ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 16 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) (സ്പോർട്സ് ക്ലബ്ബിൽ കൂട്ടിച്ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം. ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്'.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.

കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി എയ്റോബിക്സ് പരശീലനം ആരംഭിച്ചു.9 /2/ 22 ന് എച്ച്.എം ഇൻ ചാർജ് വി.വി പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു. കായികാധ്യാപിക എ.കെ ജയശ്രി പരിശീലനത്തിന് നേതൃത്വം നൽകി.