്ങ് | മുഹമ്മദ് അശ്റഫ്. വി.സി | റഫീഖ്. എം | -- | -- | -- | -- |
വിജയോൽസവം | മുഹമ്മദ് ഇഖ്‌ബാൽ. എം | ശബ്‌ന. സി | അഫ്നാസ്. സി | 10 സി | ഫിദ. ടി. പി | 10 ബി |
ലൈബ്രററി | അബ്ദുൽ കരീം. എം | മുഹ്സിന. എം. കെ | നിഹാല | 10 ബി | ഹാമിദ് | 7 സി |
എസ്സ്. എെ. ടി. സി | സിറാജ് കാസിം. പി | ആയിഷ റഹ്‌ന. പി | ആശിഷ് റോഷൻ | 10സി | നയന ഗോപി | 7 ബി |
2017 – 18
2016 – 17
പ്രവൃത്തിപരിചയ ക്ലബ്ബ്.
ഹെൽത്ത് ക്ലബ്ബ്
ജി. കെ. ക്ലബ്ബ്
ഊർജ്ജ ക്ലബ്ബ്
നവപ്രഭ
ശ്രദ്ധ
ലഹരിവിരുദ്ധ ക്ലബ്'
മലയാളം ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
അറബിക്ക് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്
ഗണിത ക്ലബ്ബ്
എെ. ടി. ക്ലബ്ബ്
വിജയോൽസവം
ഹായ് സ്കൂൾ കുട്ടികൂട്ടം
സ്കൂൾ കുട്ടികൂട്ടം അംഗങ്ങൾ
ലിറ്റിൽ കൈറ്റ്‌സ്
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ
.
അർഷിദ മുസ്തഫ ഹിന. കെ 8 C 8 C
സോന പി ദാസ് അശ്‌മൽ. ഇ 8 C 8 C
ആശിഷ് റോഷൻ നദീം ഹനീഫ് 8. സി 5 ബി
ഗൗരി. പി അബ്ദുൽ ഫുആദ് സനീൻ 7 ബി 7 ബി
ശിവജിത്ത് 5 സി
മേഘ അജിത്ത് 8 C
ജലം ജീവാമൃതം
മുഹമ്മദ് ആദിൽ
10.A
കാലം AD 2033...!
ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാൽ കയറിയത് വായുവായിരുന്നില്ല, മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാൾ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു. അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികൾ അയാളുടെ നാക്കിൽ വീണു. "ത്ഫൂ"അയാൾതുപ്പി. വായുവിൽ ചേർന്ന സൾഫ്യൂരിക് ആസിഡിന്റെ രുചി അയാൾക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വർഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധൻ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടൽവെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളിൽ മാത്രം. അയാൾ ചിന്തിച്ചു. "നാൽപത് വയസ്സുള്ള താൻ ഒരു എൺപത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചർമ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാൾ ഓർത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോൾ അയാളുടെ കണ്ണീൽനിന്ന് ആശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാൾക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റർ വായുവിന്റെ നികുതി വരെ നൽകണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോൾ പതിവാണ്.
അനാമിക 10 I
"ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ" എന്ന കവിതാസമാഹാരത്തിൽ നിന്ന്
അന്ന് ഞാൽ കാരണം പെയ്തൊഴിഞ്ഞത് ഒരുപാട് സ്വപ്നങ്ങളായിരുന്നു മഴക്കിന്ന് പൊറുക്കാനേ അറിയൂ അന്ന് ഞാൽ കാരണം നഷ്ടമായത് ഒരുപാട് പ്രതീക്ഷകളായിരുന്നു മഴക്കിന്ന് ഓർക്കനേ അറിയൂ അന്ന് ഞാൽ കാരണം ചേതനയറ്റത് ഒരുപാട് ജീവിതങ്ങളായിരുന്നു മഴക്കിന്ന് വികാരങ്ങളേയില്ല അന്ന് ഞാൽ കാരണം കരഞ്ഞു തീർത്തത് മഴയുടെ വികാരങ്ങളായിരുന്നു *** |
"നീ"
അരികത്തണഞ്ഞു മധുകണമായ് നീ മനസ്സിൽ നിറഞ്ഞു ഒരു സ്വപ്നത്തിൽ അറിയാതെയൊഴുകി ***
കുട്ടപ്പൻ ചേട്ടന്റെ തട്ടുകടക്കുള്ളിൽ കള്ളൻമാർ രാത്രിയിൽ പാഞ്ഞുകേറി ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട് കാശവിടെ വെച്ചീട്ട് ഓടിപ്പോയി *** |
"പ്രകൃതി"
പൂമണം വീശിടും കുളിർക്കാറ്റുകൊണ്ടു ഞാൻ നറുതേൻ നുകരുന്ന ശലഭത്തെ കണ്ടു ഞാൻ
പൂക്കളെ തൊട്ടു ഞാൻ കളകളമൊഴുകുന്ന പുഴകളിൽ നീന്തി ഞാൻ
പാട്ടുകൾ പാടീടും കിളികളെ കേട്ടു ഞാൻ ഈ നല്ല പ്രകൃതിയെ കണ്ടു രസിച്ചു ഞാൻ *** |
"പേടി"
ഞാൻ പത്രം വായിക്കാറേയില്ല മടിയായിട്ടല്ല പേടിയാണ്
ഉള്ളു പൊള്ളിക്കുന്നു കണ്ണു നനയിക്കുന്നു ചോര തിളയ്ക്കുന്നു
ലോകത്തിനെന്താണു രോഗം
*** |
“കാത്തിരിപ്പ്"
ഫാത്തിമ ഹന്നത്ത്
8 സി
പ്രഭാതസുര്യന്റെ പൊൻകിരണങ്ങൾ ജനലഴികളിൽക്കൂടി ഒളിഞ്ഞുനോക്കിയപ്പോഴാണ് ഭാനുവമ്മ എഴുന്നേറ്റത്. തലേന്ന കണ്ട ദുഃസ്വപ്നത്തിന്റെ നിഴലെന്നോണം അവരുടെ മുഖം ഇരുണ്ടിരിക്കുന്നു. ഒരു പക്ഷി മരക്കൊമ്പിലിരുന്ന് സ്വതസിദ്ധമായ ഭാഷയിൽ പാടുന്നു. എന്നും ആ പക്ഷിയുടെ സ്വരം കേട്ടാണ് താൻ ഉണർന്നിരിന്നത്. അവർ ഒാർത്തു.പ്രായാധിക്യം കൊണ്ടാവാം ഒന്നും ഈയിടെയായി ഒാർമ്മയിൽ നിൽക്കുന്നില്ല. എഴുന്നേൽക്കാൻ ഒരു പ്രയാസം.ജാനകീ...അവർ നീട്ടിയഒന്നു വിളിച്ചു. എന്നും ആ വിളി കേട്ടാൽ ശകാരമഴ ചൊരിയുന്ന മരുമകൾ പതില്ലാത്തവിധം ഉല്ലാസവതിയാണ്. എന്താണ് ഈശ്വരാ... ? ഇതിന്റെയൊക്കെ അർത്ഥം ? ഇന്നലെ രാത്രി മുഴുവൻ
മുഖവും വീർപ്പിച്ച് നടന്നിരുന്ന ഇവൾക്കെന്താ വല്ല നല്ല ബുദ്ധിയും തോന്നിയോ ? അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ജാനകി അവർക്ക് എല്ലാം ചെയ്തുകൊടുത്തു. മകന്റെ മുഖവും പ്രസാദം നിറഞ്ഞതായിരുന്നു. ആ കുടുംബത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ. അതു കണ്ട് ഭാന്യവമ്മയുടെ ഉള്ളം കുളിർത്തു. പതിവില്ലാത്ത വിധം ഒരു കാർ ബ്രേക്കിടുന്ന ശബ്‍ദം കേട്ട് അവർ സന്തോഷിച്ചു. മകൻ തന്റെ കൈയും പിടിച്ച് കാറിൽകൊണ്ടുപോയി ഇരുത്തി. വീടും പറമ്പും കടന്ന് അവർ പോകുന്ന വഴിയിലെല്ലാം ഒരു അസാധാരണമായ ഭംഗി നിറഞ്ഞുനിൽക്കുന്നതായി അവർക്ക് തോന്നി.
വളവുകളും തിരിവുകളും കഴിയും തോറും അവർ വല്ലാത്ത ഉത്സാഹം.
എന്നിട്ടുമെന്താ ആരും ഒന്നും സംസാരിക്കാത്തത്. അവസാനം അതാ മുന്നിൽ ആ വലിയ ബോർഡ്.
ങേ.. എന്താണത് ?
കണ്ണുകൾ തിരുമ്മി അവർ സൂക്ഷിച്ചു നോക്കി
'വൃദ്ധ സദനം
കണ്ണുകളിലെ വെളിച്ചം ഇരുട്ടി താൻ ആഴ്‍ന്നുപോകുുന്നുവോ?
***
അഹമ്മദ് അമീൻ 9 C
"അമ്മ"
അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ചൻ മറഞ്ഞൊരു കാലം മുതൽക്കെ ഭാരമായ് തീർന്നുവോ നാലുപേർക്കും
|
നാലു വഴിക്കായി പിരിഞ്ഞു പോയി അച്ചന്റെ ആത്മാവുറങ്ങുന്ന മണ്ണില്ല ന്നന്തിത്തിരി കൺ തുറന്നതില്ല ഉള്ളം തുളുമ്പുന്നൊരോർമകൾ നോവിന്റെയാഴം പെരുക്കിചിതയെരിച്ചു
ദുശ്ശകുനം പോലെ അമ്മയെ കണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചു പൊളിഞ്ഞമ്മ നീറി നിന്നു ചെല്ലക്കഥകൾ നുകർന്നു രസിച്ചോരാ പെരക്കിടാവോടി വന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശി ക്കൊപ്പമൊന്നോടിയെത്താൻ
|
അന്യയായമ്മുമ്മ നൊന്തു നിൽക്കെ നിർമലർ ബാല്യമേ നിന്നിൽ പക നട്ടൊരച്ഛനും അമ്മയും എന്തുനേടി *** |
എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി, കുട്ടികൾ ആലപിച്ച കവിത
"വനരോദനം"
കാതടച്ചീടല്ലെ കൂട്ടുകാരെ കരളടച്ചീടല്ലെ കൂട്ടുകാരെ കരയുന്നൊരെൻ മനംകണ്ടിടാനാവാതെ കരളങ്ങു കല്ലായി മാറ്റിയെന്നേ കളിചൊല്ലുവാനീദിനം മാറിയെന്നോ ?
കെട്ടിടം പലതങ്ങു കുത്തിനിർത്തി പൊട്ടുമോയെന്നുടെ മുതുകെന്നതോർത്തിട്ട് ചെറ്റുകുലുങ്ങാൻ തിടുക്കമായി വയ്യ ചെറ്റുകുലുങ്ങാൻ തിടുക്കമായി
|
ഉയിരേകി കുളിരേകി നീർത്തടങ്ങൾ
ഉശിരാൽ മഹാമാരി തന്നിടങ്ങൾ വറ്റിവരണ്ടങ്ങു കേഴുന്ന നേരത്തു- മൂറ്റിയെൻ കനിവിന്റെ നീരുപോലും തത്ര കനിവറ്റ ഞാനും പിശുക്കുകാട്ടി
കുറ്റങ്ങൾ മാത്രം വിതച്ചിടുന്നോൻ ഇറ്റുനീരൊന്നങ്ങിറക്കുവാൻ വയ്യാതെ കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ
|
ആർത്തി മൂത്തു കൊടും ചതി മുഴുത്തു
ആഴിയും ഊഴി പകുത്തെടുത്തു കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ് എന്നുമെൻ മാനം വിലക്കെടുത്തു ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു
ആഢംബരം അഹംഭാവമേറി കാർബണെൻ പ്രാണന്റെ നാളമായി കാടംബരത്തിലും ആധിയായ് വ്യാധിയായ് പാടുന്നു ഞാനെന്റെ ചരമഗീതം അല്ല പാടുന്നതാരുടെ ചരമഗീതം ? |
സിറാജ് കാസിം. പി. (മലയാളം അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
നേർക്കാഴ്ച 2020 - 21
.
അഹമ്മദ് റിഹാൻ അലി മേഘ അജിത്ത് ടിപി അനാമിക കെ ഫാത്തിമ ലുബ്ന ഫാത്തിമ ജസ്ല ടി 9A 10A 10C 5A 7D
.
ഫിദ തസ്നീം ഫാത്തിമ ഹിബ ദിയ ഫാത്തിമ ഗൗറസ 8H 10D 9B 5B
അനിയ അൻവർ മിൻഹ ഷെറിൻ'' മുഹമ്മദ് ഹാദി പി ഫാത്തിമ ലെന പി 8D 10B 7A 7E
മുഹമ്മദ് ഷഹാം' 'ഫാത്തിമ രഹ്ന 'നന്ദന കെ' 6A 8D 9A
നുസ്റത്ത് ഇടി(രക്ഷിതാവ്) എം. യൂസുഫ് (ചിത്രകല അദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ )
മാനേജ്മെന്റ്
.
ശക്തമായ മാനേജിങ്ങ് കമ്മറ്റിയാണ് സ്കൂളിനുള്ളത്. നിസ്വാർത്ഥരായ സമൂഹ്യ പ്രവർത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് സ്കൂൾ മാനേജിങ്ങ് കമ്മറ്റിയിലുള്ളത്. 1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജർ.1972 മുതൽ 1998 വരെ കെ.സി ഹസ്സൻ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സൻ കുട്ടി സാഹിബും മാനേജർ പദവി അലങ്കരിച്ചു. ഇപ്പോൾ കെ. കുഞ്ഞലവി സാഹിബ് ആണ് മാനേജർ പദവി അലങ്കരിച്ചു വരുന്നത്. .
സ്കൂൾ മാനേജർമാർ
.
1954-1972 | മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് |
1972-1998 | കെ.സി ഹസ്സൻ കുട്ടി സാഹിബ് |
1998-2014 | കെ.എ ഹസ്സൻ കുട്ടി സാഹിബ് |
2014- | കെ. കുഞ്ഞലവി സാഹിബ് |
അബുസ്സബാഹ് അഹമ്മദലി കെ.സി ഹസ്സൻ കുട്ടി കെ.എ ഹസ്സൻ കുട്ടി കെ. കുഞ്ഞലവി
മുൻ സാരഥികൾ
.
1957 മുതൽ 1986 വരെ നീണ്ട 29 വർഷം സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളിൽ പ്രമുഖൻ. 1972 പി.എം അബ്ദുൽ അസീസ്, കെ.എം. സുഹറ, പി. ആലിക്കോയ, കെ. കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുൻ സാരഥികളിൽ പ്രമുഖരാണ്. കെ.പി. കുഞ്ഞഹമ്മദ് ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രമുഖനാണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
.
1954-1956 | ഈ.കെ. മൊയ്തീൻ കുട്ടി.
ഒ. മുഹമ്മദ് ഈ.പി. ജോൺ. പി.പി. പീറ്റർ. പി. മുഹമ്മദ് കുഞ്ഞി. പി. മുഹമ്മദ് അലി. |
1957-1986 | പി.എ. ലത്തീഫ്. |
1986-1991 | പി.എം. അബ്ദുൽ അസീസ്. |
1991-1999 | കെ.എം. സുഹറ. |
1999-2004 | പി. ആലിക്കോയ. |
2004-2015 | കെ. കോയ. |
2015- | എം.എ. നജീബ്. |
പി.എ. ലത്തീഫ് പി.എം. അബ്ദുൽ അസീസ് കെ.എം. സുഹറ
പി. ആലിക്കോയ കെ. കോയ എം.എ. നജീബ് .
ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ
.
2004-2015 | കെ.പി. കുഞ്ഞഹമ്മദ് |
2015- | കെ.ഹാഷിം |
കെ.പി. കുഞ്ഞഹമ്മദ് കെ.ഹാഷിം
പൂർവ്വാദ്ധ്യാപക സംഘടന
.
ഈ സ്ഥാപനത്തിൽ നിന്ന പിരിഞ്ഞുപേയ പൂർവ്വാദ്ധ്യാപകരുടെ നല്ലൊരു കൂട്ടായ്മ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ഈ കൂട്ടായ്മ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു. വർഷത്തിൽ പല തവണ പൂർവ്വാദ്ധ്യാപകരുടെ സംഗമം നടത്തി വരുന്നുണ്ട്.
മുൻകാല അദ്ധ്യാപകർ
റിട്ടയേഡ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
.
- കുട്ടി അഹമ്മദ് കുട്ടി - മുൻ മന്ത്രി
- സയ്യിദ് ആബിദ് ഹുസ്സൈൻ തങ്ങൾ - കോട്ടക്കൽ എം എൽ എ
- പി. കെ. ബഷീർ - ഏർനാട് എം എൽ എ
- വി. പി. ത്രിമതി - കോണ്ട്രാക്റ്റർ
- സി. പി. കുഞ്ഞുമുഹമ്മദ് - ബിസ്നസ്സ്
- എൻ. കെ. മുഹമ്മദ് അലി - ബിസ്നസ്സ്
- അഹമ്മദ് കുട്ടി ശിവപുരം - സാഹിത്യകാരൻ
- സിറാജ് മാത്തർ - ബിസ്നസ്സ്
- കെ കോയ - സംസ്ഥാന പ്രധാനാദ്ധ്യാപക പുരസ്കാര ജേതാവ്
പൂർവ്വവിദ്യാർത്ഥി സംഘടന
.
സ്കൂളിന്റെ ഉയർച്ചയിലും വളർച്ചയിലും ആത്മാർത്ഥ സേവനങ്ങൾ നൽകുന്ന നല്ലൊരു പൂർവ്വവിദ്യാർത്ഥികൂട്ടായ്മയാണ് സ്കൂളിനുള്ളത്. ഫോസ (ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯) എന്ന പേരിലാണിതറിയപ്പെടുന്നത്. എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഫോസ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
ഫോഡറ്റ്
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി കുട്ടികളുടെ വ്യക്തിത്വ വികസനവും അക്കാദമിക മികവും ലക്ഷ്യമാക്കി എെ. എ. എസ്സ്-എെ. പി. എസ്സ്-മെഡിക്കൽ-എഞ്ചിനിയറിംഗ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗ്, സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻന്റേയും, ഫോഡറ്റ്ന്റേയും കീഴിൽ സ്കൂൾ ഹോസ്റ്റലിൽനടത്തിവരുന്നു. ഇവർക്ക് പൂർണമായും ഭക്ഷണം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമാണ്. 2016-17 അക്കാദമിക വർഷത്തിൽ പുറത്തിറങ്ങിയ ഫോഡറ്റിന്റെ ആദ്യ ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് സ്കൂൾ കഴിഞ്ഞിറങ്ങിയ ഉടൻ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചു.
പൂർവ്വവിദ്യാർത്ഥികളാണ് നമ്മുടെ സ്കൂളിന്റെ നെടുംതൂൺ. 500ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, റീഡിംഗ് റൂമോടു കൂടിയ എണ്ണായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള ലൈബ്രറി, ലാംഗ്വേജ് റൂം, പ്രത്യേകം സജ്ജമാക്കിയ അടുക്കള, അതിവിശാലമായ സ്റ്റേജ് തുടങ്ങിയവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിടം, നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭം, ഫാറൂഖ് എഡ്യൂകെയറിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ്, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം വിദ്യാലയത്തിന് ലഭ്യമായത് ഫാറൂഖ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ന്റെ (ഫോസ) സഹായത്തോടെയാണ്.
പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
.
2018 – 19
.
പ്രിൻസിപ്പൽ | കെ. ഹാഷിം |
ഹെഡ് മാസ്റ്റർ | എം. എ. നജീബ് |
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ | മുഹമ്മദ് അശ്റഫ്. വി.സി |
ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി | ഫാജിദ്. കെ |
ഹയർ സെക്കണ്ടറി ജോയിൻറ് സ്റ്റാഫ് സെക്രട്ടറി | ജംഷിദ. വി.പി |
ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി | കെ. മുനീർ |
ഹൈസ്കൂൾ ജോയിൻറ് സ്റ്റാഫ് സെക്രട്ടറി | ബുഷ്റ. വി.പി |
സ്കൂൾ ലീഡർ | അഫ്നാസ്. സി. - 10. സി |
ഡപ്യൂട്ടി ലീഡർ 1: | 1. ഫിദ. ടി. പി. - 10. ബി |
ഡപ്യൂട്ടി ലീഡർ 2: | 2. മിദ്‌ലജ് ബാദുഷ. കെ. എം. - 9. ഡി |
ഹൈസ്കൂൾ വിഭാഗം |
കൺവീനർ | മുഹമ്മദ് സൈദ്. കെ.സി |
മലയാളം | മുഹമ്മദ് അസ്‌ക്കർ. പി |
അറബി | അബ്ദുൽ ലത്തീഫ്. കെ.സി |
ഇംഗ്ലീഷ് | അബ്ദുൽ മുനീർ. എം. |
ഹിന്ദി | അബ്ദുൽ ഗഫൂർ. എം |
ഫിസിക്കൽ സയൻസ് | അബ്ദുള്ള. എൻ |
നേച്ചറൽ സയൻസ് | ഷറീന. കെ.പി |
സോഷ്യൽ സയൻസ് | നസീറ. ടി.എ |
മാത്തമാറ്റിക്സ് | റഫീഖ്. എം |
എസ്സ്.എെ.ടി.സി | സിറാജ് കാസിം. പി |
അപ്പർ പ്രൈമറി വിഭാഗം |
കൺവീനർ | ബീരാൻ കോയ. ടി |
മലയാളം | ശാരി. സി |
അറബി | ഷറീന. ഒ.കെ |
ഇംഗ്ലീഷ് | ഇർഷാദ് അലി. എം. വി. |
ഹിന്ദി | റിസാന. എൻ.പി |
ബേസിക് സയൻസ് | റാബിയ. കെ |
സോഷ്യൽ സയൻസ് | മുനീർ. വി. പി. |
മാത്തമാറ്റിക്സ് | സൈഫുദ്ദീൻ. സി.പി |
പി.എസ്സ്.എെ.ടി.സി | ആയിഷ രഹ്‌ന. പി |
വിജയോൽസവം |
ഹൈസ്കൂൾ വിഭാഗം' | മുഹമ്മദ് ഇഖ്‌ബാൽ. എം |
യു. പി. വിഭാഗം' | ശാരി. സി |
.
2017 – 18
2016 – 17
സ്കൂൾ ലീഡേഴ്സ്
.
2018 – 19
.
സ്കൂൾ ലീഡർ | അഫ്നാസ്. സി. (10. സി) |
ഡപ്യൂട്ടി ലീഡർ 1 | ഫിദ. ടി. പി. (10. ബി) |
ഡപ്യൂട്ടി ലീഡർ 2 | മിദ്‌ലജ് ബാദുഷ. കെ. എം. (9. ഡി) |
2017 – 18
2016 – 17
പി.ടി.എ, എം.പി.ടി.എ.
.
സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.
* ഭാരവാഹികൾ
.
2018 – 19
.
പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
പി. ടി. എ. |
പ്രസിഡണ്ട് | ജാഫർ. പി. കെ. |
വൈസ് പ്രസിഡണ്ട് | മുഹമ്മദ് നിസാർ |
എം. പി. ടി. എ. |
പ്രസിഡണ്ട് | നദീറ. എൻ. വി. |
വൈസ് പ്രസിഡണ്ട് | ലത |
.
2017 – 18
.
2016 – 17
.
ഓഫീസ് സ്റ്റാഫ്
2018 – 19
.
ഹയർ സെക്കണ്ടറി വിഭാഗം |
ഇസ്‌മയിൽ. സി.പി
മുഹമ്മദ് ജാബിർ. ടി ഫസലുള്ള. പി മുഹമ്മദ് സക്കീർ. എൻ.വി ഷഹദ് |
ഹൈസ്കൂൾ & പ്രൈമറി വിഭാഗം |
മൻസൂർ. സി.പി
സുബൈർ പത്‌മിനി പ്രദീപ് ജബ്ബാർ ഇഫ്‌ളുറഹ്‌മാൻ ഷറീന |
2017 – 18
2016 – 17
പാചക തൊഴിലാളികൾ
2018 – 19
.
പാചക തൊഴിലാളികൾ |
ലത. പി. ടി
ഹാജറ. വി |
2017 – 18
2016 – 17
അകാലത്തിൽ വിടപറഞ്ഞവർ
..
റസീന. കെ. പി അനീസ അനീസ് ഹാജ മൊഹ്‌നുദ്ദീൻ. വി. പി .
സജദ ഷെറിൻ ഫാത്തിമ ശിബില
അക്കാഡമിക് റിസൾട്ട്
.
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടുത്തെ വിജയ ശതമാനമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
2017 – 18
.
എസ്സ്. എസ്സ്. എൽ. സി
.
2017-18 അക്കാദമിക വർഷത്തിൽ 406 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 25 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.
എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | ഒൻപത് വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
51 | 25 | 99 % |
എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
1. അഖില. സി. കെ
2. നിത്യ. എം 3. ഫാത്തിമ സഫ്‌ന. കെ. പി 4. ദയ ഫൈസ് 5. ഫാത്തിമ സന്ഹ. കെ 6. അരവ്ന്ദ്. എ 7. അഭിന്ദ് 8. അഹ്സൻ അല്ലാജ് 9. അലിഖ ഉന്നികൃഷ്ണൻ 10. അമൽ സാദ 11. അനൈന 12. അനീഷ. പി 13. അപർണ്ണ. എം 14.അശ്വനി കുമാർ 15. അവന്തിക പ്രേം 16. ദേവിക 17. ധനിസ
|
18. ദുറ മുറാദ്
19. ഫർഹാന 20. ഫർസാദ് 21. ഫസീഹ് മുഹമ്മദ് 22. ഫാത്തിമ ഹിബ 23. ഫാത്തിമ സഫ 24. ഫാത്തിമ ഷഹീദ 25. ഗോപിക. ബി. കെ 26. ഹിബ ഫർഹാന 27. ഇൽഫ 28. ജ്യോത്സന 29. കമറുസ്സമാൻ 30. ലിയ റഹ്മാൻ 31. മാജിദ ഫർസാന 32. മന്യ 33. മിൻഹ ഫാത്തിമ 34. മിത്ര. പി |
35. മൃദുൽ നാഥ്
36. മുഹമ്മദ് ഷാമിൽ 37. മുഹമ്മദ് സ്വബീഹ് 38. മുശ്ഫിറ ഷെറിൻ 39. നദ നഹാൻ 40. നന്ദന 41. നസ്‌ന പർവീൻ 42. നിഹാദ്. കെ 43. നിഹാദ ജദ്‌വ 44. നിഹ്‌മ. ടിീ 45. റജില ഫാത്തിമ. കെ 46. റഷ. കെ. പി 47. സഫ്‌ന 48. സൽമാനുൽ ഫാരിസ്. പി. പി 49. ഷർശ ബക്കർ 50. സ്നേഹ 51. തശീൽ
|
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
പ്ലസ് ടൂ
.
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.
462 വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188 വിദ്യാർത്ഥികൾ അൺ എയ്ഡഡ് വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ സയൻസിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി സ്കൂളിന്റെ അഭിമാനമായി മാറി.
പ്ലസ് ടൂ അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂൾ 96 വിജയശതമാനം കരസ്ഥമാക്കി.
പ്ലസ് ടൂ (എയ്ഡഡ്) വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | അഞ്ച് വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
43 | 35 | 94 % |
പ്ലസ് ടൂ (എയ്ഡഡ്) വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 96.25 % |
ഹ്യുമാനിറ്റീസ് | 94.34 % |
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 86.21 % |
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 89.29 % |
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 96.25 % |
പ്ലസ് ടൂ (അൺ എയ്ഡഡ് ) വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
1 | 96 % |
പ്ലസ് ടൂ (അൺ എയ്ഡഡി) വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 100 % |
ഹ്യുമാനിറ്റീസ് | 96 % |
കൊമേഴ്സ് | 98 % |
കംപ്യൂട്ടർ സയൻസ് | 98 % |
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)
.
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ആറ് വിദ്യാർത്ഥികൾ ജേതാക്കളായി.
എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) നേടിയ വിദ്യാർത്ഥികൾ |
1. ഫാത്തിമ റജ
2. മുഹമ്മദ് നിഹാൽ 3. ജിയാദ് റഹ്മാൻ 4. നാസിയ അഹമ്മദുൽ കബീർ 5. അഫ്‌ലഹ് സിദ്ദീഖ് 6. ഷാനിൽ മുഹമ്മദ് |
യു. എസ്സ്. എസ്സ്
.
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
യു. എസ്സ്. എസ്സ്. നേടിയ വിദ്യാർത്ഥികൾ |
1. ഇശൽ. പി
2. അർഷിൻ. ടി |
2016 – 17
.
എസ്സ്. എസ്സ്. എൽ. സി
2016-17 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും 28 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങളിൽ എ പ്ലസ്സും നേടി 94.5 ശതമാനം വിജയം ലഭിച്ചു.
എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 421 വിദ്യാർത്ഥികളിൽ 396 വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹതനേടി.
എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
28 | 94.5 % |
എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
1. അനഖ. എം
2. അനഖ. സി 3. അബൂ എൈമൻ 4. അബ്ദുൽ ഷബീർ 5. അർച്ചന. പി 6. ആയിഷ അൻജല. കെ.കെ 7. കാവ്യ. എം. എ 8. ജിബിൻ. പി.പി 9. ജിഷ ജാസ്‌മിൻ. പി 10. ജുനൈദ് ഇബ്രാഹീം കരീം |
11. നവ്യ. എം
12. നിഹാൽ സോനു. ഇ.കെ 13. ഫസ. കെ 14. ഫർഹാൻ അഹമ്മദ്.പി 15. ഫാത്തിമ ദിൻഷ. കെ 16. ഫാത്തിമ നിദ. പി.ടി 17. ഫിദ ജെബിൻ. വി.സി 18. ഫിമിസ്. പി 19. ബിൻഷാദ് അഹമ്മദ്. യു.കെ 20. മുഹമ്മദ് ബാസിത്ത്. എം |
21. ഷറഫുദ്ദീൻ. ഇ.പി
22. ഷാഹിദ് സുബൈർ. കെ.എസ്സ് 23 സന്ദേഷ്. എസ്സ് 24. സമിയ ടി അനീസ്‌ബാബു 25. സമീൽ. എം.എം 26. സുഹാന സഫൽ. ടി 27. ഹരികൃഷ്ണൻ. കെ 28. ഹരികൃഷ്ണൻ. ടി |
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അബൂ എൈമൻ അനഖ. സി അനഖ. എം അർച്ചന. പി
ആയിഷ അൻജല ജിബിൻ. പി.പി ജിഷ ജാസ്‌മിൻ. പി ജുനൈദ് ഇബ്രാഹീം കരീം
നവ്യ. എം നിഹാൽ സോനു ഫസ. കെ ഫർഹാൻ അഹമ്മദ്
ഫാത്തിമ ദിൻഷ. കെ ഫാത്തിമ നിദ. പി.ടി ഫിദ ജെബിൻ ഫിമിസ്. പി
ബിൻഷാദ് അഹമ്മദ് മുഹമ്മദ് ബാസിത്ത് ഷറഫുദ്ദീൻ. ഇ.പി ഷാഹിദ് സുബൈർ
സന്ദേഷ്. എസ്സ് സമിയ ടി അനീസ്‌ബാബു സമീൽ. എം.എം സുഹാന സഫൽ. ടി
ഹരികൃഷ്ണൻ. കെ ഹരികൃഷ്ണൻ. ടി അബ്ദുൽ ഷബീർ കാവ്യ. എം. എ
ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ (എസ്സ്. എസ്സ്. എൽ. സി.) |
1. അക്ഷയ വിജയൻ
2. അനശ്വര. കെ.പി 3. അനാമിക. കെ 4. ആദിത്ത് 5. ആദിൽ 6. ഉമൈറ പർവി 7. ഖാലിസ ബിൻത്ത് 8. ജന്നാത്തുൽ ഷെറിൻ 9. ജാസിം മുഹമ്മദ് 10. ഡേവിഡ് ജോണി |
11. ഫാത്തിമ ഫസ്‌ന
12. ഫാത്തിമ ഫർവ 13. ഫാത്തിമ റസ്‌ന 14. ഫഹിം തൻസീൽ 15. മാജിത നസ്റീൻ 16. മുഹമ്മദ് അമീൻ 17. മുഹമ്മദ് അർഫാബ് 18. മുഹമ്മദ് ജവാദ് 19. മുഹമ്മദ് ഫാസിൽ 20. മുഹമ്മദ് റിഫാൽ |
21. യശ്വന്ദ്
22 വിവേക് 23. വൈശാഖ് 24. സഹ്‌ല. എ 25. സഹീദ. കെ 26. സിജിൽ. എം.കെ 27. സിയാദ്. കെ 28. ഹർഷ. കെ |
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അക്ഷയ വിജയൻ അനശ്വര. കെ.പി അനാമിക. കെ ആദിത്ത്
ആദിൽ ഉമൈറ പർവി ഖാലിസ ബിൻത്ത് ജന്നാത്തുൽ ഷെറിൻ
ജാസിം മുഹമ്മദ് ഡേവിഡ് ജോണി ഫാത്തിമ ഫസ്‌ന ഫാത്തിമ ഫർവ
ഫാത്തിമ റസ്‌ന ഫഹിം തൻസീൽ മാജിത നസ്റീൻ മുഹമ്മദ് അമീൻ
മുഹമ്മദ് അർഫാബ് മുഹമ്മദ് ജവാദ് മുഹമ്മദ് ഫാസിൽ മുഹമ്മദ് റിഫാൽ
യശ്വന്ദ് വിവേക് വൈശാഖ് സഹ്‌ല. എ
സഹീദ. കെ സിജിൻ. എം.കെ സിയാദ്. കെ ഹർഷ. കെ
പ്ലസ് ടൂ
.
2016-17 അക്കാഡമിക വർഷത്തിൽ പ്ലസ് ടൂ പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ വിജയശതമാനം |
മുഴുവൻ വിഷയങ്ങൾക്ക് എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
28 | 94 % |
പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 97.21 % |
ഹ്യുമാനിറ്റീസ് | 88.14 % |
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 91.8 % |
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 90 % |
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 94.23 % |
പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ |
1. മുഹമ്മദ് ആദിൽ. എ.വി
2. ഫർഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീൻ ടി മഖ്ബൂൽ 5. മിഥുന.കെ.വി 6. സഈദ ഷെറിൻ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സൻ 9. മുഹമ്മദ് യാസീൻ 10. സൻജീദ് സലാം. എ |
11. സിദാൻ മുഹമ്മദ്. പി.പി
12. നിദ മറിയം 13. നുസുഹ അരിക്കട്ടിയിൽ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസലക്. ഒ 17. മുഹമ്മദ് അൻസബ്. വി.പി 18. നിരഞ്ജന രാജൻ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് |
21. അനഘ മുരളീധരൻ
22. അപർണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സൻ 25. ജഫ്‌നു ഫാസിൽ 26. സജാദ്. എൻ.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് |
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
പ്ലസ് വൺ പരീക്ഷയിലെ ഉന്നത വിജയികൾ
സുഹാനി. എ ആയിഷ ലിയാന സച്ചിൻ സുരേഷ്
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്)
.
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) പരീക്ഷയിൽ ഈ വർഷം (2016-17) നമ്മുടെ സ്കൂളിൽ നിന്ന് അഞ്ച് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) നേടിയ വിദ്യാർത്ഥികൾ |
1. അദ്‌നാൻ. കെ. ടി
2. അഭിനവ്. പി 3. അമൽ അൽ ഹമർ 4. അലൻ നോബിൾ 5. സ്വാതി. ടി. കെ |
അദ്‌നാൻ. കെ. ടി അഭിനവ്. പി അമൽ അൽ ഹമർ
അലൻ നോബിൾ സ്വാതി. ടി. കെ
2015 – 16
.
എസ്സ്. എസ്സ്. എൽ. സി
.
2015-16 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 29 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 98.5 ശതമാനം വിജയം ലഭിച്ചു.
എസ്സ്. എസ്സ്. എൽ. സി. വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | വിജയശതമാനം |
29 | 98.5 % |
.
പ്ലസ് ടൂ
.
പ്ലസ് ടൂ പരീക്ഷയിൽ 19 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 92 ശതമാനം വിജയം ലഭിച്ചു
പ്ലസ് ടൂ വിജയശതമാനം |
മുഴുവൻ വിഷയങ്ങളിൽ എ+ കിട്ടിയ കുട്ടികളുടെ എണ്ണം | 19 |
വിജയശതമാനം | 92 % |
പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം |
സയൻസ് | 94 % |
ഹ്യുമാനിറ്റീസ് | 88 % |
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ | 97 % |
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് | 92 % |
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് | 82 % |
സഹോദര സ്ഥാപനങ്ങൾ
.
1942ൽ സ്ഥാപിതമായ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഇന്ന് അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുണ്ട്.
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ്
ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
ഫാറൂഖ് കോളേജ് അൺ എയ്ഡഡ് വിഭാഗം
ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ്
അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ
അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
പതിനൊന്നിൽ അധികം ഹോസ്റ്റലുകൾ കൂടി പ്രവർത്തിക്കുന്ന, 'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ, ഓട്ടോണോമസ് പദവി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
സ്കൂൾ പത്രം
.
2018 – 19
.
പ്രളയം മൂലം ദിരന്തമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
07 സെപ്റ്റംബർ 2018 - വെള്ളി
പ്രളയം മൂലം ദിരന്തമനുഭവിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി. കേഡറ്റുകൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ല ജെ. ആർ. സി. പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്ററിനു കൈമാറി. ആലപ്പുഴ ജില്ലയിലെ തലവടി ഉപജില്ലയിലെ വിദ്യാലയങ്ങളിലേക്കുള്ള ബാഗുകൾ ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജെ. ആർ. സി. കേഡറ്റ്സ് സ്‌നേഹോപഹാരമായി നൽകിയത്.
ജെ. ആർ. സി. യുടെ ചാർജുള്ള അദ്ധ്യാപകരായ കെ. എം. ശരീഫ ബീഗം, ഷൈമ. യു, ജെ. ആർ. സി. കേഡറ്റ്സ് ഗോപിക. എ, അമൽ അൽ ഹമർ, സ്വാതി, ധനിസ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പഠനോപകരണങ്ങളുടെ ശേഖരണം നടന്നത്.
സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഉസാമ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
07 സെപ്റ്റംബർ 2018 - വെള്ളി
എറണാകുത്ത് വച്ച് നടക്കുന്ന ഈ വർഷത്തെ സംസ്ഥാന അമേച്ചർ തൈക്കാഡോ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഉസാമ കളത്തിലിറങ്ങുന്നു. ഫ്ലസ്സ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് ഉസാമ അറുപത് കിലോ വിഭാഗത്തിലാണ് പങ്കെടുക്കുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യ വിരുന്ന് - സ്വാതി ടി. കെ രണ്ടാം സ്ഥാനത്ത്
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
06 സെപ്റ്റംബർ 2018 - വ്യാഴം
ഈ വർഷത്തെ ഫറോക്ക് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി ഹൈസ്കൂൾ വിഭാഗം സാഹിത്യ വിരുന്ന് (ക്വിസ്സ് മത്സരം) നമ്മുടെ സ്‍കൂളിലെ സ്വാതി ടി. കെ (10 എച്ച്) പന്ത്രണ്ട് പോയിന്റോടു കൂടി രണ്ടാം സ്ഥാനം നേടി.
ഫ്രൈംസ് - ഫിലിം ഫെസ്റ്റിവൽ
05 സെപ്റ്റംബർ 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് ക്ലബ്ബിന്റേയും, മലയാളം ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ ഹയർ സെക്കണ്ടറി സെമിനാർഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ റിസ്‌വാന സുൽത്താന നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി സീനിയർ അദ്ധ്യാപകൻ കെ. ടി. കബീർ മലയാളം അദ്ധ്യാപകൻ വി. ആർ. അബ്ദുൽ നാസർ. ഇംഗ്ലീഷ് അദ്ധ്യാപിക ജംഷീന എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ നാല്, അഞ്ച് (ചൊവ്വ, ബുധൻ) തിയതികളിലായി ഫ്രൈംസ് എന്ന പേരിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ വിവിധ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയൊരനുഭവമായിരുന്നു.
അദ്ധ്യാപകദിനാഘോഷം
05 സെപ്റ്റംബർ 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അദ്ധ്യാപകർക്കായുള്ള ദിനം ഈ വർഷവും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ വ്യത്യസ്ഥമായ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ അസ്സംബ്ലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. പത്താം തരം വിദ്യാർത്ഥിനി ദീപിക അധ്യക്ഷത വഹിച്ചു. അദ്ധ്യാപകർ നമ്മുടെ കരുത്താണ് സ്കൂളിന്റെ പടിവരാന്തയിൽ അവരാണ് നമ്മുടെ മാതാപിതാക്കൾ. ക്രിയാത്മകമായി ഒരു കുട്ടിയെ ചിന്തിപ്പിക്കാനുള്ള കരുത്തു നേടിയവർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ നേർവഴി കാട്ടാൻ ഉൾക്കരുത്തുള്ളവർ എന്നു തുടങ്ങിയ അധ്യക്ഷപ്രസംഗത്തിലൂടെ ദീപിക സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
ഒരു സാധാരണ അദ്ധ്യാപകൻ ചർച്ച ചെയ്യുന്നു നല്ല അദ്ധ്യാപകൻ വിശദീകരിക്കുന്നു മഹാനായ അദ്ധ്യാപകൻ ചെയ്തു കാണിക്കുന്നു എന്ന മഹത് വചനത്തോടു കൂടി ഫജർ അക്തസ് ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുമ്പോൾ നമ്മുടെ പാദങ്ങൾക്ക് കരുത്തേകുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് എന്തുകൊണ്ടും നമ്മുടെ ഒരു മുതൽകൂട്ടാണ് അദ്ധ്യാപകർ എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അംന ഫാത്തിമയുടെ അദ്ധ്യാപക പ്രഭാഷണം.
തുടർന്ന് ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ഹെന്ന ഫാത്തിമ, വിസ്മയ, സിദ ഫാത്തിമ എന്നിവർ ചേർന്നാലപിച്ചു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളാക്കി നിലനിർത്തുന്ന ഗുരുക്കൻമാരെ ആദരിക്കൽ ചടങ്ങായിരുന്നു പിന്നീട്. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് സാർ, ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ്, റഫീഖ്. എം, ജാസ്‌മിൻ. പി. എ, ഷറീന. കെ. പി, അബ്ദുള്ള. എൻ തുടങ്ങി സ്കൂളിലെ എല്ലാ അദ്ധ്യാപകരേയും, ബി. എഡ്. ട്രൈനിംങ്ങ് വിദ്യാർത്ഥികളേയും പൂച്ചെണ്ട് നൽകി വിദ്യാർത്ഥികൾ ആദരിച്ചു. സ്കൂൾ ലീഡർ അഫ്‌നാസ് നന്ദി പറഞ്ഞു.
പത്രം വായിക്കൂ സമ്മാനം നേടാം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
05 സെപ്റ്റംബർ 2018 - ബുധൻ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുന്നതിനായി 'പത്രം വായിക്കൂ സമ്മാനം നേടാം' മത്സരം ആരംഭിച്ചു. ആഴ്ചയിലെ ദിനപത്രങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യങ്ങൾക്ക് പ്രത്യേകം സജ്ജമാക്കിയ പെട്ടികളിൽ ഉത്തരങ്ങൾ നിക്ഷേപിക്കണം. ഒാരോ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
സ്കൂൾ അച്ചടക്ക സേന രൂപീകരിച്ചു
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
04 സെപ്റ്റംബർ 2018 - ചൊവ്വ
വിദ്യാലയത്തിന്റെ ശുചിത്വം അച്ചടക്കബോധം എന്നിവ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ നിന്നു തന്നെ ഒരു സേനക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഫാറൂഖ് ബ്രിഗേഡ് എന്ന പേരിൽ രൂപീകരിച്ച സേനയിൽ അൻപത് വിദ്യാർത്ഥികളാണുള്ളത്. ഇരുപത്തിഅഞ്ച് വിദ്യാർത്ഥികൾ പ്രത്യേക യൂണിഫോമിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർവെൽ സമയങ്ങളിൽ ഒരേ സമയം സേവനം അനുഷ്ഠിക്കും.
സേനയുടെ ഉൽഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. അച്ചടക്ക കമ്മറ്റി കൺവീനർ ശിഹാബുദ്ദീൻ. വി. എം. അധ്യക്ഷത വഹിച്ചു.
സേന അംഗങ്ങൾക്ക് ഫാറൂഖ് കോളേജ് എൻ. സി. സി. വളണ്ടിയർ ക്യാപ്റ്റൻ മുഹമ്മദ് ഹിഷാം നിർദേശങ്ങൾ നൽകി.
ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അച്ചടക്ക കമ്മറ്റി ജോയിന്റ് കൺവീനർ ഷബ്‌ന. സി, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, സ്കൂൾ ലീഡർ അഫ്നാസ്. സി, ഡപ്യൂട്ടി ലീഡർമാരായ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം. എന്നിവർ ചടങ്ങിൽ പങ്കടുത്തു.
ഫോഡറ്റ് വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ്
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
04 സെപ്റ്റംബർ 2018 - ചൊവ്വ
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പൂർണമായും സൗജന്യമായി രാജാ ഹോസ്റ്റലിൽ താമസിച്ച് നമ്മുടെ സ്കൂളിൽ പഠനം നടത്തുന്ന ഫോഡറ്റിലെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ഇരുപത്തിഅയ്യായിരം രൂപ കാഷ് അവാർഡ് നൽകാൻ ഫോഡറ്റ് തീരുമാനിച്ചു. സ്‍കൂളിന്റെ മുൻ ഹെഡ്‍മാസ്റ്റർ പി.എ ലത്തീഫ് സാറുടെ പേരിലാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
01 സെപ്റ്റംബർ 2018 - ശനി
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഏകദിന പരിശീലനം സെപ്റ്റംബർ 01 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. എസ്സ്. എെ. ടി. സി സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊളത്തറ എ. എൽ. പി. സ്കൂൾ അദ്ധ്യാപകർ ജാഫർ ആയിരുന്നു പരിശീലനം നൽകിയത്.
ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ്‌വെയറുകളിലാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ചിത്ര മണക്കടവത്ത്, സിറാജ് കാസിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷം
15 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിക്കാൻ കഴിഞ്ഞില്ല. കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ പല അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും സ്കൂളിൽ സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും എത്തിയ അദ്ധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും, സ്കൂളിൽ ഇപ്പോൾ ട്രൈനിംങ്ങിനായി വന്നിട്ടുള്ള ബി. എഡ്ഡ് അദ്ധ്യാപക - വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു.
സീനിയർ അദ്ധ്യാപിക കെ.റാബിയ ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ അഫ്നാസ്. സി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും, അദ്ധ്യാപകരും, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികളും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.
അദ്ധ്യാപിക മായ. വി. എം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ ലീഡർ അഫ്നാസ്. സി, സ്കൂൾ ഡപ്യൂട്ടി ലീഡർ ഫിദ. ടി. പി, മിദ്‌ലജ് ബാദുഷ. കെ. എം, അദ്ധ്യാപകരായ ശരീഫ ബീഗം, അബ്ദുള്ള. എൻ, ഷറീന. കെ. പി, ജെസ്സി. വി. എം, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥി പ്രതിനിധി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, അദ്ധ്യാപകരായ എം. സി. സൈഫുദ്ദീൻ, ജാസ്‌മിൻ. പി. എ, ശരീഫ ബീഗം, ആയിഷ രഹ്‌ന. പി, ഷൈമ. യു, ജെംഷിക്ക്. എം. ടി, ബീരാൻ കോയ. ടി, ബി. എഡ്ഡ് അദ്ധ്യാപക – വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ മുറ്റത്ത് വച്ച് പരിപാടികൾ നടന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 13 (തിങ്കൾ) ന് നടന്ന പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയവയിലെ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർ പത്രം എന്നിവയുടെ പ്രദർശനം ആഗസ്റ്റ് 13 (തിങ്കൾ) ന് നടത്തിയിരുന്നു.
മഴ കനത്തതു കാരണം ലഡു വിതരണം പരിപാടികൾ അവസാനിപ്പിച്ചു.
ഒയിസ്ക ഇന്റർനാഷനൽ ടോപ്പ് ടീൻസ് എക്സാം
15 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒയിസ്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മൾട്ടി ടാലന്റട് ടീൻസിനെ കണ്ടെത്തി ഹയർ സെക്കണ്ടറി തലത്തിൽ സ്കോളർഷിപ്പോടു കൂടി ഉപരിപഠനത്തിന് സാഹചര്യം നൽകുന്നതിനു വേണ്ടി കേരളത്തിലുടനീളം നടത്തുന്ന ടോപ്പ് ടീൻസ് പ്രലിമിനറി എഴുത്തു പരീക്ഷയുടെ സ്കൂൾതലം ആഗസ്റ്റ് 13 (തിങ്കൾ) ന് ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് നടന്നു.
എഴുപതിൽ അധികം കുട്ടികൾ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നു.
കനത്ത മഴ കാരണം സമീപ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ റജിസ്റ്റർ ചെയ്ത പല വിദ്യാർത്ഥികൾക്കും സ്കൂളിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. എത്തിയ മുപ്പത്തിഅഞ്ച് വിദ്യാർത്ഥികൽക്ക് പ്രലിമിനറി എഴുത്തു പരീക്ഷ നടത്തി. സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുള്ള എഴുത്തു പരീക്ഷ പിന്നീട് നടത്തുമെന്ന് സംഘാടകർ അറീച്ചു.
.
ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
13 ആഗസ്റ്റ് 2018 – തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആഗസ്റ്റ് 13 (തിങ്കൾ) ന് കടലുണ്ടി ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഗൗരി, നയന ഗോപി എന്നീ വിദ്യാർത്ഥിനികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടിസബ്‌ജൂനിയർ ഗേൾസ് വിഭാഗത്തിൽ കളത്തിലിറങ്ങിയത്.
ഫറോക്ക് സബ്‌ജില്ല തൈക്കാഡോ – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
11 ആഗസ്റ്റ് 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആഗസ്റ്റ് 10 (വെള്ളി) ന് കടലുണ്ടിയിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല തൈക്കാഡോ മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. പങ്കെടുത്ത പതിനൊന്ന് വിഭാഗങ്ങളിൽ എട്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യൻമാരായത്.
ആൺകുട്ടികളുടെ സീനിയർ വിഭാഗത്തിൽ (45 കിലോ) അലിജുബൈൽ (10 എഫ്), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) ഇമാം ശരീഫ് (7ഡി), പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ (46 കിലോ) അനൈന (പ്ളസ് ടു), സബ്‌ജൂനിയർ വിഭാഗത്തിൽ (41 കിലോ) അമിത മനു (7ബി) തുടങ്ങിയ വിദ്യാർത്ഥികളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2018 – 19വർഷത്തെ തൈക്കാഡോ ചാമ്പ്യൻഷിപ്പ് നേടിതന്നത്.
മാതൃഭൂമി ഫുട്ബാൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാർ
10 ആഗസ്റ്റ് 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആഗസ്റ്റ് 10 (വെള്ളി) ന് കോഴിക്കോട് സ്റ്റേഡിയത്തിൽ വച്ച് നടന്ന മാതൃഭൂമി ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.
.
ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി
09 ആഗസ്റ്റ് 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ് 09 ന് (വ്യാഴം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി.
സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് ഹെഡ്മാസ്റ്റർ എം. എ നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി.
ക്ലബ് കൺവീനർ ടി.എ. നസീറ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ , ഷറഫുദ്ദീൻ. പി. പി, കെ.സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജൂലി. വി.എം, ആയിഷ രഹ്‌ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ അഫ്‌നാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വെള്ളപ്പൊക്കം - ദുരിതബാധിതപ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു
08 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ചാലിയാർ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്സ്. എസ്സ്. അംഗങ്ങൾ ദുരിതാശ്വാസ കിറ്റുകൾവിതരണം ചെയ്തു. ഒാണാഘോഷത്തിനു വേണ്ടി സമാഹരിച്ച തുകയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി നൽകിയത്.
സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, എൻ. എസ്സ്. എസ്സ്. വിദ്യാർത്ഥി കോ - ഒാർഡിനേറ്റർമാരായ ഫർഹാൻ അസ്ഹർ, പി. കെ. ഷർമിള ഷെറിൻ എന്നിവർ ചേർന്ന് കിറ്റുകളുടെ വിതരണോൽഘാടനം നടത്തി. നഗരസഭാ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉപാധ്യക്ഷ പി. കെ. സജ്ന പ്രദേശത്തെ കൗൺസിലർമാരായ കള്ളിയിൽ റഫീഖ്, സഫ റഫീഖ്, പി. ടി. നദീറ, അദ്ധ്യാപകരായ കെ. ടി. കബീർ, കെ. കെ. ആലിക്കുട്ടി, ബീന ബീഗം, അബ്ദുൽ നാസർ. വി. ആർ, കെ. കെ. മുഹമ്മദ് കോയ, എം. കെ. മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. അരി, മുളക്, പഞ്ചസാര, ചായപ്പൊട, മൈദ, ഗോതമ്പ, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവ അടങ്ങുന്നതാണ് കിറ്റ്.
വർക്ക്ഷോപ്പ് - ഫയൽ നിർമ്മാണം
08 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 8 (ബുധൻ) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഫയൽ നിർമ്മാണ വർക്ക്ഷോപ്പ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. മുപ്പതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.
ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾ
06 ആഗസ്റ്റ് 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അണ്ടർ ഫോർട്ടീൻ കേരള ടീമിലേക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് മൂന്ന് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു. നന്ദകിഷോർ, ആൽഫിൻ, ജാസിം ജബ്ബാർ എന്നിവർക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്. ആഗസ്റ്റ് 16ന് ഹൈദ്രാബാദിൽ വച്ച് നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഇവർ കേരളത്തെ പ്രതിനിതീകരിച്ച് കളത്തിലിറങ്ങും.
ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളാണ്.
ചരിത്ര മ്യൂസിയം - ഉൽഘാടനം
03 ആഗസ്റ്റ് 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സാമൂഹ്യശാസ്ത്ര ക്ലബിനു കീഴിൽ ആഗസ്റ്റ് 3 ന് (വെള്ളി) സ്കൂൾ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. അബ്ദുൽ നിസാർ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്കായി പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഹെഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകളർപ്പിച്ചു. യു.പി വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വി. പി. മുനീർ പരിപാടികൾക്ക്നേതൃത്വംകൊടുത്തു.
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
01 ആഗസ്റ്റ് 2018 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 30, 31 (തിങ്കൾ, ചൊവ്വ ) തിയതികളിലായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ആഗസ്ത് 16, 17, 18 തിയതികളിൽ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ടൂർണ്ണമെൻറിൽ പങ്കടുക്കും.
ഫൈനലിൽ പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.
ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം
31 ജുലൈ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹെൽത്ത് അവയർനസ് ദിവസത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ജൂലൈ 31 (ചൊവ്വ) ന് രണ്ട് മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ല തല ഫസ്റ്റ് എയ്ഡ് മത്സരം നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് പരിപാടി ഉൽഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കേഡറ്റുകൾ പങ്കെടുത്തു.
ഡിസ്ട്രിക്റ്റ് കമ്മീഷണർ ഓഫ് ഗൈഡ്സ് (ഡി. സി. ജി) വിശാലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു.
ജെ.ഡി. റ്റി ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ, വെള്ളിമാട്കുന്ന് സ്കൗട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ, മീഞ്ചന്ത ഗൈഡ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഷീല ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫറോക്ക് ലോക്കൽ അസ്സോസിയേഷൻ ഓഫ് സ്കൗട്ട് (ഫറോക്ക്. എൽ. എ - എസ്സ്) സെക്രട്ടറി എം. സി. സൈഫുദ്ദീൻ സ്വാഗതവും, കോഴിക്കോട് ജില്ല ഓർഗനൈസിംഗ് കമ്മീഷണർ ഓഫ് സ്കൗട്ട് (ഡി. ഒ. സി - എസ്സ്) സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
സതീഷ് കുമാർ, മായ. വി. എം, ഫസീല. എം. കെ എന്നിവർപരിപാടിക്ക് നേതൃത്വം നൽകി.
ഹിന്ദി ക്ലബ് ഉൽഘാടനം
31 ജുലൈ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ഹിന്ദി ക്ലബ് ഉൽഘാടനം പ്രേംചന്ദ് ജനനദിനവും പ്രശസ്ത സംഗീതകാരൻ മുഹമ്മദ് റാഫിയുടെ ചരമദിനവുമായ ജൂലൈ 31 (ചൊവ്വ) ന് ഫാറൂഖ് കോളേജ് ഹിന്ദി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ ഷഹ്‌ല നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
യേ ദുനിയാ...... യേ മെഹ്ഫിൽ.... എന്ന് തുടങ്ങുന്ന മുഹമ്മദ് റാഫിയുടെ പ്രശസ്ത ഗാനം പാടി സ്റ്റാഫ് സെക്രട്ടറി കെ. മുനീർ കുട്ടികളെ കയ്യിലെടുത്തു.
ക്ലബ് കൺവീനർ സുൽഫത്ത്. കെ. വൈ അധ്യാപകരായ അബ്ദുൽ ഗഫൂർ. പി, റിസാന. എൻ. പി എന്നിവർ ആശംസകൾ അർപ്പിച്ചു.
അബ്ദുൽ ഗഫൂർ. എം സ്വാഗതവും, ശിഹാബുദ്ദീൻ. വി.എം നന്ദിയും പറഞ്ഞു.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
27 ജൂലൈ 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 - 19 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 27 ന് (വെള്ളി) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാർലമെന്ററി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് നന്നെ ആയിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
വൈകീട്ട് 3.30 ഒാടുകൂടി ഫലം പ്രഖ്യാപിച്ചു. സ്‌കൂൾ ലീഡറായി 10 സി ക്ലാസിലെ അഫ്‌നാസ്. സി യേയും ഡപ്യൂട്ടി ലീഡേഴ്സായി മിദ്ലജ് ബാദുഷ. കെ. എം. (9ഡി) ഫിദ. ടി. പി (10ബി) എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പാർലമെന്റിന്റെ ആദ്യയോഗം ജൂലൈ 30 ന് (തിങ്കൾ) 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുമെന്ന് ജനാധിപത്യവേദി കൺവീനർ ജാഫർ. എ, ഷൈമ. യു. സ്‌കൂൾ ലീഡർ അഫ്നാസ്. സി എന്നിവർ അറിയിച്ചു.
വർക്ക്ഷോപ്പ് - എൽ. ഇ. ഡി ബൾബ് നിർമ്മാണം
26 ജൂലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ഡി ബൾബ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
ഗണിത ക്ലബ്ബ് ഉദ്ഘാടനം
26 ജൂലൈ 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 – 19 അക്കാദമിക വർഷത്തെ ഗണിത ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ദേശീയ ആദ്യാപക ഇവാർഡ് ജേതാവ് പ്രകാശൻ കായണ്ണ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഇഖ്‌ബാൽ. എം സ്വാഗതവും ക്ലബ്ബ് കൺവീനർ ജാസ്‌മിൻ. പി.എ നന്ദിയും പറഞ്ഞു.
ഫീഖ്. എം, റംല. സി, ചിത്ര. എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
24 ജൂലൈ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന 59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ (അണ്ടർ-17 ), യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തെയാണ് (6-0)ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരാജയപ്പെടുത്തിയത്. സബ്‌ജൂനിയർ വിഭാഗത്തിൽ ബേപ്പൂർ ഫിഷറിസ് സ്കൂൾ ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനെ പരാജയപ്പെടുത്തി.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
ചാന്ദ്രദിനം
23 ജൂലൈ 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ചാന്ദ്രദിനദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം, മാഗസിൻ നിർമ്മാണം എന്നിവയിൽ മത്സരം, വീഡിയോ പ്രദർശനം, ചാന്ദ്രദിന ക്വിസ്സ് മത്സരം എന്നിവ നടത്തി.
മൂന്ന് മണിക്ക് ശേഷം വിദ്ധ്യാർത്ഥികൾ നിർമ്മിച്ച മാഗസിൻ പ്രകാശനവും എക്സിബിഷനും നടത്തി.
സയൻസ് ക്ലബ്ബ് കൺവീനർ ബിന്ദു. എ. പി, ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി. പി ബുഷ്റ, സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്ധ്യാർത്ഥി പ്രതിനിധി ഇഷൽ സ്വാഗതവും റഈസ് നന്ദിയും പറഞ്ഞു.
ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
21 ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
എട്ടാം ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ഹായ് ഇംഗ്ലീഷ്, ഈസി മാത്സ് പഠനപ്രവർത്തനത്തിന്റെ ഉൽഘാടനം സ്കൂൾ ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ അബ്ദുൽ മുനീർ. എം. എ, ഷബ്‌ന. സി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥി പ്രതിനിധികളായ അജന്യ സ്വാഗതവും ആശിഷ് റോഷൻ നന്ദിയും പറഞ്ഞു.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
21 ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
59ാംമത് ഫറോക്ക് സബ്‌ജില്ല സുബ്രതോ മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷതയിൽ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം നിർവ്വഹിക്കും.
ജൂനിയർ വിഭാഗത്തിൽ പത്തും, സബ്‌ജൂനിയർ വിഭാഗത്തിൽ എട്ടും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
ജൂലൈ 24 (ചൊവ്വ) ന് നടക്കുന്ന സമാപനചടങ്ങ് ഹെഡ്മാസ്റ്റർ എം. എ നജീബ് സാറുടെ അധ്യക്ഷതയൽ റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ഷാജു ഉൽഘാടനം ചെയ്യും.
ഫറോക്ക് സബ് ജില്ല അറബിക് ടാലൻറ് എക്സാം ദഹീൻ ഒന്നാം സ്ഥാനം
21 ജുലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫറോക്കസബ് ജില്ലാതല അറബിക് ടാലൻറ് പരീക്ഷയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ദഹീൻ ഒന്നാം സ്ഥാനം ലഭിച്ചു.
സച്ചിൻ എ സുരേഷ് ഇന്ത്യൻ ഗോളി
20 ജുലൈ 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്പെയിനിൽ നടക്കുന്ന അണ്ടർ 16 രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ താരം സച്ചിൻ സുരേഷ് ആണ്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് ടൂ കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി പഠനത്തിലും മികവ് തെളീച്ചു. രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ച സച്ചിൻ ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരവും (2017), അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
19 ജുലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സയൻസ് ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സയൻസ് സീനീയർ അദ്ധ്യാപകൻ എൻ. അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സയൻസ് അദ്ധ്യാപകർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.
എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
18 ജുലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജുലൈ 18 ന് എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.
സി. ജി. ട്രൈനർ ശഫീഖ് ആയിരുന്നു ക്ലാസ്സ് എടുത്തത്. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
അധ്യാപകരായ മുഹമ്മദ് അസ്കർ സ്വാഗതവും, മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞു.
ഫോഡറ്റ് കേമ്പ്
15 ജൂലൈ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹോസ്റ്റൽ സൗകര്യത്തോടെ പൂർണമായും സൗജന്യമായി പഠനം നൽകി വരുന്ന ഫോസ (ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ്) ആഭിമുഖ്യത്തിൽ ഫോസ വിദ്യാർത്ഥികൾക്കുള്ള രണ്ട് ദിവസത്തെ ഫോഡറ്റ് കേമ്പ് ജൂലൈ 15 ന് ശനിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
ഫോസ ദുബായ് ചാപ്റ്റർ പ്രസിഡൻറ് എ. അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു. മലയിൽ മുഹമ്മദലി (ചെയർമാൻ, ഫോഡറ്റ്) അധ്യക്ഷത വഹിച്ചു. യാസിർ (സെക്രട്ടറി, ഫോഡറ്റ്), കെ. കോയ (കോ ഒാർഡിനേറ്റർ, ഫോഡറ്റ്), മാനേജർ കെ. കുഞ്ഞലവി എന്നിവർ സംസാരിച്ചുു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് സ്വാഗതവും, മുഹമ്മദ് ഇഖ്‌ബാൽ നന്ദിയും പറഞ്ഞു.
മരണപ്പെട്ടു
14 ജുലൈ 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നമ്മുടെ സ്കൂളിൽ എട്ടാം തരം ജി ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന സജദ ഷെറിൻ എന്ന വിദ്യാർത്ഥി ഇന്ന് രാവിലെ കുഴഞ്ഞുവീണ് മരണപ്പെട്ടു. കരുമൻ കാവിന് സമീപം താമസിക്കുന്ന എൻ. പി. മുസ്തഫയുടെ മകളാണ്. ജനാസനമസ്കാരം വൈകീട്ട് 4.30 ന്.
അലീീഫ് ടാലന്റ് എക്സാം
14 ജൂലൈ 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
രണ്ടാം ഭാഷ അറബിക് എടുത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന അലീഫ് ടാലന്റ് പരീക്ഷ ജൂലൈ 14 (ശനി) ന് ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി മൾട്ടീമീഡിയറൂമിൽ വച്ച് നടത്തി. സാഹിത്യം, ഭാഷ, പൊതുവിക്ഞാനം എന്നീ വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഹയർ സെക്കണ്ടറി വിഭാഗം മത്സരത്തിൽ ദഹീൻ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മുഹമ്മദ് അർഷദ്. എം. പി. (10 ഡി), ജസീം (10 ബി), മുഹമ്മദ് തൻവീർ (9 ജി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പ്രൈമറി വിഭാഗം മത്സരത്തിൽ ഹമീദിയ (5 എ), മുഹമ്മദ് മിദ്ലജ് (7 ബി), റിസ (5 ബി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കർഹരായി.
അറബിക് അദ്ധ്യാപകരായ മുഹമ്മദ് അശ്റഫ്. വി.സി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, സയ്യിദ് അജ്‌മൽ. പി ഷറീന. ഒ. കെ, അബ്ദുൽ റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് - ആനിമേഷൻക്ലാസ്സ്
11 ജൂലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രണ്ടാം ഘട്ട പരിശീലനം ജൂൺ ജൂലൈ 11 (ബുധൻ) ന് നടന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർമാരായ സിറാജ് കാസിം, ചിത്ര മണക്കടവത്ത് എന്നിവർ ആയിരുന്നു ക്ലാസ്സ് കൈകാര്യം ചെയ്തത്.
ആനിമേഷൻ (തൂപ്പി - ഒാപ്പൺ ടൂ ഡി മാജിക്ക്), ഗ്രാഫിക്സ് എന്നീ മേഖലയിലാണ് പരിശീലനം നൽകിയത്. അംഗങ്ങൾ വളരെ താൽപര്യത്തോടെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ചെയ്യുകയും, നേടിയ പുതിയ അറിവുകൾ മറ്റുകുട്ടികൾക്കായി പങ്ക് വെയ്ക്കുകയും ചെയ്യുന്നുണ്ട്.
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പ്രോൽസാഹിപ്പിക്കുക, വിവര വിനിമയ സങ്കേതങ്ങൽ ആഴത്തിൽ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക, വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, പുതിയ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
ലഹരി വിരുദ്ധദിനം
11 ജൂലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ ജൂലൈ 11 ന് (ബുധൻ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് പ്രിവെൻറീവ് ഒാഫീസർ ബി. യുഗേഷ് ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും ക്ലാസ്സെടുത്തു.
ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ എം. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ജോയിൻറ് കൺവീനർ ഷൈമ ടീച്ചർ നന്ദി പറഞ്ഞു.
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ നടത്തി. എക്സിബിഷൻ തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
ഹെൽത്ത് ക്ലബ് ഉൽഘാടനം
09 ജുലൈ 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ഹെൽത്ത് ക്ലബ് ഉൽഘാടനം ജുലൈ 09 (തിങ്കൾ) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. ഹെൽത്ത് ക്ലബ് കൺവീനർ ഷറീന. കെ. പി. ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ജെംഷീക്, ഫസീല, ആയിഷ രഹ്ന, ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ സിദ സ്വാഗതവും, ഇർഫാൻ നന്ദിയും പറഞ്ഞു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ
09 ജുലൈ 2018 – തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ ജുലൈ ഒൻപത് തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്കൂൾ സാറ്റേഡിയത്തിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ അബ്ദുൽ ജലീൽ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും
06 ജുലൈ 2018 – വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2017 – 18 അധ്യായനവർഷത്തിൽ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, രാജപുരസ്കാർ അവാർഡ് ജേതാക്കളേയും ജുലൈ 06 ന് (വെള്ളിയാഴ്ച്ച) സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
'
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൽസലർ ഡോക്ടർ മുഹമ്മദ് ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം നിർവ്വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ കെ. എം. നസീർ, റൗളത്തുൽ ഉലും അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ പി. മുസ്തഫ ഫാറൂഖി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടിയ വിദ്യാർത്ഥിക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. സുഹാനിക്ക്നൽകി നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പി. ടി. എ. പ്രസിഡന്റ് ജാഫർ. എ, മാനേജിംഗ് കമ്മറ്റി ജോയിൻറ് സെക്രട്ടറി പി. മഹബൂബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ. കോയ എന്നിവർ എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു, യു. എസ്. എസ്, എൻ. എം. എം. എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും രാജപുരസ്കാർ അവാർഡ് ജേതാക്കൾക്കുമുള്ള അവാർഡ് ദാനവും നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞു.
ബഷീർ ദിനാചരണം
05 ജുലൈ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ബഷീർ ദിനാചരണത്തിൽ ബഷീറിന്റെ വിവിധ പുസ്തകങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സടിസ്ഥാനത്തിൽ ക്വിസ്സ് മത്സരം നടത്തി. ഇതിലെ വിജയികൾക്ക് ബഷീറിന്റെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥാപുസ്തക ചർച്ച നടത്തി. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, വിദ്യാർത്ഥി പ്രതിനിധി ആരതി എന്നിവർ സംസാരിച്ചു.
മലയാളം അദ്ധ്യാപകരായ ഉമ്മുകുൽസു, ഫസീല അദ്ധ്യാപക പരിപാടിക്ക് നേതൃത്വം നൽകി.
എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം
05 ജൂലൈ 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 - 19 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ജൂലൈ 5 (വ്യാഴം) ന് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ അഫ്നാസ്. സി ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ശബ്‌ന. സി (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഞങ്ങൾ (അദ്ധ്യാപകർ) നിങ്ങളുടെ (വിദ്യാർത്ഥികളുടെ) കൂടെ നിങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാക്കുമെന്ന പ്രഖ്യാപനം സ്റ്റാഫ് സെക്രട്ടറി കെ. മുനീർ അദ്ധ്യാപകർക്കുവേണ്ടി നടത്തി. ഈ പ്രഖ്യാപനം വിദ്യാർത്ഥികളും, രക്ഷിതാക്കളും കൈയ്യടിയോടെ സ്വീകരിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഈ വർഷം നൂറ് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് ലഭിക്കുണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ പറഞ്ഞു. ഒാരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എല്ലാ ചൊവ്വാഴ്ചയും എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രയാസം നേരിടുന്ന പാഠഭാഗങ്ങൾ ചർച്ച ചെയ്ത് ക്രോഡീകരിച്ച് വിജയോൽസവം കൺവീനർക്ക് സമർപ്പിക്കും. വിജയോൽസവം കൺവീനർക്ക് മറ്റ് അദ്ധ്യാപകരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തും. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എ പ്ലസ്സ് ക്ലബിലെ ഒാരോ വിദ്യാർത്ഥിയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഒാരോ വിദ്യാർത്ഥിയെ ദത്തെടുത്ത് പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു.
ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ ഫിദ. ടി. പി നന്ദി പറഞ്ഞു.
വർക്ക്ഷോപ്പ് - കുട നിർമ്മാണം
04 ജുലൈ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. ജാസ്‌മിൻ. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.
ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
ക്ലാസ് പി ടി എ
04 ജൂലൈ 2018- ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂലൈ 2, 3, 4 ദിവസങ്ങളിലായി നടന്നു. ജൂലൈ 2 (തിങ്കൾ) ന് പത്ത്, ഏഴ് ക്ലാസ്സുകളിലേയും, ജൂലൈ 03 (ചൊവ്വ) ന് ഒൻപത്, ആറ് ക്ലാസ്സുകളിലേയും, ജൂലൈ 04 (ബുധൻ) ന് എട്ട്, അഞ്ച് ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2018-19 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് - ഏകദിന ശില്പശാല
30 ജുൺ 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യഘട്ട ഏകദിന പരിശീലനം കൈറ്റിന്റെ (കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ) നേതൃത്വത്തിൽ ജൂൺ 30 ന് (ശനി) എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിൽ വച്ച് നടന്നു. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. എസ്സ്. എെ. ടി. സി സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. ഹരീഷ് സാർ (എസ്സ്. എെ. ടി. സി - സി. എം. എച്ച്. എസ്സ്, മണ്ണൂർ) ആയിരുന്നു പരിശീലനം നൽകിയത്.
ലിറ്റിൽ കൈറ്റ്സ് അടിസ്ഥാന ധാരണകൾ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും, മൊബൈൽ ഗെയിം പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ട്രബിൾഷൂട്ടിംഗ് സ്ക്രാച്ച് സോഫ്റ്റ്‌വെയർ, റോബോട്ടിക്ക് പ്രോഗ്രാമിംഗ്, എന്നിവയിലായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള വിദഗ്ദ പരിശീലനം നടത്തിത്.
സ്‌കൂൾ തല ഐ. സി. ടി. പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രവർത്തിക്കുന്നത്.
വിവര വിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപ്പര്യത്തെ പ്രോൽസാഹിപ്പിക്കുക, വിവര വിനിമയ സങ്കേതങ്ങൽ ആഴത്തിൽ സ്വായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക, വിദ്യാലയങ്ങളിലെ ഹൈ ടെക് ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ ഹൈടെക് അധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, സാങ്കേതിക വിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും കുട്ടികളിൽ സൃഷ്ടിക്കുക, സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുക, ചെറിയ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക, പുതിയ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവിധ ഭാഷാകമ്പ്യൂട്ടിംഗ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയവയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിൽ ഉൾപ്പെടുന്നുണ്ട്.
വേൾഡ് കപ്പ് പ്രവചന മത്സരം
28 ജുൺ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ചാമ്പ്യൻമാർ ആകുന്ന ടീം, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീം, ടോപ്പ് സ്കോറർ എന്നീ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം എഴുതി ജൂലൈ രണ്ടിന് നാല് മണിക്കുള്ളിൽ സ്പോർട്സ് റൂമിനു മുൻപിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കേണ്ടതാണ്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകുന്നതാണ്.
പഠനം ഇനി ഹൈടെക് ക്ലാസ്സ് റൂമിൽ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
19 ജുൺ 2018 - ചൊവ്വ
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്) ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ കെ. കുഞ്ഞലവി നിർവ്വഹിച്ചു. ഇരുപത്തി ഏഴ് ഹൈസ്കൂൾ ക്ലാസ്സ്റൂമുകൾ പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് ക്ലാസ്സ്റൂമുകളിലൂടെ ആയിരിക്കും.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എസ്. എെ. ടി. സി. പി. സിറാജ് കാസിം സ്വാഗതവും സ്കൂൾ ലീഡർ അഫ്നാസ്. സി നന്ദിയും പറഞ്ഞു.
ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗത്തിൽ എല്ലാ ക്ലാസ്സ്റൂമുകളും സ്മാർട്ട് ഹൈടെക് ക്ലാസ്സ്റൂമുകൾ ആണ്.
വായനാവാരാചരണം
19 ജുൺ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ വായനാവാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 ന് ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ക്ലബ്ബിനു കീഴിൽ നടത്തിയ പരിപാടിയിൽ വായനയുടെ മഹത്വത്തെപ്പറ്റി അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, അബ്ദുൽ ഗഫൂർ. എം, റാബിയ. കെ, ശരീഫ ബീഗം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആരതി വായനദിന സന്ദേശം നൽകി.
വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, എന്നിവ നടത്തി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വൃക്ഷതൈ വിതരണം
13 ജൂൺ 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. ഞാവൽ,, ചാമ്പ, സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ചിത്ര മണക്കടവത്ത് പരിസ്ഥിതി ദിനസന്ദേസം നൽകി.
ജൂനിയർ റെഡ്ക്രോസ് കൺവീനർ ശരീഫ ബീഗം സ്വാഗതവും ഗൈഡ് കൺവീനർ മായ. വി.എം നന്ദിയും പറഞ്ഞു.
ജൂനിയർ റെഡ്ക്രോസ് ജോയിന്റ് കൺവീനർ ഷൈമ. യു, സ്കൗട്ട് കൺവീനർ സൈഫുദ്ദീൻ. എം.സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പ്രവേശനോത്സവം
12 ജുൺ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2018 – 19 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപാടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 12 ചൊവ്വാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. (ശക്തമായ മഴ കാരണം ജുൺ 12 ന് ആണ് ഈ വർഷം മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നത്) വിദ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗാനത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അസംബ്ലിയിൽ അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ട് ഷീബ രഘുനാഥ്, രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ സുലോചന, മായ. വി.എം എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ നിർവ്വഹിച്ചു. കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം കേമ്പസിലെ ഈ വർഷത്തെ പുതിയ വിദ്ധ്യാർത്ഥി പ്രതിനിധികളായ അഞ്ചാം ക്ലാസ്സ് വിദ്ധ്യാർത്ഥി പ്രതിനിധികൾ നിർവ്വഹിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ എം. യൂസുഫ്, വി. പി. മുനീർ, സൈഫുദ്ദീൻ. സി. പി, ബീരാൻ കോയ. ടി, എം. സി. സൈഫുദ്ദീൻ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2017 – 18
.
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് -ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ആറ് വിദ്യാർത്ഥികൾ അർഹത നേടി.
28 മെയ് 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) മത്സരപരീക്ഷയിൽ ഈ വർഷം നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ റജ, മുഹമ്മദ് നിഹാൽ, ജിയാദ് റഹ്മാൻ, നാസിയ അഹമ്മദുൽ കബീർ, അഫ്‌ലഹ് സിദ്ദീഖ്, ഷാനിൽ മുഹമ്മദ് എന്നീ ആറ് വിദ്യാർത്ഥികൾ ജേതാക്കളായി.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം
16 മെയ് 2018 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ ഐ. സി. ടി. കൂട്ടായ്മയായ ലിറ്റിൽ കൈസ്റ്റിന്റെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. സ്കൂൾ എസ്സ. എെ. ടി. സി സിറാജ് കാസിം അധ്യക്ഷത വഹിച്ചു.
മാർച്ച് മൂന്നിന് (ശനി) ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഒാൺലൈൻ സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നാൽപത് വിദ്യാർത്ഥികളെ ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞടുത്തു. ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ അഫ്‌ലഹ് സിദ്ദീഖ്. എം. കെ എന്ന വിദ്യാർത്ഥിയേയും, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ആയി 9 എ ക്ലാസ്സിലെ തന്നെ ഫിദ എം. വി എന്ന വിദ്യാർത്ഥിയേയും തെരെഞ്ഞടുത്തു.
ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ചിത്ര മണക്കടവത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ക്ലബ്ബ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു.
സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ച്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരോ മണിക്കൂർ വീതം മോഡ്യൂൾ പ്രകാരം ചാർജുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് നടത്തുമെന്ന് ക്ലബ്ബ് അംഗങ്ങളെ അറിയിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ എെ.ടി ക്ലബ് കൺവീനർ ആശിഷ് റോഷൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻറ് കൺവീനർ അഫ്‌ലഹ് സിദ്ദീഖ്. എം. കെ നന്ദിയും പറഞ്ഞു.
അർഷിൻ. ടി, ഇശൽ. പി - യു. എസ്. എസ്. ജേതാക്കൾ
12 മേയ് 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഇശൽ. പി (7എ), അർഷിൻ. ടി (7സി) എന്നീ രണ്ട് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
ജൂനിയർ റെഡ്ക്രോസ് സി ലെവൽ പരീക്ഷ -ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ 32 വിദ്യാർത്ഥികൾ അർഹത നേടി.
11 മെയ് 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017-18 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 32 ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സി ലെവൽ പരീക്ഷയിൽ വിജയികളായി.
കളിയിലെ മികവ് പഠനത്തിലും
10 മേയ് 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ) മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി സച്ചിൻ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. പ്ലസ് വൺ പരീക്ഷയിലും മികവ് തെളിയിച്ച സച്ചിൻ 560 ൽ 555 മാർക്ക് നേടിയിരുന്നു.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് ഇന്ത്യൻ ഫുട്ബോൾ താരവും, അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കുമായി സുഹാനി.
10 മേയ് 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പ്ലസ് ടൂ പരീക്ഷയിൽ (സയൻസ്) മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി സ്കൂളിന്റെ അഭിമാനമായി മാറി. പ്ലസ് വൺ പരീക്ഷയിലും സുഹാനി മുഴുവൻ മാർക്കും (540 ൽ 540) നേടിയിരുന്നു.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
10 മേയ് 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു.
462 വിദ്യാർത്ഥികൾ പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിലും 188 വിദ്യാർത്ഥികൾ അൺ എയ്ഡഡ് വിഭാഗത്തിലും പരീക്ഷ എഴുതി. പ്ലസ് ടൂ എയ്ഡഡ് വിഭാഗത്തിൽ 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. 35 വിദ്യാർത്ഥികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസ്സ് നേടി സ്കൂളിന് 94 ശതമാനം വിജയം ലഭിച്ചു.
പ്ലസ് ടൂ അൺ എയ്ഡഡ് വിഭാഗത്തിൽ ഒരു വിദ്യാർത്ഥി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂൾ 96 വിജയശതമാനം കരസ്ഥമാക്കി.
പ്ലസ് ടൂ സയൻസിൽ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സുഹാനി. എ എന്ന വിദ്യാർത്ഥിനി സ്കൂളിന്റെ അഭിമാനമായി മാറി.
എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 51 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
03 മെയ് 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
മറ്റു മേഖലകളെപ്പോലെ തന്നെ അക്കാദമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2017-18 അക്കാദമിക വർഷത്തിൽ 406 വിദ്യാർത്ഥികൾ എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയതിൽ 51 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും 25 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 99 ശതമാനം വിജയം ലഭിച്ചു.
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
5 ഏപ്രിൽ 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സെപ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഏപ്രിൽ ഏഴ് മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 01- 01- 2004 നും 31- 12 -2008നും ഈടയിൽ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.
സ്റ്റാഫ് ടൂർ
29 മാർച്ച് 2018 – വ്യാഴം
'ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017-18 അക്കാദമിക വർഷത്തെ സ്റ്റാഫ് ടൂർ മാർച്ച് 29 ന് (വ്യാഴം) ആലപ്പുഴയിലേക്ക് നടത്തി. രാവിലെ ആറുമണിക്ക് യാത്ര ആരംഭിച്ചു. സെക്രട്ടറി കെ. മുനീർ സാറുടെ നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളടക്കം നൂറോളം അംഗങ്ങൽപങ്കെടുത്തു. പുലർച്ചെ ഒരു മണിയോടു കൂടി സ്കൂളിൽതിരിച്ചെത്തി. യാത്രയും, ബോട്ടിംഗും എല്ലാവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
03 മാർച്ച് 2018 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്ക് വിദ്യാലയങ്ങളിലെ ഹൈസ്കൂൾ കുട്ടികളുടെ കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്കുള്ള ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് മാർച്ച് മൂന്നിന് (ശനി) സ്കൂൾ എെ. ടി ലാബ്, മൾട്ടീമീഡിയക്ലാസ്സ്റൂം എന്നിവിടങ്ങളിലായി നടത്തി. സ്കൂൾ ഐ. സി. ടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള അദ്ധ്യാപകരായ സിറാജ് കാസിം (എസ്സ. എെ. ടി. സി), ചിത്ര മണക്കടവത്ത് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ആയിരുന്നു ഒാൺലൈൻ സെലക്ഷൻ ടെസ്റ്റ് നടത്തിയത്.
കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ) നടപ്പാക്കിയ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്' ഐ. ടി. ക്ലബ്ബ് രൂപീകരിച്ചത്.
ആനിമേഷൻ, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, റോബോട്ടിക്‌സ്, ഇ ഗവേണൻസ്, ഇ കൊമേഴ്‌സ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ ഉൾക്കൊള്ളുന്നതാണ് ലിറ്റിൽ കൈറ്റ്‌സ് ഐ. ടി. ക്ലബിന്റെ പ്രവർത്തനം.
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നൂറോളം കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. തെരഞ്ഞെടുക്കുന്ന കുട്ടികൾക്കുള്ള ആദ്യഘട്ട പരിശീലനം 2018 ജൂൺ മാസത്തിൽ നടക്കും.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
22 ഫെബ്രുവരി 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാൻ സമർപ്പണപരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് രാമനാട്ടുകര മുനിസിപാലിറ്റി വൈസ് ചെയർപേഴ്സൺ ശീമതി സജ്ന. പി. കെ. നിർവ്വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി കെ. സി. സുലോചന അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ ഏറ്റു വാങ്ങി.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഒരു ലഘുവിവരണം നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, എൻ.സി അബൂബക്കർ, കെ. കെ. ആലിക്കുട്ടി, കെ.ടി. കബീർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ സംസാരിച്ചു.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ച് രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ ശ്രീമതി സുലോചന ഉദ്ബോധിപ്പിച്ചു.
രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും
22 ഫെബ്രുവരി 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ മലയാളം അദ്ധ്യാപികയായിരുന്ന കെ. പി. റസീന ടീച്ചർ അനുസ്മരണ പരിപാടി ഫെബ്രുവരി 22 ന് ഹയർ സെക്കണ്ടറി സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ് (മീഞ്ചന്ത) പ്രൊഫസർ കെ. സി. അബ്ദുൽ നാസർ മുഖ്യാതിഥി മുഖ്യ പ്രഭാഷണം നടത്തി.
ഹൈസ്ക്കൂൾ വിഭാഗം മലയാളംഅദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
മുൻ അധ്യാപകൻ എൻ. സി. അബൂബക്കർ മാസ്റ്റർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ മുഹമ്മദ് അസ്‌ക്കർ. പി, കബീർ. കെ. ടി, കൗസർ, റാബിയ. കെ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഹൈസ്കൂൾ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ ആസ്വാദനകുറിപ്പ്, സംവാദം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് മുഖ്യാതിഥി പ്രൊഫസർ കെ. സി. അബ്ദുൽ നാസർഉപഹാരം നൽകി. ശാരിടീച്ചർ നന്ദി പറഞ്ഞു.
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്
20 ഫെബ്രുവരി 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറായിരുന്ന കെ. എ. ഹസ്സൻകുട്ടി സാഹിബിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മൂന്നാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഫെബ്രുവരി 20 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ ജിയാദ് ഹസ്സൻ സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നിർവ്വഹിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, എം. സി. സൈഫുദ്ദീൻ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗം പി. പി. ഹാരിസ് എന്നിവർ സംസാരിച്ചു. കായികാദ്ധ്യാപകരായ വി. പി. എ. ജലീൽ സ്വാഗതവും കെ. എം. ഷബീറലി മൻസൂർ നന്ദിയും പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ രാമനാട്ടുകരയും എ. എം. യു. പി. സ്കൂൾ പുത്തൂർമഠവും ഫൈനലിൽ പ്രവേശിച്ചു. ടൈബ്രേക്കറിൽ രണ്ട് ഗോളുകൾക്ക് ജി. യു. പി. സ്കൂൾ രാമനാട്ടുകരയെ പരാജയപ്പെടുത്തി പുത്തൂർമഠം എ. എം. യു. പി. സ്കൂൾ ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് സിയാദ്‍ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
വൈകീട്ട് 4.30 ന് നടന്ന സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. മാനേജിംഗ് കമ്മറ്റി പ്രസിഡൻണ്ട് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ആർ. യു. എ. പ്രസിഡൻണ്ട് പ്രൊഫസ്സർ കുട്ട്യാലികുട്ടി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ ഹനീഫ് മുഹമ്മദ്, കെ. എ. ഹാറൂൺ റഷീദ് അമ്പലങ്ങാട്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്മാൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
രാജ്യപുരസ്കാർ അവാർഡ്
19 ഫെബ്രുവരി 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനത്തിനു സംസ്ഥാന ഗവർണർ നൽകുന്ന ഉയർന്ന പുരസ്കാരമായ രാജ്യപുരസ്കാരിന് ഈ വർഷം (2017-18) നമ്മുടെ സ്കൂളിലെ ആറ് വിദ്ധ്യാർത്ഥികൾ അർഹരായി. ഫിലു തസ്നി, ആരതി. പി. പി, അനുശ്രീ, സ്വാതി. പി, ജിജി. കെ, നിമ്യ. പി എന്നിവരാണ് നമ്മുടെ രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ.
പഠനയാത്ര – പ്രൈമറി വിഭാഗം
15 ഫെബ്രുവരി 2018 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പ്രൈമറി വിഭാഗം പഠനയാത്രാകൺവീനർ സി. പി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ 94 വിദ്യാർത്ഥികളും (49 പെൺകുട്ടികളും 45 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഫെബ്രുവരി 14, 15 (ബുധൻ, വ്യാഴം) തിയതികളിലായി തൃശ്ശൂർ, എർണ്ണാംകുളം, കൊച്ചി എന്നീ സ്ഥലങ്ങളിലേക്ക് 2018-19 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
14 ന് (ബുധൻ) വൈകീട്ട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
തൃപ്പൂണിത്തുറ ഹിൽ പാലസ്, ലുലു മാൾ, മെട്രോ റെയിൽ, സ്കൂബിഡെ കിറ്റക്സ് ലുങ്കി, അന്നാ അലൂമിനിയം, ബോൾഗാട്ടി പാലസ്, മറൈൻ ഡ്രൈവ്, പാർക്ക്, ബോട്ടിംങ് എന്നിവ സന്ദർശിച്ചു. എന്നും ഓർമ്മിക്കാനുള്ള നല്ലനല്ല അനുഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും യാത്രയിലുടനീളം പങ്കുവെച്ചു.
15 ന് (വ്യാഴം) വൈകീട്ട് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും
08 ഫെബ്രുവരി 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അസ്സംബ്ലിയിൽ വച്ച് അനുമോദിച്ചു. ഒൻപതാം ക്ലാസ്സുിൽ നിന്ന് ആശിശ് റോഷൻ (9ബി), എട്ടാം ക്ലാസ്സുിൽ നിന്ന് ഇർഫാൻ സലീം (8ബി), ഏഴാം ക്ലാസ്സുിൽ നിന്ന് ഗൗരി. പി. (7ബി), ആയിഷ നിദ (7ബി), ആറാം ക്ലാസ്സുിൽ നിന്ന് ഹുദ നഈമ (6എ), അഞ്ചാം ക്ലാസ്സുിൽ നിന്ന് നദീം ഹനീഫ് (5ബി) എന്നീ വിദ്യാർത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
03 ഫെബ്രുവരി 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
വാട്ടർ കളർ പഠന ക്ലാസ്സ്
03 ഫെബ്രുവരി 2018 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സെമിനാർഹാളിൽ വച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പഠന ക്ലാസ്സ് ഉൽഘാടനം ചെയ്തു. സ്കൂളിലെ ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി. അൻപതിൽ അധികം കുട്ടികൾ പഠന ക്ലാസ്സിൽ പങ്കെടുത്തു.
ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു
01 ഫെബ്രുവരി 2018 – വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തെ ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു. പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ സി. പി. സൈഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തുന്നത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് പ്രധാനമായും നൈറ്റ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പഠന പിന്തുണ നൽകി പഠന നിലവാരം ഉയർത്തുക എന്നതാണ് നൈറ്റ് ക്ലാസ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ.
വൈകീട്ട് അഞ്ചുമണി മുതൽ രാത്രി എട്ടര വരെയാണ് ക്ലാസ്സ് നടത്തുന്നത്.
റിപ്പബ്ളിക്ക്ദിന പരിപാടി
26 ജനുവരി 2018 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാൻ കോയ, കെ. റാബിയ, മായ. വി.എം എന്നിവർ സംസാരിച്ചു.
കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു.
` ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുര വിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ അബ്ദുൽ ജലീൽ. വി.പി, സൈഫുദ്ദീൻ. സി.പി, ശരീഫ ബീഗം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡോ: കെ. ഷഹർ സാറിനെ ആദരിച്ചു
16 ജനുവരി 2018 – ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പി. എച്ച്. ഡി. ബിരുദം കരസ്ഥമാക്കിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകൻ ഡോക്ടർ കെ. ഷഹർ സാറിനെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഇമ്പിച്ചിക്കോയ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിങ്ങ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി അൺ എയ്ഡഡ് വിഭാഗം കോ ഒാർഡിനേറ്റർ കെ.കോയ, ഫാറൂഖ് എ. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, ഹയർ സെക്കണ്ടറി മുൻ പ്രിൻസിപ്പാൾ കുഞ്ഞഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു. എം. മുഹമ്മദലി ഷഹർ സാറിന് ഉപഹാരം നൽകി.
ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു.
രജ റെനിൻ, ഫിദ നൗറിൻ, മുഹമ്മദ് ഫൈസൽ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ
08 ജനുവരി 2018 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ രജ റെനിൻ. വി. സി, ഹയർ സെക്കണ്ടറി വിഭാഗം അറബിക് കവിത രചനയിൽ ഫിദ നൗറിൻ, മാപ്പിളപ്പാട്ടിൽ മുഹമ്മജ് ഫൈസൽ എന്നീ വിദ്ധ്യാർത്ഥികൾ എ ഗ്രേഡ് നേടി സ്കൂളിന്റെ അഭിമാന താരങ്ങളായി.
ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണേഴ്സ്
18 ഡിസംബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
റൗളത്തുൽ ഉലൂം അസോസിയേഷൻ ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഡിസംബർ 12 മുതൽ ഡിസംബർ 18 വരെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് നടത്തിയ നടത്തിയ ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫാറൂഖ് കോളേജ് ടീം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ നടന്ന ടൂർണ്ണമെന്റിന്റെ ഉൽഘാടനം ഡിസംബർ 12 ന് ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി. ഇമ്പിച്ചി കോയ നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, സി. പി. സൈഫുദ്ദീൻ, ജംഷീർ ഫാറൂഖി എന്നിവർ സംസാരിച്ചുു. ടൂർണ്ണമെന്റിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എട്ടു ടീമുകൾ പങ്കെടുത്തിരുന്നു.
ഡിസംബർ 18 ന് നടന്ന സമാപനചടങ്ങിൽ റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പ്രൊഫസർ കെ. എം. നസീർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ അശ്റഫലി, ജംഷീർ ഫാറൂഖി, എം. ഷുക്കൂർ, ടൂർണ്ണമെൻറ് കമ്മറ്റി കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചുു.
റൗളത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ മുസ്തഫ ഫാറൂഖി, ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഫാറൂഖ് എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. എം. മുഹമ്മദ് കുട്ടി, ഫാറൂഖ് ഹൈസ്കൂൾ മുൻഹെഡ്മാസ്റ്റർ കെ. കോയ, എം. ഷുക്കൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാംമ്പസിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്ധ്യാർത്ഥികൾക്കും ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തിയിരുന്നു. കൂടാതെ കാംമ്പസിലെ വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്രിക്കറ്റ് ടൂർണ്ണമെൻറും നടത്തിയിരുന്നു.
നുഹ ബിൻത് അനസ്, രജ റെനിൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ജില്ല സ്കൂൾ കലോൽസവം പ്രതിഭകൾ
08 ഡിസംബർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നുഹ ബിൻത് അനസ് രജ റെനിൻ. വി. സി
ഡിസംബർ 4, 5, 6, 7, 8 (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) തിയതികളിലായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഈ വർഷത്തെ കോഴിക്കോട് ജില്ല റവന്യൂ സ്കൂൾ കലോൽസവത്തിൽ അറബി പദ്യം, അറബി ഗാനം, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഉറുദു പദ്യം എ ഗ്രേഡും നേടി നുഹ ബിൻത് അനസ്, എ ഗ്രേഡോടെ കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനവും, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡും നേടി രജ റെനിൻ. വി. സി. എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ ജില്ല കലാ പ്രതിഭകളായി.
ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ നുഹ ബിൻത് അനസ് ചുങ്കം സ്വദേശിയും, പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ രജ റെനിൻ തിരുത്തിയാട് സ്വദേശിയുമാണ്.
നുഹ ബിൻത് അനസ് അവതരിപ്പിച്ച അറബി പദ്യം, രജ റെനിൻ അവതരിപ്പിച്ച കഥാപ്രസംഗം, എ ഗ്രേഡ് ലഭിച്ച അറബി നാടകം, അറബി ഗ്രൂപ്പ് സോഗ് എന്നിവ രചിച്ച പരിശീലനം നൽകിയത് നമ്മുടെ സ്കൂളിലെ അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചറാണ്.
ഈ വർഷത്തെ സബ്‌ജില്ല (ഫറോക്ക്) സ്കൂൾ കലോൽസവത്തിൽ നുഫ ബിൻത് അനസ് അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയിരുന്നു. ,
രജ റെനിൻ അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ്. ചാമ്പ്യന്മാർ
08 ഡിസംബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് ജേതാക്കളായി. ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് വിജയികളായത്. എൻ. എൻ. എം. എച്ച്. എസ്. എസിലെ അക്ബറിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്തു.
സമാപനചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ, ഹാഷിം അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ ഡയറക്ടർ ഡോ: സക്കീർ ഹുസൈൻ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഇ. പി ഇമ്പിച്ചിക്കോയ, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രൊഫസർ ടി. എം. അബ്ദു റഹിമാൻ, ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പുളിയാളി മെഹബൂബ് എന്നിവർ സംസാരിച്ചുു.
ചടങ്ങിൽ സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്ന ഗാലറിയോടു ചേർന്ന് സ്പോട്സ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഹാളിന്റെയും, സ്പോട്സ് താരങ്ങൾക്ക് വസ്ത്രം മാറാനുള്ള ബാത്ത് റൂം സൗകര്യത്തോടുകൂടിയ കെട്ടിടന്റെയും ഉൽഘാടനം റൗളത്തുൽ ഉലൂം അസോസിയേഷൻ പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ നിർവ്വഹിച്ചുു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - ശെർഷ ബക്കർ നാലാം സ്ഥാനത്ത്
08 ഡിസംബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
തെലുങ്കാനയിൽ വച്ച് നവംമ്പറിൽ നടന്ന ഈ വർഷത്തെ ജൂനിയർ വിഭാഗം ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ശെർഷ ബക്കറിന് ദേശീയ തലത്തിൽ നാലാം സ്ഥാനം. പത്താം ക്ലാസ്സ് വിദ്ധ്യാർത്ഥിയായ ശെർഷ ബക്കർ തുടർച്ചയായി രണ്ടാം തവണയാണ് ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കുന്നത്.
ഫാറൂഖ് കോളേജ് സ്വദേശിയായ ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്. മേനേജ്മെന്റും, അദ്ധ്യാപകരും, വിദ്ധ്യാർത്ഥികളും ചേർന്ന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ടീമിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ - അക്ഷയ്.പി. ടി.
08 ഡിസംബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കേരള സ്റ്റേറ്റ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ പ്രതിഭ അക്ഷയ്. പി. ടി. കളത്തിലിറങ്ങുന്നു. ധാരാളം ഫുട്ബോൾ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള അക്ഷയ് രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥിയാണ്. ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അക്ഷയ് മലപ്പുറം കവന്നൂർ സ്വദേശിയാണ്.
കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറിയും എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ
07 ഡിസംബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും ഫൈനലിൽ പ്രവേശിച്ചു.
വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ ചാലിയം ഇമ്പിച്ചിഹാജി ഹയർ സെക്കണ്ടറി സ്കൂളിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്ര ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഐ. ഒ. എച്ച്. എസ്. എസ് എടവണ്ണ യെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
വെള്ളിയാഴ്ച്ച (08 ഡിസംബർ) വൈകുന്നേരം 3.30 ന് നടക്കുന്ന ഫൈനലിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എൻ. എൻ. എം. എച്ച്. എസ്. എസ്. ചേലേമ്പ്രയും തമ്മിൽ മാറ്റുരക്കും.
സമാപന ചടങ്ങ് ആർ. യു. എ. പ്രസിഡൻണ്ട് കെ. വി. കുഞ്ഞഹമ്മദ് കോയ ഉൽഘാടനം ചെയ്യും. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻണ്ട് കമാൽ വരദൂർ ട്രോഫികൾ വിതരണം ചെയ്യും.
ആർ. യു. എ. പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ
05 ഡിസംബർ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആർ. യു. എ. (റൗളത്തുൽ ഉലൂം അസോസിയേഷൻ) ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 1, 2, 3, 4, 5 (വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിലായി ഫാറൂഖ് കോളേജിൽ വച്ച് നടന്ന പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ - മെഗാ എക്സിബിഷൻ - യിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം സ്റ്റാളിൽ, വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും നിർമ്മിച്ച വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങളായിരുന്നു പ്രദർശിപ്പിച്ചത് എന്നതു കൊണ്ട് തന്നെ മറ്റുള്ള സ്റ്റാളുകളിൽ നിന്നും തികച്ചും വ്യത്യസ്ഥത പുലർത്തി.
വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എൽ. എ. ഫാറൂഖ് കോളേജിലെ യൂസുഫ് അൽ സഖാഫി ഒാഡിറ്റോറിയത്തിൽ വച്ചാണ് പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോയുടെ ഉൽഘാടനം നിർവ്വഹിച്ചത്.
അദ്ധ്യാപകരായ യൂസുഫ്. എം, ജാസ്മിൻ, ആയിഷ രഹ്‌ന, റമീസ് ശിബാലി, കെ. മുനീർ, സിറാജ് കാസിം, പ്രവൃത്തി പരിചയ ക്ലബ്ബിലെ അംഗങ്ങളായ ഹുദ ഫാത്തിമ, ജഹാന ഷെറിൻ തുങ്ങിയ വിദ്ധ്യാർത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം സ്റ്റാൾ ഒരുക്കിയത്.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തിൽ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ വച്ച് പരിശീലനം നൽകി വരുന്ന വിവിധ തൊഴിൽ പരിശീലനത്തിന്റെ തൽസമയ നിർമ്മാണം സ്റ്റാളിൽ വച്ച് ജില്ല-സംസ്ഥാന തലങ്ങളിൽ സ്കൂൾ പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ചെയ്തു കാണിക്കുന്നുണ്ടായിരുന്നു. മരത്തിൽ കൊത്തുപണി, എംബ്രോയ്ഡറി, ഫാബ്രിക് പെയ‌്ന്റിംഗ്, ചോക്ക്, കുട, പേപ്പർ ബാഗ്, വർണ്ണ കടലാസുകൊണ്ടുള്ള പൂക്കൾ, പൗച്ച്, തുണി സഞ്ചി, ഗ്രോ ബാഗ് എന്നീ ഇനങ്ങളിലായിരുന്നു തൽസമയ നിർമ്മാണപ്രവർത്തനങ്ങൾ പ്രധാനമായും നടന്നത്.
പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗ്, തുണി സഞ്ചി, ചവിട്ടി, പൗച്ച്, ഗ്രോ ബാഗ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും, അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി വിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച എംബ്രോയ്ഡറി ചെയ്ത തലയിണക്കവറുകൾ, ടവ്വൽ, ചോക്ക്, ഫാബ്രിക് പെയ‌്ന്റ് ചെയ്ത ടവ്വൽ, തലയിണക്കവറുകൾ, കുട, വർണ്ണ കടലാസുകൊണ്ട് നിർമ്മിച്ച വിവിധ തരം പൂക്കൾ, വിവിധ തരം വസ്ത്രങ്ങൾ, തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ എം. യൂസുഫ് സാറിന്റെ ബോൾപേന ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ, കൊളാഷ്, ടൈലറിംഗ് ടീച്ചർ നദീറ, വർക്ക് എക്സ്പീരിയൻസ് ടീച്ചർ ജാസ്‌മിൻ, പ്രൈമറി വിഭാഗം അദ്ധ്യാപിക ആയിഷ രഹ്‌ന എന്നിവരുടെ എംമ്പോസിംഗ് പെയ‌്ന്റ് തുടങ്ങിയവയുടെ പ്രദർശനവും വില്പനയും സ്റ്റാളിൽ നടത്തുകയും ചെയ്തിരുന്നു.
സിറാജ് കാസിം സാറിന്റെ ഭാവനയിൽ രൂപം കൊണ്ട്, റമീസ് ശിബാലി മാഷും, ബിഎഡ്ഡ് ട്രൈനീസും, പ്രൈമറി വിദ്ധ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ മെഗാ മാഗസിൻ പ്രദർശിപ്പിച്ചിരുന്നു. കൂടെ സ്കൂളിന്റെ മാഗസിനുകളുടെ പ്രദർശനവും വില്പനയും സ്റ്റാളിൽ വച്ച് നടത്തിയിരുന്നു.
ആരംഭം മുതൽ 2017 നവംബർ വരെയുളള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്ര വിവരിക്കുന്ന, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ആയിഷ രഹ്‌നയുടെ രചനയിലുള്ള വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ തന്നെയായ കെ. മുനീർ ആയിരുന്നു.
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ നടത്തുന്ന ഔഷധ സസ്യങ്ങളുടെ പ്രദർശനവും സ്റ്റാളിൽ വച്ച് ഉണ്ടായിരുന്നു. സ്റ്റാളിന്റെ മുൻവശം ഹൈസ്കൂളിന്റെ മുൻവശത്തിന്റെ മാതൃകയിൽ രൂപകൽപന ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥികൾക്ക് ഗൃഹാതുരത്ത്വം തോന്നാൻ ഇടയാക്കി.
റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ പതിനൊന്ന് സ്ഥാപനങ്ങളിലെയും സ്റ്റാളുകൾക്ക് പുറമെ ജെ. ഡി. റ്റി. നല്ലളം ഹാൻഡികെയ്പ്പ്ട് സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും, പുറമെ നിന്നുള്ള വ്യക്തികളുടേയും സ്റ്റാളുകൾ ഉണ്ടായിരുന്നു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇതേ ദിവസങ്ങളിൽ തന്നെ (ഡിസംബർ 1, 2, 3, 4 - വെള്ളി, ശനി, ഞായർ, തിങ്കൾ) റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, സമീപവാസികളുടെയും ഫുഡ്ഫെസ്റ്റ് 'തക്കാരം' എന്ന പേരിൽ നടത്തിയിരുന്നു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഫുഡ്ഫെസ്റ്റിനോടനുബന്ധിച്ച് പാചകമത്സരവും നടത്തി.
ശരീഫ ബീഗം, മെഹ്ഫിദ. വി, ബിന്ദു. എ. പി, റാബിയ, എം. സി. സൈഫുദ്ദീൻ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ഫുഡ്ഫെസ്റ്റ് നടന്നത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്ധ്യാർത്ഥികളും, അദ്ധ്യാപകരും, പ്രദേശവാസികളും, റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ പതിനൊന്ന് സ്ഥാപനങ്ങളിലെ പൂർവ്വ വിദ്ധ്യാർത്ഥികളും മറ്റും മെഗാ എക്സിബിഷൻ (പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ) വീക്ഷിക്കാൻ എത്തിയിരുന്നു.
ഡിസംബർ 4 തിങ്കളാഴ്ച വരെ തീരുമാനിച്ചിരുന്ന എക്സ്പോ ജനബാഹുല്യം മൂലം ഡിസംബർ 5 ചൊവ്വാഴ്ച്ചയിലേക്ക് കൂടി നീട്ടേണ്ടി വന്നു.
പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകൾക്ക് വേണ്ടി ഫുഡ്ഫെസ്റ്റ്, പാചകമത്സരം, വിവിധ തരം കലാകായികമത്സരങ്ങൾ എന്നിവ നടത്തി. എല്ലാ ദിവസങ്ങളിലും വൈകീട്ട് മൂന്ന് മണി മുതൽ ആറ് മണി വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.
മരണപ്പെട്ടു
02 ഡിസംബർ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നമ്മുടെ സ്കൂളിൽ എട്ടാം ക്ലാസ്സ് ഡി യിൽ പഠിക്കുന്ന ഫാത്തിമ ശിബില എന്ന വിദ്ധ്യാർത്ഥിനി മരണപ്പെട്ടു. സംസ്കാരം നാളെ (ഡിസംബർ 03 - ഞായർ). കോടംമ്പുഴ കള്ളിവളവ് സ്വദേശിനിയാണ്.
കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഉൽഘാടനം
28 നവംബർ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം നവംബർ 28ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് മുൻ വിദ്യാഭ്യാസമന്ത്രി അബ്ഗുറബ് (എം. എൽ.എ) നിർവ്വഹിച്ചു. സ്കൂൾ മാനേജറും കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് ചെയർമാനുമായ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം.മൊയ്തീൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള മറഡോണ എന്നറിയപ്പെടുന്ന മുൻ ദേശീയ ഫുട്ബോൾ താരം ആസിഫ് സഹീർ മുഖ്യാഥിതി ആയിരുന്നു. അദ്ദേഹം കളിക്കാരുമായി പരിചയപ്പെട്ടു.
നവംബർ 28 മുതൽ ഡിസംബർ 8 വരെയാണ് ടൂർണ്ണമെൻറിന്റ് നടക്കുന്നത്. സംസ്ഥാനത്തെപ്രമുഖ സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, ആർ. യു. എ. സെക്രട്ടറി പ്രൊഫസർ കുട്ട്യാലിക്കുട്ടി, ആർ. യു. എ. പ്രിൻസിപ്പാൾ പ്രൊഫസർ മുസ്തഫ ഫാറൂഖി, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ഒ. മുഹമ്മദ് കോയ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പ്രൊഫസർ സൈദ്, പ്രൊഫസർ മുഹമ്മദ് കുട്ടശ്ശേരി, ഫാറൂഖ് ട്രൈനിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ സി. എ. ജൗഹർ, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം എന്നിവർ സംസാരിച്ചുു.
ചടങ്ങിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഈ വർഷത്തെ റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫുട്ബോൾ പ്രതിഭ അഭിജിത്ത്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങി ദേശീയ തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ശെർഷ ബക്കർ എന്നീ വിദ്ധ്യാർത്ഥികളെയും, കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ വരച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാറെയും ആദരിച്ചു. ഇവർക്കുള്ള ട്രോഫികൾ മുഖ്യാഥിതി ആസിഫ് സഹീർ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ സമ്മാനിച്ചുു.
പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്കൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, , എന്നിവർ സന്നിഹിതരായിരുന്നു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.
കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫുട്ബോൾ ടൂർണ്ണമെന്റ് ജോയിൻറ് കൺവീനർ സി. പി. സൈഫുദ്ദീൻ എന്നിവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.
കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ റണ്ണേഴ്സ്
26 നവംബർ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നവംബറിൽ നടന്ന ഈ വർഷത്തെ കേരള സ്റ്റേറ്റ് റിലയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ഫസ്റ്റ് റണ്ണേഴ്സ് ആയി. ഫൈനലിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളുമായാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പോരാടിയത്.
മികച്ച കളിക്കാരനായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അഭിജിത്തിനെ തെരഞ്ഞെടുത്തു.
ഇ. എം. അനന്യ, സുഹാനി. എ, മേഘ അജിത്ത് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സംസ്ഥാന പ്രവൃത്തിപരിചയ – ഗണിത മേള പ്രതിഭകൾ
26 നവംബർ 2017 - ഞായർ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഇ. എം. അനന്യ സുഹാനി. എ. മേഘ അജിത്ത് ഇ. എം. അനന്യ
നവംബർ 23, 24, 25, 26(വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലായി കോഴിക്കോട് വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ പനയോലകൊണ്ടുള്ള ഉൽപന്നത്തിൽ ഇ. എം. അനന്യ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഹയർ സെക്കണ്ടറി വിഭാഗം ഗണിത മേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ സുഹാനി. എ. എ ഗ്രേഡും, പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ മേഘ അജിത്ത് വുഡ് കാർവ്വിങ്ങിൽ ബി ഗ്രേഡും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സംസ്ഥാന പ്രവൃത്തിപരിചയ – ഗണിത മേള പ്രതിഭകളായത്.
പ്ലസ് വൺ വിദ്ധ്യാർത്ഥിനിയായ ഇ. എം. അനന്യ പെരുമണ്ണ, പുത്തൂർമഠം സ്വദേശിനിയാും, പ്ലസ് ടൂ വിദ്ധ്യാർത്ഥിനിയായ സുഹാനി. എ. ഫാറൂഖ് കോളേജ് സ്വദേശിനിയുമാണ്. ഏഴാം ക്ലാസ്സ് വിദ്ധ്യാർത്ഥിനിയായ മേഘ അജിത്ത് ഫാറൂഖ് കോളേജ് സ്വദേശിനിയാണ്.
ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സെക്കെന്റ് റണ്ണേഴ്സ്
26 നവംബർ 2017 - ഞായർ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നവംബർ 21 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി ബാംഗ്ലൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഒാൾ ഇന്ത്യാ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ (പരിക്രമ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം സെക്കെന്റ് റണ്ണേഴ്സ് ആയി.
ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
20 നവംബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള എന്നിവയിൽ ഫറോക്ക് സബ്‌ജില്ലയിൽ ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചരിത്ര വിജയം നേടിയ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് നവംബർ 20 (തിങ്കൾ) ന് സ്കൂളിൽ വച്ച് ഗംഭീര സ്വീകരണം നൽകി. ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി ആരംഭിച്ചത്. ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു.
സബ്‌ജില്ലാ കലോൽസവ-പ്രവൃത്തിപരിചയ-കായികമേള പ്രതിഭകളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്ധ്യാർത്ഥികൾ എന്നിവർ ചേർന്ന് മേലേവാരം മുതൽ ആനയിച്ച് സ്കൂൾ അങ്കണത്തിലേക്ക് സ്വാഗതം ചെയ്തു.
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഒാവറോൾ ഒന്നാം സ്ഥാനം, ഒക്ടോബർ 21, 23, 24 (ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം, ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 2526 പോയിൻറുമായി ഒാവറോൾ രണ്ടാം സ്ഥാനം, പ്രൈമറി വിഭാഗത്തിൽ 2414 പോയിൻറുമായി നാലാം സ്ഥാനം, നവംബർ 14, 15, 16, 17 (ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലായി ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഒാവറോൾ ഒന്നാം സ്ഥാനം, ഒക്ടോബർ 23, 24 (തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ഗണിത മേളയിൽ (ഹയർ സെക്കണ്ടറി വിഭാഗം) ഒാവറോൾ രണ്ടാം സ്ഥാനം, ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട ഹൈസ്കൂൾ, പ്രൈമറി വിഭാഗം എെ. ടി മേളയിൽ ഒാവറോൾ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ സബ്‌ജില്ല മേളകളിൽ ചരിത്ര വിജയം നേടിയത്.
അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഹ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി.
ചടങ്ങിൽ മാനേജിങ്ങ് കമ്മിറ്റി പ്രസിഡൻണ്ട് അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം നിർവ്വുിച്ചു.
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെിനു വേണ്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകർ എം. യൂസുഫ് സാർ വരച്ച ലോഗോ സ്കൂൾ മാനേജർ കെ. കുഞ്ഞലവി പ്രകാശനം ചെയ്തു.
ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, പി. ടി. എ. പ്രതിനിധികളായ എം. ഷുക്കൂർ, കെ. അബ്ദുസ്സമദ്, കെ. മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ്, പുളിയാളി മെഹബൂബ്, എം. ഷുക്കൂർ, കെ. മൻസൂർ, മുഹമ്മദ് നിസാർ. എം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചുു.
ഹയർ സെക്കണ്ടറി വിഭാഗം കലോൽസവം കൺവീനർ ആശിക്ക് നന്ദി പറഞ്ഞു.
ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം
18 നവംബർ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നാല് ദിവസങ്ങലിലായി (നവംബർ 14, 15, 16, 17 - ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രൈമറി വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്ര വിജയമാണ് നേടിയത്.
പ്രൈമറി വിഭാഗത്തിൽ വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, മണ്ണൂർ നോർത്ത് എ. യു. പി. എസ്സ് എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് ഒന്നാം സ്ഥാനവും, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. രണ്ടാം സ്ഥാനവും, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് അഞ്ചാം സ്ഥാനമാണ്.
എൽ. പി. വിഭാഗത്തിൽ ഫാറൂഖ് എ. എൽ. പി. സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മണ്ണൂർ നോർത്ത് എ. യു. പി. സ്കൂൾ രണ്ടാം സ്ഥാനവും, മണ്ണൂർ കൃഷ്ണ എ. യു. പി. എ. സ്കൂൾ, വെനേർണി ഇ. എം. എച്ച്. എസ്സ്. എസ്സ്. എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു.
പ്രൈമറി, ഹയർ സെക്കണ്ടറി, എൽ. പി. വിഭാഗങ്ങളിൽ സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ സബ്‌ജില്ല സ്കൂൾ കലോൽസവത്തിൽ ചരിത്ര വിജയമാണ് നേടിയത്.
അറബി ഗ്രൂപ്പ് സോഗ്, അറബി പദ്യം, അറബി ഗാനം, ഉറുദു പദ്യം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഒപ്പനയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി നുഫ ബിൻത് അനസ്, സംഘനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടിനൃത്തം, കുച്ചുപ്പുടി എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, ഭരതനാട്യത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി മേഘ അജിത്ത്, അറബി കഥാപ്രസംഗം, അറബി ഗ്രൂപ്പ് സോഗ്, ഉറുദു ഗ്രൂപ്പ് സോഗ് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, അറബി പദ്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി രജ റെനിൻ എന്നീ വിദ്ധ്യാർത്ഥികൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ വർഷത്തെ സബ്‌ജില്ല കലാ പ്രതിഭകളായി.
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്
18 നവംബർ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. ഫറോക്ക് സബ്‌ജില്ലയിൽ സീഡ് നിർദ്ദേശിച്ച എല്ലാ പ്രവർത്തനങ്ങളും ചെയ്തത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാത്രമാണ്. തുടർച്ചയായി രണ്ടാം തവണയാണ് മാതൃഭൂമി സീഡിന്റെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിക്കുന്നത്.
പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. സ്റ്റുഡൻറ് കൺവീനർമാരായ അജിത്ത്, സൂര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടത്തിയിരുന്നത്
കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - 28 ന് ആരംഭിക്കും
16 നവംബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടിസാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ഫുട്ബോൾ ടൂർണ്ണമെന്റ് നവംബർ 28 ന് ആരംഭിക്കും. സംസ്ഥാനത്തെപ്രമുഖ സ്കൂളുകളിൽ നിന്നായി 12 ടീമുകൾ പങ്കെടുക്കും. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണ്ണമെന്റ് നടക്കുന്നത്. സംഘാടക രൂപീകരണ സമിതി യോഗം സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ. എം, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളായ വി. മമ്മു, മുഹമ്മദ് മൻസൂർ. കെ, തൻവീർ ഹസ്സൻ, പി. പി, ഹാരിസ്, അൽത്താഫ്, സി. പി. മൻസൂർ, ഷുക്കൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർസെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ്, ഫാറൂഖ് എ. എൽപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ്കുട്ടി, എന്നിവർ സംസാരിച്ചുു.
ഭാരവാഹികൾ: വി. എം. മൊയ്തീൻ, ഫാറൂഖ് കോളേജ് മാനേജർ സി. പി. കുഞ്ഞിമുഹമ്മദ് (രക്ഷാധികാരികൾ), സ്കൂൾ മാനേജർ കെ. കുഞ്ഞലവി (ചെയർമാൻ), പുളിയാളി മഹബൂബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എൻ. ആർ. അബ്ദുറസാഖ് (വൈസ് ചെയർമാൻ), പ്രിൻസിപ്പാൾ കെ, ഹാഷിം (ജനറൽ കൺവീനർ), സി. പി. സൈഫുദ്ദീൻ, കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ (ജോയിൻറ് കൺവീനർ), ഹെഡ്മാസ്റ്റർ എം. എ. നജീബ് (ട്രഷറർ).
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
13 നവംബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനയാത്രാകൺവീനർ അബ്ദുൽ നാസർ സാറുടെ നേതൃത്വത്തിൽ 142 വിദ്യാർത്ഥികളും (41 പെൺകുട്ടികളും 101 ആൺകുട്ടികളും) 11 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം മൂന്ന് ബസ്സുകളിലായി നവംബർ 10, 11, 12 ന് (വെള്ളി, ശനി, ഞായർ) തിയതികളിലായി ചിക്മംഗളൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2017-18 അക്കാദമിക വർഷത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
10 ന് (വെള്ളി) രാവിലെ ആറുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
ആദ്യ ദിവസം ചിക്മംഗളൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.
ഹാരി റിവർ ഫോൾ, സെഡ് പോയന്റ്, പാർക്ക്, പൂന്തോട്ടം, ബാംബൂ ഫോറസ്റ്റ്, ഡിയർ പാർക്ക്, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
12 (ഞായർ) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ
09 നവംബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കോഴിക്കോട് ജില്ല ജൂനിയർ ഫുട്ബോൾ ടീമിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എട്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു. അദർവ്വ്, നിതിൻ ലാൽ, അനജ് കൃഷ്ണ, അഭിനന്ദ്, അക്ഷയ്. പി. ടി, നവായിസ്, നസീഫ്, ഫായിസ് എന്നിവരാണ കളത്തിലിറങ്ങുന്നത്.
ധാരാളം ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം
24 ഒക്ടോബർ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ 21, 23, 24(ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് എന്നീ സ്കൂളുകളിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 2526 പോയിൻറുമായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ് ആണ്. പ്രൈമറി വിഭാഗത്തിൽ 2414 പോയിൻറുമായി നാലാം സ്ഥാനത്തുമാണ്.
ഒക്ടോബർ 21 (ശനി) ന് ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്കിൽ വച്ച് നടത്തപ്പെട്ട ഹൈസ്കൂൾ, പ്രൈമറി വിഭാഗം എെ. ടി മേളയിൽ ഒാവറോൾ മൂന്നാം സ്ഥാനവും നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ മികച്ച വിജയം കരസ്ഥമാക്കി.
ഗണിത മേളയിൽ (ഹയർ സെക്കണ്ടറി വിഭാഗം) ഫസ്റ്റ് റണ്ണർഅപ്പും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ആണ്.
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യഡോക്ടർ - ഡോ: കെ. ഷഹർ സാറിന് ആഭിനന്ദനങ്ങൾ
14 ഒക്ടോബർ 2017 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ കെ. ഷഹർ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ പി.എച്ച്.ഡി. ബിരുദം നേടി. കൊല്ലം സ്വദേശിയായ ഡോ: കെ. ഷഹർ ആണ് ആദ്യമായി നമ്മുടെ സ്കൂളിലേക്ക് ഒരു ഡോക്ടറേറ്റ് പദവി കൊണ്ടുവന്നത്.
സ്കൂളിലെ കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ ഡോ: കെ. ഷഹർ സാറിനെ കലോൽസവദിനത്തിൽ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ പൊന്നാട അണിയിച്ചും കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഉപഹാരം നൽകിയും ആദരിച്ചു.
സ്കൂൾ കലോൽസവം
13 ഒക്ടോബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 -18 അക്കാദമിക വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 11, 12, 13 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. 13ാം തിയതി ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആയിരുന്നു ഉൽഘാടന പരിപാടി. ഒൻപത് എ ക്ലാസ്സിലെ ഷാനിദിന്റെ പ്രാത്ഥനയോടുകൂടിയാണ് ഉൽഘാടന പരിപാടികൾ ആരംഭിച്ചത്. കലോൽസവം കൺവീനർ മുഹമ്മദ് അസ്കർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മീഡിയവൺ ചാനലിലെ പതിനാലാംരാവ് സംഗീത പരിപാടിയുടെ ഫസ്റ്റ് റണ്ണർഅപ്പും ഫാറൂഖ് കോളേജ് ഡിഗ്രി വിദ്ധ്യാർത്ഥിനിയുമായ കോഴിക്കോടുകാരി തീർത്ഥസുരേഷ് 'യത്തിമിനത്താണി....' എന്ന് തുടങ്ങുന്ന ഭക്തിഗാനമാലപിച്ച് ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് ഹിന്ദി-മലയാളം സിനിമകളിലെ പാട്ടുകളും മാപ്പിളപ്പാട്ടുകളും ആലപിച്ച് തീർത്ഥസുരേഷ് കാണികളെ കയ്യിലെടുത്തു.
ഹെഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മലയാള സിനിമ രംഗത്തെ ഇതിഹാസ ഗായകൻ കെ. ജെ. യേശുദാസിന്റെ സംഗീതകച്ചേരികളിൽ വയലിനിസ്റ്റ് ആയി പ്രവർത്തിച്ച കോഴിക്കോട് സ്വദേശിയും ഫാറൂഖ് കോളേജ് പോസ്റ്റ്ഗ്രാജുവേറ്റ് വിദ്ധ്യാർത്ഥിയുമായ വിവേക് ആയിരുന്നു മുഖ്യാതിഥി. എന്ന് നിന്റെ മൊയ്തീൻ എന്ന മലയാളം സിനിമയിലെ 'എന്നിലെ കിനാപടച്ച പെണ്ണെ മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ........' എന്ന് തുടങ്ങുന്ന ഗാനവും മറ്റ് പ്രശസ്ത ഹിന്ദി-മലയാളം സിനിമഗാനങ്ങളും മുഖ്യാതിഥി വിവേക് വയലിനിൽ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഉൽഘാടക തീർത്ഥസുരേഷനെ പ്രിൻസിപ്പാൾ കെ. ഹാഷിംസാറും മുഖ്യാതിഥി വിവേകിനെ ഹെഡ്മാസ്റ്റർ എം. എ. നജീബ്സാറും നമ്മുടെ സ്കൂളിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ശഹർസാറിനെ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫറും പൊന്നാട അണിയിച്ച് ആദരിച്ചു.
നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകളായ മേഘ്ഷാൻ സോമൻ, (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17), ടീമിന്റെ ഫൈനൽ സെലക്ഷൻവരെ യോഗ്യത നേടിയ അക്ഷയ്, നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്ധ്യാർത്ഥി ശെർഷ ബക്കർ എന്നിവരെ പി. ടി. എ. വൈസ് പ്രസിഡൻണ്ട് എം. മുഹമ്മദ് നിസാർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് ഉൽഘാടക തീർത്ഥസുരേഷ് മുഖ്യാതിഥി വിവേക് എന്നിവർ ഉപഹാരങ്ങൾ നൽകി.
ഹയർ സെക്കണ്ടറി വിഭാഗം കലോൽസവം കൺവീനർ ആശിഖ് നന്ദി പറഞ്ഞു.
ഉൽഘാടന പാടികൾക്കു ശേഷം വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആരംഭിച്ചു.
ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ
12 ഒക്ടോബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കോട്ടയത്ത് വച്ച് നടന്ന ഈ വർഷത്തെ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ ഒന്നാം സ്ഥാനം നേടി. ഫാറൂഖ് കോളേജ് സ്വദേശിയാണ്.
നവംമ്പറിൽ തെലുങ്കാനയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്.
നേഷനൽ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ
09 ഒക്ടോബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ
ജമ്മു-കാശ്‌മീർ, മുംബൈ എന്നിവിടങ്ങളിൽ വച്ച് നവംബർ മാസത്തിൽ നടക്കുന്ന 2017-18 അക്കാദമിക വർഷത്തെ നേഷനൽ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു.
മേഘ്ഷാൻ സോമൻ (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ അഭിമാന താരങ്ങളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നത്.
സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് മുംബൈയിൽ വച്ചും ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് ജമ്മു-കാശ്‌മീരിൽ വച്ചുമാണ് നടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും, താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയുമാണ്. ടീമിന്റെ ഫൈനൽ സെലക്ഷൻവരെ മലപ്പുറം കവന്നൂർ സ്വദേശിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമായ അക്ഷയ് ടീമിലുണ്ടായിരുന്നു.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു. മേഘ്ഷാൻ സോമനും ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചുട്ടുള്ള കളിക്കാരനാണ്.
ഇവർ രണ്ടുപേരും രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.
ഫറോക്ക് ഉപജില്ല കായികമേള – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
08 ഒക്ടോബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 150 പോയന്റ് നേടി യു. എച്ച്. എസ്സ്. എസ്സ്. ചാലിയം രണ്ടാം സ്ഥാനവും 81 പോയന്റ് നേടി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ മൂന്നാം സ്ഥാനവും നേടി.
കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് പ്രതിഭകൾ
02 ഒക്ടോബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സച്ചിൻ സുരേഷ് മേഘ്ഷാൻ സോമൻ അക്ഷയ്.പി ടി. അഭിഷേക് അഭിഷേക്
ഒക്ടോബർ 3, 4 (ചൊവ്വ, ബുധൻ) തിയതികളിലായി കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ വച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് നാല് പ്രതിഭകൾ കളത്തിലിറങ്ങുന്നു.
സീനിയർ വിഭാഗത്തിൽ (അണ്ടർ 19) മേഘ്ഷാൻ സോമൻ, അഭിഷേക് എന്നിവരും ജൂനിയർ വിഭാഗത്തിൽ (അണ്ടർ 17) സച്ചിൻ എ സുരേഷ്, അക്ഷയ് എന്നിവരുമാണ് കളിക്കാനിറങ്ങുന്നത്. ഒക്ടോബർ 3 (ചൊവ്വ) ന് അണ്ടർ 17 ടൂർണമെന്റും ഒക്ടോബർ 4 (ബുധൻ) ന് അണ്ടർ 19 ടൂർണമെന്റും ആണ് നടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും, താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയും, മലപ്പുറം - എടവണ്ണപ്പാറ സ്വദേശിയായ അഭിഷേക് പ്ലസ്സ് ടു ഹ്യുമാനിറ്റീസ് വിദ്ധ്യാർത്ഥിയും, മലപ്പുറം കവന്നൂർ സ്വദേശിയായ അക്ഷയ് ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമാണ്.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.
കായികദിനാഘോഷം
28 സെപ്റ്റംബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017-18 വർഷത്തെ കായികദിനപരിപാടികൾ സെപ്റ്റംബർ 27, 28 (ബുധൻ, വ്യാഴം) ദിവസങ്ങളിലായി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്നു. പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം പതാക ഉയർത്തി. ഹെഡ്മാസ്റ്റർ എം. എ. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൺവീനർ സി. പി. സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പി. ടി. എ. പ്രതിനിധികളായ ഹാരിസ്, മനാഫ് തുടങ്ങിയവർ സംസാരിച്ചു. സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ അദർവ്വ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു.
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ (മുഹമ്മദ് ഇസ്‌ഹാഖ് , റിസാന. എൻ. പി, നാഫില - ഗീൻഹൗസ്, ആയിഷ രഹ്‌ന, മഹ്‌ഫിദ. വി, അജ്മൽ, സുരണ്യ – റെഡ്ഹൗസ്, മായ. വി.എം, ഷൈമ, യു, രായിൻകുട്ടി, സുബിൻ - വൈറ്റ്ഹൗസ്, ഫസീല. എം.കെ, സൈഫുദ്ദീൻ. എം.സി, ആശിഖ്, സജിത്ത് - യെല്ലോഹൗസ്) വർണ്ണാഭമായ പരിപാടികൾ നടന്നു. 245 പോയന്റുമായി യെല്ലോഹൗസ് ഒന്നാം സ്ഥാനം നേടി. 210, 200, 110 എന്നീ പോയന്റുകൾ നേടി വൈറ്റ്, റെഡ്, ഗീൻ ഹൗസുകൾ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, പ്രതിനിധികളായ അൽത്താഫ്, സിദ്ദീഖ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി, ഒാറഞ്ച് വിതരണം എന്നിവ ഈ വർഷവും ഉണ്ടായിരുന്നു.
കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം
28 സെപ്റ്റംബർ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് സെപ്റ്റംബർ 28 (വ്യാഴം) ന് നടന്ന കോഴിക്കോട് ജില്ലാ ഫൂട്ബോൾ ടൂർണ്ണമെന്റിൽ സീനിയർ ബോയ്സ് വിഭാഗത്തിലും, ജൂനിയർ ബോയ്സ് വിഭാഗത്തിലും ഫറോക്ക് സബ്‌ജില്ലാ ടീം ചാമ്പ്യൻമാരായി.
ജൂനിയർ ബോയ്സ് ടീമിലെ 10 കളിക്കാരും സീനിയർ ബോയ്സ് ടീമിലെ 8കളിക്കാരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്ധ്യാർത്ഥികളാണ്.
ഫറോക്ക് സബ്ജില്ല തല ഐ. സി. ടി. ക്വിസ് പ്രോഗ്രാം
26 സെപ്റ്റംബർ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കോഴിക്കോട് ജില്ലയിലെ കംമ്പ്യൂട്ടർ അപ്ലിക്കേഷൻ\കംമ്പ്യൂട്ടർ സയൻസിന് പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്ധ്യാർത്ഥികൾക്കായി കംമ്പ്യൂട്ടർ ടീച്ചേഴ്സ് അസോസിയേഷൻ (ACT) സംഘടിപ്പിക്കുന്ന ഐ. സി. ടി. ക്വിസ് പ്രോഗ്രാമിന്റെ ഫറോക്ക് സബ്ജില്ല തല മത്സരം സെപ്റ്റംബർ26 (ചൊവ്വ) ന് ഹയർ സെക്കണ്ടറിമൾട്ടീമീഡിയറൂമിൽ വച്ച് നടന്നു.
ഫറോക്ക് സബ്‍ജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ ഫെമ്‍നാസ്, അശ്റഫലി, സുബിൻ, ഫാജിദ്, കബീർ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ കെ. ഹാഷിം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
23 സെപ്റ്റംബർ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിൽ മാന്വൽ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തൽസമയ മൽസരങ്ങളും നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.
ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞു.
അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫറോക്ക് സബ്‌ജില്ല ഗെയിംസ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
23 സെപ്റ്റംബർ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂളിൽ (രാമനാട്ടുകര) വച്ച് സെപ്റ്റംബർ 22 (വെള്ളി) ന് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്ജില്ല തല ചെസ്സ് മത്സരത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒാവറോൾ ചാമ്പ്യൻമാരായി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ശെർഷ ബക്കർ, സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫലാഹ്. സി. ഒ. ടി. (7ബി), സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹിബ ഫാത്തിമ (+2) എന്നിവർ ഒന്നാം സ്ഥാനവും, സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇഷൽ (7എ), ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ജാസ്മിൻ (9സി) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ‌്‌ജില്ല തല ചെസ്സ് മത്സരത്തിൽ ഒാവറോൾ ചാമ്പ്യൻമാരായത്.
വോളിബാൾ ടൂർണ്ണമെൻറിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം ആണ് ചാമ്പ്യൻമാർ.
ഖൊ-ഖൊ ടൂർണ്ണമെൻറിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരും, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ്അപ്പും ആയി.
ഫറോക്ക് സബ്‌ജില്ല ജൂനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 10പേരും സീനിയർ ബോയ്സ് ടീമിലെ 18 കളിക്കാരിൽ 8പേരും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻറിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി.
കടലുണ്ടി ബാഡ് മിന്റൺ കോർട്ടിൽ വച്ച് സെപ്റ്റംബർ 22 (ശനി) ന് നടന്ന ബാഡ് മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ്, സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം റണ്ണേഴ്സ്അപ്പ് ആണ്.
പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ്
22 സെപ്റ്റംബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
ജൂൺ 19 (തിങ്കൾ), ജൂലൈ 06, 20 (വ്യാഴം) ദിവസങ്ങളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങിൽ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വർഷത്തെ പി ടി എ പ്രതിനിധികളും സെപ്റ്റംബർ 22 (വെള്ളി) ന് മൂന്ന് മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് നടത്തിയ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ 217-18 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് പി. കെ. ജാഫർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സിf എന്നിവർ സംസാരിച്ചു.
കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി പി. കെ. ജാഫർ, പി. ടി. എ. വൈസ് പ്രസിഡൻണ്ടായി മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ടായി ഷീബ രഘുനാഥ്, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ടായി നദീറ. എൻ. വി. എന്നിവരെ തെരഞ്ഞടുത്തു. പുതിയ ഭാരവാഹികൾ സദസ്സിനെ അഭിസംബോധന ചെയ്തു.
ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
8 സെപ്റ്റംബർ 2017 വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കുട്ടികളിൽ ഐ.സി.ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ.സി.ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ.ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ് വ്യാഴം, വെള്ളി (സെപ്റ്റംബർ 7, 8) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കീഴിലെ ഫറോക്ക് ഉപജില്ലക്ക് കീഴിലെ ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക്, യു. എച്ച്. എസ്സ്. എസ്സ്. ചാലിയം, സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ - രാമനാട്ടുകര, ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂർ, ജി. എച്ച്. എസ്സ്. നല്ലളം, സി. എം. എച്ച്. എസ്സ്. മണ്ണൂർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നായി 36 വിദ്യാർത്ഥികൾ പങ്കെടുത്ത വർക്ക്ഷോപ്പിന് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' കോഴിക്കോട് ഡി. ആർ. ജി. ട്രൈനർമാരായ സിറാജ് കാസിം (ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ്), ആനന്ദ് (സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കണ്ടറി സ്കൂൾ, രാമനാട്ടുകര) എന്നിവർ നേതൃത്വം നൽകി.
സ്കൂൾവിക്കി മാഗസിൻ പ്രകാശനം
8 സെപ്റ്റംബർ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും സംയുക്തമായി സൃഷ്ടിച്ച വിജ്ഞാനകോശമായ സ്കൂൾ വിക്കിയുടെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിക്കിപേജ് മാഗസിൻ ആക്കി പ്രകാശനം ചെയ്തു.
പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബിന് നൽകിയാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ വിക്കി മാഗസിൻ പ്രകാശനം നടത്തിയത്. ചടങ്ങിൽ സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം , ഫാറൂഖ് എ. എൽ. പി. സ്കൂൾ എച്ച്. എം - കെ. എം. മുഹമ്മദ് കുട്ടി തുയങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും പ്രൈമറി വിഭാഗം എെ. ടി. കോഡിനേറ്റർ ആയിഷ രഹ്‌ന നന്ദിയും പറഞ്ഞു.
ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഇന്ത്യയെ പ്രതിനിധീകരിച്ച് അജിൻ ടോം
04 സെപ്റ്റംബർ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന ഫിഫ വേഴ്‍ഡ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ-17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ അജിൻ ടോം ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള വയനാട് സ്വദേശിയായ അജിൻ ടോം ഗോവയിൽ ഇന്ത്യൻ ടീം ക്യാമ്പിലാണുള്ളത്.
ഒക്ടോബർ മാസം ഇന്ത്യയിൽ വച്ച് നടക്കുന്ന അണ്ടർ-17 ഫിഫ ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രതീക്ഷയുടെ കൊടുമുടിയിൽ. അമേരിക്ക, കൊളംബിയ, ഘാന തുടങ്ങിയ കരുത്തൻമാരെ നേരിടുന്ന ഇന്ത്യൻ പ്രതിരോധനിരക്ക് കരുത്തു പകരാൻ ബൂട്ടുകെട്ടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കരുത്തനും കളത്തിലുണ്ടാവുമോ? വയനാട് നടവയൽ സ്വദേശി അജിൻ ടോം ആണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കാൽപന്തുകളിയിലെ സൗന്ദര്യവും ശൗര്യവും ലോക കപ്പ് വേദികളിൽ സന്നിവേശിപ്പിക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പിലെത്തി നിൽക്കുന്നത്.
മത്സരത്തിനുള്ള ഇന്ത്യൻ അന്തിമ ഇലവനെ പ്രഖ്യാപിക്കാൽ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഫുട്ബോൾ കരുത്തുമായി ഈ പ്രതിരോധനിരക്കാരനും കളത്തിലിടംനേടുമെന്ന ശുഭപ്രതീക്ഷയിലാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായിക പ്രേമികൾ.
ഇന്ത്യൻ ടീമിന്റെ ബംഗുളൂരുവിൽ നടക്കുന്ന അവസാന വട്ടപരിശീലന ക്യാമ്പിൽ അജിൻ ടോം ഇടം കണ്ടെത്തിയിട്ടുണ്ട്.
നിരവധി ദേശീയ - അന്തർദേശീയ ഫുട്ബോൾ ടൂർണ്ണമെൻറുകളിൽ പങ്കെടുത്തിട്ടുള്ള അജിൻ ടോം ബംഗാളിലെ കല്യാണിൽ 2014 ൽ നടന്ന അണ്ടർ-13ദേശീയ ഫുട്ബോൾ ടൂർണ്ണമെൻറിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അണ്ടർ-17 ലോക കപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പിലേക്ക് അലസരം ലഭിച്ചു. രണ്ടു വർഷം മുമ്പ് ബംഗ്ലാദേശിൽ നടന്ന അണ്ടർ-16 സാഫ് ഫുട്ബോൾ ടൂർണ്ണമെൻറിൽ അജിൻ ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞു. ടൂർണ്ണമെൻറിൽ ഇന്ത്യ റണ്ണേഴ്സപ്പായി.
മൂന്നര വർഷത്തിലധികമായി ഇന്ത്യൻ ക്യാമ്പിൽ സമർപ്പിത പരിശീലനത്തിലാണ് അജിൻ ടോം. അന്തിമഘട്ട ക്യാമ്പിലും മികവ് പുറത്തെടുത്ത് ഇന്ത്യൻ ഇലവനിൽ ഇടം കണ്ടെത്താൻ അജിൻ ടോമിന് കഴിഞ്ഞാൽ അത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് അഭിമാന മുഹൂർത്തമായി മാറും.
ഓണാഘോഷം
31 ആഗസ്റ്റ് 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, കേരളത്തിന്റെ ദേശീയോൽസവമായ ഓണം ആഗസ്റ്റ് 31 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു.
മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. ശിങ്കാരിമേളത്തോടെ വിദ്ധ്യാർത്ഥികൾ മാവേലിത്തമ്പുരാനെ സ്വീകരിച്ചു.
ഓണക്കളികളായ കസേരക്കളി, കുപ്പിയിൽ വെള്ളം നിറക്കൽ, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ബക്രീദിനോടനുബന്ധിച്ച് മെഹന്ദി ഡിസൈനിംഗ് മത്സരവും നടത്തി. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പമായിരുന്നു പരിപാടികൾ നടന്നത്. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
16 ആഗസ്റ്റ് 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. അൻപതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.
സ്വാതന്ത്ര്യദിനാഘോഷം
15 ആഗസ്റ്റ് 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 ആഗസ്റ്റ് 15ചൊവ്വാഴ്ച സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബ്. പി. പി. പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും ഏറ്റു ചൊല്ലുകയും ചെയ്തു.
അദ്ധ്യാപകരായ എം. യൂസുഫ്, ജാസ്‌മിൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച ഇന്ത്യൽ ദേശീയപതാക ധരിച്ായിരുന്നു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് എത്തിയത്.
നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ: കെ. വി. മുഹമ്മദ് ആയിരുന്നു സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലെ നമ്മുടെ മുഖ്യാതിഥി. അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും വിദ്ധ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് സീനിയർ അദ്ധ്യാപകൻ പി. വി. വീരാൻ കോയ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
കായികാദ്ധ്യാപകർ വി. പി. അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് വച്ച് വർണ്ണാഭമായ പരിപാടികൾ നടന്നു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, അപ്പർ പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ, ജെസ്സി. വി. എം, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എം. പി. ടി. എ. പ്രസിഡൻണ്ട് റംല. പി, സ്കൂൾ ലീഡർ മുഹമ്മദ് ഷക്കീബ്. പി. പി, വിദ്ധ്യാർത്ഥി പ്രതിനിധികളായ ദയ ഫൈസ് (10. സി), മുഹമ്മദ് അസ്‌ലം (10. ബി), നൂറ (7. സി) എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
സംഗീതശില്പം, ദേശഭക്തി ഗാനാലാപനം തുടങ്ങിയ വിദ്ധ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. പ്രസംഗം, ക്വിസ്സ്, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, ചുമർപത്ര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് വിദ്ധ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ, ചുമർപത്രം എന്നിവയുടെ പ്രദർശനം നടത്തി. മധുരം വിതരണം ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ് ജോയിൻറ് കൺവീനർ മുനീർ വി. പി. നന്ദി പറഞ്ഞു.
എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
03 ആഗസ്റ്റ് 2017 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 - 17 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, വിജയോൽസവം കൺവീനർ ജെസ്സി.വി. എം, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ബാച്ചുകളായാണ് സന്ദർശനം നടത്തുന്നത്.
കുട്ടികളുടെ പ്രയാസങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകുക, കുട്ടികൾക്ക് പഠന പിന്തുണ നൽകി പഠന നിലവാരം ഉയർത്തുക, രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നിവയാണ് ഗൃഹസന്ദർശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
കോഴിക്കോട് ജില്ല ഫുട്ബോൾ ടീം (അണ്ടർ 14) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് രണ്ട് പ്രതിഭകൾ
03 ആഗസ്റ്റ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ബിച്ചു ബിജു വിജയ കുമാർ
കോഴിക്കോട് ജില്ല ഫുട്ബോൾ ടീം അണ്ടർ 14 വിഭാഗത്തിലേക്ക് ഈ വർഷം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ബിച്ചു ബിജു (9 എ), വിജയ കുമാർ (9 എ) എന്നീ രണ്ട് പ്രതിഭകൾക്ക് സെലക്ഷൻ ലഭിച്ചു.
എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം
03 ആഗസ്റ്റ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തെ സ്കൂൾ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ആഗസ്റ്റ് 3 വ്യാഴാഴ്ച്ച നേഷനൽ ടീച്ചേഴ്സ് അവാർഡ് ജേതാവ് ശ്രീ വാസു മാസ്റ്റർ നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. നസീറ. ടി. എ (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. പ്രതിനിധി മിത്ര. എം. എന്നിവർ ആശംസകൾ അർപ്പിച്ചു.
നൂറ്റിഅൻപതിൽ അധികം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ശ്രീ വാസു മാസ്റ്റർ, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ രക്ഷിതാക്കൾക്കും, വിദ്ധ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. വിജയോൽസവം ജോയിൻറ് കൺവീനർ സബ്‌ന. സി. നന്ദി പറഞ്ഞു.
വർക്ക്ഷോപ്പ് - പാവകളി, നാടൻപ്പാട്ട്
02 ആഗസ്റ്റ് 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 02 ബുധനാഴ്ച പാവകളി, നാടൻപ്പാട്ട് എന്നിവയിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി. പി. സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സംസ്ഥാന ടീച്ചേഴ്സേ് അവാർഡ് ജേതാവും, സ്റ്റേറ്റ് പാവകളി പരിശീലകനുമായ പ്രശാന്ത് കൊടിയത്തൂർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. തമാശ നിറഞ്ഞ സംസാരം കൊണ്ടും, ചലനങ്ങൾ കൊണ്ടും പരിശീലകൻ പ്രശാന്ത് കൊടിയത്തൂരും അദ്ദേഹത്തിന്റെ പാവകളും വിദ്ധ്യാർത്ഥികളെ ആവേശഭരിതരാക്കി.
കുട്ടികൾ തന്നെ തിരക്കഥയുണ്ടാക്കി അവ പാവകളിയായി വേദിയിൽ അവതരിപ്പിച്ചു. ഇതിൽ 6 ഡി ക്ലാസ്സിലെ അഭിലാഷ്, സാമിൽ എന്നീ വിദ്യാർത്ഥികൾ ചേർന്നവതരിപ്പിച്ച പാവകളി വളരെ മികച്ചതായി തെരഞ്ഞെടുത്തു. പാവകളിക്ക് ഒപ്പം തന്നെ പല പുസ്തകങ്ങളും കഥകുളും നാടൻ പാട്ടുകളും പരിശീലകൻ പ്രശാന്ത് കൊടിയത്തൂർ വിദ്ധ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. ഏഴ് ബി ക്ലാസ്സിലെ അനഘ വേണുഗോപാൽ, ആയിഷ മിർസ എന്നീ വിദ്യാർത്ഥിനികൾ ഏറ്റവും സ്വധീനിച്ച പുസ്തകത്തെക്കുറിച്ച് ചെറിയ ഒരു അവലോകനം നടത്തി.
ഒപ്പം എന്ന മലയാള സിനിമയിലെ എം. ജി. ശ്രീകുമാറും, ശ്രേയ ജയദീപും ചേർന്ന് ആലപിച്ച 'മിന്നും മിന്നാമിനുങ്ങെ....' എന്ന ഗാനം സ്റ്റാഫ് സെക്രട്ടറി കെ. മുനീർ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
അദ്ധ്യാപകരായ ടി. ബീരാൻകോയ, മുനീർ വി. പി, എം. സി. സൈഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാരി ടീച്ചർ നന്ദി പറഞ്ഞു.
മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ ഉൽഘാടനം - ഹയർ സെക്കണ്ടറി വിഭാഗം
28 ജൂലൈ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ (ഹയർ സെക്കണ്ടറി വിഭാഗം) എന്നിവയുടെ ഉൽഘാടനം സിവിൽ സർവീസ് റാങ്ക് ജേതാവും, നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസിറ്റൻറ് പ്രൊഫസറുമായ ഹംന മറിയം നിർവ്വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മറ്റി പ്രസിഡൻണ്ട് അഡ്വ: വി. എം. മൊയ്തീൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ. ഫാജിദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് ഹംന മറിയം വിദ്ധ്യാർത്ഥികളുമായി സംവദിച്ചത് വിദ്ധ്യാർത്ഥികൾക്ക വേറിട്ടൊരനുഭവമായി. മാനേജർ കെ. കുഞ്ഞലവി ഹംന മറിയത്തിന് ഉപഹാരം നൽകി.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
26 ജൂലൈ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കുട്ടികളിൽ ഐ. സി. ടി. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ 2017 – 18 അക്കാദമിക വർഷത്തെ സ്‌കൂൾതല പ്രാഥമിക ഐ. സി. ടി. പരിശീലന പരിപാടി ജൂലൈ 25, 26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു.
സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് ഐ. ടി കോർഡിനേറ്റർ ആശിഷ് റോഷൻ പരിശീലന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു.
'കുട്ടിക്കൂട്ടം' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം പുതിയ അംഗങ്ങൽക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീൻ എന്നിവർ അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. 51 പുതിയ അംഗങ്ങളാണ് ഈ വർഷം ഞങ്ങളുടെ സ്കൂൾ 'കുട്ടിക്കൂട്ടം' പദ്ധതിയിലുള്ളത്.
ചൊവ്വാഴ്ച ഭാഷാ ഭാഷാ കംമ്പ്യൂട്ടിങ്, ആനിമേഷൻ എന്നീ മേഖലകളിലും, ബുധനാഴ്ച് ഇലക്ട്രോണിക്സ്, ഹാർഡ് വെയർ എന്നീ മേഖലകളിലും പ്രാക്റ്റിക്കൽ ക്ലാസ്സ് നൽകി. എല്ലാ വെള്ളിയാഴ്ച്കളിലും ഉച്ചയ്ക്കു് ശേഷം അംഗങ്ങൾക്ക് പ്രാക്റ്റിക്കൽ ക്ലാസ്സ് നൽകാൻ തീരുമാനിച്ചു.
യോഗത്തിൽ ജോയിന്റ് സ്റ്റുഡന്റ് ഐ. ടി കോർഡിനേറ്റർ ഗോപിക നന്ദി പറഞ്ഞു.
മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു
26 ജൂലൈ 2017 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ജി. കെ. ക്ലബ്ബിനു കീഴിൽ മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു. മുക്കാബല യുടെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു.
എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരിൽ പതിപ്പിച്ച് നാല് ആഴ്ചയിൽ ഒരിക്കൽ അവയിൽ നിന്നെടുത്ത ചോദ്യങ്ങൾ വച്ച് സ്കൂൾതല മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
ജി. കെ. ക്ലബ്ബ് കൺവീനർമാരായ ജൂലി. വി. എം, മുനീർ വി. പി, അബ്ദുൽ നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.
ചാന്ദ്രദിനം
21 ജൂലൈ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തി സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ, പ്രൈമറി വിഭാഗം വിദ്ധ്യാർത്ഥികൾക്കായി ചാന്ദ്രദിനക്വിസ്സ് മത്സരം നടത്തി. പ്രൈമറി, ഹൈസ്കൂൾ വിഭാഗം വിദ്ധ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം, എക്സിബിഷൻ, വീഡിയോ പ്രദർശനം, മാഗസിൻ പ്രകാശനം എന്നിവയും നടത്തി.
സയൻസ് ക്ലബ്ബ് കൺവീനർ ജെസ്സി. വി. എം. ജോയിൻറ് കൺവീനർ റമീസ് ശിബാലി. കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, എം. കെ. മുനീർ, വി. പി ബുഷ്റ, എ. പി. ബിന്ദു, ശരീഫ ബീഗം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാഗസിൻ പ്രകാശനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫലാഹ്. സി. ഒ. ടി. സ്വാഗതവും ഗൗരി. പി. നന്ദിയും പറഞ്ഞു.
സി. പി. സൈഫുദ്ദീൻ, ആയിഷ രഹ്‌ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാർത്ഥി പ്രതിനിധി അനഘ വേണുഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്ലാസ് പി ടി എ
21 ജൂലൈ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂൺ 19, ജൂലൈ 06, 20 ദിവസങ്ങളിലായി നടന്നു. ജൂൺ 19 (തിങ്കൾ) ന് ഹയർ സെക്കണ്ടറി ക്ലാസ്സുകളിലേയും, ജൂലൈ 06 (വ്യാഴം) ന് ഹൈസ്കൂൾ ക്ലാസ്സുകളിലേയും, ജൂലൈ 20 (വ്യാഴം) ന് പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
18 ജൂലൈ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ, ക്ലാസ്സ് ടീച്ചേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ബാച്ചുകളായാണ് അദ്ധ്യാപകർ ഗൃഹസന്ദർശനം നടത്തുന്നത്.
കുട്ടികളുടെ പ്രയാസങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകുക, കുട്ടികൾക്ക് പഠന പിന്തുണ നൽകി പഠന നിലവാരം ഉയർത്തുക, രക്ഷിതാക്കളെ ബോധവൽക്കരിക്കുക എന്നിവയാണ് ഗൃഹസന്ദർശന പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഫാറൂഖ് കോളേജിനടുത്ത് കുറ്റൂളങ്ങാടിയിൽ താമസിക്കുന്ന താമസിക്കുന്ന 10 എഫ് ക്ലാസ്സിലെ മുഹമ്മദ് സുഹൈൽ എന്ന വിദ്ധ്യാർത്ഥിയുടെ വീട് ആയിരുന്നു ആദ്യമായി സന്ദർശിച്ചത്. തുടർന്നുള്ള രണ്ട് ദിവസങ്ങളിലായി പേട്ട, ചുങ്കം, കള്ളിത്തൊടി, പൂനൂർപള്ളി, പെരുമുഖം, കുളങ്ങരപ്പാടം, പള്ളിമേത്തൽ, കോടമ്പുഴ, ചാത്തംപറമ്പ്, കാരാട്, തിരുത്തിയാട് എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന വിവിധ വിദ്ധ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു.
ഇതിലൂടെ സാമ്പത്തികമായും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്ന കൂടുതൽ കുട്ടികളെ കണ്ടെത്താനും അവർക്ക് സഹായങ്ങളും പരിഹാരവും നൽകാനും കഴിയുന്നുണ്ട്.
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഉപഹാരം
18 ജൂലൈ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടന്ന 58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം ഡോ: ചാക്കോ ജോസഫിൽ (കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ) നിന്നും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം ഏറ്റു വാങ്ങി.
ചടങ്ങിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.
കേരളത്തിലെ പതിനാല് റവന്യൂ ജില്ലകളിൽ നിന്നായി 42 ടീമുകൾ നത്സരത്തിൽ പങ്കെടുത്തു. അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് പങ്കെടുത്തത്.
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപനം
17 ജൂലൈ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ സമാപന ചടങ്ങ് ജൂലൈ 17 (തിങ്കൾ) ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ ഉൽഘാടനം നിർവ്വഹിച്ചു. വി. കെ. സി. മമ്മദ് കോയ. എം. എൽ. എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂൾ - പാലക്കാട് ചാമ്പ്യന്മാരായി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂൾ തോൽപ്പിച്ചത് (3-2).
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്. എ. എം. എം. ആർ. എസ്. ഹയർ സെക്കണ്ടറി സ്കൂൾ - വെള്ളായനി തിരുവനന്തപ്പുരം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ചാമ്പ്യന്മാരായി.
അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ എം. എസ്. പി. ഹയർ സെക്കണ്ടറി സ്കൂൾ - മലപ്പുറം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച ബി. ഇ. എം. ഹയർ സെക്കണ്ടറി സ്കൂളിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യന്മാരായി.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ. കുഞ്ഞലവി, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മുൻ ഇൻറർ നാഷനൽ ഫുട്ബോൾ പ്ലെയർ പുരികേശ് മാത്യൂ, വനിത ഫുട്ബോൾ കോച്ച് ഫൗസിയ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ്, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പി. ടി. എ. പ്രതിനിധികളായ ഹാരിസ്. പി, നിസാർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം നന്ദിയും പറഞ്ഞു.
സംഘാടന മികവ്, ടൈം മാനേജ്മെൻറ്, ഗ്രൗണ്ട് സൗകര്യം, സ്റ്റേഡിയം, മികച്ച അക്കമഡേഷൻ എന്നിവ കൊണ്ട് മികച്ച ഒന്നായിരുന്നു ടൂർണ്ണമെൻറ്. മുഹമ്മദ് ഇഖ്‌ബാൽ സാറിന്റെ നേതൃത്വത്തിലുള്ള ഭക്ഷണകമ്മറ്റി, എം. സി. സൈഫുദ്ദീൻ, അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റേജ് ആൻറ് പന്തൽ അറൈജ്മെൻറ്, കെ. ആഷിഖ് , സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ വിംഗ്, സിറാജ് കാസിം, എം. യൂസുഫ്, ആയിഷ രഹ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള മീഡിയ, അശ്റഫലി, വി. പി. മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള അക്കമഡേഷൻ, പി. പി. ഷറഫുദ്ദീൻ സാറിന്റെ നേതൃത്വത്തിലുള്ള റിഫ്റഷ്‌മെൻറ് തുടങ്ങിയ എല്ലാ കമ്മറ്റികളുടെയും പ്രവർത്തനം വളരെ മികച്ചതായിരുന്നു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റിലെ മുപ്പത് കേഡറ്റുകളുടെ രാപകലില്ലാത്ത സേവനം എടുത്തു പറയേണ്ട ഒന്നാണ്.
മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകിയിരുന്നു. കോടമ്പുഴ റിലീഫ് കമ്മറ്റിയുടെ ആമ്പുലൻസ് സേവനം എടുത്തു പറയേണ്ട മറ്റൊരു സേവനം ആയിരുന്നു.
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് - ഉൽഘാടനം
15 ജൂലൈ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ കൗൺസിലർ കെ. സുരേഷ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, ഫാജിദ്, സി. പി. സൈഫുദ്ദീൻ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ്, എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞു.
ഈസി പ്രോജക്ട്
15 ജൂലൈ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വി. കെ. സി. ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മത്സരപ്പരീക്ഷകൾ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്നതിന് വേണ്ടിയുള്ള ഈസി പ്രോജക്ട് ജൂലൈ 15 ശനിയാഴ്ച രാവിലെ പത്ത്മണിക്ക് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എൽ. എ. ഉൽഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രസ്റ്റിനു കീഴിലെ രാമചന്ദ്രൻ മാസ്റ്റർ കാര്യപരിപാടികളെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിശദീകരിച്ചതിനു ശേഷം അനീസ് മാസ്റ്റർ ക്ലാസ്സിനു നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ എം. എ. നജീബ് സ്വാഗതവും, എ. വി. ജെസ്സി ടീച്ചർ നന്ദിയും പറഞ്ഞു.
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ
14 ജൂലൈ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
58ാം കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 15 ന് (ശനി) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ടൂർണ്ണമെൻറിന്റെ് നടക്കുന്നത്. കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.
അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് നത്സരത്തിൽ പങ്കെടുക്കുക. പതിനാല് റവന്യൂ ജില്ലകളിൽ നിന്നായി 42 ടീമുകൾ മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കൾ ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
കഴിഞ്ഞവർഷം അണ്ടർ 17 വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളും അണ്ടർ 14 വിഭാഗത്തിൽ മലപ്പുറം എം. എസ്. പി. സ്കൂളും ആയിരുന്നു ചാമ്പ്യന്മാർ.
ജൂലൈ 15 ശനിയാഴ്ച തുടങ്ങുന്ന മത്സരം കോഴിക്കോട് പാർലമെൻറ് അംഗം ശ്രീ. എം. കെ. രാഘവൻ ഉൽഘാടനം ചെയ്യും. 14 മുതൽ ടീമുകൾ എത്തിതുടങ്ങും. ഒാരോ ടീമിലും 16 കളിക്കാരും ഒഫീഷ്യൽസും ഉൾപ്പെടെ ആയിരത്തോളം പേർക്ക് ആവശ്യമായ ഒരുക്കങ്ങൾ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തിയായി വരുന്നു.
17 ന് (തിങ്കൾ) നടക്കുന്ന സമാപന ചടങ്ങിൽ വി. കെ. സി . മമ്മദ് കോയ. എം. എൽ. എ, കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ ഡോ: ചാക്കോ ജോസഫ്, കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, സ്കൂൾ മാനേജർ കെ. കുഞ്ഞലവി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ പങ്കെടുക്കും.
ഡി. പി. എെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിന് പ്രാദേശിക കമ്മറ്റികളും സഹകരണം നൽകും.
ഇതു സംബന്ധിച്ച് ജൂലൈ 13 ന് (വ്യാഴം) നടക്കുന്ന പത്രസമ്മേളനത്തിൽ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സി. പി. സൈഫുദ്ദീൻ എന്നിവർ പങ്കെടുക്കും.
അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ഉൽഘാടനം
14 ജൂലൈ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസിന്റെ (അലിഫ്) സ്‌കൂൾതല പരിപാടിയുടെ ഉൽഘാടനം ജൂലൈ 14 വെള്ളിയാഴ്ച്ച സെമിനാർഹാളിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നടത്തി. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നടന്ന വിവിധ പരിപാടികൾക്ക് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ സയ്യിദ് അജ്‌മൽ. പി, അബ്ദുൽ ലത്തീഫ്. കെ.സി, സദറുദ്ദീൻ. പി, ഷറീന. ഒ. കെ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
13 ജൂലൈ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോട് റൂറൽ സബ്‌ജില്ലയെ പ്രതിനിധീകരിക്കുന്ന മാവൂർ ഹയർ സെക്കണ്ടറി സ്കൂളിനെയാണ് ഫറോക്ക് സബ്‌ജില്ലയെ പ്രതിനിധീകരിക്കുന്ന ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചത്.
സമാപനചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ, കായികാദ്ധ്യാപകൻ വി. പി. അബ്ദുൽ ജലീൽ, അദ്ധ്യാപകരായ ഫാജിദ്, സി. പി. സൈഫുദ്ദീൻ, ടി. എ. അബ്ദുറഹിമാൻ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, എ. കെ. മുഹമ്മദ് അഷ്റഫ്, എ. മുസ്തഫ, എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞു.
'വിദ്യാനികേതൻ 2017 - 18'
13 ജൂലൈ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠനപ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ട്കൊണ്ടുവരുന്നതിനായി ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്ന പഠനപ്രവർത്തനമായ 'വിദ്യാനികേതൻ 2017-18' ന്റെ ഉൽഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എൻ. എസ്സ്. എസ്സ്. പ്രോഗ്രാം കോിനേറ്റർ ഡോ: മൊയ്തീൻക്കുട്ടി നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി ഡോ: മുഹമ്മദലി (ഡിപ്പാർട്ട്മെൻറ് ഒാഫ് ഹിസ്റ്ററി, ഫാറൂഖ് കോളേജ്) കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫാറൂഖ് കോളേജ് എൻ. എസ്സ്. എസ്സ്. വളണ്ടിയർമാർ, അദ്ധ്യാപകരായ കെ. പി. ശറീന, വി. എം. ജെസ്സി, കെ. എം. ശരീഫ, മുഹമ്മദ് ഇസ്‌ഹാഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും എൻ. എസ്സ്. എസ്സ്. വളണ്ടിയർ റഷ നന്ദിയും പറഞ്ഞു.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
12 ജൂലൈ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 - 18 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 12 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാർലമെന്റിന്റെ ആദ്യയോഗം അന്നേ ദിവസം 2 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു.
സ്‌കൂൾ ലീഡറായി 10 ഡി ക്ലാസിലെ മുഹമ്മദ് ഷക്കീബ്. പി. പി. യേയും ഡപ്യൂട്ടി ലീഡേഴ്സായി 10 സി ക്ലാസിലെ അനുപ്രിയ. എം. എൻ, 9. എ. ക്ലാസിലെ അബ്ദുൽ ബാസിത്ത്. ടി. എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
ജനാധിപത്യവേദി കൺവീനർ ജാഫർ. എ, അബ്ദുൽ നാസർ. ടി. എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
10 ജൂലൈ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 11 (ചൊവ്വ) ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, അദ്ധ്യാപകരായ ശബീറലി മൻസൂർ, വി. പി. അബ്ദുൽ ജലീൽ, ഫാജിദ്, സി. പി. സൈഫുദ്ദീൻ, എം. എ. ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, പി. ടി. എ. മെമ്പർ കെ. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
ടൂർണ്ണമെൻറ് 11, 12, 13, (ചൊവ്വ , ബുധൻ, വ്യാഴം) തിയതികളിലായാണ് നടക്കുന്നത്. അണ്ടർ 14 വിഭാഗത്തിൽ ആൺകുട്ടികളുടേയും അണ്ടർ 17 വിഭാഗത്തിൽ ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക.
പതിനഞ്ച് സബ്ജില്ലകളിൽ നിന്നായി 35 ടീമുകൾ (അണ്ടർ 17 ആൺകുട്ടികൾ - 15 ടീമുകൾ, അണ്ടർ 17 പെൺകുട്ടികൾ - 5 ടീമുകൾ, അണ്ടർ 14 ആൺകുട്ടികൾ - 15 ടീമുകൾ) മാറ്റുരക്കാനെത്തും. മത്സരത്തിലെ ജേതാക്കൾ ജൂലൈ 15, 16, 17 (ശനി, ഞായർ, തിങ്കൾ) തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന റവന്യൂ ജില്ല ടൂർണ്ണമെൻറിൽ പങ്കെടുക്കും.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ
5 ജൂലൈ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലൈ 4, 5 തിയതികളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ വിഭാഗത്തിലും, (അണ്ടർ-17 ), സബ്‌ജൂനിയർ വിഭാഗത്തിലും (അണ്ടർ-14 ) ചാമ്പ്യന്മാരായി.
ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് യു. എച്ച്. എസ്സ്. എസ്സ്. ചാലിയത്തേയും, സബ്‌ജൂനിയർ വിഭാഗത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിനേയുമാണ് പരാജയപ്പെടുത്തിയത് .
ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു.
സമാപനചടങ്ങ് ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം സമ്മാനദാനം നിർവ്വഹിച്ചു. മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ സംസാരിച്ചു.
ഫറോക്ക് സബ്‌ജില്ല സ്പോർട്സ് & ഗെയിംസ് ജോയിൻറ് സെക്രട്ടറി പ്രജീഷ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
4 ജൂലൈ 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
58ാം മത് ഫറോക്ക് സബ്‌ജില്ല സുബ്രതോകപ്പ് മുഖർജി ഫുട്ബോളിൽ ടൂർണ്ണമെൻറിന്റെ ഉൽഘാടനം ജൂലൈ 4ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച് ഫറോക്ക് എ. ഇ. ഒ. ശ്രീ. പുരുഷോത്തമൻ നിർവ്വഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അധ്യക്ഷത വഹിച്ചു. ടൂർണ്ണമെൻറ് ജൂലൈ 4, 5 (ചൊവ്വ, ബുധൻ) തിയതികളിലായാണ് നടക്കുന്നത്.
ജൂനിയർ വിഭാഗത്തിൽ ഏഴും, സബ്‌ജൂനിയർ വിഭാഗത്തിൽ അഞ്ചും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും.
മുഹമ്മദ് ഇസ്ഹാഖ് (കായികാദ്ധ്യാപകൻ - ജി. എച്ച്. എസ്സ്. എസ്സ്. നല്ലളം), അബദുൽ അസീസ് (കായികാദ്ധ്യാപകൻ - യു. എച്ച്. എസ്സ്. എസ്സ്. ചാലിയം) എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് സ്വാഗതവും വി. പി. എ. ജലീൽ (കായികാദ്ധ്യാപകൻ - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ) നന്ദിയും പറഞ്ഞു.
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് - കൂടിയാലോചനയോഗം
28 ജൂൺ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
58ാം മത് കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ജൂലൈ 15, 16, 17 ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം, ഫാറൂഖ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടക്കുന്നു. നടത്തിപ്പുുമായി ബന്ധപ്പെട്ട് ജൂൺ 28 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന കൂടിയാലോചനയോഗം ശ്രീ ചാക്കോ ജോസഫ് (കേരള സ്റ്റേറ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻറ് സ്പോർട്ട്സ് ഡയറക്ടർ ഒാഫ് പബ്ലിക് ഇൻസ്ട്രക്ടർ) ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയിൽ, ഫറോക്ക് എ. ഇ. ഒ. പുരുഷോത്തമൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ എ,, പൂർവ്വവിദ്യാർത്ഥി സംഘടനാ വൈസ് പ്രസിഡൻണ്ട് എൻ. ആർ. അബ്ദുറസാഖ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, മുഹമ്മദ് ഷാഫി, ഡി. പി. എെ. സ്പോർട്ട്സ് വിഭാഗം ഉദ്ദോഗസ്ഥരായ അജി, മനോജ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും, കോഴിക്കോട് റവന്യൂ ജില്ല സ്പോർട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകനുമായ ശബീറലി മൻസൂർ നന്ദിയും പറഞ്ഞു.
വായനാവാരാചരണ സമാപനവും ഇഫ്‌താർ സംഗമവും
22 ജൂൺ 2017 - വ്യാഴം
രാജാ ഹോസ്റ്റൽ
വായനാവാരാചരണത്തിന്റെ സമാപനം ജൂൺ 22 ന് രാജാ ഹോസ്റ്റലിൽ നടന്നു. മുൻ ഹെഡ്മാസ്റ്റർ കെ. കോയ അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ മലയാളം ഡിപ്പാർട്ട്മെൻറ് തലവൻ ആയിരുന്ന റിട്ടയേഡ് പ്രൊഫസർ എ. ഷാജഹാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധവിക്കുട്ടിയുടെ 'വിശുദ്ധപശു'വിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ച. അഹമ്മദ് സഫ്‌വാൻ, മുസമ്മിൽ, അലൻ നോബിൾ, ശബീബ്, ദുറ മുറാദ് എന്നീ വിദ്യാർത്ഥികൾ ചർച്ചക്ക് നേതൃത്വം നൽകി. 25 ദിവസം കൊണ്ട് 50 ഒാളം പുസ്തകങ്ങൾ വായിച്ചുതീർത്ത രാജാ ഹോസ്റ്റലിലെ വിദ്യാർത്ഥി അഹമ്മദ് സഫ്‌വാൻ, 35 പുസ്തകങ്ങൾ വായിച്ച ദുറ മുറാദ്, 25 പുസ്തകങ്ങൾ വായിച്ച മറ്റു 10 വിദ്യാർത്ഥികൾ എന്നിവർക്കുള്ള അവാർഡ് ദാനം പ്രൊഫസർ എ. ഷാജഹാൻ നിർവ്വഹിച്ചു.
ആർ, യു. എ. പ്രിൻസിപ്പാൾ ഡോക്ടർ മുസ്തഫ ഫാറൂഖി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻ പ്രിൻസിപ്പാൾ കെ. കുഞ്ഞഹമ്മദ്, രക്ഷിതാക്കളുടെ പ്രതിനിധി റഫീഖ്, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചുു. സി. പി സൈഫുദ്ദീൻ സ്വാഗതവും എം. ഇഖ്ബാൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ഇഫ്‌താർ സംഗമത്തിൽ പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 200 ഒാളം പേർ പങ്കെടുത്തു.
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
22 ജൂൺ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 – 18 അക്കാദമിക വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ സി. പി. സത്താർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ് സ്വാഗതവും, ചെയർമാൻ സി. പി. നൗറ സലാം നന്ദിയും പറഞ്ഞു.
ക്ലബ്ബ് ട്രഷറർ സെൻഹ ഫാത്തിമ അദ്ധ്യാപകരായ മഹ്ഫിദ വി ഹസ്സൻ, അബ്ദുൽ മുനീർ. എം., ഷബ്‌ന. സി, ബേബി ഫാസില, മുഹമ്മദ് ഇസ്‌ഹാഖ്, മായ. വി.എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മെഹന്ദി ഫെസ്റ്റ്
22 ജൂൺ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ജൂൺ 22 ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ഹൈസ്കൂൾ വിദ്ധ്യാർത്ഥികൾക്കായി മെഹന്ദി ഫെസ്റ്റ് നടത്തി. പതിനേഴ് ടീമുകൾ മത്സരിച്ച ഫെസ്റ്റിൽ ഹിന & താഷിദ നഫ്സത്ത് (9ഡി), ഫാത്തിമ ഫിദ & റിഫ്ന ഷെറിൻ (10 ജി), നദ നഹാൻ & മർസീന സലീം (10 സി) എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. എല്ലാ മത്സരാർത്ഥികൾക്കും പ്രോൽസാഹന സമ്മാനങ്ങൾ നൽകി.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ എം. യൂസുഫ്, എം. ജാസ്മിൻ, ആയിഷ റഹ്‌ന. പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പെരുന്നാൾ ഡ്രസ്സ് വിതരണം
21 ജൂൺ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
നിർധനരായ കുട്ടികളെ സഹായിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ഫാറൂഖ് എഡ്യൂകെയർ എന്ന ചാരിറ്റി സംരംഭത്തിനു കീഴിൽ, അദ്ധ്യാപകർ, സ്ഥാപനങ്ങൾ, മാനേജ്മെന്റ്, എന്നിവരിൽ നിന്ന് സമാഹരിച്ച ഫണ്ടുപയോഗിച്ച് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 55 ഒാളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ ഡ്രസ്സ് വിതരണം ചെയ്തു.
ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, ബേബി ഫാസില, മഹ്‌ഫിദ വി ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനാവാരാചരണം
19 ജൂൺ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വായനാവാരാചരണത്തോനോടനുബന്ധിച്ച് ജൂൺ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴിൽ രാവിലെ 10 മണിക്ക് സ്കൂൾ അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റർ എം.എ നജീബ് അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഭാഷാദ്ധ്യാപൻ കമറുദ്ദീൻ പരപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെപ്പറ്റി വിദ്യാർത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിൻ വായനദിന സന്ദേശം നൽകി.
മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കൽ, ക്ലാസ്സ് ലൈബ്രറി നിർമ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. വിജയികൾക്കുള്ള അവാർഡ് ദാനം മുഖ്യാതിഥി കമറുദ്ദീൻ പരപ്പിൽ നിർവ്വഹിച്ചു.
പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോൽദാനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി.സി. മുഹമ്മദ് അശ്റഫ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീർ സ്വാഗതവും, മലയാളം സീനിയർ അദ്ധ്യാപകൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ ദയ ഫൈസ്, റയ്യാൻ ബിൻ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മിൽ, അദ്ധ്യാപകരായ ഉമ്മുകുൽസു, യൂസുഫ്, ജാസ്മിൻ, ഫസീല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും അനുമോദനവും
15 ജൂൺ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികളെ സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എൽ. എ. നിർവ്വഹിച്ചു. ചടങ്ങിൽ അഡ്വക്കേറ്റ് വി. എം. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.
പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി, എൻ. കെ. മുഹമ്മദലി (സെക്രട്ടറി സ്കൂൾ മാനേജിംഗ് കമ്മറ്റി), സി. പി. കുഞ്ഞഹമ്മദ് (പൂർവ്വ വിദ്ധ്യാർത്ഥി സംഘടന പ്രസിഡന്റ്), പി. ടി. എ. പ്രസിഡന്റ് പി. കെ. ജാഫർ, പി. മഹബൂബ് (മാനേജിംഗ് കമ്മറ്റി ജോയിൻറ് സെക്രട്ടറി), ഒ. മുഹമ്മദ്കോയ (മാനേജിംഗ് കമ്മറ്റി ട്രഷറർ), അഫ്‍സൽ റഹ്‍മാൻ (മാനേജിംഗ് കമ്മറ്റി മെമ്പർ), മുൻ ഹെഡ്മാസ്റ്റർ കെ. കോയ തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ വിദ്ധ്യാർത്ഥി സംഘടന പ്രസിഡന്റ് സി. പി. കുഞ്ഞഹമ്മദ് രാജപുരസ്കാർ ജേതാക്കൾക്കുള്ള അവാർഡ് ദാനവും, മാനേജിംഗ് കമ്മറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി എൻ. എൻ. എം. എസ്സ്. വിജയികൾക്കുള്ള അവാർഡ് ദാനവും, മാനേജിംഗ് കമ്മറ്റി ജോയിൻറ് സെക്രട്ടറി പി. മഹബൂബ് പ്ലസ് വൺ പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നിർവ്വഹിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുനീർ നന്ദിയും പറഞ്ഞു.
നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 3 പ്രതിഭകൾ
12 ജൂൺ 2017 – തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സച്ചിൻ സുരേഷ് ഫസീൻ ഫവാദ്. കെ
ഈ വർഷത്തെ നേഷനൽ ഊർജ്ജകപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ സച്ചിൻ എ സുരേഷ്, ഫവാദ്. കെ, ഫസീൻ. കെ എന്നീ 3 പ്രതിഭകൾ കേരളത്തിനു വേണ്ടി കളത്തിലിറങ്ങി സെമിഫൈനൽ വരെ പോരാടി.
പരിസ്ഥിതിദിനപരിപാടി
5 ജൂൺ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വൈവിധ്യമാർന്നതും പുതുമയുള്ളതുമായിരുന്നു ഈ വർഷത്തെയും പരിസ്ഥിതിദിനാഘോഷം. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ രാവിലെ 9.30 ന് അസ്സംബ്ലി കൂടി. ഹെഡ്മാസ്റ്റർ എം. എ. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി സ്കുൾ പ്രിൻസിപ്പൽ കെ. ഹാഷിം സർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ഇന്നത്തെ കുട്ടികൾക്ക് നഷ്ടമാകുന്ന പ്രകൃതി സൗഭാഗ്യങ്ങളെ പരാമർശിച്ച് മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.
വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.
'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു.
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി.
മണ്ണിന്റെ മക്കളായി വളരണമെന്ന് ആഹ്വാനം ചെയ്തതായിരുന്നു അസ്ക്കർ സാറിന്റെ പരിസ്ഥിതിദിന സന്ദേശം.
വിദ്ധ്യാർത്ഥി പ്രതിനിധി ദയ ഫൈസ് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ഒരു തൈ നടാം നമുക്കമ്മക്കുവേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി തൈ നടാം നൂറു കിളികൾക്കുവേണ്ടി എന്നു തുടങ്ങുന്ന കവിതയുടെ അകമ്പടിയോടൊപ്പം ചിത്രകലാദ്ധ്യാപകൻ എം. യൂസുഫ് ആധുനികതയുടെ പ്രതീകമായി വരച്ച ഉണങ്ങിയ വൃക്ഷശിഖരങ്ങലിൽ ഒാരോ ക്ലാസ് പ്രതിനിധികളും വന്ന് ഇല ചാർത്തിയപ്പോൾ പ്രകൃതിയെ ഒന്നാകെ പച്ചപിടിപ്പിക്കാനുള്ള സന്ദേശം മൂകമായി പ്രചരിപ്പിക്കുന്ന അനുഭവമായി.
'I pledge to save our earth' എന്നെഴുതിയ ബാനറിൽ ക്ലാസ് പ്രതിനിധികൾ ചുവന്ന മഷിയിൽപുണ്ട കൈപടം പതിപ്പിച്ചത് പ്രകൃതിസംരക്ഷണയജ്ഞം രക്തത്തിലലിയിക്കാനുള്ള ആഹ്വാനമുണർത്തി. മനുഷ്യ കരങ്ങൾ മൂലം കരയുന്ന ഭൂമിയുടെ അവസ്ഥ ചിത്രീകരിച്ച് മലയാളം അദ്ധ്യാപിക ഉമ്മുകുൽസു ടീച്ചർ എഴുതി ചിട്ടപ്പെടുത്തിയ കവിത വിദ്ധ്യാർത്ഥികൾ ചടങ്ങിൽ ആലപിച്ചു.
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. കൺവീനർ എം. ചിത്ര, ജോയിൻറ് കൺവീനർ ബീരാൻകോയ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും തൈവിതരണം നടത്തി.
കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞു.
കേമ്പസിന്റെ വിവിധ ഭാഗങ്ങളിൽ മരം വച്ചു പിടിപ്പിക്കുന്ന 'കേമ്പസിലെ മരം' പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ എം. എ. നജീബ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, എം. എ ഗഫൂർ, പി. ടി.എ. പ്രതിനിധികൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ ചിത്ര. എം. നന്ദി പറഞ്ഞു.
കളിയിലെ മികവ് പഠനത്തിലും
5 ജൂൺ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ (കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ) 560 ൽ 555 മാർക്ക് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്ധ്യാർത്ഥി സച്ചിൻ എ സുരേഷ് കളിയിലെ മികവ് പഠനത്തിലും തെളീച്ചിരിക്കുന്നു. തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് രാജാ ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു.
പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കുമായി സുഹാനി
5 ജൂൺ 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും (540 ൽ 540) നേടി സുഹാനി. എ (സയൻസ് ഗ്രൂപ്പ്), 540 ൽ 538മാർക്ക് നേടി ആയിഷ ലിയാന (സയൻസ് ഗ്രൂപ്പ്), 560 ൽ 555 മാർക്ക് നേടി സച്ചിൻ എ സുരേഷ് (കൊമേഴ്സ് വിത്ത് കംമ്പ്യൂട്ടർ അപ്ളിക്കേഷനുമാണ്) എന്നീ വിദ്യാർത്ഥികൾ സ്കൂളിന്റെ അഭിമാന താരങ്ങളായി.
പ്രവേശനോത്സവം
01 ജുൺ 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 – 18 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ജുൺ 1 വ്യാഴാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. പ്രവേശനോൽസവ ഗീതത്തിന്റെ അകമ്പടിയോടെ മധുരം നൽകി എല്ലാ വിദ്ധ്യാർത്ഥികളേയും സ്വീകരിച്ചു. ഇതോടനുബന്ധിച്ച് 'കാഴ്ച' എന്ന പേരിൽ നടത്തിയ കഴിഞ്ഞ വർഷങ്ങളിലെ സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനത്തിന്റേയും പുസ്തക വിതരണത്തിന്റേയും ഉദ്ഘാടനം രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ സുലോചന നിർവ്വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ വി. പി. മുനീർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2016 – 17
.
ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും
20 മേയ് 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തിൽ, മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂർണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അനുമോദവും മേയ് 20 ന് ശനിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഫോഡറ്റ് ചെയർമാൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ് എന്നിവർ പ്രസംഗിച്ചുു.
ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിനഞ്ച് വിദ്ധ്യാർത്ഥികളിൽ ഏഴ് വിദ്ധ്യാർത്ഥികൾക്ക് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എഫ്ലസും, നാല് വിദ്ധ്യാർത്ഥികൾക്ക് ഒൻപത് എഫ്ലസും, ഭാക്കി വിദ്ധ്യാർത്ഥികൾക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ സ്കൂൾ മാനേജർ കെ. കുഞ്ഞലവി സമർപ്പിച്ചു.
മുഴുവൻ വിഷയങ്ങൾക്കും എ ഫ്ലസ് ലഭിച്ച ഫോഡറ്റിന്റെ ഏഴ് വിദ്ധ്യാർത്ഥികൾക്ക് ഫോഡറ്റിന്റെ കീഴിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കൽ-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷൽ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളിൽ ഇപ്പോൾ തന്നെ അഡ്മിഷൻ ലഭിച്ചു കഴിഞ്ഞു.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ മുഹമ്മദ് ഇഖ്‌ബാൽ ചടങ്ങിന് നന്ദി പറഞ്ഞു.
സ്കൗട്ട് ആന്റ് ഗൈഡ്സ് കേമ്പ്
20 മേയ് 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കുട്ടിളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ, ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവലും അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ബേഡൻ പവലും ആരംഭിച്ച സ്കൗട്ട് ആന്റ് ഗൈഡ്സും പ്രസ്ഥാനത്തിന്റെ സബ്ജില്ലതല ക്യാമ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തി. ഫറോക്ക് സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള സ്കൗട്ട് ആന്റ് ഗൈഡ്സ് കേഡറ്റസ് പങ്കടുത്തു.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
15 മേയ് 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 അക്കാദമിക വർഷത്തിൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു. 1. മുഹമ്മദ് ആദിൽ. എ.വി 2. ഫർഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീൻ ടി മഖ്ബൂൽ 5. മിഥുന.കെ.വി 6. സഈദ ഷെറിൻ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സൻ 9. മുഹമ്മദ് യാസീൻ 10. സൻജീദ് സലാം. എ 11. സിദാൻ മുഹമ്മദ്. പി.പി 12. നിദ മറിയം 13. നുസുഹ അരിക്കട്ടിയിൽ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസലക്. ഒ 17. മുഹമ്മദ് അൻസബ്. വി.പി 18. നിരഞ്ജന രാജൻ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് 21. അനഘ മുരളീധരൻ 22. അപർണ്ണ. എ.കെ 23. ലബീബ ഫാത്തിമ. പി.പി 24. റിഫ ഹസ്സൻ 25. ജഫ്‌നു ഫാസിൽ 26. സജാദ്. എൻ.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയത്.
എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ്
11 മേയ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മറ്റു മേഖലകളെപ്പോലെ തന്നെ അക്കാദമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് 2016-17 അക്കാദമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. 28 വിദ്യാർത്ഥികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടി. 421 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 396 വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹതനേടി സ്കൂളിന് 94.5 വിജയ ശതമാനം ലഭിച്ചു.
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
അബൂ എൈമൻ അനഖ. സി അനഖ. എം അർച്ചന. പി
ആയിഷ അൻജല ജിബിൻ. പി.പി ജിഷ ജാസ്‌മിൻ. പി ജുനൈദ് ഇബ്രാഹീം കരീം
നവ്യ. എം നിഹാൽ സോനു ഫസ. കെ ഫർഹാൻ അഹമ്മദ്
ഫാത്തിമ ദിൻഷ. കെ ഫാത്തിമ നിദ. പി.ടി ഫിദ ജെബിൻ ഫിമിസ്. പി
ബിൻഷാദ് അഹമ്മദ് മുഹമ്മദ് ബാസിത്ത് ഷറഫുദ്ദീൻ. ഇ.പി ഷാഹിദ് സുബൈർ
സന്ദേഷ്. എസ്സ് സമിയ ടി അനീസ്‌ബാബു സമീൽ. എം.എം സുഹാന സഫൽ. ടി
ഹരികൃഷ്ണൻ. കെ ഹരികൃഷ്ണൻ. ടി അബ്ദുൽ ഷബീർ കാവ്യ. എം. എ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ
11 മേയ് 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മെയ് പതിനൊന്ന് വ്യാഴായ്ച രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൗണടിൽ വച്ച് നടത്തി. നൂറ്റിഇരുപതിൽ അധികം കളിക്കാർ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകരായ അബ്ദുൽ ജലീൽ, ഷബീറലി മൻസൂർ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് അനിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു.
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്
28 ഏപ്രിൽ 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്സ്കൂൾ
അദ്‌നാൻ. കെ. ടി അഭിനവ്. പി അമൽ അൽ ഹമർ അലൻ നോബിൾ സ്വാതി. ടി. കെ
എസ്. സി. ഇ. ആർ. ടി. ഏട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ. എം. എം. എസ് (നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്) പരീക്ഷയിൽ ഈ വർഷം (2016-17) നമ്മുടെ സ്കൂളിൽ നിന്ന് അദ്‌നാൻ. കെ. ടി, അഭിനവ്. പി, അമൽ അൽ ഹമർ, അലൻ നോബിൾ, സ്വാതി. ടി. കെ എന്നീ അഞ്ച് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ലതല പരിശീലന പരിപാടി
2017 ഏപ്രിൽ 10, 11, 17,18
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഐ. സി. ടി. അധിഷ്ടിത പ്രവർത്തനങ്ങളിൽ ആഭിമുഖ്യവും താൽപര്യവുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും, എെ. ടി. @ സ്കൂൾ പ്രൊജക്ട് നടപ്പിലാക്കുന്ന പദ്ധതിയായ ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഫറോക്ക് ഉപജില്ല തല കേമ്പ് വിവിധ ഘട്ടങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തപ്പെടുന്ന ഈ കേമ്പിന്റെ ഉൽഘാടനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു. ഏപ്രിൽ 10, 11 തിയതികളിലായി നടന്ന ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഫറോക്ക് ഉപജില്ലക്ക് കീഴിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 17 വിദ്യാർത്ഥികളും, 17, 18 തിയതികളിലായി നടന്ന രണ്ടാം ഘട്ടത്തിൽ 19 വിദ്യാർത്ഥികളും പങ്കെടുത്തു.
ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം. അജിത്ത് (ആർ. പി. - എെ. ടി. @ സ്കൂൾ, കോഴിക്കോട്) സിറാജ് കാസിം (ഡി. ആർ. ജി. ട്രൈനർ , കോഴിക്കോട്) എന്നിവർ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
മെഗാ ക്വിസ്സ്
08 ഏപ്രിൽ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (FOSA) ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 8 ശനിയാഴ്ച 10 മണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സമഗ്ര ക്വിസ്സ് മത്സരം നടത്തി. സി. ജി. സീനിയർ ട്രൈനർ മുസ്തഫ വയനാട് ആയിരുന്നു ക്വിസ്സ് മാസ്റ്റർ.
ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആൺകുട്ടികൾക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ ഈ മത്സരപ്പരീക്ഷയിൽ മികവ് പുലർത്തുന്ന 50 കുട്ടികൾക്ക് സൗജന്യ അഭിരുചി നിർണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.
ബോധവൽക്കരണക്ലാസ്സ്
08 ഏപ്രിൽ 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സൗജന്യ അഭിരുചി നിർണ്ണയ കേമ്പ് നടത്തുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ഫോസ ട്രൈനർ മുനീർ ബോധവൽക്കരണക്ലാസ്സ് നടത്തി. കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിലൂടെ ഭാവിയിൽ അവർ ഏതു മേഖല തിരഞ്ഞെടുക്കണമെന്നുള്ള മുന്നറിവ് രക്ഷിതാക്കൾക്ക് കൂടി തിരിച്ചറിയുവാൻ കഴിയുന്ന തരത്തിൽ വിദഗ്ധരായ ഫാക്കൽറ്റിയാണ് ഈ കേമ്പ് കൈകാര്യം ചെയ്യുന്നത്.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉപഹാരം നൽകി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, സി. പി. സൈഫുദ്ദീൻ, ഫോസ ട്രൈനർ നൗഷാദ്, റഷീദ് എന്നിവർ സംസാരിച്ചു.
സംസ്ഥാന കാംബൂരി - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 5 ഗൈഡ്സ് കേഡറ്റ്സ് പങ്കെടുത്തു
29 മാർച്ച് 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ സംസ്ഥാന കാംബൂരിയിൽ ക്യേമ്പിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 5 ഗൈഡ്സ് കേഡറ്റ്സ് പങ്കെടുത്തു. പെൺകുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യത്തോടെ ആഗ്നസ് ബേഡൻ പവൽ ആണ് ഗൈഡ്സ് പ്രസ്ഥാനം ആരംഭിച്ചത്. 2017 ൽ നടന്ന സംസ്ഥാനതല കാംമ്പൂരിയിൽ ക്യേമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്ത് ഗൈഡ്സ് പങ്കെടുത്തിരുന്നു.
ഗൈഡ്സിന് നമ്മുടെ സ്കൂളിൽ രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം യൂണിറ്റുകളുണ്ട്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന ഗൈഡ്സ് കേഡറ്റുകൾ സ്കൂളിൽലും, സബ്ജില്ല, ജില്ല തലങ്ങളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന്
27 മാർച്ച് 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്നു വിവിധ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രോൽസാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. ജോയിൻറ് കൺവീനർ ബീരാൻകോയ. ടി. സ്റ്റുഡൻറ് കൺവീനർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികൾ സ്കൂളിൽ നടത്തിയിരുന്നത്.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
10 മാർച്ച് 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ കുട്ടികളിൽ ഐ. സി. ടി.. യിൽ ആഭിമുഖ്യവും താൽപര്യവും വർദ്ധിപ്പിക്കുവാനും അവരിലെ ഐ. സി. ടി. യിലെ കഴിവുകൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പും ഐ. ടി. @ സ്‌കൂളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ' ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' പദ്ധതിയുടെ സ്‌കൂൾതല യൂണിറ്റ് 2017 മാർച്ച് പത്താം തിയ്യതി നമ്മുടെ സ്കൂളിൽ രൂപീകരിച്ചു. ഈ പദ്ധതിയുടെ സ്കൂൾതല പ്രാഥമിക ഐ.സി.ടി. പരിശീലന പരിപാടി 2017 മാർച്ച് 10 ന് മൾട്ടീമീഡിയറൂമിൽ വച്ച് പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. സ്കൂൾ എെ. ടി. കോഡിനേറ്റർ സിറാജ് കാസിം അദ്ധ്യക്ഷത വഹിച്ചു.
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂൾ ഐടി കോർഡിനേറ്റർ സിറാജ് കാസിം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ആനിമേഷൻ & മൾട്ടീമീഡിയ, ഹാർഡ് വെയർ, ഭാഷാ കംമ്പ്യൂട്ടിങ്, ഇൻറർനെറ്റും സൈബർസുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെ ഫാറൂഖ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകരായ സിറാജ് കാസിം, വി. എം. ശിഹാബുദ്ദീൻ, ആയിഷ രഹ്‌ന. പി. എന്നിവർ കുട്ടികൾക്ക് പരിചയപ്പെടുത്തി.
67 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തിൽ സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർ ആയി ആശിഷ് റോഷൻ (8 സി) നെയും ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ് ആയി അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ എന്നിവരേയും തെരഞ്ഞെടുത്തു.
വിദ്യാലയത്തിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ' കുട്ടിക്കൂട്ടം ' പദ്ധതിയുടെ മുഖ്യലക്ഷ്യം.
ആകെ അംഗങ്ങൾ : 67
സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർ : ആശിഷ് റോഷൻ (8 സി)
ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോർഡിനേറ്റർസ്: അമൽ അൽ ഹമർ, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മിൽ
മികവ് - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സബ്‌ജില്ലാതലത്തിലും, ബേപ്പൂർ നിയോജക മണ്ഡലത്തിലും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു.
01 മാർച്ച് 2017 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 – 17അക്കാദമിക വർഷത്തെ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മികവ് സബ്‌ജില്ലാതലത്തിലും, ബേപ്പൂർ നിയോജക മണ്ഡലത്തിലും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ വൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജനുവരി 27 ന് തൊഴിൽ പരിശീലനക്യാമ്പ് നടത്തിയാണ് പേപ്പർ ബാഗ്, പൗച്ച്, കുട, തൊപ്പി, ഗ്രോ ബാഗ് എന്നിവ വിദ്യാർത്ഥികൾ നിർമ്മിച്ചത്.
90 ഓളം വിദ്യാർത്ഥികൾ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തിരുന്നു. ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധന വിദ്യാർത്ഥികൾക്ക് ജീവിത മാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും സ്ക്കൂളിൽ വച്ച് നടത്തുകയും ചെയ്തു.
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള – അൽ ഫാറൂഖ് റസിഡൻഷ്യൾ സ്കൂൾ ചാമ്പ്യന്മാർ
23 ഫെബ്രുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
രണ്ടാമത് കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റിൽ അൽഫാറൂഖ് റസിഡൻഷ്യൾ സീനിയർ സെക്കണ്ടറി സ്കൂൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജി. യു. പി. സ്കൂൾ. രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ജി. യു. പി. സ്കൂൾ. രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജി. യു. പി. സ്കൂൾ. കൊടൽനടക്കാവിലെ അഭിജിത്ത് മികച്ച ഗോൾകീപ്പറായി.
ടൂർണ്ണമെന്റ് കെ. ആർ. ശശീധരൻ പിള്ള ഉൽഘാടനം ചെയ്തു. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സീനിയർ അദ്ധ്യാപകൻ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുൻഹെഡ്മാസ്റ്റർ കെ. കോയ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കായികാദ്ധ്യാപകൻ കെ. എം. ഷബീറലി മൻസൂർ, ഹാരിസ്, പ്രദീപ് എന്നിവർ സംസാരിച്ചു. സി. പി. സൈഫുദ്ദീൻ സ്വാഗതവും വി. പി. എ. ജലീൽ നന്ദിയും പറഞ്ഞു.
സമാപനചടങ്ങ് സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂൺ റഷീദ് സമ്മാനദാനം നിർവ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, എം. സി. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ നന്ദിയും പറഞ്ഞു.
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ
21 ഫെബ്രുവരി 2017 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് മുഖ്യ പങ്കുവഹിച്ച ഫാറൂഖ് ഹയർ സെക്കന്ററി സ്കൂളുലെ പ്രിയ ഗുരുവര്യർക്ക് കലാലയത്തിന്റെ സ്നേഹാദരം. ഫാറൂഖ് ഹൈസ്കൂളിൽ സേവനം ചെയ്ത് വിരമിച്ച 75 വയസ്സ് പൂർത്തീകരിച്ച കാസിം വാടാനപ്പള്ളി, ശ്രീധരമേനോൻ, വേലായുധൻ മാസ്റ്റർ, ബാലൻ മാസ്റ്റർ,രജ്ഞിനി ടീച്ചർ, ശശികല ടീച്ചർ എന്നിവരെയാണ് ആദരിച്ചത്.
വി. കെ. സി. മമ്മദ് എം.എൽ. എ. ഉത്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപിക കെ. എം. സുഹ്റ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മാനേജർ കെ. കുഞ്ഞലവി ഉപഹാരം നൽകി.ഫറോക്ക് മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി. മുഹമ്മദ് ഹസ്സൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് സി. പി.കുഞ്ഞഹമ്മദ്, മാനേജിങ്ങ് കമ്മറ്റി പ്രസിഡണ്ട് പ്രൊഫ:കുട്ട്യാലികുട്ടി, സെക്രട്ടറി എൻ. കെ.മുഹമ്മദലി, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, എൽ. പി. സ്കൂൾ പ്രധാനാദ്ധ്യാപകൻ കെ. മുഹമ്മദ് കുട്ടി, ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ സി. ആലിക്കോയ, ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ കെ. പി. കുഞ്ഞഹമ്മദ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ്, മൗലവി മുഹമ്മദ് കുട്ടശ്ശേരി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ, പി മെഹ്‌ബൂബ്, ഒ. മുഹമ്മദ്കോയ, ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ. കോയ മാസ്റ്റർ,മുൻ അധ്യാപകൻ എൻ. സി. അബൂബക്കർ മാസ്റ്റർ, ശശീധരൻ പിള്ള, എൻ. ആർ. അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.
രാജപുരസ്കാർ അവാർഡ്
20 ഫെബ്രുവരി 2017 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂൾ
2016-17 2015-16
നമ്മുടെ സ്കൂളിൽ ൽ നിന്ന് ഈ വർഷം (2016-17) 12 കുട്ടികൾ രാജപുരസ്കാരിന് അർഹരായി. കഴിഞ്ഞ വർഷം (2015-16) 8 വിദ്യാർത്ഥിനികൾ രാജപുരസ്കാരിന് നേടിയിരുന്നു.
കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - ഫാറൂഖ് എച്ച്. എസ്. എസ് ചാമ്പ്യന്മാർ
16 ഫെബ്രുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പത്താമത് കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജ് ഏകപക്ഷീയമായ നാല് ഗോളിന് എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇ. മുഹമ്മദ് ഇനായത്ത് ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫവാദ് (2 ഗോൾ ), മുഹമ്മദ് ഇനായത്ത്, മേഗ്ഷാൻ സോമൻ എന്നിവർ ഗോളുകൾ നേടി.ഫാറൂഖ് കോളേജ് മാനേജിങ്ങ് കമ്മിറ്റി പ്രസിഡന്റ് പി.കെ. അഹമ്മദ് സാഹിബ് ട്രോഫികൾ വിതരണം ചെയ്തു.
സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, വി. മുഹമ്മദ് ഹസ്സൻ, സെപ്റ്റ് സെക്രട്ടറി സെയ്ദു മാസ്റ്റർ, പി.മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ: പി. എ. ജൗഹർ, പ്രിൻസിപ്പാൾ കെ, ഹാഷിം, സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, എൻ. ആർ. അബ്ദുറസാഖ്, മുൻഹെഡ്മാസ്റ്റർ കെ. കോയ, കെ. പി. അഹമ്മദ്, ഫാറൂഖ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. മുഹമ്മദ് കുട്ടി പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചുു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ സി. പി. സൈഫുദ്ദീൻ, കായികാദ്ധ്യാപകരായ കെ. എം. ഷബീറലി മൻസൂർ, വി. പി. എ. ജലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
15 ഫെബ്രുവരി 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പത്താമത് കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, ഫാറൂഖ് കോളേജും, എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരിയും ഫൈനലിൽ പ്രവേശിച്ചു. ഫാറൂഖ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സുഹൈലിന്റെ ഏകപക്ഷീയമായ ഒരു ഗോളിലൂടെയാണ് എടവണ്ണ ഐ. ഒ. എച്ച്. എസ്. എസ് നെ പരാജയപ്പെടുത്തിയത്. എച്ച്. എം. വൈ. എച്ച്. എസ്. എസ് മഞ്ചേരി എൻ. എൻ. എം. എച്ച്. എസ്. എസ് ചേലേമ്പ്രയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തി. സ്കോർ 4-3.
ഫൈനൽ ഇന്ന് (വ്യാഴം-16/2/2017) നാല് മണിക്ക് നടക്കും. പി. കെ. അഹമ്മദ് സാഹിബ് ട്രോഫി വിതരണം ചെയ്യും. ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിക്കും.
എൻ. എൻ. കക്കാട് പുരസ്കാരം അനാമികക്ക്
13 ഫെബ്രുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
'ഊഞ്ഞാൽ വീട് - അനാമികയുടെ കവിതകൾ' എന്ന 35 കവിതകൾ അടങ്ങുന്ന സമാഹാരത്തിന് 2017 ലെ എൻ. എൻ. കക്കാട് പുരസ്കാരം നേടി അനാമിക നേട്ടങ്ങൾ തുടർക്കഥയാക്കിയിരിക്കുന്നു. മാതൃഭൂമി ബാലപംക്തിയിൽ രചനകൾ ആരംഭിച്ച അനാമിക അങ്കണം അവാർഡ്, രഥ്യകവിതാപുരസ്കാരം, കടത്തണ്ട് മാധവിയമ്മ പുരസ്കാരം, മുല്ലനേഴികാവ്യ പ്രതിഭാപുരസ്കാരം, ഡി. എം. പൊറ്റക്കാട് കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു
01 ഫെബ്രുവരി 2017 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 - 17 അക്കാദമിക വർഷത്തെ ഫ്ലസ്സ് ടൂ, എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികൾക്കുള്ള നൈറ്റ് ക്ലാസ്സ് ആരംഭിച്ചു. പരിപാടി പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് ഉൽഘാടനം ചെയ്തു. എസ്സ്. ആർ. ജി. കൺവീനർ മുഹമ്മദ് സൈദ്. കെ. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, വിജയോൽസവം കൺവീനർ ജെസ്സി. വി. എം, മുഹമ്മദ് ഇസ്ഹാഖ്, സബ്‌ന. സി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തുന്നത്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് പ്രധാനമായും നൈറ്റ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് പഠന പിന്തുണ നൽകി പഠന നിലവാരം ഉയർത്തുക എന്നതാണ് നൈറ്റ് ക്ലാസ്സിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
27 ജനുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ പദ്ധതിക്കു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ജനുവരി 27 ന് രാവിലെ 10 മണിക്ക് ചേർന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ എം.എ നജീബ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികളെ സംബന്ധിച്ച് ഒരു ലഘുവിവരണം, ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം, ഹരിത ബോധവത്കരണം എന്നിവ നടത്തി. തുടർന്നു സ്കൂൾ ലീഡർ സമീൽ. എം. എം. കുട്ടികൾക്കുളള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്ധ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു.
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി നിലകൊള്ളേണ്ടതിനെ കുറിച്ചും, മാലിന്യങ്ങളിൽ നിന്നും ലഹരി ഉപയോഗത്തിൽ നിന്നും നമ്മുടെ വിദ്യാലയങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കേണ്ടതിനെകുറിച്ചും, പ്രിൻസിപ്പാൾ ഹാഷിം, പി. സി. ഷറഫുദ്ദൂൻ എന്നിവർ ഉദ്ബോധിപ്പിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വാദ്ധ്യാപകർ, തദ്ദേശവാസികൾ എന്നിവർ ചേർന്ന് സകൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം 11 മണിക്ക് എല്ലാവരും ചേർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല തീർത്തു.
രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ ശ്രീമതി സുലോചന ഉദ്ഘാടനം ചെയ്തു. പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ. അബുദുൾ അസീസ്, മുൻ പ്രിൻസിപ്പാൾ കെ. എം. സുഹ്റ ടീച്ചർ എന്നിവർ നേതൃത്വം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേകം തയ്യാറാക്കിനൽകിയ പ്രതിജ്ഞ സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ ചൊല്ലിക്കൊടുക്കുകയും എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന് സ്കൂൾ തനത് പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പേപ്പർ ബേഗ്, തൊപ്പി, കുട എന്നിവയുടെ പ്രദർശനം നടത്തി. സ്റ്റുഡൻര് പ്രതിനിധി ധനിസ നന്ദി പറഞ്ഞു.
മികവ് - 2017
27 ജനുവരി 2017 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ തൊഴിൽ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 90 ഓളം വിദ്യാർത്ഥികൾ താഴെപറയുന്ന ഇനങ്ങളിലായി ഈ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തു.
1. പേപ്പർ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ്
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ, പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധനവിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.
ക്ലബ് കൺവീനർ യൂസുഫ്. എം, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം, സ്റ്റുഡൻറ് കൺവീനർ: സുഹാന സഫൽ. ടി -10 എച്ച് , സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -7 ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പബ്ളിക്ക്ദിനം പരിപാടി
26 ജനുവരി 2017 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ ജനുവരി 26- റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ കെ. ഹാഷിം ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ്, ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി. സി, അദ്ധ്യാപകരായ വീരാൻ കോയ, ഉമ്മുകുൽസു ഇ, കെ. റാബിയ, എന്നിവർ സംസാരിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപകൻ പി. പി. ഷറഫുദ്ദീൻ സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി റജ റനിൻ എന്നിവർ റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപനം, പ്രസംഗം മധുരവിതരണം എന്നിവയും നടന്നു. അദ്ധ്യാപകരായ റഫീഖ്, അസ്ക്കർ, മുഹമ്മജ് ഇഖ്ബാൽ ടി. എ. നസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പഠനയാത്ര – പ്രൈമറി വിഭാഗം
21 ജനുവരി 2017 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനയാത്രാകൺവീനർ എം. സി. സൈഫുദ്ദീൻ സാറുടെ നേതൃത്വത്തിൽ 90 വിദ്യാർത്ഥികളും (52 പെൺകുട്ടികളും 38 ആൺകുട്ടികളും) 15 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം ജനുവരി 21 ന് (ശനി) രണ്ട് ബസ്സുകളിലായി മലപ്പുറം ജില്ലയിലെ മിനി ഊട്ടി, പാലക്കാട് ജില്ലയിലെ മലമ്പുഴ ടാം, പാലക്കാട് ടിപ്പു സുൽത്താൻ കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പ്രൈമറി വിഭാഗം പഠനയാത്ര നടത്തി.
രാവിലെ 06 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
മിനി ഊട്ടിയിലെ തണുത്ത കാലാവസ്ഥയും, കോടമഞ്ഞും, സുന്ദരമായ പ്രകൃതി, പാലക്കാട് ടിപ്പു സുൽത്താൻ കോട്ടയും കോട്ടയിലെ മ്യുസിയവും ജയിലും പുതുതായി കണ്ടെടുത്ത വെടിയുണ്ടകളും മരങ്ങളും നടപ്പാതയും കാഴ്ചകളും മലമ്പുഴ ടാമും പൂന്തോട്ടവും പാർക്കും യാത്രയും സ്കൂളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുപോയ ഭക്ഷണം എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിരുന്ന് കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്ക് എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു. പ്രത്യേഗിച്ചും മലമ്പുഴ ടാമിലെ റോപ്പ്‌വേയിലെ പാർക്കിനും പൂന്തോട്ടത്തിനും മുകളിലൂടെ ടാം മുഴുവൻ ചുറ്റിയുള്ള യാത്ര.
10.30 ഓടുകൂടി യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
രാജാ ഹോസ്റ്റൽ വിദ്ധ്യാർത്ഥികൾ മാതൃകയാവുന്നൂ...
07 ജനുവരി 2016 - ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
രാജാ ഹോസ്റ്റൽ വിദ്ധ്യാർത്ഥികൾ ഒരുക്കിയ വിവിധ തരം പച്ചക്കറി വിളവെടുപ്പ് സ്കൂൾ ഹെഡ്മാസ്റ്റർ നജീബ് സാർ, മുൻ ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിചു. ചീര, ചിരങ്ങ, തക്കാളി, വാഴ, വെണ്ട തുടങ്ങി വിവിധ തരം പച്ചക്കറികളാണ് വിദ്ധ്യാർത്ഥികൾ ഒരുക്കിയത്. ഹോസ്റ്റൽ വാർഡൻ ഇഖ്ബാൽ സാർ കൃഷിക്ക് നേതൃത്വം വഹിച്ചു. ഹോസ്റ്റലിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലം, ഭക്ഷണാവശിഷ്ടങ്ങൾ, എന്നിവ ഉപയോഗിച്ച് പൂർണ്ണാമായും ജൈവ കൃഷിയാണ് ഹോസ്റ്റലിൽ നടത്തിയത്. ഹോസ്റ്റലിലേക്ക് ആവശ്യമായ പച്ചക്കറികൾ ഹോസ്റ്റൽ കൃഷി തോട്ടത്തിൽ നിന്ന് തന്നെ ഇപ്പോൾ ലഭ്യമാവുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇത് കൂടുതൽ വിപുലപ്പെടുത്താനാണു ശ്രമം. രക്ഷിതാക്കളുടേയും അധ്യാപക-വിദ്ധ്യാർത്ഥികളും വിളവെടുപ്പിനു സാക്ഷികളായിരുന്നു...
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
29 ഡിസംബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പഠനയാത്രാകൺവീനർ എ. ജാഫർ സാറുടെ നേതൃത്വത്തിൽ 83 വിദ്യാർത്ഥികളും (40 പെൺകുട്ടികളും 43 ആൺകുട്ടികളും) 9 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനുമടങ്ങിയ സംഘം രണ്ട് ബസ്സുകളിലായി ഡിസംബർ 27, 28, 29 ന് (ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലായി മൈസൂർ, കുടക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 2016-17 അക്കാദമിക വർഷത്തെ പത്താംക്ലാസ്സ് വിദ്യാർത്ഥികളുടെ പഠനയാത്ര നടത്തി.
27 ന് (ചൊവ്വ) രാത്രി പത്തുമണിക്ക് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
ആദ്യ ദിവസം മൈസൂരും രണ്ടാം ദിവസം കുടകുമായിരുന്നു സന്ദർശിച്ചത്.
മൈസൂർ മൃഗശാല, വോഡയാർ രാജവംശത്തിന്റെ കോട്ട, പാർക്ക്, പൂന്തോട്ടം, മ്യുസിയം, വാട്ടർ ഫൗണ്ടയിൻ, ടാം, ത്രിവേണിസംഘമം, ടിപ്പു സുൽത്താൻ പണികഴിപ്പിച്ച വെള്ളം നിറക്കുന്ന ജയിൽ, കുടകിലെ തണുത്ത കാലാവസ്ഥ, കോടമഞ്ഞ്, സുന്ദരമായ പ്രകൃതി, ആട്ഫാം, വിദ്യാർത്ഥികളും അദ്ധ്യാപകരും ഒന്നിച്ചുള്ള യാത്ര, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതുമെല്ലാം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
29 (വ്യാഴം) ന് പുലർച്ചക്ക് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
ദേശീയ സ്കൂൾ ചെസ്സ് ടൂർണമെന്റ് - കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ
14 ഡിസംബർ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ചെസ്സ് ടൂർണമെന്റിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ശെർഷ ബക്കർ ഒന്നാം സ്ഥാനം നേടി. ഹൈദരാബാദിൽ വച്ച് നടന്ന നാഷണൽ മത്സരത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
ഫാറൂഖ് കോളേജ് സ്വദേശിയായ ശെർഷ ബക്കർ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്ധ്യാർത്ഥിയാണ്.
കാർഷിക ശില്പശാല
തരിശാക്കല്ലേ ഒരുതരി മണ്ണും
09 ഡിസംമ്പർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
മാലിന്യമുക്ത ഹരിത ക്യാമ്പ് എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ്ബും, സയൻസ് ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്കും പരിസര പ്രദേശത്തുള്ളവർക്കും 09. 12. 2016 വെള്ളിയാഴ്ച്ച 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കാർഷിക ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി .സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂർ, ജൈവ പച്ചക്കറി കൃഷിയെക്കുറിച്ച് വിശദമായി ക്ലാസ്സെടുത്തു. നൂറോളം വിദ്ധാർത്ഥികളും അൻപതിൽ അധികം പരിസരവാസികളും ശിൽപശാലയിൽ പങ്കെടുത്തു.
സയൻസ് ക്ലബ്ബ് കൺവീനർ കെ.എം.ശരീഫ ബീഗം നന്ദി പറഞ്ഞു. സ്റ്റുഡൻറ് കൺവീനർ: അജിത്ത് -9 എഫ്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: അനസ് ബാനു -7 ബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം
28 നവംബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരിൽ വച്ച് നടന്ന ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരശ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളിൽ ഒാവറോൾ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തിൽ എെ. ടി മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനവും നേടി ഈ വർഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പഠനയാത്ര – പരിസ്ഥിതിക്ലബ്ബ്
10 നവംമ്പർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ ക്ലബ്ബ് കൺവീനർ ചിത്ര ടീച്ചറുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഈങ്ങാംപുഴ ഫോറസ്റ്റിലേക്ക് പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ ഒരു ഏകദിന പിക്‌നിക് നടത്തി. പ്രൈമറി, ഹൈസ്കുൾ വിഭാഗങ്ങളിൽ നിന്നായി അറുപതിൽ അധികം വിദ്യാർത്ഥകളും അദ്ധ്യാപകരായ എം. ജാസ്മിൻ, ആയിഷ രഹ്‌ന, അബ്ദുൽ ഗഫൂർ എം. സി. സൈഫുദ്ദീൻ എന്നിവരും വ്യാഴായ്ച രാവിലെ 8.30 ന് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും യാത്ര ആരംഭിച്ചു.
പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടത്തിയ ഈ പിക്‌നിക്കും അവിടെ വച്ചുകിട്ടിയ ഫോറസ്റ്റ് ഓഫീസർമാരുടെ ക്ലാസ്സും കാട്ടിനുള്ളിലൂടെ മരങ്ങൾക്കും പാറകൾക്കും അരുവികൾക്കും ഇടയിലൂടെയുള്ള യാത്രയും നാട്ടിൽ കാണാത്ത പലതരത്തിലുള്ള പക്ഷികളേയും ജീവികളേയും കണ്ടതും അവയുടെ ശബ്ദങ്ങളും കാട്ടിലുണ്ടായ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എന്നും ഓർമ്മിക്കാനുള്ള നല്ല അനുഭവങ്ങളായിരുന്നു.
കൃത്യം 7.30 ന് യാത്രാസംഘം സ്കൂളിൽ തിരിച്ചെത്തി.
കായികദിനാഘോഷം
03 നവംബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 വർഷത്തെ കായികദിനപരിപാടികൾ നവംബർ 3, 4 (വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഇമ്പിച്ചികോയ സല്യൂട്ട് സ്വീകരിച്ച് ഉൽഘാടനം നിർവ്വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ. നജീബ് പതാക ഉയർത്തി. സ്പോർട്സ് കൺവീനർ ഷബീറലി മൻസൂർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
സ്പോർട്സ് സ്റ്റ്യൂഡൻസ് കൺവീനർ സച്ചിൻ എ സുരേഷ് പ്രതിജ്ഞ ചൊല്ലുകയും വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മറ്റതിഥികളും ഏറ്റു ചൊല്ലുകയും ചെയ്തു.
സ്പോർട്സ് ജോയിൻറ് കൺവീനർ അബ്ദുൽ ജലീൽ. വി. പി. നന്ദി പറഞ്ഞു.
എല്ലാ വർഷങ്ങളേയുംപ്പോലെ ഈ വർഷവും നാല് ഹൗസുകളായാണ് സ്പോർട്സ് നടത്തിയത്. ഹൗസ്ലീഡേഴ്സിന്റെ നേതൃത്വത്തിൽ വർണ്ണാഭമായ പരിപാടികൾ നടന്നു.
സമാപന ചടങ്ങിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ, വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വർഷങ്ങളായി തുടർന്നു വരുന്ന കപ്പ ബിരിയാണി ഈ വർഷവും ഉണ്ടായിരുന്നു.
സ്കൂൾ കലോൽസവം
27 ഒക്ടോബർ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 വർഷത്തെ സ്കൂൾ കലോൽസവം ഒക്ടോബർ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകൻ എം. എസ്. ബാബുരാജിന്റെ ചെറുമകൾ നിമിഷ ഉൽഘാടനം നിർവ്വഹിച്ചു. കോഴിക്കോടുകാരനായ എം. എസ്. ബാബുരാജിന്റെ പ്രശസ്ത ഗാനങ്ങളിൽപ്പെടുന്ന കദളിവാഴക്കൈയിലിരുന്ന് കാക്കയൊന്ന് വിരുന്ന് വിളിച്ചു......., വാസന്തപഞ്ചമി നാളിൽ....., താമസമെന്തേ വരുവാൻ തുടങ്ങിയ ഗാനങ്ങൾ ചെറുമകൾ നിമിഷ ആലപിച്ചപ്പോൾ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോൽസവം കൺവീനർ കെ. മുനീർ സ്വാഗതം പറഞ്ഞു.
ഹെഡ്മാസ്റ്റർ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ , വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പരിപാടികളിൽ വിജയികളായ വിദ്ധ്യാർത്ഥികൾക്ക് മുഖ്യാതിഥി നിമിഷയും, മുഖ്യാതിഥി നിമിഷയ്ക്ക് സ്കൂൾ മാനേജർ കെ. കുഞ്ഞലവിയും ഉപഹാരം നൽകി. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞു.
തുടർന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി.
ഫുഡ്ഫെസ്റ്റ്
19 ഒക്‌ടോബർ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹെൽത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴിൽ സ്കൂൾ സെമിനാർഹാളിൽ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ എം. ജാസ്മിൻ, ഹെൽത്ത് ക്ലബ്ബ് കൺവീന കെ. പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി. എ. ജാസ്മിൻ, ചിത്ര. എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ. ടി മേള
14 ഒക്ടോബർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്‍ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിലെ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.
ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗാന്ധിജയന്തിദിനം
3 ഒക്‌ടോബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഒക്ടോബർ 2 – ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ സ്കൂളിലും പരിസരപ്രജേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും പങ്കെടുത്തു. പരിസ്ഥിതിക്ലബ്ബ് കൺവീനർ ചിത്ര. എം, ജോയിൻറ് കൺവീനർ ബീരാൻകോയ. ടി, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത്, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാനു തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഓണാഘോഷ പരിപാടി
09 സെപ്റ്റംമ്പർ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന, ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ചതയം വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ദേശീയോൽസവമായ ഓണാഘോഷം സെപ്റ്റംമ്പർ ഒൻപത് വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു.
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് സ്കൂൾ തലത്തിൽ അത്തപ്പൂക്കളം ഒരുക്കി. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പഴം, മുറിച്ച നാളികേരം, അവിൽ, മലർ, അരി എന്നിവ ഇതിനോടപ്പം വച്ചു.
ഓണക്കളികളായ സുന്ദരിക്ക് പൊട്ട്കുത്തൽ, വടംവലി, ശരീരമാകെ മഞ്ഞയും കറുപ്പും ചായം പൂശിയുള്ള പുലിക്കളി, കസേരക്കളി, കലംപൊട്ടിക്കൽ തുടങ്ങിയവയും മെഹന്ദി ഡിസൈനിംഗ്, ബലൂൺ പൊട്ടിക്കൽ എന്നീ കളികളും ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന, മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം എന്നു തുടങ്ങുന്ന ഓണപ്പാട്ടിന്റെ അകമ്പടിയോടൊപ്പം നടന്നു. ആഘോഷപരിപാടികൾ സമൃദ്ധമാക്കാൻ ഇടക്കിടയ്ക്ക് മാവേലിത്തമ്പുരാൻ വന്ന് എല്ലാവരേയും അനുഗ്രഹിക്കന്നുണ്ടായിരുന്നു.
ഓണപ്പായസം ഈ വർഷത്തേയും ഓണാഘോഷത്തെ വളരെ സമൃദ്ധമാക്കി.
മെഡിക്കൽകേമ്പ്
7 സെപ്റ്റംബർ 2017 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിന് വേണ്ടി ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ സെപ്റ്റംബർ 7 (ബുധൻ) ന് സ്കൂളിൽ മെഡിക്കൽകേമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ നജീബ് കേമ്പ് ഉൽഘാടനം ചെയ്തു. കൺവീനർ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാർ ഹോസ്പിറ്റൽ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുക്കുകയും മെഡിക്കൽകേമ്പ് നടത്തുകയും ചെയ്തു.
ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, പ്രൈമറി വിഭാഗം സീനിയർ അദ്ധ്യാപിക കെ. റാബിയ എന്നിവർ ആശംസകളർപ്പിച്ചു. സ്കൂൾ ലീഡർ എം. എം. സമീൽ നന്ദി പറഞ്ഞു.
ജോയിൻറ്റ് കൺവീനർ ഫസലുറഹ്‌മാൻ. കെ, മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ആദിൽ -10 ഡി സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷിഫാന. എം.പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അദ്ധ്യാപകദിനം
05 സെപ്റ്റംബർ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തമായി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുൻ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാർഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവർ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികൾ.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികൾ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ നജീബ് എന്നിവർ കാസിം സാറേയും, കോയ സാറേയും പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഉമ്മുകുൽസു. ഇ, ജോയിൻറ് കൺവീനർ, സ്റ്റുഡൻറ് കൺവീനർ ആദിത്യ. പി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ ബീരാൻ കോയ. ടി, യൂസുഫ്. എം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
03 സെപ്റ്റംബർ 2016 – ശനി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി സെപ്റ്റംബർ 03 (ശനി) ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. ഇരുപതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.
നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടീമിന് സ്വീകരണം
25 ആഗസ്റ്റ് 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഡൽഹിയിൽ നടന്ന നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾകപ്പ് ജൂനിയർ വിഭാഗത്തിൽ കേരളത്തെ പ്രധിനിധീകരിച്ച് പങ്കെടുക്കാൻ അവസരം ലഭിച്ച ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് സ്കൂളിൽ വച്ച് സ്വീകരണം നൽകി.
ചടങ്ങിൽ സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, പി. മഹബൂബ്, ഒ. മുഹമ്മദ് കോയ, സെപ്‍റ്റ് ചെയർമാൻ അരുൺ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കർ, അൽഹിന്ദ് പ്രതിനിധികൾ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, എൻ. ആർ. അബ്ദുറസാഖ്, മുൻ ഹെഡ്മാസ്റ്റർ കെ. കോയ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് യു. കെ അഷ്റഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ. അബുദുൾ അസീസ് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി, സെപ്‍റ്റ് ചെയർമാൻ അരുൺ കെ നാണു, സെപ്‍റ്റ് കോച്ച് അസ്ക്കർ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം തുടങ്ങിയവർ കളിക്കാർക്ക് ഉപഹാരവും കേഷ് അവാർഡും നൽകി.
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എം. ഇക്ബാൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷ പരിപാടി
15 ആഗസ്റ്റ് 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ദേശീയ പതാക ഉയർത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ സോഷ്യൽ സയൻസ് അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ സ്കൂൾ ലീഡർ സമീൽ എം.എം, മുഹമ്മദ് ആദിൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റർ രചന മത്സരം, വീഡിയോ പ്രദർശനം, ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങിയവ നടന്നു .
ചടങ്ങിൽ ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി. അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ: ജാഫർ. എ, സ്റ്റുഡൻറ് കൺവീനർ: ഹർഷ -10 എെ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മെൻഹ. പി -6 ഡി അദ്ധ്യാപകരായ ജാഫർ. എ, മുഹമ്മദ് സൈദ്. കെ. സി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
10 ആഗസ്റ്റ് 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016-17 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ 2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിർദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാർത്ഥികൾക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവിൽ 9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചു. 12 മണിയോടുകൂടി ഫലം അറിഞ്ഞു. തുടർന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂൾ സെമിനാർ ഹാളിൽ ചേരുകയും പാർലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂൾ പ്രതിനിധികൾ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂൾ ലീഡറായി പത്ത് എ ക്ലാസിലെ സമീൽ എന്ന വിദ്യാർത്ഥിയേയും ഡപ്യൂട്ടി ലീഡർമാരായി പത്ത് എച്ചി ലെ ഹർഷ ഒൻപത് സി യിലെ അബ്ദുൽ റഷീദ് എന്നീ വിദ്യാർത്ഥികളേയും തെരഞ്ഞെടുത്തു. ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിച്ചു.
വിദ്യാർഥികളുടെ ആവേശം ഇലക്ഷന് പുത്തനുണർവ് നൽകി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങൾ വിദ്യാർഥികൾക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂൾ പാർലമെന്റ് ഇലക്ഷൻ സംഘടിപ്പിച്ചത്. ജനാധിപത്യവേദി കൺവീനർ മുഹമ്മദ് സൈദ്. കെ. സിയും മറ്റ് സോഷ്യൽ സയൻസ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി
09 ആഗസ്റ്റ് 2016 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 09 ന് (ചൊവ്വ) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി.
ക്ലബ് കൺവീനർ ജാഫർ. എ സ്റ്റാഫ് സെക്രട്ടറി എം. എ.. മുനീർ , നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജൂലി. വി. എം, ആയിഷ രഹ്‌ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചാന്ദ്രദിനം
21 ജൂലായ് 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂലായ് 21 ചാന്ദ്രദിനദിനത്തിൽ സയൻസ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചാന്ദ്രദിനക്വിസ്സ്, പതിപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, വീഡിയോ പ്രദർശവും നടത്തി. സയൻസ് ക്ലബ്ബ് കൺവീനർ കെ. മുനീർ ആയിരുന്നു ചാന്ദ്രദിനക്വിസ്സ് മാസ്റ്റർ.
സയൻസ് ക്ലബ്ബ് ജോയിൻറ് കൺവീനർ: റമീസ് ശിബാലി.കെ സയൻസ് അദ്ധ്യാപകരായ എൻ. അബ്ദുള്ള, വി.എം. ജെസ്സി, വി.പി ബുഷ്റ, എ.പി. ബിന്ദു, സ്റ്റുഡൻറ് കൺവീനർ: അബൂ എൈമൻ -10 ബി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: റുഷ്ദ. എ -7 ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എസ്സ്. എസ്സ്. എൽ. സി. - എ പ്ലസ്സ് ക്ലബ് ഉൽഘാടനം
21 ജൂലൈ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 - 17 അക്കാദമിക വർഷത്തെ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബിന്റെ ഉൽഘാടനം ജൂലൈ 5 (വ്യാഴം) ന് ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. വിജയോൽസവം കൺവീനർ വി. എം. ജെസ്സി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്കൂൾ ലീഡർ മുഹമ്മദ് സമീൽ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. മുഹമ്മദ് ഇസ്ഹാക്ക് (വിജയോൽസവം ജോയിൻറ് കൺവീനർ), സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ, പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിലെ മുൻഅദ്ധ്യാപകൻ അബൂബക്കർ. സി. രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് ലഭിക്കുണമെന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് വിജയോൽസവം കൺവീനർ വി. എം. ജെസ്സി പറഞ്ഞു. ഒാരോ ക്ലാസ്സിൻ നിന്നും ഒാരോ പ്രതിനിധികളെ വീതം തെരെഞ്ഞെടുത്തു. ഈ പ്രതിനിധികൾ എ പ്ലസ്സ് ക്ലബ് ലീഡറുടെ നേതൃത്വത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കണം. ഒാരോ പരീക്ഷയിലും മികവ് പുലർത്തുന്നതിനനുസരിച്ച് എ പ്ലസ്സ് ക്ലബ് അംഗങ്ങൾ മാറിക്കൊണ്ടിരിക്കും. എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തു.
ഇരുനൂറോളം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഡപ്യൂട്ടി ലീഡർ ഹർഷ നന്ദി പറഞ്ഞു.
മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു
11 ജൂലൈ 2016 – തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
കുട്ടികളിൽ പൊതുവിക്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുക എന്ന ലക്‌ഷ്യത്തോടെ ജി. കെ. ക്ലബ്ബിനു കീഴിൽ മുക്കാബല പൊതുവിക്ഞാന ക്വിസ്സ് ആരംഭിച്ചു. മുക്കാബല യുടെ ഉൽഘാടനം പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് നിർവ്വഹിച്ചു.
എല്ലാ ആഴ്ചയും പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും ചുമരിൽ പതിപ്പിച്ച് നാല് ആഴ്ചയിൽ ഒരിക്കൽ അവയിൽ നിന്നെടുത്ത ചോദ്യങ്ങൾ വച്ച് സ്കൂൾതല മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
ജി. കെ. ക്ലബ്ബ് കൺവീനർമാരായ മുനീർ വി. പി, ജൂലി. വി. എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി വരുന്നു.
പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ്
01 ജൂലൈ 2016 - വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂൺ 16, 17, 21 (വ്യാഴം, വെള്ളി, ചൊവ്വ) തീയതികളിലായി നടന്ന ക്ലാസ് പി ടി എ മീറ്റിങ്ങിൽ വച്ച് തെരഞ്ഞടുത്ത പ്രതിനിധികളും കഴിഞ്ഞ അക്കാദമിക വർഷത്തെ പി ടി എ പ്രതിനിധികളും ജൂൺ 30 (വ്യാഴം) ന് മൂന്ന് മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് ഈ വർഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് കൂടി.
കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് എം. എ. ലത്തീഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു.
കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി പി. കെ. ജാഫർ വൈസ് പ്രസിഡൻണ്ടായി യു. കെ അഷ്റഫ്, എം. പി. ടി. എ. പ്രസിഡൻണ്ടായി റംല. പി, വൈസ് പ്രസിഡൻണ്ടായി നിഷ. ടി എന്നിവരെ തെരഞ്ഞടുത്തു. തുടർന്ന് പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങ് അവസാനിപ്പിച്ചു.
സയൻസ് ക്ലബ്ബ് ഉദ്ഘാടനം
28 ജൂൺ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2017 – 18 അക്കാദമിക വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡപ്യൂട്ടി ഹെഡ്മാസ്റ്റർ വി. സി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ ശരീഫ ബീഗം ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷമീൽ സ്വാഗതവും, ക്ലബ്ബ് ജോയിന്റ് കൺവീനർ റമീസ് ശിബാൽ നന്ദിയും പറഞ്ഞു.
ജെസ്സി. വി. എം, മുനീർ. കെ, ബുഷ്റ. വി.പി, ബിന്ദു. എ.പി, ഷറീന. കെ.പി, ആയിഷ ബീവി. കെ.എം, പാത്തോമ. കെ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ലഹരി വിരുദ്ധദിനപരിപാടി
27 ജൂൺ 2016 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27 ന് (തിങ്കൾ) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, ക്ലബ്ബ് കോഡിനേറ്റർ ടി. അബ്ദുനാസർ എന്നിവർ ആശംസകളർപ്പിച്ചു.
പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
ക്ലബ്ബ് സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി നന്ദി പ്രകാശിപ്പിച്ചു. അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി, ജോയിൻറ് സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ബുജൈർ, പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ക്ലാസ് പി ടി എ
22 ജൂൺ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് വ്യാഴം, വെള്ളി, ചൊവ്വ (ജൂൺ 16, 17, 21) ദിവസങ്ങളിലായി നടന്നു. വ്യാഴാഴ്ച (ജൂൺ16) പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയും വെള്ളിയാഴ്ച്ച (ജൂൺ 17) ഹൈസ്കൂൾ ക്ലാസ്സുകളിലേയും ചൊവ്വാഴ്ച(ജൂൺ 21) ഹയർ സെക്കണ്ടറി ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്.
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ‍് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം
19 ജുലൈ 2018 - ചൊവ്വ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഹിസ്റ്ററി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുനവ്വിർ നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി എം.എ.. മുനീർ, അധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, എന്നിവർ സംസാരിച്ചു.
ക്ലബ് കൺവീനർ ജാഫർ. എ സ്വാഗതവും, മുനീർ വി. പി. നന്ദിയും പറഞ്ഞു.
അബ്ദുൽ നാസർ, ജൂലി. വി. എം, ആയിഷ രഹ്‌ന. പി സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനവും അനുമോദനവും
16 ജൂൺ 2016 - വ്യാഴം
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2015-16 അക്കാദമിക വർഷം എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ജൂൺ 16 ന് വ്യാഴായ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാമനാട്ടുകര മുൻസിപ്പൾ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ സ്വാഗതപ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി എൻ. കെ. മുഹമ്മദലി, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, മുൻഹെഡ്‌മാസ്റ്റർ കെ. കോയ എന്നിവർ ആശംസകൾ അർപ്പിച്ചുു.
മാനേജർ കെ. കുഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുൻ പി. ടി. എ. പ്രസിഡന്റ് ലത്തീഫ്, എൻ. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിൻസിപ്പാൾ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റർ എം. എ. നജീബ്, മുൻഹെഡ്മാസ്റ്റർ കെ. കോയ എന്നിവർ വിജയികൾക്കുള്ള കേഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയം നേടിയ വിദ്ധ്യാർത്ഥികൾക്കുള്ള കേഷ് അവാർഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിർവ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.
വർക്ക്ഷോപ്പ് - കുട നിർമ്മാണം
10 ജൂൺ 2016 – വെള്ളി
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 10 (വെള്ളി) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണ വർക്ക്ഷോപ്പ് നടത്തി. സ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. എ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിന്റ് കൺവീനർ ജാസ്‌മിൻ. എം. സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
വൃക്ഷതൈ വിതരണം
08 ജൂൺ 2016 – ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ എട്ട് (വെള്ളി) വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. നെല്ലി, സീതപ്പഴം, ഞാവൽ, ചാമ്പ, സപോട്ട, ഉറുമാമ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. പരിസ്ഥിതി ക്ലബ് കൺവീനർമാരായ ചിത്ര മണക്കടവത്ത്, ബീരാൻ കോയ. ടി എന്നിവർ ഫലവൃക്ഷതൈ വിതരണത്തിന് നേതൃത്വം നൽകി.
കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ചിത്ര മണക്കടവത്ത് പരിസ്ഥിതി ദിനസന്ദേസം നൽകി.
പരിസ്ഥിതിദിനപരിപാടി
6 ജൂൺ 2016 - തിങ്കൾ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
ജൂൺ 5 – പരിസ്‌ഥിതി ദിനമായ ജൂൺ 5 ഞായറാഴ്ച ആയതിനാൽ ജൂൺ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴിൽ അസ്സംബ്ലി കൂടി. സ്കൂൾ ഹെഡ്മാസ്റ്റർ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ ലീഡർ എം. എം. സമീൽ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂൾ ബുള്ളറ്റിൻ ബോർഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം മത്സരം, ചിത്രരചന മത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. പരിസ്‌ഥിതി ദിന സന്ദേശമുൾക്കൊള്ളുന്ന ച്ത്ര പ്രദർശനവും അന്നേ ദിവസം സംഘടിപ്പിക്കുകയുണ്ടായി. ജൂനിയർ റെഡ്ക്രോസിന്റെയും സ്കൗട്ട് & ഗൈഡ്‌സിന്റെയും നേതൃത്വത്തിൽ തങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിയും പരിസ്‌ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുന്ന തരത്തിലുള്ള വിവധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബ്ബ് കൺവീനർ ചിത്ര. എം. മറ്റ് അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ അജിത്ത് സ്റ്റുഡൻറ് ജോയിൻറ് കൺവീനർ അനസ് ബാനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം. എ ഗഫൂർ, സി. പി. സൈഫുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ചു.
പ്രവേശനോത്സവം
01 ജുൺ 2016 - ബുധൻ
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ
2016 – 17 അധ്യായനവർഷത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവ പരിപടി ജുൺ 1 ബുധനാഴ്ച സ്കൂൾ മാനേജർ കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്‍തു. വിദ്ധ്യാർത്ഥികളെ സ്വീകരിക്കുനതിനായി സ്കൂൾ പൂക്കൾകൊണ്ടും ബലൂണുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. നവാഗതരെ മറ്റു വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും മധുരം നൽകി സ്വീകരിച്ചു.
സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ പുതിയ അക്കാഡമിക വർഷത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളും കഴിഞ്ഞ വർഷത്തെ മികവുകളും അവതരിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ. ഹാഷിം, ഹൈസ്കൂൾ പ്രധാനാദ്ധ്യാപകൻ എം. എ. നജീബ്, പി. ടി. എ. വൈസ് പ്രസിഡണ്ട് യു. കെ. അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അദ്ധ്യാപകരായ സി. പി. സൈഫുദ്ദീൻ, വി.പി. മുനീർ, എം. എ. ഗഫൂർ, എം. യൂസുഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നാടോടി വിജ്ഞാനകോശം
.
ഫറോക്കിൽ ടിപ്പുുസുൽത്താൻ പണികഴിപ്പിച്ച സുൽത്താൻ റോഡിന്റെ തുടർച്ചയെന്നോണം അടിവാരം വരെ എത്തിനിൽക്കുന്ന ഇടവഴി. അവിടെനിന്ന് മുകളിലേക്ക് പോകുന്ന ഒറ്റയടിപ്പാത ചെന്നെത്തുന്നത് കശുമാവും പാഴ്‍ചെടികളും ഇഴജന്തുക്കളും നിറഞ്ഞ വിശാലമായ കുന്നിൻപുറം. അതെ, അജ്ഞതയും അന്ധവിശ്വാസവും കൊടികുത്തി വാണിരുന്ന ഇരുളിന്റെതട്ടകമായ ഇരുളിക്കാട്ടകമെന്ന ഇരുമൂളിപ്പറമ്പിന്റെ എട്ട് ദശകങ്ങൾക്ക് മുമ്പുള്ള ചിത്രമാണിത്. ഉഷസ്സിന്റെ താതനെന്ന് മൊഴിമാറ്റം നടത്താവുന്ന അബുസ്സബാഹ് അഹമ്മദലി സാഹിബിന് ലഭിച്ച ഉൾവിളി അദ്ദേഹത്തെ ഈ പ്രദേശത്തെത്തിച്ചു. അവിടെ വിജ്ഞാനത്തിന്റെ വെളിച്ചമെത്തിക്കാൻ 1942ൽ 'അറിവിന്റെ പൂന്തോപ്പ് ' ആയ റൗളത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിച്ചു. തുടർന്ന് 1948ൽ റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിൽ ഫാറൂഖ് കോളേജ്, അതേ വർഷം തന്നെ മസ്ജിദുൽ അസ്ഹർ, 1954ൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ, 1960ൽ ഫാറൂഖ് എ.എൽ.പി സ്കൂൾ, 1961ൽ ഫാറൂഖ് ട്രൈനിങ്ങ് കോളേജ്, 1991ൽ അൽ ഫാറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കണ്ടറി സ്കൂൾ, അതേ വർഷം തന്നെ ഫാറൂഖ് എഡ്യൂുക്കേഷൻ സെന്റർ, 2005ൽ ഫാറൂഖ് ടീച്ചർ ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂൂട്ട്, 2006ൽ ഫാറൂഖ് ഇൻസ്റ്റിറ്റ്യൂൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങി അറിവിന്റെ മധുപകരുന്ന പതിനൊന്നിൽ അധികം സ്ഥാപനങ്ങളുടെയെല്ലാം അടിസ്ഥാനനാമം ഒന്ന്; ഫാറൂഖ്. റൗളത്തുൽ ഉലൂം അസ്സോസിയേഷനു കീഴിലായി പതിനൊന്നിൽ അധികം സ്ഥാപനങ്ങളും, ഹോസ്റ്റലുകളും ഇന്നിവിടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
'ദക്ഷിണേന്ത്യയിലെ അലിഗഡ് 'എന്ന് പുകൾപെറ്റ ഓട്ടോണോമസ് പദവികൂടി വഹിക്കുന്ന ഫാറൂഖ് കോളേജിന്റെ അനുബന്ധ സ്ഥാപനങ്ങൾ എല്ലാംതന്നെ വർഷാവർഷം ആയിരത്തോളംവരുന്ന അർത്ഥികൾക്ക് വിദ്യപകർന്ന് അവരെ ജീവിതപാന്ഥാവിൽ കൈപിടിച്ചുയർത്താൻ സഹായിക്കുംവിധം വളർച്ചയുടെ പാതയിലാണിന്ന്.
രാജാ ഗേറ്റ്
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിൽ ചിലത്
റൗളത്തുൽ ഉലൂം അറബിക് കോളേജ്
ഫാറൂഖ് കോളേജ്
ഫാറൂഖ് കോളേജ് ഗ്രൗണ്ട് ഇൻഡോർ സ്റ്റേഡിയം മസ്ജിദുൽ അസ്ഹർ
ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഫാറൂഖ് ടീച്ചേഴ്സ് ട്രൈനിംങ്ങ് ഇൻസ്റ്റിറ്റ്യുട്ട്
കേൻറ്റീൻ ഫാറൂഖ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് അബുസ്സബാഹ് ലൈബ്രററി
ഫാറൂഖ് ഹൈസ്കൂൾ
ഫാറൂഖ് ഹയർ സെക്കണ്ടറിസ്കൂൾ ഫാറൂഖ് എ.എൽ.പി സ്കൂൾ
അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ അൽഫാറൂഖ് എഡുക്കേഷനൽ സെൻറ്റർ
റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ ഹോസ്റ്റലുകളിൽ ചിലത്
കാലത്തിന് കൈവിളക്കായി നിൽക്കുന്ന റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങൾ, അതിന്റെ സ്ഥാപകരുടെ ആഗ്രഹംപ്പോലെതന്നെ ഭാവിയിൽ ഇനിയും കൂടുതൽ ശ്രേണിയിലേക്ക് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കാം.
എന്റെ ഗ്രാമം
.
ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമാണ് ഇരുൾമൂളിയിരുന്ന, ഇരുമൂളിപ്പറമ്പെന്ന ഫാറൂഖ് കോളേജ്. അതുകൊണ്ട് തന്നെ ഇരുമൂളിപ്പറമ്പ് നിവാസികളുടെ പ്രധാന തൊഴിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മത്സ്യ ബന്ധനം മണൽ വാരൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന തൊഴിൽ.
കൂടെ മരവ്യവസായവും ഉണ്ട്.
ഫോട്ടോ ഗാലറി
.
2018 – 19
ഫിലിം ഫെസ്റ്റിവൽ - ഫ്രൈംസ് പത്രം വായിക്കൂ സമ്മാനം നേടാം
അധ്യാപകദിനാഘോഷം
സ്കൂൾ അച്ചടക്ക സേന
ഉച്ചഭക്ഷണ വിതരണം
ക്ലാസ്സ് മേഗസിൻ പ്രകാശനം
ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം അരി വിതരണം ഹൈടെക് ക്ലാസ്സ് റൂം
ലിറ്റിൽ കൈറ്റ്സ് - ഏകദിന ക്യാമ്പ്
വെള്ളപ്പൊക്കദുരിതശ്വാസ കിറ്റ് വിതരണം ഒയിസ്ക ഇന്റർനാഷനൽ ടോപ്പ് ടീൻസ് എക്സാം ക്ലാസ്സ് ലൈബ്രററി
.
സ്വാതന്ത്ര്യദിനാഘോഷം
.
ഹിരോഷിമ ദിനം
ഫറോക്ക് സബ്‌ജില്ല തൈക്കാഡോ ചാമ്പ്യന്മാർ
ഫാറൂഖ് എഡ്യൂകെയർ മീറ്റിംഗ്
ചരിത്ര മ്യൂസിയം - ഉൽഘാടനം
ഹിന്ദി ക്ലബ് ഉൽഘാടനം മിഡ് ടേം പരീക്ഷ
ഹെൽത്ത് അവയർനസ് ദിന ഫസ്റ്റ് എയ്ഡ് മത്സരം - ജില്ല ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്
എ പ്ലസ്സ് ക്ലബ് ഉൽഘാടനം
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
എൽ. ഇ. ഡി ബൾബ് നിർമ്മാണം - 'വർക്ക്ഷോപ്പ് ഗണിത ക്ലബ്ബ് ഉദ്ഘാടനം
ചാന്ദ്രദിനം
ലിറ്റിൽ കൈറ്റ്സ് - ഏകദിന ശില്പശാല
ഫോഡറ്റ് കേമ്പ്
ഹെൽത്ത് ക്ലബ് ഉൽഘാടനം
എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻക്ലാസ്സ്
എസ്സ്. എസ്സ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ചാമ്പ്യന്മാർ ഹായ് ഇംഗ്ലീഷ്, ഈസി മാത്സ്'
ബഷീർ ദിനാചരണം
വർക്ക്ഷോപ്പ് - കുട നിർമ്മാണം
ലഹരി വിരുദ്ധ ദിനം
വേൾഡ് കപ്പ് പ്രവചന മത്സരം വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം
ലിറ്റിൽ കൈറ്റ്സ് - - ആനിമേഷൻക്ലാസ്സ്
വായനാവാരാചരണം
വൃക്ഷതൈ വിതരണം
പ്രവേശനോത്സവം
2017 – 18
.
സ്കൂൾ വിക്കി മാഗസിൻ '2017 - 18
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് - ഉൽഘാടനം
ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ടെസ്റ്റ്
സ്റ്റാഫ് ടൂർ യു. എസ്. എസ്. ജേതാക്കൾ
കെ. സി. ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് - പ്രവചന മത്സര വിജയികൾ
പഠനയാത്ര – പ്രൈമറി വിഭാഗം 'അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് - ജേതാക്കൾ
റിപ്പബ്ളിക്ക്ദിന പരിപാടി
വാട്ടർ കളർ പഠന ക്ലാസ്സ് സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
സംസ്ഥാന സ്കൂൾ കലോൽസവം പ്രതിഭകൾ
അർദ്ധവാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പ്രൈമറി സ്കൂൾ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്
റിപ്പബ്ലിക് ദിനാഘോഷം
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനം
രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ
കെ. പി. റസീന ടീച്ചർ അനുസ്മരണവും അവാർഡ് ദാനവും
വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം
വാട്ടർ കളർ പഠന ക്ലാസ്സ്
ആർ. യു. എ. പ്ലാറ്റിനം ജൂബിലി സ്റ്റാഫ് തല കാംപസ് ഫുട്ബോൾ ടൂർണ്ണമെൻറ് – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ടീം
ആർ. യു. എ. പ്ലാറ്റിനേജ് 17 – ദി ഹെറിറ്റേജ് എക്സ്പോ - എഫ്. എച്ച്.എസ്സ്.എസ്സ്. സ്റ്റാൾ
മാതൃഭൂമി സീഡ് - പ്രോൽസാഹന സമ്മാനം ആർ. യു. എ. അൽമ ഫെസ്റ്റ് - എഫ്. എച്ച്.എസ്സ്.എസ്സ്. പ്രോഗ്രാം
ഫറോക്ക് സബ്‌ജില്ല ഒാവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ കലോൽസവം, പ്രവൃത്തിപരിചയമേള, കായികമേള പ്രതിഭകൾക്ക് സ്വീകരണം
യു. എസ്സ്. എസ്സ്. കേമ്പ് ഉൽഘാടനം ഫാൻ ഡൊണേഷൻ - 1987 എസ്സ്. എസ്സ്. എൽ. സി. ബാച്ച്
മോട്ടിവേഷൻ ക്ലാസ്സ് - പ്രൊഫസർ കമറുദ്ദീൻ പരപ്പിൽ ശ്രദ്ധ കേമ്പ് ഉൽഘാടനം
ഫറോക്ക് സബ്‌ജില്ല സ്കൂൾ കലോൽസവം - ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒാവറോൾ ഒന്നാം സ്ഥാനം
പഠനയാത്ര – ഹൈസ്കൂൾ വിഭാഗം
പതിനൊന്നാമത് കെ. സി. ഹസ്സൻകുട്ടി സാഹിബ്, പി. എ. ലത്തീഫ് മാസ്റ്റർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
സ്കൂൾ കലോൽസവം
പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
കായികദിനാഘോഷം
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല തല ആനിമേഷൻ വർക്ക്ഷോപ്പ്
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
ഓണാഘോഷ പരിപാടികൾ
സ്വാതന്ത്ര്യദിനാഘോഷം
സ്കൂൾ എസ്സ്. എസ്സ്. എൽ. സി. എ പ്ലസ്സ് ക്ലബ് ഉൽഘാടനം
വർക്ക്ഷോപ്പ് - പാവകളി, നാടൻപ്പാട്ട്
ഹിരോഷിമദിന കൊളാഷ് മത്സരം സംവാദനം - അനിൽ തിരുവോത്തും ഫോഡറ്റ് വിദ്ധ്യാർത്ഥികളും
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
സ്കൂൾ ഡയറി പ്രകൃതി സംരക്ഷണ ദിനം എസ്സ്. പി. ജി
ചാന്ദ്രദിനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഭംഗിയായിപൂർത്തിയാക്കിയതിനുള്ള ഡി. പി. എെ. യുടെ ഉപഹാരം
മൾട്ടീമീഡിയ ക്ളാസ്സ്റൂം, സെമിനാർ ഹാൾ ഉൽഘാടനം - ഹയർ സെക്കണ്ടറി വിഭാഗം
എസ്സ്. എസ്സ്. എൽ. സി. വിദ്ധ്യാർത്ഥികളുടെ ഗൃഹസന്ദർശനം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ക്ലിക്സ്
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ഉൽഘാടനം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – അണ്ടർ - 17 ചാമ്പ്യന്മാർ
അലിഫ് - അറബിക് ലേർണിങ്ങ് ആൻറ് ഇംപ്രൂവ്മെൻറ് ഫോർസ് - സ്‌കൂൾതല ക്വിസ്സ് മത്സരം
കോഴിക്കോട് റവന്യൂ ജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
സ്കൂൾതല ചെസ്സ് മത്സരം കപ്പ വിളവെടുപ്പ്
'വിദ്യാനികേതൻ 2017 – 18 '
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് ചാമ്പ്യന്മാർ - അണ്ടർ-14 & അണ്ടർ-17
ഫറോക്ക് ഉപജില്ല സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് – ഉൽഘാടനം
ഈസി പ്രോജക്ട്
ഡ്രൈ ഡേ ആചരണം - രാജാ ഹോസ്റ്റൽ ബഷീർ ദിനാചരണം
അഖില കേരള വായന മത്സരത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം
കേരള സ്റ്റേറ്റ് സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് കൂടിയാലോചനയോഗം
രാജാ ഹോസ്റ്റൽ-വായനാവാരാചരണ സമാപനവും ഇഫ്‌താർ സംഗമവും
വായന ദിനം
ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
മെഹന്ദി ഫെസ്റ്റ്
പരിസ്ഥിതി ദിനം
പ്രവേശനോൽസവം
2016 – 17
.
സ്കൗട്ട് & ഗൈഡ്സ് കേമ്പ്
ഫോഡറ്റ് - കേമ്പ് സമാപനവും ഉന്നത വിജയികൾക്കുള്ള അനുമോദവും
കെ.സി.ഹസ്സൻകുട്ടി സാഹിബ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - ഫറോക്ക് ഉപജില്ല കേമ്പ്
അഭിരുചി നിർണ്ണയ കേമ്പ്
+2 ടൂർ ഫുഡ്ഫെസ്റ്റ്
ബോധവൽക്കരണക്ലാസ്സ്
ഹായ് സ്കൂൾ കുട്ടിക്കൂട്ടം - സ്കൂൾതല പ്രാഥമിക പരിശീലന പരിപാടി
ഒരുവട്ടം കൂടി
എസ്സ്. എസ്സ്. എൽ. സി. നൈറ്റ് കേമ്പ് രാജാ ഹോസ്റ്റൽ നൈറ്റ് കേമ്പ്
ആദര സമ്മേളനം - റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ
നാഷണൽ സുബ്രതോമുഖർജി ഫുട്ബോൾ ടൂർണ്ണമെൻറ് വിജയികൾക്കുള്ള സ്വീകരണം
വിജയോൽസവം
' സെപ്റ്റ്ഫെസ്റ്റ് പൂർവ്വഅദ്ധ്യാപക സംഗമം
പരിസ്ഥിതിക്ലബ്ബിന്റെ കീഴിൽ നടന്ന പിക്നിക്
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം
സ്കൂൾ കലോൽസവം
രാജാ ഹോസ്റ്റൽ തോട്ട വിളവെടുപ്പ്
ഉപജില്ല ശാസ്ത്ര മേള വിജയികൾക്കുള്ള അനുമോദനം
റിപ്പബ്ലിക് ദിനാഘോഷം
കാംമ്പൂരി കേമ്പ്
സ്കൂൾ ശാസ്ത്രമേള
ചാന്ദ്രദിനം രാജപുരസ്കാർ അവാർഡ്
യു. പി. ടൂർ
കായികദിനാഘോഷം
കെ. എ. ഹസ്സൻകുട്ടി സാഹിബ് ഇന്റർ പൈമറി സ്കൂൾ ഫുട്ബോൾ മേള
ലഹരി വിരുദ്ധദിനം
സ്വാതന്ത്ര്യദിനാഘോഷം
മികവ് - 2017
മെഡിക്കൽകേമ്പ്
മുക്കാബല
ഗാന്ധിജയന്ദിദിനം
അദ്ധ്യാപകദിനം
ഓണാഘോഷ പരിപാടി
പരിസ്ഥിതി ദിനം
കാർഷിക ശില്പശാല
ഉന്നത വിജയികൾക്കുള്ള അവാർഡ്ദാനം
പ്രവേശനോൽസവം
സ്റ്റാഫ്
.
ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് ഹൈസ്കൂൾ & യു. പി. ടീച്ചേഴ‌്സ്
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിച്ച് പിന്നീട് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ ടീച്ചേഴ‌്സ് ആയവർ
പേപ്പർ കട്ടിങ്ങ്സ്
.
2017 - 18
2016 - 17
ഗോൾഡൻ ജൂബിലി ഫോട്ടോസ'
.
വഴികാട്ടി
.
എത്തിച്ചേരാനുള്ള വഴികൾ
.
- കോഴിക്കോട് നിന്നും രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് അഴിഞ്ഞിലം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ ഫാറൂഖ് കോളേജ് കേമ്പസിലെ ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
- കോഴിക്കോട് നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് ചുങ്കം - ഫാറൂഖ് കോളേജ് റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എത്താം.
ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:
- 1. ഫറോക്ക് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 2. രാമനാട്ടുകര (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:
- 1. ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
- 2. ഫറോക്ക് ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
- 3. രാമനാട്ടുകര ബസ്‌സ്റ്റാൻറ് (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ:
- ഫറോക്ക് റെയിൽവേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
ഏറ്റവും അടുത്തുള്ള വിമാനത്താവളം:
- കോഴിക്കോട് വിമാനത്താവളം ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)
ഗൂഗിൾ മാപ്പ്
.
{{#multimaps: 11.1983562,75.8550583 | width=800px | zoom=16 }}
റഫറൻസസ്
.
- http://schoolwiki.in/
- Farook Higher Secondary School Golden Jubilee Souvenir
- Farook College Golden Jubilee Magazine
- Collegehttps://en.wikipedia.org/wiki/Farook_College
- Official website of Farook College
- Official website of Farook Higher Secondary School
- Official website of Kozhikode District
- Official website of Feroke, Kozhikode
- കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പി
പുറമെയുളള കണ്ണികൾ
.
- Official website of Kozhikode District