എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
*കേരളസർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 2021 ലെ സഹചാരി അവാർഡ് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്*
ഭിന്നശേഷിയുള്ള കട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ സർക്കാർ നൽകുന്ന അവാർഡാണ് ഇത്. 10000 രൂപയും പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌ക്കാരം. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഭാഗമായി ഉണർവ് 2021 എന്ന പേരിൽ കാക്കനാട് ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ വച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് എടവനക്കാട് എസ്ഡിപി വൈ കെപിഎം ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കൈമാറി. ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം പുരുഷോത്തമൻ, പിടിഎ പ്രസിഡന്റ് ആന്റണി സാബു, അദ്ധ്യാപകരായ സുനിൽ മാത്യു, നിഷാര ആർ, കെ.ജി ഹരികുമാർ, പിടിഎ കോർ ടീം അംഗങ്ങളായ ഷൈജി രാജേഷ്, റജീന ഹക്കീം, എ.എ. ധന്യ എന്നിവരും അവാർഡ് ഏറ്റുവാങ്ങാൻ എത്തിയിരുന്നു. സ്പോർട്ട്സ് എറണാകുളം സെപക് താക്രോ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ (20-11-2021) ഒക്കൽ എസ്.എൻ.എച്ച്.എസ്.എസിൽ നടന്ന 16-ാമത് എറണാകുളം ജില്ലാ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂൾ സീനിയർ വിഭാഗം ചാമ്പ്യൻമാരായി. ഇതോടൊപ്പം സബ് ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്‌സ് വിഭാഗങ്ങളിൽ റണ്ണർ അപ്പ്, സീനിയർ ഗേൾസ് വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. ആരോമൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും പരിശീലകരായ ആൻഡ്രൂസ് സാറിനും ആഷ്‌ലിൻ സാറിനും അഭിനന്ദനങ്ങൾ.